Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

പുനര്‍ജാഗരണം (ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍-10)

ആര്‍.ഹരിആര്‍.ഹരി
22 November 2019

വിദൂര പടിഞ്ഞാറന്‍ പ്രദേശത്ത് നിന്നുവന്ന ആക്രമണകാരികളുടെ പെരുമാറ്റം ജടിലമായിരുന്നു. അവരെ മായാവിയായ പൂതനയോടാണ് ഉപമിക്കേണ്ടത്. ”ഒരാള്‍ക്ക് ചിരിച്ച്, ചിരിച്ച്, ചിരിച്ചുകൊണ്ട് നീചനാകാനാകും” എന്ന് ഷേക്‌സ്പിയര്‍ പറഞ്ഞിട്ടുണ്ട്. (“one can smile and smile and smile yet be a villian”). ഇതായിരുന്നു വിദൂര പടിഞ്ഞാറന്‍ പ്രദേശത്ത് നിന്നെത്തിയെ ആക്രമണകാരികളുടെ കാര്യത്തില്‍ സംഭവിച്ചത്. അവര്‍ ചിരിച്ച്, ചിരിച്ച് ഭാരതത്തെ ആത്മവിസ്മൃതിയിലാഴ്ത്തി. അങ്ങനെ മുഴുവന്‍ ദേശവും അവരുടെ കളിപ്പാവയായി. എന്നാല്‍ അവരുടെ കൂടതന്ത്രം അധികനാള്‍ നിലനിന്നില്ല. ആത്മസാക്ഷാത്കാരത്തിന്റെ ദിശയിലേക്ക് ദേശം തിരിഞ്ഞു. 19-ാം നൂറ്റാണ്ടില്‍ മെക്കാളെ സായ്പ് തന്റെ പിതാവിന് ”ഇനി മുപ്പത് വര്‍ഷം കഴിയുമ്പോള്‍ ഭാരതം രൂപത്തിലും നിറത്തിലും ഇതുപോലെ നിലനില്‍ക്കുമെങ്കിലും അഭിരുചിയിലും ശൈലിയിലും ഇംഗ്ലീഷുകാരായി മാറും” എന്നെഴുതിയ അതേ വര്‍ഷം വംഗഭൂമിയില്‍ പില്‍ക്കാലത്ത് രാമകൃഷ്ണ പരമഹംസനെന്ന് അറിയപ്പെട്ട ഗദാധരന്‍ ജനിച്ചു. അദ്ദേഹത്തെ താന്ത്രികവിദ്യയില്‍ പാരംഗതനാക്കാന്‍ വേണ്ടി എത്തിയ അംബാ ഭൈരവിയുടെ ജാതി, പ്രായം, ഗ്രാമം എന്നിവ ആര്‍ക്കറിയാം! കാളീമാതാവിന്റെ ആജ്ഞ സ്വീകരിച്ചെത്തിയ അവര്‍ ശ്രീരാമകൃഷ്ണന്റെ ഗുരുവരയായി തീര്‍ന്നു. നൈഷ്ഠിക ബ്രഹ്മചാരിയുടെ ആദ്ധ്യാത്മിക പരിശീലനത്തിനായി എത്തിയ ആ കാലത്തെ യജ്ഞീയാ. സംയോഗ വശാല്‍ ശ്രീരാമകൃഷ്ണന്റെ തപോഗൃഹത്തിന്റെ നിര്‍മ്മാതാവ് അബ്രാഹ്മണ വിഭാഗത്തില്‍ പെട്ട റാണീ രസമണി ആയിരുന്നു. ആധുനിക രാഷ്ട്രീയ പുനര്‍ജാഗരണത്തില്‍ സ്ത്രീയുടെ പങ്ക് ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ശ്രീരാമകൃഷ്ണന്റെ സഹധര്‍മ്മചാരിണി ശാരദാദേവിയും ഇതേ ദിശയില്‍ സഞ്ചരിച്ചുവെന്നത് അഭിമാനവും സന്തോഷവും ജനിപ്പിക്കുന്നു. ”ഗോപാലേര്‍ മാ” (ഗോപാലന്റെ അമ്മ)യെപ്പോലുള്ള മറ്റ് അമ്മമാരും ഇതേ ദിവ്യശൃംഖലയുടെ കണ്ണികളായിതീര്‍ന്നു.

Google NewsAdd Kesari Weekly as a preferred source on Google

മധ്യകാലഘട്ടത്തിലെ മാറ്റിനിര്‍ത്തല്‍ പ്രക്രിയ ഇവിടെ അവസാനിക്കുന്നു. ഈ ഈശ്വരീയ പ്രക്രിയയുടെ സര്‍വ്വോച്ചമായ ഉദാഹരണമായിരുന്നു നിവേദിതയുടെ ശുഭാഗമനം. രീതി, നീതി, ദേശം, ധര്‍മ്മം എന്നിങ്ങനെ എല്ലാ കാര്യങ്ങളെ സംബന്ധിച്ചും അതൊരു പുത്തന്‍വരവ് തന്നെയായിരുന്നു. ജഗദ്ധാത്രിയുടെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട പുതുനൈവേദ്യം! സനാതന ധര്‍മ്മത്തിന്റെ പുണ്യപ്രവാഹത്തില്‍ ആ പ്രജ്ഞാവതി സര്‍വാത്മനാ സമരസപ്പെട്ടു. അവര്‍ എത്രമാത്രം സമരസപ്പെട്ടു എന്ന് കാണിക്കുന്നതാണ്. പിന്നീട് തനിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ അവസരമുണ്ടായപ്പോള്‍ നേരത്തെ പറഞ്ഞ ‘അര്‍ദ്ധ വൃഗളം’ എന്ന സൂത്രത്തെ പിടിച്ചുകൊണ്ട് അവര്‍ ഇപ്രകാരം പറഞ്ഞു: ‘സ്ത്രീയും പുരുഷനെ പോലെത്തന്നെ വാസ്തവത്തില്‍ ഒരു മനുഷ്യജീവിയാണെങ്കില്‍, കഴിയാവുന്നത്ര പൂര്‍ണമായി സ്വയം വികാസം പ്രാപിക്കാന്‍ അവനുള്ളത്ര തന്നെ അവകാശം അവള്‍ക്കുമുണ്ട്. പുരുഷന്റെ ലിംഗത്തെക്കുറിച്ച് ഊന്നിപ്പറയാന്‍ കാണിക്കുന്നത്ര തന്നെ മടി സ്ത്രീയുടെതിനെ സംബന്ധിച്ചും നാം കാണിക്കണം. കിട്ടാവുന്നത്ര ഉപാധികളെക്കൊണ്ട് നാം ഒന്നിനെ ഉദാത്തവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അതേതോതില്‍ മറ്റേതിനേയും ഉദാത്തവല്‍ക്കരിക്കാന്‍ നാം ശ്രമിക്കണം. സ്ത്രീയുടെ വികാസം നാം ഒരു ലക്ഷ്യമായി കണക്കാക്കണം, പവിത്രമായ ഒരു ലക്ഷ്യം. മാത്രമല്ല, ഇത് സ്വയം സ്ത്രീക്കു വേണ്ടിയായിരിക്കണം, അല്ലാതെ, യാതൊരു വിധത്തിലും പുരുഷന്റെ സന്തോഷത്തിനും നന്മക്കും വേണ്ടിയുള്ള ഒരുപകരണം എന്ന രീതിയിലാവരുത്.”44

സാമാജിക തലത്തില്‍ ആര്യസമാജത്തിലെ സ്ത്രീകളുടെ സംഭാവന ഇതിലുമധികം വ്യാപകമായിരുന്നു. ആര്യസമാജത്തിന്റെ സ്ഥാപകനായ പൂജ്യ ദയാനന്ദമഹര്‍ഷി സ്ത്രീകളുടെ ഉപനയനം വീണ്ടും ആരംഭിക്കുകയും അവര്‍ക്ക് യജ്ഞോപവീത ധാരണത്തിനാവശ്യമായ വൈദിക സംസ്‌കാരം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി ഭാരതത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്ത് സ്ത്രീകളുടെ പങ്കാളിത്തത്തോടെ യജ്ഞം നടത്തുന്ന സമ്പ്രദായം പുനരാരംഭിക്കപ്പെട്ടു. സ്ത്രീകള്‍ക്കും ഹോത്രി, അധ്വര്‍യു, ഉദ്ഗാത, ബ്രഹ്മന്‍ എന്നിവ ആകാമായിരുന്നു. അവര്‍ക്ക് വീണ്ടും വേദാധികാരം ലഭിച്ചു. ആര്യസമാജത്തിന്റെ പതാകയുടെ കീഴില്‍ അനേകം ധര്‍മ്മപ്രചാരികമാര്‍ കടല്‍താണ്ടി മോറീഷ്യസ്, ഫിജി എന്നിവിടങ്ങളില്‍ വരെ എത്തി. ഈ പുത്തന്‍ ബ്രഹ്മവാദിനികള്‍ പ്രവാസികളായ ദേശവാസികള്‍ക്കിടയില്‍ ആര്യധര്‍മ്മം നിലനിര്‍ത്തി.

ADVERTISEMENT

ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിലും പെണ്‍കുട്ടികള്‍ വിമുഖത കാണിച്ചില്ല. ഇംഗ്ലീഷ് സാഹിത്യരചനയില്‍ അവര്‍ മുന്‍പന്തിയില്‍ നിന്നു. ഇവിടെ കവയിത്രി തോരൂദത്തയുടെ പേര് പ്രത്യേകം എടുത്തു പറയേണ്ടതാണ്. വിവേകാനന്ദ സ്വാമികളെക്കാള്‍ ഏഴുവയസ്സ് പ്രായക്കൂടുതലുള്ള അവരുടെ ജീവിതകാലം കേവലം 22 കൊല്ലമായിരുന്നു. എന്നാല്‍ ഹ്രസ്വമായ തന്റെ ജീവിതത്തിനിടക്ക് അവര്‍ ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളില്‍ കവിതകളെഴുതി. അവരുടെ കവിതാ സംഗ്രഹം ഏന്‍ഷ്യന്റ് ബാലെഡസ് ആന്റ് ലെജന്‍ഡ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ (അിരശലി േആമഹഹമറ െമിറ ഘലഴലിറ െീള ഒശിറൗേെമി) 19-ാം നൂറ്റാണ്ടില്‍ ലണ്ടനില്‍ പ്രകാശനം ചെയ്യപ്പെട്ടു. സാവിത്രി, ലക്ഷ്മണന്‍, ശ്രവണന്‍, ഏകലവ്യന്‍, ധ്രുവന്‍, പ്രഹ്ലാദന്‍ മുതലായവരാണ് കഥാപാത്രങ്ങള്‍. ഇത്രയും കുറഞ്ഞ പ്രായത്തില്‍ ഭാരതീയ സനാതന ധര്‍മ്മ ദര്‍ശനങ്ങളെക്കുറിച്ചുള്ള അവരുടെ അവബോധം അലൗകികമാണ്. ഒരു ഉദാഹരണമിതാ. പിതാവായ ഹിരണ്യകശിപുവിന്റെ ആജ്ഞയുടെ പാലനം, തന്റെ ഈശ്വരസമര്‍പ്പിതമായ ജീവിതം, ഇവ രണ്ടും പിതാവിന്റെ ശാഠ്യം കാരണം തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് പ്രഹ്ലാദന്‍ വളരെ ശരിയായ ഉത്തരം നല്‍കുന്നത് ഇപ്രകാരമാണ്. ”ആദരണീയനായ പിതാവേ, നിങ്ങള്‍ രണ്ടുപേരും പറയുന്നത് കേള്‍ക്കുവാനും അനുസരിക്കാനും ഞാന്‍ സന്നദ്ധനാണ്. പക്ഷെ, ചിലപ്പോഴൊക്കെ വലിയ ധര്‍മ്മവും ചെറിയ ധര്‍മ്മവും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുന്നു. ആ സമയത്ത് ചെറിയ ധര്‍മ്മത്തെ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം അത്യന്തം ഭയാനകമായ ഹാനിയുണ്ടാവുകയും നാലുപാടും നാശമുണ്ടാകുകയും ചെയ്യും.”45

നമുക്ക് വ്യാസന്‍ പറഞ്ഞ രാജാവായ ശിബിയുടെ കഥ ഓര്‍മ്മിക്കാം. അതില്‍ ദേവേന്ദ്രന്‍ പരുന്തിന്റെ രൂപത്തില്‍ ശിബി രാജാവിനോട് പറയുന്നത് ഇതേ തത്വമാണ്: ‘മഹാരാജാവേ, എന്താണ് മഹത്വപൂര്‍ണം, എന്താണ് ഗൗണമായത് എന്നു നോക്കിയിട്ടുവേണം ധര്‍മ്മ – അധര്‍മ്മങ്ങളെക്കുറിച്ച് തീരുമാനമെടുക്കാന്‍.”46

കുമാരീ തോരൂദത്തയുടെ പ്രോജ്വലമായ ഇതേ പാരമ്പര്യത്തെ മുമ്പോട്ടു കൊണ്ടുപോകുന്ന തരത്തില്‍ അതിനുശേഷം ഓരോ സംസ്ഥാനത്തും കവയിത്രികള്‍ ഉണ്ടായി. അവര്‍ ഭാരതീയ ഭാഷകളെ സംപുഷ്ടമാക്കിത്തീര്‍ത്തു. അലങ്കാര ശാസ്ത്രത്തില്‍ പാരംഗതനായ പണ്ഡിതനായ കവി രാജശേഖര്‍ ”പുരുഷനും സ്ത്രീക്കും വൈഭവത്തിന്റെ സഹായത്തോടെ കവികളായിത്തീരാനാകും, മഹത്വത്തിന്റെ അടിസ്ഥാനം ലിംഗഭേദമല്ല.”47 എന്നു പറഞ്ഞത് മഹത്തായ ഈ രാഷ്ട്രത്തില്‍ സ്ത്രീകള്‍ സാര്‍ത്ഥകമാക്കിത്തീര്‍ത്തു.

പ്രാചീനകാലത്ത് ലിംഗഭേദത്തിന്റെ പേരില്‍ സംസ്‌കൃതം, പ്രാകൃതം എന്ന തരത്തില്‍ വേര്‍തിരിവുണ്ടാക്കിയവര്‍ക്ക് പ്രബുദ്ധരായ സ്ത്രീരത്‌നങ്ങള്‍ അവരവരുടെ അമൂല്യമായ കൃതികളിലൂടെ ശരിയായ മറുപടി നല്‍കി.

അടിമത്തത്തില്‍ കഴിഞ്ഞ ദേശത്തെ സ്വതന്ത്രമാക്കാന്‍ നടന്ന സുദീര്‍ഘമായ സംഘര്‍ഷത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഉഗ്രപ്രതാപിയായിരുന്നു മാഡം കാമാ. 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തെ ദശകത്തില്‍, ഭാരതത്തിന്റെ ‘വന്ദേ മാതരം’എന്ന് മുദ്രണം ചെയ്ത സ്വതന്ത്രപതാക ജര്‍മ്മനിയില്‍ നടന്ന അന്തര്‍ദേശീയ സമ്മേളനത്തില്‍ ഉയര്‍ത്തിയത് ആ മഹാവിപ്ലവകാരിണിയായിരുന്നു. അവര്‍ വെട്ടിത്തെളിച്ച പാതയില്‍ ദേശ ത്തെ നൂറുകണക്കിന് വരുന്ന സ്ത്രീശക്തി മുന്നോട്ടു നീങ്ങി. ആ നിരയില്‍ ഗ്രാമീണരും നഗരവാസികളും വിദ്യാഭ്യാസം നേടിയവരും ഇല്ലാത്തവരും പെണ്‍കുട്ടികളും അമ്മമാരും വിപ്ലവപക്ഷക്കാരും സമാധാനപക്ഷക്കാരുമായ അസംഖ്യം അംഗനകള്‍ ഉണ്ടായിരുന്നു.

സാമൂഹ്യ പരിഷ്‌ക്കരണ രംഗത്ത് അനേകം വീട്ടമ്മമാര്‍ സധൈര്യം സ്വന്തം കാര്യക്ഷേത്രം വികസിപ്പിച്ച് കാലഹരണപ്പെട്ട ദുരാചാരങ്ങളെ പിഴുതെറിയുന്നതിനായി പ്രവര്‍ത്തിച്ചു. പുതിയ പുതിയ സംഘടനകള്‍ സ്ഥാപിച്ച് അവ നടത്തുന്നതില്‍ തങ്ങള്‍ക്കുള്ള കഴിവ് അവര്‍ പ്രകടിപ്പിച്ചു. ശ്രീമതി സാവിത്രീ ഫുലേ, ശ്രീമതി കര്‍വേ എന്നിവര്‍ ഇതിന്റെ രണ്ടു ഉദാഹരണങ്ങളാണ്. വാസ്തവത്തില്‍ രൂഢമൂലമായ ദുരാചാരങ്ങള്‍ക്കെതിരെ പൊരുതുക അത്യന്തം കഠിനമാണ്. അതിന്റെ രണാംഗണം സമാജമാണ്. അവിടത്തെ ബ്രഹ്മാസ്ത്രം കുടുംബ പ്രബോധനമാണ്. അത് വിജയകരമായി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുക സ്ത്രീയ്ക്കാണ്. അസാധാരണമായ ഈ യുദ്ധത്തില്‍ പ്രബുദ്ധരായ നമ്മുടെ അമ്മമാര്‍ വിജയം വരിച്ചു. ബാലവിവാഹം, വൃദ്ധവിവാഹം, സതീമൃത്യു മുതലായ ദുരാചാരങ്ങള്‍ ഇല്ലാതായി. പുനര്‍വിവാഹം, വിധവാവിവാഹം, സ്ത്രീവിദ്യാഭ്യാസം, കടല്‍ കടന്നുപോകല്‍ മുതലായ പരിഷ്‌ക്കാരങ്ങള്‍ സ്വീകരിക്കപ്പെട്ടു. ഇപ്പോഴും ആ സമരം തുടരുന്നുവെന്ന് നിസ്സങ്കോചം അംഗീകരിക്കാനാകണം. ഇനിയും തെറ്റായ ആചാരങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. പ്രബുദ്ധമായ മനസ്സുകൊണ്ട് അവയെ ഉന്മൂലനം ചെയ്യുക സാധ്യമാണ്. ഇതേ പ്രവാഹത്തില്‍ ശരിയായ നവീന രീതികള്‍ സ്വീകരിക്കാനുമാകും.

സ്വാതന്ത്ര്യാനന്തരം വര്‍ത്തമാന ഭാരതത്തില്‍ സ്ത്രീയുടെ ചിത്രം അത്യന്തം ആശാപൂര്‍ണ്ണമാണ്. തുല്യതയുടെ ഭാവത്തോടെ സ്ത്രീകളുടെ പുതിയ തലമുറ മുന്നോട്ടുവരാന്‍ തുടങ്ങിയിട്ടുണ്ടെന്നതോടൊപ്പം ജലം-കര-ആകാശം എന്നിവയുടെ കാര്യങ്ങളില്‍ തുല്യമായ സംഭാവനകള്‍ നല്‍കുന്നുമുണ്ട്. യാഥാസ്ഥിതികരല്ലാത്ത അവര്‍ ശാസ്ത്രതല്പരരാണെന്ന് കാണുന്നു. ശ്രദ്ധയോടൊപ്പം അഭിവാഞ്ഛയുടെ ഉടമകളാണവര്‍. ഇപ്പോഴത്തെ നമ്മുടെ സഹോദരിമാരെ കാണുന്ന സമയത്ത്, വീണ്ടുമൊരിക്കല്‍ മഹത്തായ ഈ ദേശത്ത് ഒരേ സമയത്ത് അനേകം കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിവുള്ള നാരീമണികള്‍ ആവിര്‍ഭവിക്കുകയും വ്യത്യസ്ത മണ്ഡലങ്ങളില്‍ പ്രശോഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷ ഹൃദയത്തില്‍ അങ്കുരിക്കുന്നു.

________________________________________________________

44. If woman is really as much a human being as man, then she has the same right to her fullest possible development as he has. If we should hesitate to emphasise the sex of man then we ought must seek equally to ennoble the other. The development of woman must be regarded and end, a sacred end. And this for the sake of woman must be regarded an end, a sacred end. And this for the sake of woman herself and not in anyway as a mere acessory to the happiness or well being of man. (Complete Works of Nivedita – Vol 3 – P-453)
45. Let not my words, Sire, give you offence
To thee, and to my mother, both
I give as due all reverence,
And to obey thee am not loth.
But higher duties sometimes clash
With lower – then the last must go-
Or there will come a fearful crash
In lamentation, fear, and woe.”
46.ഗുരുലാഘവമാദായ ധര്‍മ്മാധര്‍മ്മവി നിശ്ചയേ
യതോഭൂയാംസ്തതോ രാജന്‍ കുരുഷ്വ ധര്‍മ്മനിശ്ചയം.
(മഹാഭാരതം. വനപര്‍വ്വം 131-13)
47.പുരുഷവത് യോശിതോപി കവ: ഭവേയു: സംസ്‌കാരോ ഹ്യാത്മനീ
സമവൈതി ന സ്‌ത്രൈണം പൗരഷം വാ വിഭാഗം അപേക്ഷതേ. (കാവ്യമീമാംസാ)

Tags: ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍
Share20TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies