Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ
  • ×വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook)വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook)1 × ₹50

Subtotal: ₹50

View cartCheckout

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ
  • ×വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook)വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook)1 × ₹50

Subtotal: ₹50

View cartCheckout

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവല്‍ക്കരണവും വിദേശ സര്‍വകലാശാലകളും (തുടര്‍ച്ച)

എ. വിനോദ് കരുവാരക്കുണ്ട്എ. വിനോദ് കരുവാരക്കുണ്ട്
29 March

 (സ്വകാര്യ-വിദേശ സര്‍വ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ രംഗവും തുടര്‍ച്ച)

ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് വിദേശ സര്‍വകലാശാലകളുടെ രംഗ പ്രവേശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് രണ്ട് പതിറ്റാണ്ടിന്റെ ദൈര്‍ഘ്യമുണ്ട്. ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ അന്താരാഷ്ട്രവല്‍ക്കരിക്കണം എന്ന കാഴ്ചപ്പാട് 2020ലെ ദേശീയ വിദ്യാഭ്യാസനയം മുന്നോട്ട് വെക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുന്നതിനുള്ള നിരവധി ഇടപെടലുകളാണ് ഇതേ തുടര്‍ന്ന് യുജിസിയുടെയും മറ്റ് കേന്ദ്ര വിദ്യാഭ്യാസ ഏജന്‍സികളുടെയും ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. 2021ല്‍ ഉന്നത വിദ്യാഭ്യാസത്തെ അന്താരാഷ്ട്രവല്‍ക്കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ യുജിസി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന്, സര്‍വ്വകലാശാലകളില്‍ അന്തര്‍ദേശീയ കാര്യവിഭാഗവും (Office of international affairs), , പൂര്‍വ്വ വിദ്യാര്‍ഥികളെ ബന്ധിപ്പിക്കുന്നതിന് വേണ്ടി അലുമിനി കണക്ട് സെല്ലുകളും ഉണ്ടാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഭാരതീയ സര്‍വ്വകലാശാലകളും വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മില്‍ അക്കാദമിക സഹകരണം സൃഷ്ടിക്കുന്നതിന് വേണ്ടി സംയുക്ത ബിരുദ (Joint Degree Program) പരിപാടികളും ഒരുമിച്ച് കിട്ടുന്ന ഇരട്ട ബിരുദ (Dual Degree Program) ) പരിപാടികളും twinning പരിപാടികളും വിഭാവനം ചെയ്യുന്ന ചട്ടങ്ങള്‍ 2022 മെയ് മാസത്തില്‍ പുറത്തിറക്കിയിരുന്നു. ഭാരതത്തിലെ ഉന്നതനിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍ ഓഫ് ഷോര്‍ ക്യാമ്പസ്സുകള്‍ തുടങ്ങാനും അനുവാദം നല്‍കിയിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവല്‍ക്കരണം
ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സ്വാവലംബനത്തില്‍ ഊന്നി, അന്താരാഷ്ട്ര നിലവാരവും മാനങ്ങളും കൈവരിച്ച്, ഭാരതത്തിലേക്ക് വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ നമ്മുടെ സ്ഥാപനങ്ങള്‍ക്ക് സാധിക്കണം. ഗവേഷണത്തിലും അധ്യാപനത്തിലും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പരസ്പരം പങ്കുവെക്കുന്നതിനും ഉന്നത നിലവാരം പുലര്‍ത്തുന്ന വിദേശ സ്ഥാപനങ്ങളെ ഇങ്ങോട്ട് ആകര്‍ഷിക്കാനും അവരുമായി നമ്മുടെ സ്ഥാപനങ്ങള്‍ക്ക് സഹകരണ സംരംഭങ്ങള്‍ ആരംഭിക്കാനും സാധിക്കണം. നല്ല നിലവാരം പുലര്‍ത്തുന്ന ഭാരതീയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍ നമ്മുടെ സര്‍വ്വകലാശാല ഓഫ് ക്യാമ്പസുകള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കുക എന്നതും നാം വിഭാവനം ചെയ്യുന്ന ഒരു ലക്ഷ്യമാണ്.

നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് നമ്മുടെ സ്ഥാപനങ്ങളില്‍ എന്നപോലെ വിദേശ സര്‍വകലാശാലകളിലും പഠിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ഏര്‍പ്പെടുത്തും. അവിടെ നിന്നും പഠിച്ചു ലഭിക്കുന്ന ക്രെഡിറ്റുകള്‍ നമ്മുടെ സര്‍വ്വകലാശാലകളിലേക്ക് വിനിമയം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുന്നതാണ്. വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന് വേണ്ടി, പ്രത്യേകിച്ചും വിദേശ രാജ്യങ്ങളില്‍ വളര്‍ന്നു വന്നിട്ടുള്ള ഭാരതീയ തത്വദര്‍ശനങ്ങളും കലകളും ചരിത്രവും സംസ്‌കാരവും പഠിക്കുന്നതിനുള്ള താല്‍പര്യത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് കോഴ്‌സുകള്‍ ആരംഭിക്കും. ഭാരതീയ സംസ്‌കാരം, ശാസ്ത്രം, ചരിത്രം എന്നിവയിലൂടെ യോഗ, ആയുര്‍വേദം, പ്രകൃതി -സിദ്ധാ ആരോഗ്യ സമ്പ്രദായങ്ങള്‍, ഭാരതീയ ഭാഷകള്‍, ഭാരതത്തെ കുറിച്ചുള്ള പഠനങ്ങള്‍ (ഇന്തോളജി), ഭാരതീയ കലകള്‍, സംഗീതം, കളികള്‍, ആയോധന കലകള്‍ എന്നിവയില്‍ നിരവധി കോഴ്‌സുകള്‍ ആരംഭിച്ചു കൊണ്ട് വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു. ക്ഷേത്രപരിപാലനത്തെ കുറിച്ച് ഒരു സര്‍വ്വകലാശാല ആരംഭിച്ച ഡിപ്ലോമ കോഴ്‌സിന് നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നാണ് ആവശ്യക്കാര്‍ വിളിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത കോഴ്‌സ് ഓണ്‍ലൈനായും നല്‍കാന്‍ പിന്നീട് സര്‍വ്വകലാശാല തീരുമാനിച്ചു.

ADVERTISEMENT

നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരം ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനും അതിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനും പ്രത്യേക പരിശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും ഭാരതത്തിലെ പത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലോക റാങ്കിംഗില്‍ 200ന് മുകളില്‍ എത്തണം എന്ന് പ്രതീക്ഷിക്കുന്നു. 2047 ആകുമ്പോഴേക്കും ഈ സംഖ്യ 20 ആവുകയും, അതില്‍ തന്നെ 10 സ്ഥാപനങ്ങള്‍ നൂറിനു മുകളിലുള്ള റാങ്കില്‍ എത്തിപ്പെടുകയും വേണം. ഇതിനായി സ്വയം പ്രവര്‍ത്തിക്കുന്ന വിവിധ സര്‍വകലാശാലകളെ മന്ത്രാലയം തെരഞ്ഞെടുത്ത് കഴിഞ്ഞു. ഇന്ന് ഏകദേശം 50,000 വിദേശ വിദ്യാര്‍ത്ഥികളാണ് വിവിധ സര്‍വ്വകലാശാല/സ്ഥാപനങ്ങളിലായി പ്രവേശനം നേടുന്നത്. ഇത് 2030 ആകുമ്പോഴേക്കും 2 ലക്ഷവും 2047 ആകുമ്പോഴേക്കും 5 ലക്ഷവുമായി ഉയര്‍ത്താന്‍ സാധിക്കണം എന്നും പ്രതീക്ഷിക്കുന്നു.

ഈ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് നേരത്തെ സൂചിപ്പിച്ച വിവിധ പദ്ധതികള്‍ വിദ്യാഭ്യാസമന്ത്രാലയവും യുജിസിയും എഐസിടിഇയും അതുപോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടക്കം കുറിച്ചത്. ഇതിന്‍പ്രകാരം ഇപ്പോള്‍ 700 ഓളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശ സമ്പര്‍ക്കത്തിനുള്ള വിഭാഗങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. വിദേശസ്ഥാപനങ്ങളുമായി സഹകരിക്കാന്‍ യോഗ്യത നേടിയ 230 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 49 സ്ഥാപനങ്ങള്‍ വിദേശരാജ്യങ്ങളിലെ ഉന്നത നിലവാരമുള്ള സര്‍വ്വകലാശാലകളുമായി സഹകരണ സംരംഭങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് ബിരുദ-ബിരുദാനന്തര ബിരുദ-ഗവേഷണ തലങ്ങളില്‍ വിവിധ ഭാരതീയ സ്ഥാപനങ്ങളില്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. ഭാരതത്തില്‍ വന്ന് പഠിക്കുന്നതിന് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന കാര്യങ്ങളും ഗൗരവമായ പരിഗണനയിലാണ്. പഴയ നളന്ദ സര്‍വ്വകലാശാലയുടെ ഓര്‍മ്മയില്‍ അതേ സ്ഥലത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര സഹകരണത്തോടെ ആധുനിക നളന്ദ സര്‍വ്വകലാശാല പ്രവര്‍ത്തനം ആരംഭിച്ചു. ദല്‍ഹിയില്‍ സാര്‍ക്ക് സര്‍വ്വകലാശാലയും ആരംഭിച്ചു കഴിഞ്ഞു.

ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഉന്നത നിലവാരത്തിലേക്ക് ഉയരുന്ന കാഴ്ചയും ഇന്ന് ദൃശ്യമാണ്. 45 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 2024 QS റാങ്കിംഗ് പ്രക്രിയയില്‍ പങ്കാളികളായി. അവയില്‍ 11 സ്ഥാപനങ്ങള്‍ ഏറ്റവും ഉയര്‍ന്ന 500 സ്ഥാപനങ്ങള്‍ക്കുള്ളില്‍ ഇടംപിടിക്കുകയും ചെയ്തു. 2023ലെ റാങ്കിങ്ങില്‍ 44 പ്രോഗ്രാമുകള്‍ അതാതു മേഖലകളില്‍ നൂറിന് അകത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്.

പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ മദ്രാസ് ഐഐടി ബാര്‍ടാന്‍ സാനിയ തുടങ്ങിയ രാജ്യങ്ങളിലും തങ്ങളുടെ വിദേശ ക്യാമ്പസുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഡല്‍ഹി ഐ.ഐ.ടി അബുദാബിയില്‍ ക്യാമ്പസ് സ്ഥാപിച്ചു കഴിഞ്ഞു. അതുപോലെ ആഗോള റാങ്കിങ്ങില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഭാരതത്തിലെ സ്ഥാപനങ്ങള്‍ വിവിധ വിദേശ രാജ്യങ്ങളിലും വരുംകാലങ്ങളില്‍ നമ്മുടെ ഓഫ് ക്യാമ്പസുകള്‍ ആരംഭിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് വിദേശ സര്‍വകലാശാല ഭാരതത്തിലേക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന നടപടിക്രമങ്ങള്‍ ഭാരതത്തില്‍ ആരംഭിച്ചത്.

ഗുണനിലവാരമുള്ള വിദേശ സര്‍വകലാശാലകള്‍ക്ക് സ്വാഗതം
അന്താരാഷ്ട്രതലത്തില്‍ ഉന്നത റാങ്കിലുള്ള വിദേശ സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ പ്രവര്‍ത്തന അനുമതി നല്‍കിക്കൊണ്ട് ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിന് ഒരു അന്താരാഷ്ട്ര മാനം നല്‍കുക എന്നതിനോടൊപ്പം ഭാരതീയ വിദ്യാര്‍ത്ഥികള്‍ക്ക് ഭാരതത്തില്‍ വച്ചുതന്നെ വിദേശ സര്‍വകലാശാലകളുടെ വിവിധ ബിരുദ കോഴ്‌സുകള്‍ കുറഞ്ഞ നിരക്കില്‍ നേടാനും സഹായിക്കുന്നതാണ് പുതിയ തീരുമാനം. അപ്രകാരം ഭാരതത്തെ ഉന്നത പഠനത്തിനുള്ള ഒരു ഇടമാക്കി (ഹബ്ബ്) മാറ്റുക എന്നതും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാഴ്ചപ്പാടാണ്. ഇത് സാധ്യമാകുന്നതിനുള്ള നിയമനിര്‍മ്മാണ നടപടികളും ചട്ടങ്ങളുടെ നിര്‍മ്മാണവും അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് 2023 നവംബറില്‍ ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ വിദേശ സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ പ്രവര്‍ത്തിക്കാനുള്ള നടപടികളും ചട്ടങ്ങളും യുജിസി പ്രസിദ്ധം ചെയ്തത്.

വിദേശ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനം നല്‍കിയാല്‍ വിദേശ സര്‍വകലാശാലകള്‍ എന്ന പേരില്‍ പല സ്ഥാപനങ്ങളും ഭാരതത്തിലേക്ക് കടന്നു കയറുകയും അത് അനിയന്ത്രിത വിദ്യാഭ്യാസ കച്ചവടത്തിലേക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തെ തള്ളിവിടാന്‍ ഇടവരുത്തുകയും ചെയ്യും എന്നതാണ് കുറേക്കാലമായി വിദേശ സര്‍വ്വകലാശാലകളുടെ പ്രവേശനത്തെ ഉല്‍കണ്ഠയോടെ കാണാന്‍ കാരണമായിരുന്നത്. മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ ഗുണമേന്മയുള്ള സര്‍വ്വകലാശാലകള്‍ ഒന്നും ഇങ്ങോട്ടു വരാന്‍ തയ്യാറുമല്ലായിരുന്നു. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ഇതു തന്നെയാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് മാത്രം അനുമതി നല്‍കുന്ന വ്യവസ്ഥ സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാറിനുള്ള ആത്മവിശ്വാസവും.

യുജിസി ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്ന ചട്ടപ്രകാരം, അന്തര്‍ദേശീയ റാങ്കിങ്ങില്‍ 500നു മുകളില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാരതത്തില്‍ നേരിട്ടു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുന്നതായിരിക്കും. മെഡിക്കല്‍, എഞ്ചിനീയറിംഗ് പോലെ പ്രത്യേക വിഭാഗത്തിലെ സ്ഥാപനമാണെങ്കില്‍, ആ വിഭാഗത്തിലെ റാങ്കിങ് പ്രകാരം അന്താരാഷ്ട്ര തലത്തില്‍ 500 നു മുകളിലാണെങ്കില്‍ മാത്രം അത്തരം സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തന അനുമതി നല്‍കും. രണ്ടു സ്ഥാപനങ്ങള്‍ക്ക് ഭാരതത്തില്‍ ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ ആ രണ്ടു സ്ഥാപനങ്ങളും ഈ രണ്ടില്‍ ഒരു നിബന്ധന പ്രകാരം യോഗ്യത ഉള്ളവ ആയിരിക്കണം. ഒരു വിദേശ സര്‍വകലാശാലയ്ക്ക് ഒന്നില്‍ കൂടുതല്‍ ക്യാമ്പസുകള്‍ തുടങ്ങാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ ഓരോന്നിനും പ്രത്യേകം പ്രത്യേകം അനുമതി നേടേണ്ടതാണ്. ഇപ്രകാരം അനുമതി നല്‍കാനുള്ള ഏജന്‍സി യുജിസി മാത്രമായിരിക്കും. ലോക കേരളസഭയുടെയും മന്ത്രി ബാലഗോപാലിന്റെയും തള്ളലുകള്‍ എല്ലാം തള്ളല്‍ മാത്രം!

ഭാരതത്തിലേക്ക് കടന്നുവരുന്ന വിദേശ സര്‍വകലാശാലകളുടെ വിശ്വാസ്യത (ക്രെഡിബിലിറ്റി) എങ്ങനെ നിജപ്പെടുത്താന്‍ സാധിക്കും എന്നുള്ളതും ഒരു വലിയ ചോദ്യചിഹ്നമായിരുന്നു. ഈ രംഗത്തും വിവിധ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് കമ്മീഷന്‍ ഇപ്പോള്‍ ചട്ടങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ചട്ടം നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള സ്ഥാപനങ്ങള്‍ക്ക് യുജിസി ആരംഭിച്ചിരിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇങ്ങനെ അപേക്ഷിക്കുന്ന സമയത്ത് കമ്മീഷന്‍ നിശ്ചയിച്ച തിരിച്ചു നല്‍കാത്ത ഫീസിനോടൊപ്പം പ്രസ്തുത സ്ഥാപനത്തിന്റെ ഗവേണിംഗ് ബോഡി അഥവാ അതിന്റെ ഉന്നതാധികാരസമിതി നല്‍കുന്ന അനുവാദപത്രം, ഭാരതത്തില്‍ ഏതു പ്രദേശത്താണ് ക്യാമ്പസ് തുടങ്ങുന്നത്, അവിടത്തെ ഭൗതിക സാഹചര്യങ്ങള്‍, തുടങ്ങുന്ന കോഴ്‌സിന്റെ ഫീസ് ഘടന, കോഴ്‌സുകള്‍, അതിന്റെ കരിക്കുലം, സെക്യൂരിറ്റി, സാമ്പത്തിക സ്രോതസ്സുകള്‍ എന്നിവയുടെയെല്ലാം പൂര്‍ണ്ണ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. ഇവ FEMA (1999), FCRA (2010) നിയമങ്ങള്‍ പ്രകാരം സാധുവാണെങ്കില്‍ മാത്രം താല്‍ക്കാലിക അനുമതി നല്‍കും.

ഭാരതത്തില്‍ വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കുന്ന കോഴ്‌സുകള്‍ നിലവാരം ഉള്ളതാണെന്ന് ഉറപ്പുവരുത്തുക വളരെ പ്രയാസമായിരിക്കുമെന്ന് നമുക്ക് അറിയാം. വിദേശ സര്‍വ്വകലാശാലകളോടുള്ള ഭ്രമത്തിന്റെ ഫലമായി നിരവധി വിദ്യാര്‍ത്ഥികള്‍ ഇതിനാല്‍ വഞ്ചിക്കപ്പെടാനും ഇടയുണ്ട്. അതിനാല്‍ ഈ വിഷയങ്ങളിലും വളരെ ശ്രദ്ധയോടെയാണ് യുജിസി ചട്ടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഭാരതത്തില്‍ ആരംഭിക്കുന്ന സര്‍വ്വകലാശാലകളുടെ ഓഫ് ക്യാമ്പസുകളുടെ അല്ലെങ്കില്‍ കോഴ്‌സുകളുടെ നിലവാരം മാതൃരാജ്യത്ത് നടത്തുന്ന കോഴ്‌സുകളുടെ അതേ നിലവാരം ഉള്ളതും അതേ അംഗീകാരം ഉള്ളതും ആ സ്ഥാപനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് സമാനവും ആയിരിക്കണം എന്ന് യുജിസി പുറപ്പെടുവിച്ച ചട്ടത്തില്‍ അസന്നിഗ്ദ്ധമായി പറയുന്നു. മാതൃരാജ്യത്തെ ഈ സ്ഥാപനത്തെ അക്രഡിറ്റ് ചെയ്തിട്ടുള്ള ഏറ്റവും ഒടുവിലത്തെ സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.

വിദേശ സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ പ്രവര്‍ത്തന അനുമതി നല്‍കുന്നതിന് ഇടയില്‍ നിരവധി സ്ഥാപിത താല്പര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഇടയുണ്ട്. അന്താരാഷ്ട്ര ലോബിയിംഗ്, വലിയ സാമ്പത്തിക അഴിമതി എന്നിവയ്ക്കും ഇടവരുത്തും. ഇതിനുള്ള മുന്‍കരുതലുകളും യുജിസി തെരഞ്ഞെടുപ്പ് പ്രക്രിയില്‍ പരിഗണിച്ചിട്ടുണ്ട്.

യുജിസി മാനദണ്ഡപ്രകാരം ഓണ്‍ലൈനില്‍ ആയി മാത്രം സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളില്‍ നിന്നും യുജിസി തീരുമാനിക്കുന്ന വിദഗ്ധസമിതി (Standing Council) അപേക്ഷകള്‍ പരിശോധിക്കുകയും അതിന്റെ നിജസ്ഥിതിയും നിലവാരവും കണക്കിലെടുത്ത് മേല്‍ നടപടികള്‍ക്കായി നിര്‍ദ്ദേശിക്കുകയും ചെയ്യും. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും അനുമതി നല്‍കുന്നത്. അതിന് ഏതെങ്കിലും സംസ്ഥാനങ്ങളുടെ പ്രത്യേക അനുമതിയോ താല്‍പര്യമോ പരിഗണിക്കുന്നതല്ല.

നിയമങ്ങള്‍ ലൈറ്റ് ബട്ട് ടൈറ്റ്
യോഗ്യത നേടിയ സ്ഥാപനങ്ങള്‍ക്ക് 16 ദിവസത്തിനുള്ളില്‍ പ്രാരംഭ പ്രവര്‍ത്തന അനുമതി നല്‍കുകയും, അനുമതി ലഭിച്ചാല്‍ ഉടന്‍തന്നെ സ്ഥാപനങ്ങള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യാം. ക്യാമ്പസ് സെറ്റ് ചെയ്യുന്നതിന് രണ്ട് വര്‍ഷം വരെ സമയമെടുക്കാം. പ്രസ്തുത സമയത്തില്‍ ക്യാമ്പസിന്റെ പൂര്‍ണ്ണ വികസനം സാധ്യമായില്ലെങ്കില്‍ കമ്മീഷനെ സമീപിക്കുകയും കമ്മീഷന് യുക്തമെന്നു ബോധ്യമായാല്‍ സമയം നീട്ടി നല്‍കുകയും ചെയ്യാവുന്നതാണ്. അതേസമയം സ്ഥാപനത്തിന്റെ അംഗീകാരം പുതുക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നിശബ്ദമാണ്.
വിദേശ സര്‍വകലാശാലകള്‍ ഭാരതീയ വിദ്യാര്‍ത്ഥികളെ വഞ്ചിക്കാന്‍ ഇടയുണ്ട്. പരസ്യവേലയിലൂടെ പ്രവേശനത്തിന്റെ പേരിലും ഫീസ് ഘടനയുടെ പേരിലും സാമ്പത്തികമായി ചൂഷണം ചെയ്യാം. ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് സര്‍വകലാശാല കമ്മീഷന്‍ ലളിതമെങ്കിലും ചില കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥി പ്രവേശനവും ഫീസ് ഘടനയും വിദേശ സര്‍വകലാശാലകള്‍ക്ക് സ്വയം തീരുമാനിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അവ കോഴ്‌സ് തുടങ്ങുന്നതിനു മുമ്പ് തന്നെ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതും അതിന് മാറ്റം വരുത്താന്‍ പാടില്ലാത്തതും ആണ്. ഭാരതീയരായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഫീസിളവോ സ്‌കോളര്‍ഷിപ്പോ ഏര്‍പ്പെടുത്താന്‍ വിദേശ സര്‍വകലാശാലകള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതും മുന്‍കൂട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധം ചെയ്യേണ്ടതാണ്. അധ്യാപകരെയും മറ്റ് അക്കാദമിക വിദഗ്ധരെയും നിയോഗിക്കാനുള്ള പൂര്‍ണ്ണ അധികാരവും വിദേശ സര്‍വകലാശാലകള്‍ക്ക് ഉള്ളതാണെങ്കിലും, അവരുടെ മാതൃസ്ഥാപനത്തിലെ യോഗ്യതയില്‍ നിന്നും കുറഞ്ഞ യോഗ്യതയുള്ള അധ്യാപകരെ നിയമിക്കാന്‍ പാടുള്ളതല്ല. പരമാവധി 10 ശതമാനം വരെ മാത്രമേ ഓണ്‍ലൈന്‍ ക്ലാസുകള്‍ അനുവദിക്കുകയുള്ളൂ. അതായത് അധ്യാപകര്‍ എല്ലാവരും ഭാരതത്തിലെ ക്യാമ്പസില്‍ ചുരുങ്ങിയത് ഒരു സെമസ്റ്റര്‍ എങ്കിലും സ്ഥിരമായി ഉണ്ടാകണം.

വിദേശ സര്‍വകലാശാലകളില്‍ നിന്നും ലഭിക്കുന്ന ബിരുദങ്ങള്‍ ഭാരതത്തില്‍ സര്‍ക്കാര്‍ ജോലിക്കും അതുപോലുള്ള സര്‍വ്വകലാശാലകളിലേക്കുള്ള പ്രവേശനത്തിനും യോഗ്യതയായി പരിഗണിക്കും. മാത്രമല്ല, വിദേശ സര്‍വ്വകലാശാലയുടെ ആസ്ഥാനത്തില്‍ നിന്നും, ഭാരതത്തിലെ കേന്ദ്രത്തില്‍ നിന്നും എടുക്കുന്ന ക്രഡിറ്റുകള്‍ പരസ്പരം വിനിമയം ചെയ്യാന്‍ അനുവാദം ഉണ്ടായിരിക്കും. ഭാരതത്തിലെ സര്‍വ്വകലാശാലകളുമായുള്ള വിനിമയത്തിനും അവസരം ഉണ്ടായിരിക്കും.

മുന്‍കൂട്ടി അനുവാദം ലഭിക്കാതെ പുതിയ കുട്ടികളെ പ്രവേശിപ്പിക്കാനോ പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനോ വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ക്ക് അവകാശം ഉണ്ടായിരിക്കുകയില്ല. ഭാരതത്തിലെ ക്യാമ്പസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാതൃരാജ്യത്തിലെ ബിരുദത്തിന് സമാനമായ ബിരുദമാണ് നല്‍കേണ്ടത്. അതുകൊണ്ടുതന്നെ ഈ സ്ഥാപനങ്ങളില്‍ നിന്നും നേടുന്ന ബിരുദം ഭാരതത്തിലെ തദ്ദേശീയ സര്‍വകലാശാലകളില്‍ നിന്നും നേടുന്ന ബിരുദത്തിന് തത്തുല്യമായി ഭാരത സര്‍ക്കാര്‍ എല്ലാ കാര്യങ്ങള്‍ക്കും പരിഗണിക്കുന്നതായിരിക്കും. കേരളത്തില്‍ അടക്കം വിദ്യാര്‍ത്ഥി പ്രവേശനം കിട്ടാതെ ഒഴിഞ്ഞുകിടക്കുന്ന ഭൗതിക സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തി വിദേശ സര്‍വകലാശാലകളും ഭാരതത്തിലെ ചില സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളെ വഞ്ചിക്കാനുള്ള സാഹചര്യം ഉള്ളതിനാല്‍ ഒരു വിദേശ സര്‍വകലാശാലയ്ക്കും തദ്ദേശീയമായ ഏതെങ്കിലും സര്‍വ്വകലാശാലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ കടമെടുത്ത് പ്രവര്‍ത്തിക്കാന്‍ അനുവാദം ഉണ്ടായിരിക്കുന്നതല്ല. അതായത് കോഴ്‌സുകള്‍ നടത്താന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ലബോറട്ടറികള്‍, അധ്യാപക അനധ്യാപക ജീവനക്കാര്‍ എന്നിവരെ വിദേശ സര്‍വകലാശാലകള്‍ സ്വയം തയ്യാറാക്കേണ്ടതാണ്. ഇതിനുള്ള മൂലധനം നിയമവിധേനയുമായി വിദേശങ്ങളില്‍ നിന്നും കൊണ്ടുവരാന്‍ അനുവാദം ഉണ്ടായിരിക്കും.

രാഷ്ട്ര സുരക്ഷയും പരമാധികാരവും സംരക്ഷിക്കും
വിദേശ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുമോ എന്നതും പരിശോധിക്കേണ്ട ഘടകമാണ്. ഭാരതത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന രീതിയില്‍ ഒരു പ്രവര്‍ത്തനത്തിലും ഈ വിദേശ സര്‍വകലാശാലകള്‍ ഇടപെടാന്‍ പാടുള്ളതല്ല. ഭാരതീയ മൂല്യങ്ങള്‍ക്കും പ്രഖ്യാപിത നയങ്ങള്‍ക്കും, ഉത്തമവിശ്വാസങ്ങള്‍ക്കും എതിരെയുള്ള കോഴ്‌സുകളും പഠനപ്രവര്‍ത്തനങ്ങളും അനുവദിക്കുന്നതല്ല. ഇത്തരം കാര്യങ്ങള്‍ യുജിസി ഇറക്കിയ നിബന്ധനകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യാനും കമ്മീഷന് അധികാരമുണ്ട്. നിയമനടപടികള്‍ ഭാരതത്തില്‍ ആയിരിക്കുമെന്നും വ്യവസ്ഥ ചെയ്യുന്നു.

ഒരു സ്ഥാപനത്തിനും ഒരു പ്രത്യേക കോഴ്‌സില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചതിനുശേഷം പ്രസ്തുത കോഴ്‌സ് പൂര്‍ത്തിയാക്കാതെ ഇവിടുത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചു പോകാന്‍ അനുവാദം ഉണ്ടായിരിക്കുന്നതല്ല. അത്തരം സാഹചര്യങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിന് വ്യവസ്ഥകള്‍ ചെയ്യേണ്ട ഉത്തരവാദിത്തം സര്‍വ്വകലാശാല ക്യാമ്പസിന് ആയിരിക്കും. അല്ലാത്തപക്ഷം കനത്ത പ്രതിവിധി നല്‍കേണ്ടതാണ്. കുട്ടികള്‍ക്ക് പകരം സംവിധാനം ഒരുക്കാതെ രാജ്യം വിട്ടു പോകാന്‍ അനുവദിക്കുന്നതല്ല.

പുതിയ ദേശീയ വിദ്യാഭ്യാസ നയവും, ഭാരത സര്‍ക്കാറിന്റെ ഗതിവേഗവും ഭാരതത്തിലെ വിദ്യാര്‍ത്ഥികളുടെ മുന്നിലും സ്ഥാപനങ്ങളുടെ മുന്നിലും വലിയ അവസരങ്ങളാണ് തുറന്നിടുന്നത്. അറിവിലും കഴിവിലും (നൈപുണി) മൂല്യത്തിലും മനോഭാവത്തിലും പുതിയ ലോകം സൃഷ്ടിക്കേണ്ട യുവതയെ സൃഷ്ടിക്കാന്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന് കഴിയണം. സുസ്ഥിരമായ വികസനത്തിലും ലോകത്ത് ശാന്തിയും സമാധാനവും നീതിയും സമത്വവും നിലനില്‍ക്കാനും അത് അനിവാര്യമാണ്. ആരോഗ്യവും ആഹാരവും ഉറപ്പുവരുത്താനും ആഗോള താപനവും അശാന്തിയും അക്രമവും അവസാനിപ്പിക്കാനും ലോകം ഭാരതത്തെ ഉറ്റുനോക്കികൊണ്ടിരിക്കയാണ്. ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് ഭാരതമാണ്. വൈവിധ്യമാര്‍ന്ന ഭാരതത്തിന്റെ വിജ്ഞാന മേഖലകളില്‍ സര്‍വ്വരംഗത്തും മഹത്തായ പാരമ്പര്യമുള്ള കേരളത്തിനും അതിന്റെ പങ്കിനെ അടയാളപ്പെടുത്താന്‍ കഴിയണം.

(അവസാനിച്ചു)

(ദേശീയ വിദ്യാഭ്യാസ മേല്‍നോട്ടസമിതി അംഗമാണ് ലേഖകന്‍)

Tags: സ്വകാര്യ-വിദേശ സര്‍വ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ രംഗവും
Share2TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies