”സ്ത്രീയെക്കാള്‍ ശാരീരിക ശക്തിയുള്ളതിനാല്‍ പുരുഷന്‍ സ്ത്രീക്ക് ചിലവ് കൊടുക്കണമെന്നും പുരുഷന് സ്ത്രീയുടെ പേരില്‍ അധികാരമുണ്ട് എന്നും ദൈവം പ്രവാചകനോട് പറഞ്ഞു. നല്ല സ്ത്രീകള്‍ പുരുഷന്മാരോട് അനുസരണശീലം ഉള്ളവളായിരിക്കും. അനുസരിക്കാത്തവരെ നീ ശാസിക്കുക. ഇനി ശാസനകൊണ്ട് കാര്യമില്ലെങ്കില്‍ അടിക്കുക. പുരുഷമേധാവിത്വത്തിനെന്നപോലെ അവന്റെ ലൈംഗികമായ ആക്രമങ്ങള്‍ക്കും നിയമ സാധുതയുണ്ട്, യുദ്ധത്തില്‍ പിടിച്ചെടുത്ത അടിമസ്ത്രീകളെ ഭോഗിക്കാന്‍ നിനക്ക് അവകാശമുണ്ട്” (ജൈവ മനുഷ്യന്‍ – ആനന്ദ് പുറം 81).
തണലോ അഭയമോ നല്‍കാത്ത മണല്‍ പരപ്പിന്റേയും സ്ഥിരതയില്ലാത്ത മണല്‍ കുന്നുകളുടേയും നാടാണ് അറേബിയ. ചുഴലിക്കാറ്റുകള്‍ക്കൊത്ത് ഉയരുകയും നീങ്ങുകയും പതിക്കുകയും ചെയ്യുന്ന മണല്‍ക്കാടുകളില്‍ പരസ്പരം കൊന്നും പോരാടിയും ജീവിച്ച മനുഷ്യര്‍ക്ക് വേണ്ടി മുഹമ്മദ് പടച്ചുണ്ടാക്കിയ നിയമങ്ങള്‍ ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു. ഈ നിയമങ്ങള്‍ക്ക് ഒരു മാറ്റവും വരുത്താന്‍ പാടില്ല. കാരണം അത് ദൈവത്തില്‍ നിന്നുള്ളതാണെന്ന് ഇസ്‌ലാമിക പണ്ഡിത വിഭാഗം അടിവരയിടുന്നു. സ്ത്രീകളെ അടിമകളാക്കുന്നതില്‍ ഇന്നും ഇസ്‌ലാം മത പ്രമാണങ്ങള്‍ ഏറെ മുന്‍പിലാണ്.
ഫറോക്ക് കോളേജ്
മലബാറിലെ തലയെടുപ്പുള്ള എയിഡഡ് കോളേജുകളില്‍ ഒന്നായ ഫറോക്ക് കോളേജില്‍ ഇന്നത്തെ പ്രിന്‍സിപ്പല്‍ ഒരു മുസ്‌ലിം വനിതയാണ്. ഇസ്‌ലാമിലെ ഒരു പ്രധാന വിഭാഗമായ മുജാഹിദ് പ്രസ്ഥാനത്തിന് സ്വാധീനമുള്ള ഫറോക്ക് കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയായിരുന്നു ആയിഷ. ഒരുപാട് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആയിഷ പ്രിന്‍സിപ്പല്‍ പദവിയിലേക്ക് വന്നതോടെ സുന്നി വിഭാഗക്കാരില്‍ മുറുമുറുപ്പ് പ്രകടമായി. ഇതിന് കാരണം ഇസ്‌ലാമിലെ സ്ത്രീ വിരുദ്ധ കാഴ്ചപ്പാടുകളാണ്. ലോകമെമ്പാടുമുള്ള പരമ്പരാഗത സുന്നിവിഭാഗം പിന്തുടരുന്ന ഹദീസ്സുകളില്‍ ഒന്ന് അബുഹുറൈറ എന്ന സാഹബിയുടേതാണ്. മുഹമ്മദ് നബിയുടെ ശിഷ്യ പരമ്പരയിലുള്ള അബുഹുറൈറ, റിപ്പോര്‍ട്ട് ചെയ്ത ഹദീസ്സ് അനുസരിച്ച്, സ്ത്രീകള്‍ രാജ്യം ഭരിക്കാന്‍ പാടില്ല. രാജ്യഭരണ കാര്യങ്ങളില്‍ അവര്‍ക്ക് പങ്ക് ഉണ്ടാകാനും പാടില്ല. സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് സ്ത്രീകളെ കൊണ്ടുവരാന്‍ പാടില്ല. ഈ ഹദീസ്സ് വ്യാജമാണ് എന്ന് വാദിക്കുന്ന പണ്ഡിതവിഭാഗമുണ്ട്. പക്ഷേ അവരുടെ എണ്ണം കുറവാണ്. സ്ത്രീകള്‍ക്കെതിരെ നിലനില്‍ക്കുന്ന ഇത്തരം ഒരുപാട് ഹദീസ്സുകള്‍ അബുഹുറൈറയുടെതായി ലോകമെമ്പാടും കൊണ്ടാടുന്നു. ഇസ്‌ലാമിലെ ഷിയാവിഭാഗം ഇതിനെതിരാണ്.
സര്‍ സയ്യിദ് അഹമ്മദ് ഖാന്‍
ആധുനിക കാലത്ത് ഇന്ത്യന്‍ മുസ്ലിം നവോത്ഥാനത്തിന്റെ ശില്‍പി എന്ന പേരില്‍ അറിയപ്പെട്ട സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ വിശ്വവിഖ്യാതമായ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ ശില്‍പി കൂടിയാണ്. അദ്ദേഹത്തെ ഇന്ത്യമുഴുവനുമുള്ള പരമ്പരാഗത സുന്നി വിഭാഗം ”കാഫിര്‍” ആയി പ്രഖ്യാപിച്ചിരുന്നു. ആധുനിക ഇന്ത്യയുടെ ചരിത്രമെഴുതിയ മഹാ പണ്ഡിതന്മാരെല്ലാം ആദരവോടെ പറയുന്ന പേരാണ് സര്‍ സയ്യിദ് അഹമ്മദ് ഖാന്‍. പക്ഷേ അദ്ദേഹത്തിന്റെ പ്രഖ്യാപിത നയം ഇസ്ലാം മതത്തിലെ വടുക്കളെയും, കറുത്ത പാടുകളെയും നീക്കുക എന്നുള്ളതായിരുന്നു. അദ്ദേഹം തന്റെ പ്രവര്‍ത്തന മണ്ഡലം വിപുലമാക്കിയത് ഇന്നത്തെ യു.പിയില്‍ നിലനില്‍ക്കുന്ന മുസ്‌ലിം സ്ത്രീകളുടെയും, ഹിന്ദുമതത്തിലെ കീഴാളവിഭാഗത്തിന്റേയും ഉയര്‍ത്തെഴുന്നേല്‍പ്പ് മുന്നില്‍ കണ്ടാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് യു.പിയില്‍ മുസ്‌ലിം സ്ത്രീകളുടെ സാക്ഷരത പത്ത് ശതമാനത്തിന് താഴെയായിരുന്നു. തൊണ്ണൂറ് ശതമാനം മുസ്ലിം സ്ത്രീകളും ശൈശവ വിവാഹത്തിന്റെ ഇരകളായിരുന്നു. ഹിന്ദുമതത്തിലെ അധഃകൃത വിഭാഗങ്ങളുടെയും മുസ്‌ലിം സ്ത്രീകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പും, തന്റെ കര്‍മ പദ്ധതിയാക്കി മാറ്റിയ അഹമ്മദ് ഖാനെ ഏറ്റവും വലിയ ഇസ്‌ലാം മതശത്രുവായി ഇന്നും കാണുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഉണ്ട്. അബുഹുറൈറയുടെ ഹദീസ്സുകള്‍ ഈ സമൂഹത്തെ പിറകിലേക്ക് നയിക്കും എന്ന വാദം ഉന്നയിച്ചപ്പോള്‍ അഹമ്മദ് ഖാനെ ബ്രിട്ടീഷ് തോഴനും, ഇസ്‌ലാം മതത്തിന്റെ കഴുത്തിനു നേരെ ഉയര്‍ന്ന കഠാരയുമായി ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ കണ്ടു. അദ്ദേഹത്തിനെതിരെ കേരളത്തില്‍ പടയൊരുക്കം നടത്തിയത് സമസ്തയും, സുന്നിവിഭാഗങ്ങളുമാണ്. തളിപ്പറമ്പില്‍ സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ പേരില്‍ ഒരു എയിഡഡ് കോളേജ് തുടങ്ങുമ്പോള്‍ അഹമ്മദ് ഖാന്റെ പേര് വേണ്ട എന്ന നിലപാടില്‍ ഉറച്ച് നിന്ന സുന്നിവിഭാഗം പണ്ഡിതന്മാര്‍ ഇന്നും അതേ നിലപാടിലാണ്. അവര്‍ക്കിടയില്‍ മഞ്ഞുരുകാന്‍ ദശകങ്ങള്‍ വേണ്ടി വരും.
ഡോ.പി.കെ. അബ്ദുല്‍ ഗഫൂര്‍
മലബാറിലെ മുസ്‌ലിം പിന്നാക്കാവസ്ഥയ്ക്ക് പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകളുടെ അടുക്കളയിലെ കണ്ണീരിന് പരിഹാരമായി സ്ഥാപിച്ച എം.ഇ.എസ്സിന്റെ സ്ഥാപകനായ പി.കെ. അബ്ദുല്‍ ഗഫൂറിനെ വളഞ്ഞിട്ട് അക്രമിച്ചത് കേരളത്തിലെ സാമ്പ്രദായിക മുസ്‌ലിം വിഭാഗമായിരുന്നു. മുസ്‌ലിം സ്ത്രീകള്‍ വിദ്യാഭ്യാസ രംഗത്ത് മുന്നേറണമെന്നും, ഇംഗ്ലീഷ് വിദ്യാഭ്യാസം ആവശ്യമാണെന്നും ഗഫൂര്‍ വാദിച്ചതോടെ മലബാറിലെ സുന്നിവിഭാഗം പണ്ഡിതന്മാര്‍ അദ്ദേഹത്തെ ‘കാഫിര്‍’ ആക്കി. സ്ത്രീകള്‍ക്കെതിരെ നിലനില്‍ക്കുന്ന അബു ഹുറൈറയുടെ ഹദീസ്സുകള്‍ തള്ളിക്കളയാന്‍ അദ്ദേഹം ആഹ്വാനം ചെയ്തതോടെ എം.ഇ.എസ്. ഭ്രാന്തന്മാരുടെയും ആന്റി ഇസ്‌ലാമിസ്റ്റുകളുടേയും സംഘടനയാണ് എന്ന് സമസ്ത ഫത്ത്‌വ(വ്യാഖ്യാന)യിറക്കി. ഡോക്ടര്‍ ഗഫൂറിനെ വഴിയില്‍ തടയാനും, കോലം കത്തിക്കാനും മതഭ്രാന്തന്മാര്‍ തയ്യാറായി. ഇവിടെ മുസ്‌ലിം വിഭാഗത്തില്‍ വലിയൊരു വിഭാഗത്തെ നയിക്കുന്ന സമസ്ത പഠിക്കുന്നത് തുരുമ്പെടുത്ത ഇസ്‌ലാമിക പ്രമാണങ്ങളാണ്. സ്ത്രീകളുടെ ചേലാകര്‍മ്മം (എലാമഹല ഇശൃരൗാരശശെീി) ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളും മുസ്‌ലിം വിഭാഗവും ചെയ്തിരുന്നു. പക്ഷേ ഇസ്‌ലാമില്‍ അതിനെതിരെ ശബ്ദം മുഴങ്ങിയത് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്. സ്ത്രീകളുടെ ചേലാകര്‍മ്മത്തിന് അനുകൂലിക്കുന്ന ചില ഹദീസ്സുകളുണ്ട്. അത് കുപ്പത്തൊട്ടിയില്‍ നിന്ന് പെറുക്കിയെടുത്ത് വേണമെങ്കില്‍ ഇതും ആകാം എന്ന് സമൂഹത്തോട് പറയുന്ന ഒരു ന്യൂനപക്ഷം പണ്ഡിതവിഭാഗം ഇന്നും കേരളത്തിലുണ്ട്. 2011ല്‍ സൗദിയില്‍ സ്ത്രീകളുടെ ചേലാകര്‍മ്മം നിര്‍ത്തിയത് അന്നത്തെ രാജാവ് അബ്ദുള്ളയായിരുന്നു. പ്രശസ്ത മലയാള നോവലിസ്റ്റ് ഡോക്ടര്‍ ഖദീജ മുംതാസ് അവരുടെ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ”ബര്‍സ” എന്ന നോവലില്‍ സൗദിയിലെ ചേലാകര്‍മ്മത്തെ കുറിച്ച് പറയുന്നുണ്ട്. അവര്‍ സൗദിയിലെ മക്കയില്‍ ഗൈനക്കോളജിസ്റ്റ് ആയിരുന്നു.
ലിംഗ സമത്വം
ലിംഗ സമത്വം ഇസ്‌ലാമില്‍ ഇല്ല എന്ന് വാദിക്കുന്ന കാന്തപുരം അബൂബക്കര്‍ മൗലവി മലബാറിലെ സുന്നിവിഭാഗം (ഏ.പി) തലവന്മാരില്‍ ഒരാളാണ്. നാലഞ്ച് വര്‍ഷം മുന്‍പ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെയാണ്; ”പുരുഷന്‍ വിമാനമോടിക്കുന്നു. അത് സ്ത്രീകള്‍ക്ക് കഴിയില്ല, ബുദ്ധിമുട്ട് കൂടിയ ഒരു കാര്‍ഡിയാക് സര്‍ജറി സ്ത്രീകള്‍ക്ക് കഴിയില്ല, അവരില്‍ പലരും ഗൈനക്കോളജിസ്റ്റ് ആകാന്‍ പറ്റും.” കാന്തപുരം മൗലവി ഇത് പറഞ്ഞ് 10 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പല ചാനലുകളും കേരളത്തിലെ അറിയപ്പെടുന്ന വനിതാ കാര്‍ഡിയോളജിസ്റ്റുകളുടെ ഫോട്ടോകളും അവര്‍ ജോലിചെയ്യുന്ന ആശുപത്രികളുടെ പേരും പുറത്തുവിട്ടു. ഇവിടെ ഏ.പി. പഴയ ഹദീസ്സുകള്‍ പൊടിതട്ടിയെടുക്കുകയാണ്. കാലം മാറിയത് അറിയാത്ത പണ്ഡിത മൂഢന്മാര്‍ ഇസ്‌ലാമിക സമൂഹത്തിനും മൊത്തം സമുദായത്തിന്റെ ജൈവ വികാസത്തിനും എതിരാണ്.
ഷാബാനു ബീഗം
ഇന്ത്യയിലെ മുസ്‌ലിം വിഭാഗത്തിന് ഏറെ ചിന്തയ്ക്ക് വക നല്‍കിയ കേസായിരുന്നു ഷാബാനു ബീഗം കേസ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ താമസിച്ചിരുന്ന ഷാബാനു എന്ന 59 കാരിയെ ഭര്‍ത്താവും അഭിഭാഷകനുമായ ഖാന്‍ മൊഴി ചെല്ലുന്നു. നാല് പെണ്‍കുട്ടികളാണ് അവര്‍ക്കുണ്ടായിരുന്നത്. അവരെല്ലാം വിവാഹിതരുമായി. ഷാബാനുവിന്റെ ഭര്‍ത്താവ് ഒരു ചെറുപ്പക്കാരിയുമായി രഹസ്യബന്ധത്തിലായിരുന്നു. ആ സ്ത്രീയാണ് ഷാബാനുവിനെ ഒഴിവാക്കാന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചത്. 1984ലെ ആയിരം രൂപ (മതാഹ്) കൊടുത്ത് മധ്യവയസ്‌ക്കയായ ഷാബാനുവിനെ ഭര്‍ത്താവ് ഒഴിവാക്കി. തുടര്‍ന്ന് ഷാബാ നുബീഗവും അവരെ സഹായിക്കുന്നവരും, കോടതികള്‍ കയറിയിറങ്ങി. ഹൈക്കോടതിയും, സുപ്രീംകോടതിയും ഷാബാനുവിന് ജീവനാംശം കൊടുക്കണം എന്ന് വിധിച്ചു. ഇന്ത്യയിലുള്ള ഷിയാവിഭാഗം ഒഴികെയുള്ളവര്‍ ജീവനാംശം ഇസ്‌ലാം മതവിശ്വാസത്തിനെതിരാണ് എന്ന് വാദിച്ചു. ഒടുവില്‍ ഒരു വലിയ വിഭാഗം പണ്ഡിതന്മാര്‍ രാജീവ് ഗാന്ധിയെ സമീപിച്ചു. അദ്ദേഹം തന്റെ മൃഗീയഭൂരിപക്ഷം (യൃൗലേ ാമഷീൃശ്യേ) ഉപയോഗിച്ച് ഈ വിധിയെ അതി ജീവിക്കാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തി. ഈ കാലഘട്ടത്തിലാണ് ഇന്നത്തെ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ രാജീവ് ഗാന്ധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചത്.
പണ്ടുള്ള തേയ്മാനം വന്ന നിയമങ്ങളുടെ കുതിരപ്പുറത്ത് കയറി സഞ്ചരിക്കുന്ന ഇസ്‌ലാമിക് പണ്ഡിതവിഭാഗം ഈ സമുദായത്തെ ആയിരം കൊല്ലം പിറകിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. സാനിയ മിര്‍സ ടെന്നീസ് കളിക്കുന്നതും, പ്രേംനസീര്‍ സിനിമയില്‍ അഭിനയിക്കുന്നതും മതത്തിനെതിരാണ് എന്ന് പ്രചരിപ്പിക്കുന്നവരുടെ കൈകളില്‍ പെട്ടുപോയ ഇസ്‌ലാം മതത്തെ രക്ഷിക്കാന്‍ പുതിയ മിശിഹ പിറവിയെടുക്കണം.
അലക്‌സാണ്ടര്‍ ജേക്കബ്
അലക്‌സാണ്ടര്‍ ജേക്കബ്, ഇന്ന് കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ തലയിലേറ്റി നടക്കുന്ന ഒരു പ്രഭാഷകനാണ്. ആദ്യം ക്രിസ്ത്യന്‍ വിഭാഗങ്ങളാണ് ഇദ്ദേഹത്തെ തലയിലേറ്റിയത്. ഇസ്‌ലാം മതത്തിന്റെ സത്ത ആധുനികമാണെന്നും അതിന് മുകളില്‍ പറക്കാന്‍ ആര്‍ക്കും കഴിയില്ല എന്നും മുജാഹിദ്, സുന്നി വേദികളില്‍ പോയി പറഞ്ഞ് കൈയ്യടിനേടുന്ന ഈ മനുഷ്യനുമായി ഞാന്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ എന്നോട് പറഞ്ഞത് ”എല്ലാ മതങ്ങളിലും കാലാനുസൃതമായ മാറ്റം വേണം, ഇസ്‌ലാമില്‍ ഒരുപാട് കാര്യം മാറാനുണ്ട്” എന്നാണ്. വാണിദാസ് എളയാവൂരും മുസ്‌ലിം സംഘടനകള്‍ വിളിച്ചാല്‍ അവരുടെ കൈയ്യടിക്ക് വേണ്ടി ഇസ്തിരിയിട്ട മലയാളത്തില്‍ പ്രസംഗിക്കുന്ന ഒരാളാണ്.