Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ജാതിസെന്‍സസിനു പിന്നിലെ രാഷ്ട്രീയം

മധു ഇളയത്മധു ഇളയത്
12 April 2024

കോണ്‍ഗ്രസ്സും രാഹുല്‍ഗാന്ധിയും ജാതിസെന്‍സസ് ഉയര്‍ത്തിക്കാട്ടി ചില സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ വേളയിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചൈനീസ് കമ്പനിയായ വിവോയുടെ എക്‌സിക്യൂട്ടീവുകള്‍ അറസ്റ്റുചെയ്യപ്പെട്ടത്. അന്നതിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്ന ചൈനീസ് ഗവണ്‍മെന്റിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിന്റെ കമന്റേറ്റര്‍ ഹു സിജിന്‍ ആശ്വസിച്ചത്, ഭാരതത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചൈനയെ മറികടക്കാനാവില്ല എന്നാണ്. അതിന്റെ കാരണമായി പറഞ്ഞതാകട്ടെ വംശീയ ജാതിസംഘര്‍ഷങ്ങള്‍ ഭാരതത്തിന്റെ നവീകരണത്തിനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും വിഘാതമായി ഉയര്‍ന്നുവരുമെന്നും.

Google NewsAdd Kesari Weekly as a preferred source on Google

ഹു സിജിന്റെ പകല്‍ക്കിനാവിന് ചരിത്രപരമായ മാനങ്ങളുണ്ട്. ഭാരത ചരിത്രത്തിലുടനീളം ജാതിസംഘര്‍ഷങ്ങള്‍ അധികാരപ്രാപ്തിക്കുവേണ്ടിയുള്ള വഴിയായിരുന്നു. ജാതി സെന്‍സസിന് വേണ്ടിയുള്ള ആവശ്യത്തിനു പുറകിലുള്ളത് വികസനത്തിന് പകരം ജാതിയെ മുഖ്യസ്ഥാനത്തു പ്രതിഷ്ഠിച്ചു അധികാരത്തിലെത്താനുള്ള ത്വരയാണ്. ഭാരതത്തില്‍ ലഭ്യമായ ജാതി സെന്‍സസ് ഡാറ്റ 1931 ലെ സെന്‍സസിലേതാണ്. 1941 ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ സര്‍ക്കാരിന്റെ അവസാന സെന്‍സസില്‍ ജാതി ഡാറ്റ ശേഖരിച്ചിരുന്നുവെങ്കിലും കണക്കുകള്‍ പ്രസിദ്ധീകരിച്ചില്ല. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം 1951ലാണ് പട്ടികജാതി -പട്ടികവര്‍ഗ്ഗക്കാരുടെ മാത്രം ജാതി വിവരങ്ങള്‍ ശേഖരിച്ച് പ്രസിദ്ധീകരിച്ചത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തും മുന്‍പു വരെ രാഷ്ട്രീയ രംഗത്ത് പ്രാധാന്യമുള്ള ഒന്നായിരുന്നു ജാതി. യഥാര്‍ത്ഥ വസ്തുതകളില്‍ നിന്നും പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ഒരു ഉപകരണം കൂടിയായിരുന്നു അത്.

ജാതി സെന്‍സസ് ആവശ്യമാണെന്ന് വാദിച്ചുകൊണ്ട്, ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സിന്റെ വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നിരന്തരം രംഗത്തുവരുമ്പോഴെല്ലാം പ്രധാനമന്ത്രി അസന്നിഗ്ദ്ധമായി വ്യക്തമാക്കിയത് താന്‍ ജാതിയായി കണക്കാക്കുന്നത് ദാരിദ്ര്യത്തെ മാത്രമാണ് എന്നാണ്. ദരിദ്രരെ സേവിക്കുന്നതാണ് തന്റെ ഏക മുന്‍ഗണനയെന്ന് അദ്ദേഹം പലപ്പോഴും ആവര്‍ത്തിക്കുകയും ചെയ്തു. ജാതി വിവേചനം സമൂഹത്തെ ദുര്‍ബലമാക്കുന്നുവെന്ന് മഹാത്മാഗാന്ധിയും ലോഹ്യയും ഉള്‍പ്പെടെ പല നേതാക്കളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നു കാണാം. ജാതി സെന്‍സസ് നടത്തുന്നത് സമൂഹത്തില്‍ ജാതി വിഭജനം നിലനിര്‍ത്താനും അവയെ ശക്തിപ്പെടുത്താനും സഹായിക്കുമെന്നത് കൊണ്ടാണ് വിഭജനരാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കള്‍ ജാതി സെന്‍സസിന് വേണ്ടി വാദിക്കുന്നത്. നിലവിലുള്ള ജാതി അടിസ്ഥാനത്തിലുള്ള അസമത്വങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ജാതിസെന്‍സസ് വഴിവെക്കുമെന്നതിനു സംശയമില്ല. ദാരിദ്ര്യമാണ് ജാതിക്ക് പകരം അഭിസംബോധന ചെയ്യപ്പെടേണ്ടത്. ജാതി സമവാക്യങ്ങളുടെ ബലത്തില്‍ അധികാരത്തിലെത്തുന്ന വഴക്കം ശീലമുള്ളവര്‍ക്ക് ജാതിവിഭജനം തുടരാന്‍ തന്നെയാകും താല്പര്യം.

ADVERTISEMENT

സ്വാതന്ത്ര്യാനന്തരം നാല് പതിറ്റാണ്ടോളം, ജാതിയും മതവും ഭാഷയും പ്രവിശ്യയും മറന്ന് ദേശീയൈക്യത്തിനായി ഒന്നിക്കുക എന്നതിനാണ് ഉല്‍പ്പതിഷ്ണുക്കളായ നേതാക്കള്‍ ശ്രദ്ധ കൊടുത്തത്. ഭാരതം ഒന്നാണെന്നും ദേശീയത മാത്രമാണ് നമ്മുടെ ഏക ഐഡന്റിറ്റി എന്നും ഇന്ന് നമ്മുടെ പ്രധാനമന്ത്രിയടക്കമുള്ള നേതാക്കള്‍ ആവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ മോദിയുഗപ്പിറവിക്കു ശേഷം കോണ്‍ഗ്രസ്സ് അടക്കമുള്ള പാര്‍ട്ടികള്‍ ജാതീയത പുനരുജ്ജീവിപ്പിക്കുകയും അതൊരു രാഷ്ട്രീയ അജണ്ടയാക്കി മാറ്റുകയും ചെയ്തു. ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന ജാതി സെന്‍സസിന്റെ നിഷേധാത്മക വശം അതിന് സാമൂഹിക വിഭജനവും വിവേചനവും കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയുമെന്നതാണ്. ഡാറ്റയുടെ കൃത്യത, സ്വകാര്യത, ആശങ്കകള്‍, ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത എന്നിവയിലും ഇത് വെല്ലുവിളികള്‍ ഉയര്‍ത്തിയേക്കാം. കൂടാതെ, ജാതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അസമത്വത്തിന്റെ വ്യവസ്ഥിതി നിലനിര്‍ത്തുകയും സമത്വവും സാമൂഹിക ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുകയുമാണ് ചെയ്യുക.

ജാതിയുടെ അടിസ്ഥാനത്തില്‍ ആളുകളെ വര്‍ഗ്ഗീകരിക്കുന്നത് സാമൂഹിക കളങ്കങ്ങളെയും ഭിന്നതകളെയും ശക്തിപ്പെടുത്തുകയാണ് ചെയ്യുക. മാത്രമല്ല രാഷ്ട്രീയ നേട്ടങ്ങള്‍ക്കോ മറ്റു കൃത്രിമങ്ങള്‍ക്കോ വേണ്ടി ജാതി അടിസ്ഥാനമാക്കിയുള്ള ഡാറ്റ ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്‌തേക്കാം. ഇത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയപോരാട്ടങ്ങളിലേക്കും ജാതി വികാരങ്ങളെ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ചൂഷണം ചെയ്യുന്നതിലേക്കും നയിച്ചേക്കാം. വിവിധ ഉപജാതികള്‍ തമ്മിലുള്ളതോ, അന്തര്‍-ജാതികള്‍ തമ്മിലുള്ളതോ ആയ വിവാഹത്തില്‍ ജാതി ഐഡന്റിറ്റി നിര്‍ണ്ണയിക്കുന്നത് സങ്കീര്‍ണ്ണമാവുകയോ വ്യക്തികളെ കൃത്യമായി വര്‍ഗ്ഗീകരിക്കുന്നതില്‍ വെല്ലുവിളികള്‍ ഉണ്ടാവുകയോ ചെയ്‌തേക്കാം. ഇത് ശേഖരിക്കപ്പെട്ട ഡാറ്റകളിലെ അപാകതകളിലേക്ക് നയിച്ചേക്കാം. മൊത്തത്തില്‍, ജാതി സെന്‍സസ് ഒരു സമൂഹത്തിന്റെ സാമൂഹിക ഘടനയെക്കുറിച്ച് വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്‍കിയേക്കാമെങ്കിലും, ജാതി അടിസ്ഥാനമാക്കിയുള്ള അസമത്വങ്ങളും സംഘര്‍ഷങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് അത് സഹായകമാവുകയാണ് ചെയ്യുക.

ഭാരതത്തിന് വേണ്ടത് എല്ലാവര്‍ക്കും തുല്യമായ അവസരങ്ങളുള്ള, പ്രീണനവും മറ്റേതെങ്കിലും തരത്തിലുള്ള സകല സാമൂഹിക തിന്മകളും തടയുന്ന നയമാണ്. സാമ്പത്തിക അടിസ്ഥാനത്തിലുള്ള ഒരു സെന്‍സസിലൂടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങളെ ഉയര്‍ത്തുന്നതിനുള്ള നയങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. തൊഴിലില്ലായ്മയുടെ അടിസ്ഥാനത്തിലും ഒരു സെന്‍സസ് ആവശ്യമാണ് എന്നു കാണാം. അതുവഴി നൈപുണ്യ വികസനത്തിന് നയങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഒപ്പം രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള സെന്‍സസും ആവശ്യമാണ്. ജാതിയുടെ അടിസ്ഥാനത്തിലുള്ള സെന്‍സസ് സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിവിവേചനങ്ങളെ വര്‍ദ്ധിപ്പിക്കുകയേയുള്ളു.

 

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies