Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

മമത നടത്തുന്ന മുഗളഭരണം

കെ.വി. രാജശേഖരൻകെ.വി. രാജശേഖരൻ
8 March 2024

ഇസ്ലാമിക മതമൗലികവാദികളുടെ പിന്തുണ പൂര്‍ണ്ണമായും സ്വന്തമാക്കിഅതില്‍ മദമിളകി, ആരുണ്ട് എന്റെ അഹങ്കാരത്തിന്റെ കൊമ്പൊടിക്കാന്‍ എന്ന വെല്ലുവിളിയുമായി എട്ടുദിക്കുകളിലേക്കും അലറിവിളിച്ച് ഓടിച്ചാടുകയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അഹങ്കാരത്തിന്റെ ആ വെല്ലുവിളി ഏറ്റവും പ്രകടമായത് മമത തന്നെ ഐ.എന്‍.ഡി.ഐ.എ. എന്ന പേരു നല്‍കിയ പ്രതിപക്ഷ മുന്നണിയിലെ ഗതികെട്ട ഘടകകക്ഷികളായ കോണ്‍ഗ്രസ്സുകാരോടും കമ്യൂണിസ്റ്റുകളോടുമായിരുന്നു. ബംഗാളിലും തങ്ങള്‍ക്ക് അല്‍പ്പം ഇടം വേണമെന്ന് കെഞ്ചി കൈ കൂപ്പി പിന്നാലെ കൂടിയ സോണിയയോടും അവരുടെ പിന്നില്‍ മറഞ്ഞു നിന്ന സീതാറാം യെച്ചൂരിയോടും വേണമെങ്കില്‍ രണ്ട് സീറ്റ്; പോരെങ്കില്‍ പോയി പണിനോക്കാന്‍ മമത പറഞ്ഞപ്പോള്‍ ആ പാവങ്ങളെ എതിര്‍ക്കുന്നവരുടെ പോലും കണ്ണു നിറഞ്ഞു! അതിനിടയിലാണ് മമതയുടെ പ്രിയപ്പെട്ട അനുയായി ഷാജഹാന്‍ ഷെയ്ഖിനെതിരെ ഉയര്‍ന്ന, കോടികളുടെ റേഷനരി കുംഭകോണക്കേസില്‍, റെയ്ഡിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജനുവരി അഞ്ചിന് സന്ദേശ്ഖാലിയിലെത്തുന്നത്. ആ അന്വേഷണ ഉദ്യോഗസ്ഥരെ തൃണമൂല്‍ കോണ്‍ഗ്രസ്സ് തെരുവ് ഗുണ്ടകളെ ഉപയോഗിച്ച് നേരിട്ടു. തന്റെ ഒരു പ്രാദേശിക ഗുണ്ടാ നേതാവിന്റെ പ്രഹരശേഷി കേന്ദ്ര ഏജന്‍സികളുടെ നേര്‍ക്ക് പ്രയോഗിക്കുന്നതു കണ്ട് കോള്‍മയിര്‍ കൊണ്ട മമത അത്തരം നിരവധി ഷെയ്ഖ് ഷാജഹാന്മാരുടെ പിന്തുണയുള്ള താന്‍ അജയ്യയാണെന്നും തന്റെ അടുത്ത ധിക്കാരം ഭാരതമാകെയുള്ള രാമഭക്തരോടു തന്നെ ആകാമെന്നും കരുതി.

Google NewsAdd Kesari Weekly as a preferred source on Google

അങ്ങനെ അഹങ്കാരം അതിരുവിട്ട പശ്ചാത്തലത്തിലാണ്, അഞ്ഞൂറു വര്‍ഷങ്ങളിലെ നിരന്തര പോരാട്ടങ്ങള്‍ക്കു ശേഷം, രാമഭക്തര്‍ ജനുവരി 22ന് അയോദ്ധ്യയില്‍ ബാലകരാമന്റെ പ്രാണപ്രതിഷ്ഠയില്‍ ഭാഗമായിക്കൊണ്ട്, ഭക്തിയും അഭിമാനവും ഉള്ളില്‍ നിറച്ച്, അതിനിടവരുത്തിയ ഭാരതീയ ജനതാ പാര്‍ട്ടിയുടെ മേല്‍ അനുഗ്രഹത്തിന്റെ പുഷ്പവൃഷ്ടി നടത്തിയ ദിവസം തന്നെ, മമത ബംഗാളില്‍ ഹിന്ദു വിരുദ്ധ വര്‍ഗീയ വാദികളെ കൂടെക്കൂട്ടിക്കൊണ്ട് സര്‍വ്വധര്‍മ്മ സമഭാവന’ എന്ന പേരില്‍ ഒരു കപടനാടകം നടത്തിയത്. അവിടെ, മമതാ ബാനര്‍ജി ഭാരതീയ ജനതാ പാര്‍ട്ടിയുടെ പേരും പറഞ്ഞ് നടത്തിയ വെല്ലുവിളിയുടെയും നല്‍കിയ മുന്നറിയിപ്പിന്റെയും യഥാര്‍ത്ഥ ലക്ഷ്യം ഹിന്ദുവിന്റെ നെഞ്ചകം തകര്‍ക്കുക തന്നെയായിരുന്നു. അവരുടെ വാക്കുകള്‍ ഇസ്ലാമിക വര്‍ഗീയതയുടെ ആവനാഴിയില്‍ നിന്ന് കടമെടുത്ത തീവ്രമതമൗലികവാദത്തിന്റെ വിഷം പുരണ്ട അസ്ത്രങ്ങള്‍ തന്നെയായിരുന്നു. ആ വാക്കുകളിലെ ധാര്‍ഷ്ട്യം നോക്കുക:

”ഏക് ബാത് യാദ് രഖ്‌നാ! ബിജെപി കോ മദദ് മത് കര്‍നാ! ബിജെപി കോളളഅഗര്‍ തുംലോഗ് മദദ് കരേഗാ കോയീ തോ ആള്ളാ കീ കസം ആപ് ലോഗോം കോ കോയീ മാഫീ നഹീ കരേഗി! ഹം ലോഗ് തുമേ മാഫീ നഹീ കരേഗി! ജോ കാഫിര്‍ ഹേ ജോ കാ പുരുഷ് ഹേ…!)’
(ഒരു കാര്യം ഓര്‍ത്തുകൊള്ളുക. ബിജെപിയെ സഹായിക്കരുത്. അഥവാ നിങ്ങള്‍ ആരെങ്കിലും ബിജെപിയെ സഹായിച്ചാല്‍ അള്ളായാണെ സത്യം നിങ്ങള്‍ക്ക് ആരും മാപ്പ് തരില്ല. ഞങ്ങള്‍, നിങ്ങള്‍, നീചരായ കാഫിറുകള്‍ക്ക് മാപ്പു തരില്ല.’)

ADVERTISEMENT

‘മുകളിലിരിക്കുന്നവന്റെ കോടതിയില്‍ താമസമുണ്ടാകാം പക്ഷേ അവിടെ ഒന്നും കാണാതെ പോകില്ലാ’ (ഊപ്പര്‍ വാലേ കേ ദര്‍ബാര്‍ മേ ദേര്‍ ഹേയ് അന്ധേര്‍ നഹീ) എന്ന ഉത്തരേന്ത്യന്‍ നാടന്‍ മൊഴിയില്‍ പതിരില്ലായെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീട് നടന്ന സംഭവ പരമ്പരകള്‍. ജനുവരി അഞ്ചിന് സന്ദേശ്ഖാലിയില്‍ ഷെയ്ഖ് ഷാജഹാന്‍ നടത്തിയ കടന്നാക്രമണത്തോടുള്ള പ്രതികരണം ഒട്ടും വിട്ടുവീഴ്ചയില്ലാത്തതാകും എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലൂടെ കേന്ദ്രഭരണകൂടം വ്യക്തമായ സന്ദേശം നല്‍കിയതോടെ അയാള്‍ ഓടിയൊളിക്കാന്‍ തുടങ്ങി. അതല്ലെങ്കില്‍ ഷാജഹാനെ തന്റെ ചിറകിനുള്ളില്‍ ഒളിപ്പിച്ചേ കഴിയൂ എന്ന ഗതികേടില്‍ എത്തിയതോടെ മുഖ്യമന്ത്രി മമതാ ബാനര്‍ജി അയാള്‍ക്ക് ഒളിയിടം ഒരുക്കി സംരക്ഷണം നല്‍കി. രണ്ടായാലും ഷെയ്ഖ് ഷാജഹാന്‍ ഒളിവിലായതോടെ സന്ദേശ്ഖാലിയിലെ പാവപ്പെട്ട പട്ടിക ജാതിക്കാരും പട്ടിക വര്‍ഗ്ഗക്കാരും അടങ്ങുന്ന, കൃഷിയും മത്സ്യബന്ധനവും നടത്തി ഉപജീവനം നടത്തുന്ന, ഹൈന്ദവ സമൂഹം അതുവരെ ഭയന്നു മിണ്ടാതിരുന്നതെല്ലാം പുറം ലോകത്തോട് വിളിച്ചുപറയാന്‍ തയ്യാറായി. അങ്ങനെയാണ് മമതയും അവരുടെ വോട്ടുദാതാക്കളായ ഇസ്ലാമിക മതതീവ്രവാദികളും ‘കാഫിറുകള്‍’ എന്ന് പറഞ്ഞ് അധിക്ഷേപിക്കുന്ന ഹിന്ദുക്കള്‍ക്കെതിരെ നടന്ന ആസൂത്രിത കടന്നാക്രമണങ്ങളുടെ കഥകള്‍ സന്ദേശ്ഖാലിയില്‍ നിന്ന് പുറത്തേക്ക് വരുന്നത്.

‘മാ, മട്ടി, മാനുഷ്’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് മാതാവിനും മാതൃരാജ്യത്തിനും മനുഷ്യത്വത്തിനും വേണ്ടി മാര്‍ക്‌സിസ്റ്റ് നരാധമന്മാരോട് പടപൊരുതി ബംഗാളിന്റെ ചരിത്രം തിരുത്തിയ മമത ഭരണാധികാരിയായപ്പോള്‍ അവരെതിര്‍ത്ത ശക്തികളുടെ പാതയില്‍ തന്നെഎത്തിച്ചേര്‍ന്നുവെന്ന് അടിവരയിടുന്നതാണ് സന്ദേശ്ഖാലിയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍. ഇസ്ലാമിക മതമൗലികവാദികളെ അഴിഞ്ഞാടാന്‍ അനുവദിച്ച്, ആ വോട്ട് ബാങ്കിന്റെ പിന്തുണ ഉറപ്പാക്കാന്‍ മാര്‍ക്‌സിസ്റ്റുകളെ പോലെ മമതയും തയാറായി. ബംഗാളിലെ പ്രമുഖ എഴുത്തുകാരനായ ദീപ്തസ്യ ജാഷ് പറയുന്നത് സന്ദേശ്ഖാലിയിലുള്‍പ്പെടെ ബംഗ്ലാദേശ് അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന പശ്ചിമബംഗാളിന്റെ പല ഭാഗങ്ങളിലും നടക്കുന്നത് കേവലം മമതയുടെ രാഷ്ട്രീയ താത്പര്യ സംരക്ഷണം മാത്രമല്ലെന്നും അത് ആ പ്രദേശത്തിന്റെ മതപരമായ സംഖ്യാ സന്തുലിതാവസ്ഥയെ തന്നെ മാറ്റിയെടുക്കാനുള്ള ആസൂത്രിത പദ്ധതിയാണെന്നുമാണ്. അതിനു പിന്നിലുള്ളവരുടെ ലക്ഷ്യം ആ പ്രദേശങ്ങളെ ഭൂമിശാസ്ത്രപരമായി ഭാരതത്തിനുള്ളില്‍ നില്‍ക്കുമ്പോള്‍ തന്നെ ജനസംഖ്യാപരമായി, ഇസ്ലാമിക രാഷ്ട്രമായ ബംഗ്ലാദേശിന്റെ ഭാഗമാക്കിമാറ്റാനുള്ള ബോധപൂര്‍വ്വമായ പരിശ്രമമാണെന്നാണ്. അക്രമകാരികള്‍ക്ക് യഥേഷ്ടം വിഹരിക്കാനുള്ള സ്വാതന്ത്ര്യം വോട്ടിനും നോട്ടിനും വേണ്ടി സ്വയം കീഴടങ്ങിയ മമതയും സര്‍ക്കാരും മാധ്യമങ്ങളും നല്‍കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടു തന്നെ ഷെയ്ഖ് ഷാജഹാന്, ഇസ്ലാമിക അധിനിവേശശക്തികളുടെ രണതന്ത്ര രീതിയില്‍ തന്നെ, സന്ദേശ്ഖാലിയില്‍ ഗുണ്ടായിസം നടത്തി അഴിഞ്ഞാടാന്‍ അവസരം ലഭിച്ചു. ആ അവസരം മുതലെടുത്താണ് ഷെയ്ഖ് ഷാജഹാന്‍, മണ്ണ് കവര്‍ന്നെടുത്ത്, പെണ്ണിനെ കടന്നാക്രമിച്ച്, സന്ദേശ്ഖാലിയില്‍, തന്റെ സാമ്രാജ്യം പടുത്തുയര്‍ത്തിയത്.

ഷെയ്ഖ് ഷാജഹാന്റെ തൃണമൂല്‍ തട്ടകത്തിലെ സ്ത്രീ പീഢന ശൈലി
കേള്‍ക്കുന്നവരുടെ രക്തം കട്ട പിടിക്കുന്ന അനുഭവങ്ങളാണ് സന്ദേശ്ഖാലിയിലെ ഇരകളായ അമ്മമാരും സഹോദരിമാരും ദേശീയ ചാനലുകളിലുള്‍പ്പടെ അവരുടെ മാതൃഭാഷയായ ബംഗ്ലായില്‍ വിവരിച്ചത്. ഷെയ്ഖ് ഷാജഹാനും ഗുണ്ടാപ്പടയും ഓരോ ദിവസത്തേക്കും സ്ത്രീകളെ കണ്ടെത്തി സ്വന്തം തട്ടകങ്ങളായ തൃണമൂല്‍ കോണ്‍ഗ്രസ്സ് ഓഫീസുകളിലേക്ക് എത്തിക്കുന്നത് കൃത്യമായ പദ്ധതിയിലൂടെയായിരുന്നു. അതിന് നിയോഗിക്കപ്പെടുന്ന അനുചരന്മാര്‍ക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശങ്ങള്‍ വ്യക്തമായിരുന്നു. ഹിന്ദുക്കളായ സുന്ദരികളായ വിവാഹിതരാണെങ്കിലും അവിവാഹിതരാണെങ്കിലും പ്രായം കുറഞ്ഞസ്ത്രീകളെയാണ് ലക്ഷ്യമിടുന്നത്. ഉത്തരവുകള്‍ കിട്ടിയ അനുചരന്മാര്‍ ഗതികെട്ട ഹൈന്ദവ കുടിലുകളിലേക്ക് കടന്നുകയറും; സൗന്ദര്യവും പ്രായവും നോക്കി പെണ്ണിന് മാര്‍ക്കിടും. വിളിക്കപ്പെടുന്നവര്‍ കൂടെ ചെന്നുകൊള്ളണം! കുടിലുകളില്‍ പേടിച്ചരണ്ടിരിക്കുന്ന ഭര്‍ത്താക്കന്മാരോടു പറയും ‘നിങ്ങളിനി പേരിനു മാത്രം ഭര്‍ത്താക്കന്മാരാണ്’. സ്ത്രീകള്‍ക്ക് അവരോടൊപ്പം പോകാതെ ഒരു നിവൃത്തിയും ഉണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ ഷെയ്ഖ് ഷാജഹാന്റെ തൃണമൂല്‍ തട്ടകങ്ങളിലേക്ക് എത്താന്‍ തിട്ടൂരം കൊടുക്കുന്ന രീതിയും സ്വീകരിക്കും. വിളിക്കുന്നതിന് കാരണം പറയുന്നത് അവരൊക്കെ അംഗങ്ങളായ, തൃണമൂല്‍ കോണ്‍ഗ്രസ്സ് നിന്ത്രണത്തിലുള്ള ‘സ്വയംസഹായ സംഘങ്ങളുടെ’ മീറ്റിങ്ങുകളില്‍ പങ്കെടുക്കണമെന്നതായിരുന്നു. അത്തരം മീറ്റിങ്ങുകളില്‍ പുരുഷന്മാരോട് പങ്കെടുക്കാന്‍ പറയില്ല. രാത്രിയില്‍ നടക്കുന്ന മീറ്റിംഗ് എന്ന പ്രഹസനം കഴിയുമ്പോള്‍ ഷാജഹാനും കൂട്ടരും അന്നത്തേക്ക് കണ്ണുവെച്ച ഇരകളോടവിടെ നില്‍ക്കാന്‍ പറഞ്ഞിട്ട് മറ്റുള്ളവരെ അന്ന് തിരിച്ചയക്കും. പിടിച്ചു നിര്‍ത്തിയവര്‍ ആദ്യം ഭക്ഷണം തയാറാക്കുകയും മറ്റും ചെയ്യണം. പിന്നീടാണ് പീഢന പര്‍വ്വം! തൃണമൂല്‍ നേതാക്കള്‍ക്ക് പൂര്‍ണ്ണ രതിസുഖം ലഭിക്കും വരെ പോകാനനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടാകും. അവര്‍ വിളിച്ചിടത്തു ചെല്ലാതിരിക്കുകയോ പറയുന്നതിനൊക്കെ വിധേയരാകാതിരിക്കുകയോ ചെയ്താല്‍ ഭര്‍ത്താക്കന്മാരുടെ തല അറുത്ത് നിന്റെയൊക്കെ കയ്യില്‍ തരുമെന്നു പറയുന്നതാണ് പ്രയോഗിക്കുന്ന ഭീഷണിയുടെ ഭീകരത. അതൊട്ടു വെറും വാക്കുമായിരുന്നില്ല.

പോകാന്‍ മടിച്ച സ്്രതീകളുടെ പിഞ്ചു കുഞ്ഞുങ്ങളെ എടുത്തെറിഞ്ഞ സംഭവങ്ങളുണ്ട്. അനുസരിക്കാതിരുന്ന പെണ്ണുങ്ങളുടെ വീട്ടിലെ പുരുഷന്മാര്‍ തെരുവിലും ചന്തയിലുമൊക്കെ അടികൊണ്ടുവീണ ചരിത്രവും അവര്‍ ഇപ്പോള്‍ പുറത്തു പറയുന്നു. ഇരയാക്കപ്പെട്ട ഒരു യുവതി ചാനലുകളോടെ പറഞ്ഞ അനുഭവം നോക്കുക: ”രണ്ടര ദിവസം കഴിഞ്ഞാണ് മാറിമാറി ഓരോരുത്തരുടെയും ഊഴം കഴിഞ്ഞ് എന്നേ പുറത്തേക്ക് പോകാനനുവദിച്ചത്. വിട്ടയക്കാന്‍ കേണപേക്ഷിച്ചപ്പോള്‍ പറഞ്ഞു, ഇവിടെ നടക്കുന്നതെല്ലാം നിന്റെ ഭര്‍ത്താവ് അറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. അങ്ങോട്ട് ചെന്നാലിനി അയാള്‍ നിന്നെ സ്വീകരിക്കുകയില്ല. അതുകൊണ്ട് പുറത്തുപോകാന്‍ നീ മോഹിക്കേണ്ട. എതിര്‍ക്കാന്‍ ശ്രമിക്കുകയോ അനുസരിക്കാതിരിക്കയോ ചെയ്താല്‍ നിന്റെ ഭര്‍ത്താവിന്റ തല അറുത്ത് നിന്റെ തന്നെ കയ്യില്‍ വെച്ചുതരും”.

സന്ദേശ്ഖാലിയിലെ ഇരകളാക്കപ്പെട്ട സ്ത്രീകളുടെ അനുഭവങ്ങള്‍ കേട്ട് രോക്ഷാകുലയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയോടു ചോദിച്ചു: ”മമതാ ബന്ദോപാദ്ധ്യായ, ഹിന്ദു ഉന്മൂലനത്തിനന്റെ പേരില്‍ അറിയപ്പെടുന്ന നിങ്ങള്‍, പട്ടികജാതിക്കാരുടെ, പട്ടിക വര്‍ഗക്കാരുടെ, മത്സ്യബന്ധന സമൂഹത്തിന്റെ, കര്‍ഷക സമൂഹത്തിന്റെ, കുടുംബങ്ങളുടെയും സ്ത്രീകളുടെയും മാനം നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി വ്യാപാരം ചെയ്തിരിക്കുന്നു; മമതാ ബന്ദോപാദ്ധ്യായാ, നിങ്ങള്‍ എന്തുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്സ് ഗുണ്ടകളെ, വീടുവീടുവീടാന്തരം കയറി ഇറങ്ങി വിവാഹിതരായ ഹിന്ദു യുവതികളെ കണ്ടുപിടിച്ച് നിരന്തരം ബലാത്സംഗത്തിന് വിധേയരാക്കാന്‍ കയറൂരി വിടുന്നു?”

ശ്രീമതി ഇറാനി, മാധ്യമപ്രവര്‍ത്തകരൊടും പറഞ്ഞു; ”സന്ദേശ്ഖാലിയിലെ ഇരകളായ വനിതകള്‍ സംരക്ഷണത്തിനു വേണ്ടി കേഴുകയാണ്. ഹിന്ദു ഉന്മൂലനത്തിനന്റെ പേരില്‍ അറിയപ്പെടുന്ന മമതാ ബന്ദോപാദ്ധ്യായ, തൃണമൂല്‍ ഗുണ്ടകള്‍ക്ക് വീടുവീടാന്തരം കയറി വിവാഹിതരും സുന്ദരികളുമായ ഹിന്ദുയുവതികളെ കണ്ടെത്തി പിടിച്ചുകൊണ്ടു പോയി തൃണമൂല്‍ ഓഫീസില്‍ വെച്ച്, രാത്രികള്‍ തോറും ആവര്‍ത്തിച്ച്, ബലാത്സംഗത്തിന് വിധേയരാക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നുയെന്നത് കേവലം വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ല. പൗരന്മാരെന്ന നിലയില്‍ ഇതിന് മൂകസാക്ഷികളായി ഇരിക്കാന്‍ നമുക്ക് ഇവിടെ കഴിയുമോയെന്നതാണ് ചോദ്യം. സന്ദേശ്ഖാലിയിലെ സ്ത്രീകള്‍, ബംഗാളി ഹിന്ദു വനിതകളുടെ കൂട്ടബലാത്സംഗത്തിന്റെ പേരില്‍ വിരല്‍ചൂണ്ടുന്ന ഈ വ്യക്തി ആരാണ്? ഞാനിതു പറയുന്നതിനു കാരണമുണ്ട്. അവര്‍ കൃത്യമായും ഹിന്ദുവനിതകളെ വേര്‍തിരിച്ചു കണ്ടെത്തിയിരുന്നു; വിവാഹിതരും ഹിന്ദുക്കളും…. അതുകൊണ്ട് സ്വതന്ത്രമായും നീതിബോധത്തോടെയും മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ ശബ്ദം കേള്‍ക്കണം; അവരുടെ ശബ്ദമായി മാറണം.”

ഷാജഹാന്‍ മണ്ണു കവരാന്‍ കണ്ണുവെച്ചാല്‍
പെണ്ണിനെപോലെ തന്നെ മണ്ണിനോടും ഷാജഹാന് അടങ്ങാത്ത ആര്‍ത്തിയായിരുന്നു. സന്ദേശ്ഖാലിയിലെ പാവപ്പെട്ട സമൂഹത്തിന്റെ കൃഷിയിടങ്ങള്‍ ഒന്നൊന്നായി സ്വന്തമാക്കാന്‍ ഒരിക്കലും പിഴച്ചിട്ടില്ലാത്ത തന്ത്രമാണയാള്‍ ഇറക്കിയിരുന്നത്. കര്‍ഷകരെ സമീപിക്കും. വയലുകള്‍ തനിക്ക് പാട്ടത്തിന് തരണമെന്നാവശ്യപ്പെടും. വര്‍ഷം ആറായിരം രൂപയോ മറ്റോ പാട്ടം കൊടുക്കാമെന്നൊരു വാഗ്ദാനവും പറയും. വിട്ടുകൊടുക്കാതെയുള്ള ഒരു ഒഴിവുകഴിവിനും പഴുതുമുണ്ടാകില്ല. വയലുകള്‍ അങ്ങനെ കൈവശം കിട്ടിക്കഴിഞ്ഞാല്‍ അവയുടെ നടുഭാഗത്തെ മണ്ണ് ഇളക്കി മാറ്റി വലിയ മീന്‍ വളര്‍ത്തല്‍ കുളങ്ങളാക്കിമാറ്റും. നല്ല പോലെ ഇളക്കമുള്ള മണ്ണായതുകൊണ്ട് ആ ജോലി വളരെ എളുപ്പമാണുതാനും. കുളത്തിനു ചുറ്റും തടം പിടിക്കാന്‍ ഇളക്കിയെടുത്ത മണ്ണുപയോഗിക്കും. അത്തരം കുളങ്ങളിലേക്ക് കടലിലെ ഉപ്പുവെള്ളം കടത്തിവിട്ട് മീന്‍ കൃഷി തുടങ്ങുകയാണ് അടുത്ത പടി. മീന്‍ കൃഷികൊണ്ട് ഷെയ്ഖ് ഷാജഹാനും കൂട്ടര്‍ക്കും വലിയ വരുമാനമാകും. യഥാര്‍ത്ഥ വയലുടമകള്‍ക്ക് പറഞ്ഞുറപ്പിച്ച പാട്ടമിനത്തില്‍ പത്തു പൈസ പോലും കൊടുക്കാറുമില്ല. ആ വയലുകള്‍ ഉപ്പുവെള്ളം കയറ്റിയതുകൊണ്ട് വീണ്ടും ഒരിക്കലും കൃഷിയോഗ്യമാകാനുള്ള സാദ്ധ്യതയും അടയും. അങ്ങനെ ഷാജഹാന്‍ കൈവശപ്പെടുത്തി മത്സ്യ വളര്‍ത്തല്‍ ഇടങ്ങളാക്കിയ ഭൂമിയെ മേലില്‍ തരം മാറ്റാന്‍ പാടില്ലായെന്ന് മമതാ ബാനര്‍ജി സര്‍ക്കാര്‍ 2023 മേയ് മാസം മുതല്‍ നിലവില്‍ വന്ന ഒരു നിയമം കൂടി കൊണ്ടുവന്നതോടെ കൈവശപ്പെടുത്തിയ കര്‍ഷകരുടെ വയലുകള്‍ അയാള്‍ക്ക് വിടുപണിചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് നിയോഗിച്ചിട്ടുള്ള റവന്യൂ ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെ തയാറാക്കുന്ന കൃത്രിമ രേഖകളിലൂടെ ഷാജഹാന് സ്വന്തമാകുകയും ചെയ്യും.

ഈ വിഷയത്തില്‍ ഫെബ്രുവരി 29ന് ഇന്ത്യാടുഡേ അവരുടെ ശുഭം തിവാരിയും ശ്രേയ ചാറ്റര്‍ജിയും ഉള്‍പ്പെടുന്ന ഓപ്പണ്‍ സോഴ്‌സ് ഇന്റലിജന്‍സ് (ഛടകചഠ) സംഘം ഉപഗ്രഹ ഡാറ്റ വിശകലനം ചെയ്ത് തയാറാക്കിയ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധേയമാണ്. അവര്‍ ആശ്രയിച്ച സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ സന്ദേശ്ഖാലിയിലെ കൃഷിഭൂമിയുടെ വന്‍തോതിലുള്ള പരിവര്‍ത്തനം സ്ഥിരീകരിക്കുന്നു. അത്, 2013 മുതല്‍ പശ്ചിമബംഗാളിലെ ശാന്തമായ സന്ദേശ്ഖാലിയില്‍ തങ്ങളുടെ നൂറുകണക്കിന് ഏക്കര്‍ കൃഷിഭൂമി ഷെയ്ഖ് ഷാജഹാനും കൂട്ടരും കൈവശപ്പെടുത്തി കുളങ്ങളാക്കി മാറ്റിയതാണെന്ന ഗ്രാമീണരുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നു. ഷെയ്ഖ് ഷാജഹാനും അയാളുടെ കിങ്കരന്മാരും അവരുടെ ഭൂമി കൈയടക്കല്‍ പരിപാടി ആരംഭിക്കുന്നതിന് മുമ്പ് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഈ ഡെല്‍റ്റ മേഖലയില്‍ ഗ്രാമവാസികള്‍ പ്രധാന ഭക്ഷ്യധാന്യമായ നെല്ലു വിളയിച്ചിരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞതായി മാപ്പ് ചെയ്ത ഡാറ്റാ എടുത്തുകാണിച്ച് വെളിപ്പെടുത്തിയിരിക്കുന്നു. അങ്ങനെ, ഷെയ്ഖ് ഷാജഹാന്‍ പിടിച്ചെടുത്ത ഗ്രാമീണരുടെ കൃഷിയിടങ്ങള്‍ പിടിച്ചെടുത്ത് മത്സ്യ ഫാമുകളാക്കി മാറ്റിയ വലിയ ഭൂപ്രദേശങ്ങള്‍ ബഹിരാകാശത്ത് നിന്ന് പോലും ദൃശ്യമാണെന്നു വ്യക്തമാകുന്നൂ. മജേര്‍പാരയിലെ ഒരു വലിയ കുളം 2022 ഫെബ്രുവരിക്കും ഡിസംബറിനും ഇടയിലാണ് നിര്‍മ്മിച്ചതെന്നുവരെ രേഖപ്പെടുത്തിയിരിക്കുന്നു.

ആരാണീ ഷെയ്ഖ് ഷാജഹാന്‍?
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കളരിയില്‍ ഗുണ്ടാ രാഷ്ട്രീയത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഷെയ്ഖ് ഷാജഹാന്‍, മമത അധികാരത്തിലെത്തിയതോടെ തൃണമൂല്‍ കോണ്‍ഗ്രസ്സിനോടൊപ്പം കളം മാറി ചവിട്ടുകയായിരുന്നു. സന്ദേശ്ഖാലിക്കും സര്‍ബേരിയക്കും ഇടയ്ക്ക് യാത്രക്കാരെ കൊണ്ടു പോകുന്ന ട്രക്കുകളില്‍ കിളി, ഡ്രൈവര്‍, എന്നീ പണികളിലൂടെയായിരുന്നു ‘ഷേയ്ഖ്’ ജീവിതം തുടങ്ങിയത്. അമ്മാവനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രാദേശിക നേതാവുമായിരുന്ന മൊസ്ലേം ഷെയ്ഖിന്റെ അനുചരനായാണ് രാഷ്ട്രീയത്തില്‍ പിച്ചവെച്ചത്. തുടര്‍ന്ന് മീന്‍കച്ചവട രംഗത്തേക്കിറങ്ങി; ആ മേഖലയില്‍ ചുവടുറപ്പിച്ചു. നാട്ടുകാരായ മറ്റു ചെറുപ്പക്കാരെ കൂട്ടിച്ചേര്‍ത്ത് ഗുണ്ടാപ്പടയുണ്ടാക്കി. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയ്ക്ക് തിരഞ്ഞെടുപ്പൂകളിലും മറ്റും സഹായം നല്‍കിക്കൊണ്ട് സ്വന്തം വളര്‍ച്ച തുടങ്ങി. 2011ല്‍ തൃണമൂല്‍ ബംഗാള്‍ ഭരണം പിടിച്ചതോടെ, ജ്യോതി പ്രിയ മാലിക്കെന്ന നേതാവായിരുന്നു ഷാജഹാനെ കണ്ടെത്തി കൂടെ കൂട്ടിയത്. ആ നേതാവാണ് പിന്നീട് മമതാ സര്‍ക്കാരില്‍ മന്ത്രിയായതും റേഷന്‍ കുംഭകോണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജയിലില്‍ കിടക്കുന്നതും. ആയിരക്കണക്കിനു കോടികളുടെ കുംഭകോണത്തിന് കൂട്ടു നിന്നതിനാണ് ഷെയ്ഖ് ഷാജഹാന്റെ വീട്ടില്‍ ജനുവരി അഞ്ചിന് ഇ.ഡി. റെയ്ഡിനെത്തിയത്. അതോടകം മമതയുടെ പാര്‍ട്ടിയില്‍ അയാളുടെ സ്വാധീനം അതിശീഘ്രം വളര്‍ന്നിരുന്നു. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരുടെ മേല്‍, നിമിഷങ്ങള്‍ക്കുള്ളില്‍ നടത്തിയ ചില ഫോണ്‍ കോളുകളിലൂടെ വിളിച്ചു വരുത്തിയ ആയിരത്തോളം പേരെ ഉപയോഗിച്ചാണ് അയാള്‍ ആക്രമണം അഴിച്ചു വിട്ടത്.

അയാളുടെ ഇന്നത്തെ സാമ്പത്തിക സാമ്രാജ്യം കണക്കുകൂട്ടാവുന്നതിനപ്പുറം മൂല്യമുള്ളതാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് നല്‍കിയ വിവരം അനുസരിച്ച് അയാളൊരു ‘ബിസിനസ്സുകാരനാണ്’; വാര്‍ഷിക വരുമാനം 19.8 ലക്ഷം; ബാങ്ക് ഡിപ്പോസിറ്റ് 1.9 കോടി; നാലു കോടിയുടെ വിലയുള്ള ഭൂമി; സാര്‍ബേരിയയില്‍ 1.5 കോടി വിലമതിക്കുന്ന വീടും. കൂടാതെ തീരെ കുറഞ്ഞത് 17 മോട്ടോര്‍ ബൈക്കുകളാണയാള്‍ക്ക് സ്വന്തമായുള്ളത്. പുറത്തു വന്ന ചില റിപ്പോര്‍ട്ടുകളും ചിത്രങ്ങളും സൂചിപ്പിക്കുന്നത് അവിടെ ഷെയ്ഖ് ഷാജഹാന്‍ മാര്‍ക്കെറ്റെന്ന പേരില്‍ ഒരു വിപണന കേന്ദ്രം തന്നെ അയാള്‍ക്ക് സ്വന്തമായുണ്ടെന്നാണ്. ഇന്നയാള്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ‘മത്സ്യ കര്‍മ്മാദ്ധ്യക്ഷന്‍’ എന്ന പദവി വഹിച്ച് അവിടത്തെ മത്സ്യ വ്യാപാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചരടു വലിക്കുന്നു. ആയിരക്കണക്കിനു കോടികളുടെ ഉടമയാണെന്ന് കരുതുന്ന അയാളുടെ ദുബായ് ബന്ധങ്ങളും മമതയുടെ പാര്‍ട്ടിക്ക് അയാള്‍ നല്‍കുന്ന സാമ്പത്തിക പിന്തുണയുമൊക്കെ പൊതുജനം ഇന്ന് മനസ്സിലാക്കുന്നുണ്ട്. അതാണ് അയാളെ അന്വേഷണ ഏജന്‍സികളുടെ വലയില്‍ വീഴ്ത്തിയിരിക്കുന്നതും.

ബംഗാള്‍ രാഷ്ട്രീയത്തിലെ ആ ക്രിമിനല്‍ നേതാവ് ഉള്‍പ്പെടുന്ന 43 പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ (എഫ്.ഐ.ആര്‍) കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നാല്‍പത്തിരണ്ടു കേസുകളില്‍ ചാര്‍ജ് ഷീറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നുമാണ് സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ തന്നെ ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയത്. ഏറ്റവും കൗതുകകരമായ കാര്യം പല കേസുകളിലും ആളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നതാണ്. അതില്‍ ഒരു കേസ് മാത്രം ശ്രദ്ധിച്ചുകൊള്ളുക. 2019ലെ തിരഞ്ഞെടുപ്പു കഴിഞ്ഞു. മമതയോടു കൂടാതെ ബിജെപിയോടൊപ്പം നിന്ന ‘കാഫിറുകളെ’ കൈകാര്യം ചെയ്യാനുള്ള ദൗത്യമാണയാളെ ദീദി ഏല്‍പ്പിച്ചത്. ബിജെപി പ്രവര്‍ത്തകനായ ദേബദാസ് മൊണ്ടല്‍ എന്ന പിന്നാക്ക വിഭാഗക്കാരനായ ഹിന്ദുവിന്റെ വീട്ടിലേക്ക് ഷെയ്ഖ് ഷാജഹാനും 29 പേരും ആയുധങ്ങളുമായി ഓടിക്കയറി ദേബദാസിന്റെ അച്ഛന്‍ പ്രദീപ് മൊണ്ടലിനെ വെട്ടിക്കൊലപ്പെടുത്തി. ആ ഹതഭാഗ്യന്റെ രക്തം കുടിലിലാകെ തെറിച്ചുവീണു. ജീവന്‍ രക്ഷിക്കാന്‍ പുറകിലത്തെ വാതിലിലൂടെ ഓടാന്‍ നോക്കിയ ദേബദാസ് മൊണ്ടലിനെ അതിക്രൂരമായി മര്‍ദ്ദിച്ചു വലിച്ചെറിഞ്ഞു. അദ്ദേഹത്തെ കണ്ടെത്താനായില്ലെന്ന് കഥയും പ്രചരിപ്പിച്ചു. മാസങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയപ്പോള്‍ ആ കൊലപാതകവും സ്ഥിരീകരിക്കപ്പെട്ടു. പക്ഷേ കേസ് എങ്ങും എത്തിയിട്ടില്ല. അതുപോലെയാണ് മറ്റു കേസുകളും. പലതിലും പോലീസ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ പ്രതിയെ കണ്ടെത്താനാകുന്നില്ലെന്നാണ്. പക്ഷേ അത്തരക്കാരനായ ഷെയ്ഖ് ഷാജഹാന്‍ നിരപരാധിയായ ‘തൃണമൂല്‍ ഗാന്ധിയനാണെന്നും’ കേന്ദ്ര ഏജന്‍സികള്‍ അയാളെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നുമായിരുന്നു മമതാ ബാനര്‍ജിയുടെ പരിദേവനം.

ഗവര്‍ണ്ണറുടെ ധീരമായ ഇടപെടല്‍ നിവൃത്തിയില്ലാതെ മമത
ഭാരതീയ ജനതാ പാര്‍ട്ടി സമരമുഖങ്ങളില്‍ ജ്വാലയായി മാറുകയും കേന്ദ്രസര്‍ക്കാര്‍ നോക്കിയിരിക്കില്ലെന്ന് വ്യക്തമാകുകയും ബംഗ്ലാ ജനത എതിരാകുന്നുവെന്ന് തിരിച്ചറിയുകയും ചെയ്തതോടെ മമതയ്ക്ക് ഷെയ്ഖ് ഷാജഹാനെ സംരക്ഷിക്കാനുള്ള വഴികളടഞ്ഞു തുടങ്ങി. കൊല്‍ക്കത്താ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ഉള്ളതുകൊണ്ടാണ് ഷാജഹാനെ അറസ്റ്റു ചെയ്യാന്‍ കഴിയാത്തതെന്നുള്ള ഒരു കള്ളക്കഥയാണ് അവസാനത്തെ പ്രതിരോധമായി മമതാ പക്ഷം ഉയര്‍ത്തിക്കാട്ടിയത്. ഫെബ്രുവരി 26ന് കല്‍ക്കട്ടാ ഹൈക്കോടതി അതും ഇല്ലാക്കഥയാണെന്ന് വ്യക്തമാക്കുകയും ഷാജഹാനെ പിടികൂടണമെന്നു തന്നെ നിഷ്‌ക്കര്‍ഷിക്കുകയും ചെയ്തതോടെ ഷാജഹാന്‍ ഷെയ്ഖിനെ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ ബംഗാള്‍ സര്‍ക്കാര്‍ അറസ്റ്റു ചെയ്യുമെന്ന് മമതാ പക്ഷം പ്രഖ്യാപിക്കുന്നിടം വരെ കാര്യങ്ങളെത്തി. അതോടെ രണ്ട് കാര്യങ്ങള്‍ വ്യക്തമായി. ഒന്ന്, ജനുവരി അഞ്ചുമതല്‍ അറസ്റ്റ് ചെയ്യപ്പെടാതെ സംരക്ഷണത്തില്‍ കഴിയാനുള്ള സാഹചര്യം ഷാജഹാനൊരുക്കിയതിനെ കുറിച്ച് ബംഗാള്‍ പോലീസിന് കൃത്യമായ അറിവുണ്ടാകാം. ഒരുപക്ഷേ പങ്കുണ്ടെന്നു വന്നാലും അതിശയിക്കേണ്ടതില്ല. രണ്ട്, ഏഴുദിവസം എന്ന കാലാവധി പറഞ്ഞപ്പോള്‍ അയാള്‍ എവിടെയുണ്ടെന്ന് അറിവും അവിടെ നിന്ന് മാറിപ്പോകുന്നതിനുള്ള സാദ്ധ്യതയില്ലെന്ന ഉറപ്പും, വാക്കു കൊടുത്ത, പോലീസിനുണ്ടാകാം. അതിനിടെ ബംഗാള്‍ സിപിഎം നേതാവ് മുഹമ്മദ് സലീമിന്റെ ഒരു പ്രസ്താവന വന്നു. ഷാജഹാന്‍ മമതയുടെ പോലീസ് കസ്റ്റഡിയിലുണ്ടെന്നും തൃണമൂലിലേക്ക് എത്തിയ പണം സംബന്ധിച്ച തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി ഷാജഹാനെ മമതയുടെ പോലീസ് എന്‍കൗണ്ടര്‍ നാടകത്തിലൂടെ ഇല്ലാതാക്കുമെന്ന സന്ദേഹമാണ് മാര്‍ക്‌സിസ്റ്റ് നേതാവ് പരസ്യമായി പ്രകടിപ്പിച്ചത്. മമതയോടൊപ്പം ചേരുന്നതിനു മുമ്പ് തങ്ങളുടെ പാര്‍ട്ടിയുടെ സഖാവായിരുന്ന ഷാജഹാനെ രക്ഷപ്പെടുത്തി തിരിച്ചെടുക്കുകയെന്നൊരു ലക്ഷ്യമായിരിക്കാം അങ്ങനെ ഒരു പ്രസ്താവനയ്ക്ക് ആ സഖാവിനെ പ്രേരിപ്പിച്ചത്.. രണ്ടാമതൊരു കാരണം ഷാജഹാനെ പോലെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളും ആയിരുന്ന നിരവധി പേര്‍ മമതയോടൊപ്പം ചേര്‍ന്നിട്ടുണ്ട്. കാര്യങ്ങള്‍ കൈവിട്ടു പോയാല്‍ നിങ്ങളെയും മമത പെരുവഴിയിലുപേക്ഷിച്ച് സ്വന്തം രക്ഷ തേടുമെന്ന സന്ദേശം അവര്‍ക്ക് നല്‍കി അവരെ വീണ്ടും കമ്യൂണിസത്തിലേക്കടുപ്പിക്കുകയെന്ന ലക്ഷ്യവുമാകാം. തെരുവു പോരാട്ടങ്ങളിലെ തടിമിടുക്കാണ് തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ചാലകശക്തിയെന്ന് കരുതുന്ന സഖാക്കള്‍ അങ്ങനെ ചിന്തിച്ചാല്‍ അതിശയിക്കേണ്ടതില്ല.

സംസ്ഥാനത്തെ സാഹചര്യങ്ങള്‍ എല്ലാം വിലയിരുത്തിയ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ്, സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഏഴു ദിവസം കാലാവധി കൊടുക്കാതെ, മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഷാജഹാനെ പിടികൂടണമെന്ന അന്ത്യശാസനം നല്‍കിയതോടെ കാര്യങ്ങള്‍ മാറി. സാധാരണഗതിയില്‍ ഗവര്‍ണര്‍ അങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയാല്‍ ഉറഞ്ഞുതുള്ളി, ‘എനിക്കു മനസ്സില്ലാ, നിങ്ങള്‍ക്ക് ചെയ്യാവുന്നതങ്ങ് ചെയ്‌തോ’ എന്ന മട്ടില്‍ പെരുമാറാനിടയുള്ള മമതയ്ക്കും മാറി ചിന്തിക്കാതെ നിവൃത്തിയില്ലാതായി. അതിനിടെ ബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി ഷാജഹാന്‍ മമതാ സര്‍ക്കാരിന്റെ സംരക്ഷണയിലാണ് ഒളിവില്‍ കഴിയുന്നതെന്ന വസ്തുത വിളിച്ചറിയിച്ചതോടെ തൃണമൂല്‍പക്ഷത്തിന് ഷാജഹാനെ പുറത്തുകൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തിയേ തീരൂവെന്നായി. അങ്ങനെ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് നല്‍കിയ സുഗ്രീവാജ്ഞയില്‍ നിഷ്‌കര്‍ഷിച്ച 72 മണിക്കൂറുകള്‍ പോലും എടുക്കാതെ 48 മണിക്കൂറിനുള്ളില്‍ തന്നെ ഷെയ്ഖ്ഷാജഹാനെ അറസ്റ്റു ചെയ്ത് മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ മുട്ടു മടക്കി (അറസ്റ്റു ചെയ്‌തെങ്കിലും അത് പിടിച്ചു നില്‍ക്കാനുള്ള ഒരു നാടകം മാത്രമാണെന്ന് സംശയിക്കപ്പെടുന്നതിലും കാര്യമുണ്ട്). അതിനോട് ഗവര്‍ണര്‍ നടത്തിയ പ്രതികരണത്തില്‍ അദ്ദേഹത്തിന്റെ ഭരണപരിചയവും വ്യക്തിത്വ മഹിമയും പക്വതയും പ്രകടമാകുകയും ചെയ്തു. ”തുരങ്കത്തിന്റെ അവസാനം വെളിച്ചമുണ്ടാകുമെന്ന് നിങ്ങളോട് ഞാന്‍ പറഞ്ഞു. അതാണ് ജനാധിപത്യം. ഇത് എല്ലാവര്‍ക്കും ഒരു പാഠമാണ്. ഇനി, നിയമം പാലിക്കപ്പെടുന്ന ഒരു പുതിയ പ്രഭാതം ബംഗാളില്‍ തിരിച്ചെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നല്ല കാര്യങ്ങള്‍ സംഭവിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്” ‘I told you there will be light at the end of the tunnel. That is democracy. This is a lesosn for everyone. Now, let’s hope a new dawn of lawfulness will come back to Bengal. I am glad that good things are happening”. ദേശീയ ചാനലുകളോട് സംവദിക്കവേ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ കാര്യനിര്‍വ്വഹണ സ്വാതന്ത്ര്യത്തില്‍ താന്‍ ഇടപെടുകയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടു തന്നെ, ബംഗാളില്‍ ഇതുപോലെ നിരവധി ഷാജഹാന്മാരുണ്ടെന്നും അവര്‍ക്കും ഇത് ഒരു മുന്നറിയപ്പാകട്ടെയെന്നും അന്വേഷണങ്ങളും ഇടപെടലുകളും സന്ദേശ്ഖാലിയില്‍ പരിമിതപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ സന്ദേശം വളരെ വ്യക്തമായിരുന്നു. നിയമത്തിന് തൃണത്തിന്റെ വില കൊടുക്കാത്ത തൃണമൂല്‍ ഗുണ്ടകള്‍ അടക്കി ഭരിക്കുന്ന മറ്റിടങ്ങളിലേക്കും അന്വേഷണങ്ങളും ഇടപെടലുകളും ഉണ്ടാകണം; സന്ദേശ്ഖാലിയിലെ പെണ്ണിന്റെയും മണ്ണിന്റെയും നേരെ നടന്ന കടന്നാക്രമണങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്. ഒപ്പം തന്നെ ഭാരതത്തിന്റ അതിര്‍ത്തിക്കപ്പുറത്തു നിന്നും തകൃതിയായി നടക്കുന്ന അധിനിവേശ ശ്രമങ്ങള്‍ക്ക് കടിഞ്ഞാണിട്ട് ദേശസുരക്ഷ ഉറപ്പാക്കണം.

 

Share2TweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies