തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മന്ത്രിസഭയിലെ രണ്ടാമനുമായ ഉദയനിധിസ്റ്റാലില്‍ ആഹ്വാനം ചെയ്തത് സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യാനാണ്. സനാതനധര്‍മ്മം കൊറോണയേക്കാള്‍ മാരകമാണ് എന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. ഇതു ഒച്ചപ്പാടായപ്പോള്‍ സ്റ്റാലിനും പാര്‍ട്ടിയും ഉദയനിധിക്കൊപ്പം നിന്നു. സ്വാഭാവികമായും സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യുന്നതിന്റെ ആദ്യ പടവ് എന്ന നിലക്ക് സനാതനധര്‍മ്മത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ ക്ഷേത്രങ്ങള്‍ സംസ്ഥാനത്ത് നിന്നും നീക്കം ചെയ്യണം. ദേവസ്വം വകുപ്പ് എടുത്തുകളയുകയും ദേവസ്വം മന്ത്രി തന്നെ വേണ്ടെന്നു വെക്കുകയും വേണം. ഉദയനിധിയും അച്ഛനും ഡി.എം.കെയും കൂടി ചെയ്യേണ്ടത് ഇതായിരുന്നു.
എന്നാല്‍ എന്താണ് സ്റ്റാലിനും മകനും ചെയ്തത്. ക്ഷേത്രങ്ങള്‍ തൊട്ടു കളിക്കാനവരില്ല. പകരം അവക്ക് കൂടുതല്‍ സൗകര്യം ചെയ്തു കൊടുക്കുന്നു. റാണിപ്പെട്ടിനു സമീപമുള്ള ഷോലിംഗൂരിലെ കുന്നിനുമുകളിലുള്ള ലക്ഷ്മീനരസിംഹ ക്ഷേത്രത്തിലേക്ക് കാര്റോപ്പ് വേ ഏര്‍പ്പെടുത്തിയിരിക്കയാണ്. ഇയ്യിടെ സ്റ്റാലിനാണ് അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇതിനൊപ്പം ഭക്തര്‍ക്ക് കുടിവെള്ളം, പ്രാഥമിക സൗകര്യം, ഭക്ഷണം, പൂജാസാധനങ്ങള്‍ എന്നിവയ്ക്കും സൗകര്യമുണ്ട്. ഒരുവശത്ത് സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്നു പറയുക. മറുവശത്ത് ക്ഷേത്രഭക്തര്ക്ക് സൗകര്യമൊരുക്കി ഖജനാവിലേക്ക് കാശുണ്ടാക്കുക – ഈ ഇരട്ടത്താപ്പിനാണ് ദ്രാവിഡ രാഷ്ട്രീയം എന്നു പറയുന്നത്