Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

മര്യാദാപുരുഷോത്തമനായ ശ്രീരാമന്‍

ആചാര്യ എ.കെ.ബി. നായര്‍ആചാര്യ എ.കെ.ബി. നായര്‍
12 April 2024

ഏപ്രില്‍ 17 ശ്രീരാമ നവമി

Google NewsAdd Kesari Weekly as a preferred source on Google

ചൈത്രമാസത്തിലെ വെളുത്തപക്ഷ നവമി തിഥിയില്‍ പുണര്‍തം നക്ഷത്രത്തിലാണ് ലോകാഭിരാമനായ ശ്രീരാമചന്ദ്രന്‍ അവതരിച്ചത്. ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജാചാര്യന്‍ ശ്രീരാമാവതാര മുഹൂര്‍ത്തത്തെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍ രേഖപ്പെടുത്തിയതിങ്ങനെയാണ്.

ഉച്ചത്തില്‍ പഞ്ചഗ്രഹം നില്‍ക്കുന്ന കാലത്തിങ്ക-
ലച്യുതനയോദ്ധ്യയില്‍ കൗസല്യാത്മജനായാന്‍
നക്ഷത്രം പുനര്‍വസു നവമിയല്ലോ തിഥി
നക്ഷത്രാധിപനോടു കൂടവേ ബൃഹസ്പതി
കര്‍ക്കിടകമത്യുച്ചസ്ഥനുദയം കര്‍ക്കിടകം
അര്‍ക്കജന്‍ തുലാത്തിലും, ഭാര്‍ഗ്ഗവന്‍
മീനത്തിലും
വക്രനുമുച്ചസ്ഥനായി മകരം രാശിതന്നില്‍
നില്‍ക്കുമ്പോളവതരിച്ചീടിനാന്‍ ജഗന്നാഥന്‍
ദിക്കുകളൊക്കെ പ്രസാദിച്ചിതു ദേവകളും
(ബാ.കാ.577-586)

ADVERTISEMENT

ഉച്ചരാശിയില്‍ അത്യന്തം ശക്തിയോടെ അഞ്ച് പ്രധാന ഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്ന പുണ്യമുഹൂര്‍ത്തത്തിലാണ് ഭഗവാന്റെ അവതാരം. ബൃഹസ്പതി (വ്യാഴം) കര്‍ക്കിടകം രാശിയിലും, അര്‍ക്കജന്‍ (ശനി) തുലാം രാശിയിലും, ഭാര്‍ഗ്ഗവന്‍ (ശുക്രന്‍) മീനം രാശിയിലും വക്രന്‍ (ചൊവ്വ) മകരം രാശിയിലും ചൈത്രമാസത്തില്‍ (ഏകദേശം മേടമാസത്തില്‍) സ്ഥിതിചെയ്യുമ്പോഴാണ് അയോദ്ധ്യയില്‍ ഉച്ചസമയത്ത് രഘുരാമന്‍ ജാതനായത്. ഭഗവാന്റെ ജനനസമയത്തെ ഗ്രഹനിലപ്രകാരം ലഗ്നരാശിയും ചന്ദ്രരാശിയും (കൂറും) കര്‍ക്കിടക മാസമാണ്. അതുകൊണ്ടാണ് കേരളീയര്‍ അദ്ധ്യാത്മരാമായണം പാരായണം നടത്തുവാനായി കര്‍ക്കിടകമാസം തന്നെ തിരഞ്ഞെടുത്തത്.

ശ്രീരാമനും ശ്രീകൃഷ്ണനും കഥാപാത്രങ്ങളല്ല. ചരിത്രപുരുഷന്മാരാണ്. കാരണം അവര്‍ ജനിച്ച സമയം ജ്യോതിഷപ്രകാരം കൃത്യമായി രാമായണത്തിലും ഭാഗവതത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഭാവനാസൃഷ്ടികളായ കഥാപാത്രങ്ങള്‍ക്ക് ജാതകം ഉണ്ടാവുകയില്ലല്ലോ. അതുകൊണ്ട് തന്നെ ശ്രീരാമനും ശ്രീകൃഷ്ണനും മിത്താണെന്ന് പറയുന്നതില്‍ യുക്തിയില്ല. രാമായണം കഥയല്ല; ചരിത്രമാണ്. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ അടുത്തകാലത്തായി ജ്യോതിശ്ശാസ്ത്രജ്ഞന്മാര്‍ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ലഭ്യമായ ജനനസമയത്തെ ആധാരമാക്കി പ്ലാനട്ടോറിയം സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഗവേഷണം നടത്തുകയുണ്ടായി. ഗവേഷണഫലം വിശദമായി പുഷ്‌കര്‍ ഭട്ട്‌നാഗര്‍ തന്റെ Dating the Era of Lord Ram എന്ന ഗ്രന്ഥത്തിലും എന്‍.എസ്.രാജാറാം തന്റെ Search for the historical Krishna  എന്ന ഗ്രന്ഥത്തിലും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ടുഗ്രന്ഥങ്ങളും വായിക്കുകയാണെങ്കില്‍ രാമനും കൃഷ്ണനും ചരിത്ര പുരുഷന്മാര്‍ തന്നെയാണെന്ന് ബോദ്ധ്യപ്പെടുന്നതാണ്.

സനാതനധര്‍മ്മം എന്താണെന്ന് ജീവിതത്തിലൂടെയും ഉപദേശങ്ങളിലൂടെയും ആദ്യമായി ജനങ്ങള്‍ക്ക് വ്യക്തമാക്കിക്കൊടുത്ത ആചാര്യശ്രേഷ്ഠന്മാരാണ് ശ്രീരാമനും, ശ്രീകൃഷ്ണനും. അവര്‍ വെറും ഭാവനാസൃഷ്ടികളല്ലെന്ന് ഇപ്പോള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സ്ഥിതിക്ക് ആ മഹാത്മാക്കളെ സനാതന ധര്‍മ്മത്തിന്റെ ഗുരുപൂര്‍വ്വന്മാരായി അംഗീകരിക്കേണ്ടത് നമ്മുടെ കടമയാണ്. ഗുരുപൂര്‍വ്വന്മാരെ സ്മരിക്കുമ്പോള്‍ ആചാര്യശ്രേണിയില്‍ ആദ്യം സ്മരിക്കേണ്ടത് ത്രേതായുഗത്തിലെ ശ്രീരാമഗുരുവിനെയും ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണഗുരുവിനെയുമാണ്. ഈ വസ്തുത അംഗീകരിക്കുന്നവര്‍ ചൊല്ലേണ്ട ഗുരുവന്ദനശ്ലോകം താഴെ രേഖപ്പെടുത്തുന്നു.

ശ്രീരാമ ശ്രീകൃഷ്ണ
സമാരംഭം
വ്യാസശങ്കരമദ്ധ്യമം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം

ശ്രീമദ് ഭാഗവത മഹാപുരാണത്തിലുള്ള നവമസ്‌കന്ധത്തിലെ പത്താം അദ്ധ്യായത്തില്‍ ശ്രീരാമചന്ദ്രന്റെ സ്വഭാവസവിശേഷതകളെപ്പറ്റി പരാമര്‍ശിക്കുന്ന ഒരു ശ്ലോകമുണ്ട് (55-ാം ശ്ലോകം)

ഏകപത്‌നിവ്രതധരോ
രാജര്‍ഷിചരിതശുചി:
സ്വധര്‍മം ഗൃഹമേധീയം
ശിക്ഷയന്‍ സ്വയമാചരത്

ഒരു വിവാഹം, ഒരു പത്‌നി, ഒരു ജീവിതത്തില്‍ എന്നത് ആദര്‍ശമാക്കിയ മാനവശ്രേഷ്ഠനായിരുന്നു ശ്രീരാമചന്ദ്രന്‍. ലോകത്തില്‍ മനുഷ്യരുടെ ഇടയില്‍ ഏകപത്‌നീവ്രതം ആരംഭിച്ചത്, ഒരുപക്ഷെ മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രനായിരിക്കാം. രാജപദവിയിലിരുന്ന് ഋഷിയെപ്പോലെ ജീവിച്ചതിനാല്‍ ദാശരഥിയെ രാജര്‍ഷി എന്ന് പ്രജകള്‍ വിളിക്കുന്നു. രാഗദ്വേഷാദികളില്ലാത്തവനും ശരീരശുദ്ധിയിലും പരിസരശുദ്ധിയിലും സദാ ശ്രദ്ധിച്ചവനും ആയതിനാല്‍ ശ്രീരാഘവന്‍ ശുചിത്വത്തിന്റെ പ്രതീകമായിരുന്നു. ഗൃഹസ്ഥാശ്രമ ജിവീതത്തെ സ്വധര്‍മ്മമാക്കി, ജീവിതം ധര്‍മ്മാനുസൃതമായി നയിച്ചവനും ഗൃഹസ്ഥാശ്രമ ജീവിതം പ്രജകള്‍ ശരിയായി നയിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നവനും ശ്രദ്ധിക്കാത്തവരെ ശിക്ഷിക്കുന്നവനും ആയിരുന്നു സീതാരാമന്‍.

അധികാരവും അഴിമതിയും വേര്‍തിരിച്ചെടുക്കുവാന്‍ പറ്റാത്തവിധം ഇഴചേര്‍ന്നു നില്‍ക്കുന്ന വര്‍ത്തമാനകാലത്ത്, രാജഭോഗങ്ങളില്‍ അശേഷം താല്‍പര്യമില്ലാതെ രാജാവായ ശ്രീരാമന്‍ നിസ്സംഗനായി ജീവിച്ചു.

മക്കളെ അച്ഛന്‍ സംരക്ഷിക്കുന്നത് പോലെ രഘുകുലതിലകന്‍ പ്രജകളെ സംരക്ഷിച്ചുവെന്നാണ് രാമായണങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രജകളെ സംരക്ഷിക്കുക എന്നതായിരിക്കണം ഭരണാധികാരികളുടെ മുഖ്യധര്‍മ്മം എന്ന് ശ്രീരാമന്‍ തന്റെ രാജ്യസേവനത്തിലൂടെ തെളിയിച്ചു.

ഉത്തരരാമായണം അദ്ധ്യാത്മരാമായണത്തിന്റെ ഭാഗമല്ല. അതുകൊണ്ടാണ് പൂര്‍വ്വികന്മാര്‍ കര്‍ക്കിടക മാസത്തിലെ അനുഷ്ഠാന പാരായണത്തില്‍ നിന്ന് ഉത്തരരാമായണം വായിക്കുന്നത് വിലക്കിയത്. മാത്രമല്ല എല്ലാ പുരാണങ്ങളും സ്തുതികളും സ്‌തോത്രങ്ങളും അവസാനിപ്പിക്കുന്നത് ഫലശ്രുതിയോടു കൂടിയാണ്. പുരാണങ്ങള്‍ക്ക് നോവലുകളെപ്പോലെ ഭാഗം പതിവില്ല. ദേവനോ, ഗുരുവോ തന്റെ ഭക്തന്മാര്‍ക്കോ, ശിഷ്യന്മാര്‍ക്കോ ഉപദേശിക്കുന്ന വിധത്തിലാണ് പുരാണരചന. ഗുരു പുരാണോപദേശം അവസാനിപ്പിക്കുന്നിടത്ത് ഭക്തന്മാരും പാരായണം അവസാനിപ്പിക്കേണ്ടതാണ്. ബാലകാണ്ഡം മുതല്‍ യുദ്ധകാണ്ഡം വരെ, ശ്രീപരമേശ്വരന്‍ തന്റെ പത്‌നിയായ ശ്രീപാര്‍വ്വതിക്ക് ഉപദേശിക്കുന്ന രൂപത്തിലാണ് അദ്ധ്യാത്മരാമായണത്തില്‍ കവി രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ അദ്ധ്യാത്മരാമായണത്തിന്റെ ഗുരു ശ്രീപരമേശ്വരനും ശിഷ്യ ശ്രീപാര്‍വ്വതിയുമാണ്. ഉത്തരരാമായണം പരമേശ്വരപ്രോക്തമല്ല. ശ്രീരാമ ജയന്തിയോടൊപ്പം ഹനുമദ് ജയന്തിയും സമുചിതമായി ആഘോഷിക്കുമ്പോള്‍ മാത്രമേ ശ്രീരാമനവമി ആഘോഷം പൂര്‍ണ്ണമാവുകയുള്ളൂ.

Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies