Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കഥ നാടകം

സ്വരാജ്യത്തിന്റെ ആധാരശില (ഛത്രപതി 7)

ഡോ.മധുമീനച്ചില്‍

Print Edition: 2 February 2024
ഛത്രപതി പരമ്പരയിലെ 12 ഭാഗങ്ങളില്‍ ഭാഗം 7

ഛത്രപതി
  • ഛത്രപതി
  • രോഹിതേശ്വരന്‍ സാക്ഷി (ഛത്രപതി 2 )
  • സ്വപ്‌നത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് (ഛത്രപതി 3)
  • സ്വരാജ്യത്തിന്റെ ആധാരശില (ഛത്രപതി 7)
  • കടഞ്ഞെടുത്ത പടവാള്‍ (ഛത്രപതി 4)
  • സമര്‍ത്ഥരാമദാസ സവിധേ (ഛത്രപതി 5)
  • ആത്മവിശുദ്ധിതന്‍ ആദര്‍ശരൂപം (ഛത്രപതി 6)

രംഗം – 11
(പുരന്തര്‍ കോട്ടയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ശിവജി. സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നു. കൂടെ താനാജിയും ബാജിപ്രഭു ദേശ്പാണ്ഡേയും)
ശിവജി: – ഈ പുരന്തര്‍ കോട്ടപിടിക്കാന്‍ നാം നടത്തിയ പോരാട്ടം ബാജിപ്രഭു ഓര്‍ക്കുന്നുണ്ടോ..
ബാജിപ്രഭു:- നിശ്ചയമായും മഹാരാജന്‍ … ആ പോരാട്ടത്തില്‍ നമുക്കും ചില ആള്‍നാശങ്ങളുണ്ടായി…
ശിവജി: – വിജയങ്ങളില്‍ അവരെ നാം വിസ്മരിക്കാന്‍ പാടില്ല … (പശ്ചാത്തലത്തില്‍ രണ്ടു സൈനികര്‍ ഒരു പീരങ്കി തള്ളിക്കൊണ്ടുപോയി കോട്ടമേലെ ഉറപ്പിക്കാന്‍ ശ്രമിക്കുന്നു… ആ ഭടന്മാരോടായി ശിവജി ചില നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു)
ശിവജി: -ഹേയ് അത് അവിടെയല്ല ഉറപ്പിക്കേണ്ടത്. താനാജി… ശത്രു പീരങ്കികളെ ദൂരെ നിന്നേ ലക്ഷ്യം വയ്ക്കാന്‍ നമ്മുടെ പീരങ്കികള്‍ കുറച്ചു കൂടി കിഴക്കോട്ട് മാറ്റി സ്ഥാപിക്കണം.
താനാജി: – ഉത്തരവ് (അയാള്‍ ഭടന്മാരോടൊപ്പം ചേര്‍ന്ന് പീരങ്കി മാറ്റി സ്ഥാപിക്കാന്‍ പരിശ്രമിക്കുന്നു)
ബാജിപ്രഭു:-കൊത്തളങ്ങളുടെ ഉയരം കുറച്ചു കൂടി കൂട്ടേണ്ടതല്ലേ എന്ന് അടിയനൊരു സംശയം.
ശിവജി: – സംശയത്തിനവകാശമില്ല.. കൂട്ടേണ്ടതു തന്നെയാണ്. നമ്മുടെ വില്ലാളികള്‍ക്കും കുന്തക്കാര്‍ക്കും പതിയിരിക്കാനും ശത്രുക്കളെ നിരീക്ഷിക്കാനും സൗകര്യമുണ്ടാകണം. (ഈ തിരക്കുകള്‍ക്കിടയിലേക്ക് ജീജാ ബായി വരുന്നു)
ബാജിപ്രഭു:- അമ്മ മഹാറാണി വിജയിക്കട്ടെ… (ശിവജി അമ്മയുടെ പാദം തൊട്ട് തൊഴുന്നു)

ശിവജി:- (ബാജി പ്രഭുവിനോടായി) സഹ്യാദ്രിയുടെ ഈ കൊടുമുടിയില്‍ നീണ്ട മഴക്കാലം നാം പ്രതീക്ഷിക്കണം. അതുകൊണ്ട് ആയുധസംഭരണികള്‍ മാത്രം ശ്രദ്ധിച്ചാല്‍പ്പോര… ധാന്യ സംഭരണികളും നിവാസഗേഹങ്ങളും മതിയായ വലിപ്പത്തില്‍ തന്നെ നിര്‍മ്മിക്കേണ്ടതുണ്ട്…
(ബാജിപ്രഭു വണങ്ങി പിന്‍മാറുന്നു. മറ്റ് ഭടന്മാര്‍ ചെയ്യുന്ന പണികള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് മറയുന്നു)

ജീജാ ബായി:- എന്താണ് കുമാര, പുരന്തര്‍ കോട്ടയില്‍ അസാധാരണമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണല്ലോ നടക്കുന്നത്.
ശിവജി: – അപ്പോള്‍ അമ്മ അത് ശ്രദ്ധിച്ചു അല്ലേ… നമ്മുടെ കീഴിലുള്ള എല്ലാ കോട്ടകളും ബലപ്പെടുത്താന്‍ കല്‍പന കൊടുത്തു കഴിഞ്ഞിരിക്കുകയാണ്. ഇനി നീണ്ട യുദ്ധങ്ങളും ഉപരോധങ്ങളുമെല്ലാം പ്രതീക്ഷിക്കാം… അതിനാല്‍ വലിയ തയ്യാറെടുപ്പുകള്‍ ആവശ്യമുണ്ട്. ഹൈന്ദവീസ്വരാജ് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നാം എല്ലായിടത്തും എത്തിക്കഴിഞ്ഞിരിക്കുന്നു. രോഹിതേശ്വര്‍, തോരണ, കൊണ്ടാന, പുരന്തര്‍…… അങ്ങനെ കോട്ടകളുടെ എണ്ണം പെരുകി കൊണ്ടിരിക്കുന്നു.
(സയീബായി രണ്ട് പാത്രങ്ങളിലായി പാനീയവുമായി കടന്നു വന്ന് ജീജാ ബായിക്കും ശിവജിക്കും നല്‍കുന്നു)

ശിവജി:- (കുടിച്ചു കൊണ്ട്) സബാഷ്… മാതളപഴസത്തില്‍ കാട്ടു തേന്‍ ചേര്‍ത്ത ഒന്നാന്തരം പാനീയം… (സയീബായി ചെറുചിരിയോടെ ജീജാ ബായിയെ നോക്കുന്നു. പിന്നെ അല്‍പ്പം നാണത്തോടെ പാത്രം വാങ്ങി അവിടെത്തന്നെ നില്‍ക്കുന്നു)

ജീജാ ബായി :- കാണുകയും കേള്‍ക്കുകയും ഒക്കെ ചെയ്യുന്നത് ഒരമ്മ എന്ന നിലയില്‍ സന്തോഷം പകരുന്ന കാര്യങ്ങളാണെങ്കിലും ആശങ്കയുടെ കാര്‍മേഘങ്ങള്‍ ഉയര്‍ന്നുവരുന്നത് നമ്മെ അസ്വസ്ഥയാക്കുന്നുണ്ട് കുമാര …
ശിവജി: – ആ ആശങ്കകള്‍ മുന്നില്‍ കണ്ടുകൊണ്ടു തന്നെയാണ് ശത്രുക്കള്‍ക്ക് എളുപ്പം എത്തിപ്പെടാന്‍ കഴിയാത്ത സഹ്യാദ്രിയിലെ കോട്ടകളെ നാം ശക്തിപ്പെടുത്തുന്നത്. ഇനിയങ്ങോട്ട് ലാല്‍ മഹല്‍ പോലെ സമതലങ്ങളില്‍ സ്ഥിതി ചെയ്യുന്ന കോട്ടകള്‍ അത്ര സുരക്ഷിതമായിരിക്കില്ല. ആദില്‍ ശാഹിയുടെ സൈന്യം എപ്പോള്‍ കടന്നാക്രമിക്കുമെന്ന് നമുക്ക് പ്രവചിക്കാനാവില്ലമ്മേ …..അതുകൊണ്ട് ഇനി മുതല്‍ രാജമാതാവും സയിബായിയുമൊക്കെ ഈ പുരന്തര്‍ കോട്ടയിലായിരിക്കും താമസിക്കുക. എല്ലാവിധ സൗകര്യങ്ങളുമുള്ള രാജഗൃഹങ്ങളുടെ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ജീജാ ബായി :- (സയിബായിയെ അര്‍ത്ഥഗര്‍ഭമായി നോക്കി കൊണ്ട്)  പുതിയ കൊട്ടാരത്തിലേക്ക് കരിവീട്ടിയില്‍ കടഞ്ഞ ഉപധാനങ്ങളും പള്ളിമഞ്ചങ്ങളുമൊക്കെ മൂത്താശാരിമാര്‍ നിര്‍മ്മിക്കുമ്പോള്‍ കാട്ടു ചന്ദനത്തിന്റെ കാതലില്‍ ഒരു മണിത്തൊട്ടില്‍ കൂടി തീര്‍പ്പിക്കാന്‍ മറക്കേണ്ട…(സയീബായി ലജ്ജാവതിയായി സാരിത്തലപ്പ് തലയിലേക്ക് വലിച്ചിട്ട് ജീജാ ബായിയില്‍ നിന്ന് പാനപാത്രം വാങ്ങി ഓടി മറയുന്നു)

ശിവജി: – (അല്‍ഭുതവിവശനായി അടക്കാനാവാത്ത സന്തോഷത്തോടെ) അമ്മ…. അമ്മ എന്താ പറഞ്ഞത് …
ജീജാ ബായി :- കേവല സത്യം…. ഹൈന്ദവീ സ്വരാജിന് ഒരനന്തരാവകാശി പിറക്കാന്‍ പോകുന്നു. എന്നു പറഞ്ഞാല്‍ കുമാരനൊരച്ഛനാകാന്‍ പോകുന്നു…
ശിവജി: – എന്റെ ഭവാനി ദേവി .. (ശിവജി മഞ്ഞ വെളിച്ചത്തില്‍ കുളിച്ച് സ്വപ്‌നത്തിലെന്ന പോലെ നില്‍ക്കുന്നു… പശ്ചാത്തലത്തില്‍ സന്തോഷസൂചകമായ സംഗീതം.. വെളിച്ചം മങ്ങുന്നു.)

 രംഗം – 12
(പുരന്തര്‍ കോട്ടയിലെ സഭാ മണ്ഡപം.. ശിവജി ഉയര്‍ന്ന വേദിയില്‍ ചിന്താഭാരത്തോടെ ഇരിക്കുന്നു. താനാജി, മോറോപന്ത് പിംഗളേ, ബാജിപ്രഭു ദേശ്പാണ്ഡേ തുടങ്ങിയവര്‍ കാര്യാലോചനയുമായി സമീപത്ത്…)

ബാജിപ്രഭു:- നമ്മുടെ പക്കല്‍ ഇപ്പോള്‍ മൂവായിരം കുതിരപ്പടയും അയ്യായിരം കാലാളുമാണുള്ളത്. നാം പിടിച്ചെടുത്ത കോട്ടകളും മുഴുവന്‍ ഭൂപ്രദേശവും സംരക്ഷിക്കാന്‍ ഈ സേന പര്യാപ്തമാണെന്ന് അടിയന് തോന്നുന്നില്ല.
മോറോപന്ത്:- മുഗളപ്പടയുടെ അതിക്രമങ്ങളില്‍ പൊറുതിമുട്ടി കൃഷിഭൂമി തരിശിട്ട് കാടുകയറിയ ഗ്രാമീണ കൃഷിക്കാരൊക്കെ മടങ്ങി വന്നു തുടങ്ങിയിട്ടുണ്ട്. വീണ്ടും കര്‍ഷകര്‍ കൃഷി ഇറക്കി തുടങ്ങാതെ നാട്ടിലെ പട്ടിണി മാറില്ല. മാത്രമല്ല ഖജനാവിലേക്ക് നികുതിയും കിട്ടില്ല.
ശിവജി: – (ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റുകൊണ്ട്) നാമൊരു മാതൃകാ രാഷ്ട്രത്തിന്റെ നിര്‍മ്മാണത്തിലാണ്. പ്രശ്‌നങ്ങളും പ്രതിസന്ധികളും സ്വാഭാവികം. പരിഹാരമെന്ത് എന്നാണ് നാം ചിന്തിക്കേണ്ടത്..
ബാജിപ്രഭു: -യുദ്ധമുന്നണിയില്‍ ആനകളേക്കാള്‍ ഇനി ആവശ്യം നല്ലയിനം പടക്കുതിരകളാണ്. നമ്മുടെ കുതിരപ്പടയുടെ എണ്ണം വര്‍ദ്ധിപ്പിച്ചേ മതിയാകു.

ശിവജി:-ബാജിപ്രഭു പറഞ്ഞതിനോട് നാം പൂര്‍ണ്ണമായും യോജിക്കുന്നു. കുതിരപ്പടയെന്നല്ല, കാലാള്‍പ്പടയുടെയും എണ്ണം കൂട്ടിയേ കഴിയു. നമ്മുടെ കാലാള്‍പ്പടയിലുള്ള കര്‍ഷകര്‍ യുദ്ധമില്ലാത്ത മഴക്കാലത്ത് ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോയി കൃഷി ശ്രദ്ധിക്കുന്നതു കൊണ്ട് കഴിഞ്ഞ വര്‍ഷം രാജ്യത്ത് വിളവ് കൂടുതലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ദാദാജി കൊണ്ഡദേവ് നമുക്ക് കാട്ടിത്തന്ന നീതിപൂര്‍വ്വമായ നികുതി വ്യവസ്ഥ ഇപ്പോഴും പിന്‍തുടരുന്നതു കൊണ്ട് കര്‍ഷകര്‍ വിളവ് വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കുകയല്ലേ…?
താനാജി: – വിളവിറക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞ വര്‍ഷം നാം വിത്തും വളവും അനുവദിച്ചിരുന്നു. അതു കൊണ്ടു കൂടിയാണ് വിളവ് വര്‍ദ്ധിച്ചത്. വിത്തും വളവും കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ തരിശിട്ടിരിക്കുന്ന മണ്ണില്‍ നിന്നും പൊന്നുവിളയിക്കാനാവും തമ്പുരാന്‍.
മോറോപന്ത് :- നിങ്ങള്‍ ഇപ്പോള്‍ പറയുന്ന എല്ലാ കാര്യങ്ങളും സാധ്യമാകണമെങ്കില്‍ നമ്മുടെ ഖജനാവ് സമ്പത്ത് കൊണ്ട് നിറഞ്ഞേ മതിയാകൂ … നിലവില്‍ ഖജനാവില്‍ വേണ്ടത്ര പണമില്ല മഹാരാജന്‍..
ശിവജി:- (ചിരിച്ചു കൊണ്ട് ) ഹ..ഹ… ചുരുക്കിപ്പറഞ്ഞാല്‍ ഹൈന്ദവീസ്വരാജിന്റെ ഖജനാവിലേയ്ക്ക് മഹാലക്ഷ്മിയെ ആനയിച്ച് കുടിയിരുത്തണമെന്നര്‍ത്ഥം… അതത്ര ബുദ്ധിമുട്ടുള്ള കാര്യമാണോ മോറോപന്ത്… (അര്‍ത്ഥഗര്‍ഭമായി ചിരിക്കുന്നു).

മോറോപന്ത്: – (ചിരിയുടെ ദുരൂഹത പിടികിട്ടിയ പോലെ) അടിയന്‍….
ശിവജി: – ഈ ഭാരതവര്‍ഷത്തിന്റെ സമ്പത്ത് അതിര്‍ത്തി ഭേദിച്ചു വന്ന കാട്ടറബിയും കടല്‍ താണ്ടി വന്ന പരദേശി പറങ്കികളും കൊള്ളചെയ്ത് കൂട്ടി വച്ചിട്ടില്ലേ പല കോട്ടകൊത്തളങ്ങളിലായി … അതൊക്കെ ഹൈന്ദവീസ്വരാജിന്റെ ഖജനാവിനെയാണ് അലങ്കരിക്കേണ്ടത്… (ഭാവം പകര്‍ന്ന് കല്‍പ്പനയുടെ രൂപത്തില്‍) താനാജി… ഇന്നു രാത്രി നമ്മുടെ സൈന്യം പടനീക്കത്തിന് സജ്ജമാകട്ടെ … യെസാജിയും, ചിമ്‌നാജിയും, ബാജിപ്രഭുവുമെല്ലാം നമ്മോടൊപ്പം ഉണ്ടാവട്ടെ…
താനാജി :-കല്‍പ്പന പോലെ …
ബാജിപ്രഭു:- നമ്മോടൊപ്പം എത്ര സൈനികരെ കൂട്ടണം മഹാരാജന്‍.
ശിവജി: – ഇരുന്നൂറോ മുന്നൂറോ പേര്‍ മാത്രം മതിയാകും. മിന്നലാക്രമണങ്ങള്‍ക്ക് വലിയ വ്യൂഹങ്ങള്‍ ബാധ്യതയാണ്.
മോറോപന്ത്: – നമ്മുടെ ലക്ഷ്യം രോഹിതേശ്വര്‍ ആണോ മഹാരാജന്‍…
ശിവജി: – (അര്‍ത്ഥഗര്‍ഭമായി ചിരിക്കുന്നു) ജഗദംബ ആവശ്യപ്പെടുന്നതെങ്ങോട്ടോ അങ്ങോട്ടാവും നമ്മുടെ പടയോട്ടം… ഉം…. സേനകള്‍ സജ്ജമാകട്ടെ.
എല്ലാവരും ചേര്‍ന്ന്:- ഹര ഹര മഹാദേവ .. (എല്ലാവരും തിടുക്കപ്പെട്ട് പോകുന്നു. ശിവജി ചുവന്ന പ്രകാശവലയത്തില്‍ വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്നു. പശ്ചാത്തലത്തില്‍ യുദ്ധസംഗീതം… വെളിച്ചം മങ്ങിത്തെളിയുമ്പോള്‍ നേരിയ നീല വെളിച്ചം. വേദിയില്‍ മാനത്തെ ചന്ദ്രികയുടെ വെളിച്ചത്തില്‍ പീരങ്കി തള്ളി നീങ്ങുന്ന കരസേന….

ജയ് ഭവാനി…ജയ് ശിവാജി, ഹര ഹര മഹാദേവ വിളികള്‍. വെളിച്ചം മങ്ങുമ്പോള്‍ പീരങ്കി വെടിയുടെ ഹുങ്കാരം, വാളുകള്‍ കൂട്ടിമുട്ടുന്ന ശബ്ദം, കുതിര കുളമ്പടിയും ചിനയ്ക്കല്‍ ശബ്ദവും ആനയുടെ ചിന്നം വിളികളും… പ്രകാശം വരുമ്പോള്‍ വേദിയില്‍ ശിവജിയും ശത്രുസൈന്യവുമായി പൊരിഞ്ഞ യുദ്ധം… യുദ്ധ കോലാഹലങ്ങളുടെ പശ്ചാത്തലത്തില്‍ വെളിച്ചം മങ്ങുന്നു. വെളിച്ചം വരുമ്പോള്‍ ഉയര്‍ന്ന പാറയില്‍ വലതുകാല്‍ വച്ച് പടവാളുമായി നില്‍ക്കുന്ന ശിവജി. താനാജി, മോറോപന്ത് തുടങ്ങിയവര്‍ സമീപത്ത്, പടകഴിഞ്ഞ പടക്കളത്തില്‍ പുകപടലങ്ങള്‍ ഉയരുന്നു)
ശിവജി: – (ചിരിച്ചുകൊണ്ട് വാള്‍ വിദൂരതയിലേക്ക് ചൂണ്ടി മോറോപന്തിനോട്) ഹ..ഹ.. നോക്കൂ മോറോപന്ത്; ഹൈന്ദവീ സ്വരാജിന്റെ ചുണക്കുട്ടികള്‍ സ്വര്‍ണ്ണം കുമിഞ്ഞുകൂടിയിരുന്ന കല്യാണിനെ കീഴടക്കി കഴിഞ്ഞിരിക്കുന്നു. അതാ അവിടെ കൊട്ടാരക്കെട്ടുകളുടെ മട്ടുപ്പാവില്‍ ഭഗവ പതാക പാറിക്കളിക്കുന്നു.

മോറോപന്ത് :- (വിദൂരതയിലേക്ക് നോക്കുന്നു. ജയ് ഭവാനി ജയ് ശിവാജി വിളികള്‍ അടുത്തു വരുന്നു) നമ്മുടെ സൈന്യത്തിന്റെ വിജയഘോഷമാണല്ലോ കേള്‍ക്കുന്നത്.
താനാജി: – (ചിരിക്കുന്നു) ഹ…ഹ.. അതോ.. അത് കല്യാണിലെ ആദില്‍ഷാഹി ഖജനാവില്‍ നിന്നും ബീജാപ്പൂരിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച അളവറ്റ സ്വര്‍ണ്ണ നാണയങ്ങളും രത്‌ന സമ്പാദ്യങ്ങളും പിടിച്ചെടുത്ത് ശിവജി മഹാരാജാവിന് സമര്‍പ്പിക്കാന്‍ വേണ്ടി കൊണ്ടുവരുന്നതാണ്. (ബാജിപ്രഭുവിന്റെ നേതൃത്വത്തില്‍ ആമാടപ്പെട്ടികള്‍ ചുമന്നുകൊണ്ട് ചില മറാത്താ സൈനികര്‍ പ്രവേശിക്കുന്നു. അവയൊക്കെ ശിവജിയുടെ മുന്നില്‍ സമര്‍പ്പിച്ച് സൈനികര്‍ പിന്‍വാങ്ങുന്നു)
ബാജിപ്രഭു:- ഇനി ഈ അളവറ്റ സമ്പത്ത് ഹൈന്ദവീ സ്വരാജിനുള്ളതാണ് മഹാരാജന്‍.

ശിവജി: – സബാഷ്… നിങ്ങളൊക്കെ ഹൈന്ദവീ സ്വരാജിനു വേണ്ടി ചെയ്യുന്ന പോരാട്ടങ്ങള്‍ നാളെത്തെ തലമുറകള്‍ വീരഗാഥകളായി പാടി നടക്കും.. അതിരിക്കട്ടെ നമ്മുടെ പക്ഷത്ത് എന്തെങ്കിലും ആള്‍നാശം.
ബാജിപ്രഭു :- നമ്മുടെ പക്ഷത്ത് പതിനഞ്ചുകാലാളുകളെ മാത്രമേ നഷ്ടമുള്ളു തമ്പുരാന്‍.
ശിവജി: – മോറോപന്ത്….ബലിദാനികളായ സൈനികരുടെ ആശ്രിതര്‍ക്ക് ശിഷ്ടകാലം സുഖമായി കഴിയാനുള്ള സമ്പത്ത് മടങ്ങി എത്തിയാല്‍ ഉടന്‍ വിതരണം ചെയ്യണം. കരമൊഴിവായി ഭൂമിയും, ആശ്രിതര്‍ക്ക് സൈന്യത്തില്‍ ജോലിയും നല്‍കണം.
മോറോപന്ത് :- ഉത്തരവ്.

(ആബാജി മഹാദേവ് എന്ന സേനാനായകന്റെ നേതൃത്വത്തില്‍ ചില മുസ്‌ളിം യുദ്ധ തടവുകാരെ ശിവജിയുടെ മുന്നിലേക്ക് കൊണ്ടുവരുന്നു. മുറിവേറ്റ് മലിന വസ്ത്രരായ അവര്‍ ഭയന്ന് കനിവിനായി തൊഴുത് നില്‍ക്കുന്നു)
ആബാജി: – ഇവരൊക്കെ നമ്മുടെ സൈന്യത്തിനു മുന്നില്‍ ആയുധം വച്ച് കീഴടങ്ങിയ യുദ്ധ തടവുകാരാണ് മഹാരാജന്‍.. അങ്ങ് ഇവരെ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്നാണ് അടിയന്റെ അപേക്ഷ…
ശിവജി: – (തടവുകാരെ നോക്കി പുഞ്ചിരിച്ചു കൊണ്ട്) കാട്ടറബികളുടെ നീതിബോധമല്ലല്ലോ ആബാജി മഹാദേവ് ഹൈന്ദവീ സ്വരാജിന്റെ നീതിബോധം … തടവിലാക്കപ്പെട്ടവന്റെ കഴുത്തറുത്ത് രസിക്കുന്ന മുഗള പാരമ്പര്യം നമുക്കു വേണ്ട. ഇവര്‍ ആയുധം വച്ച് കീഴടങ്ങിയ യുദ്ധ തടവുകാരാണ്. അതുകൊണ്ടു തന്നെ അവര്‍ മാനുഷിക പരിഗണനകള്‍ക്ക് അര്‍ഹരാണ്. അവരെ കെട്ടഴിച്ച് സ്വതന്ത്രരാക്കൂ. (ഒരു സൈനികന്‍ അവരെ മോചിപ്പിക്കുന്നു.. അവരെല്ലാം കൃതജ്ഞതാപൂര്‍വ്വം ശിവജിയുടെ കാല്‍ക്കല്‍ വീഴുന്നു)

മോചിപ്പിക്കപ്പെട്ടവരില്‍
ഒരു ഭടന്‍ :- ഒരുപാട് നന്ദിയുണ്ട് തമ്പുരാനെ… കഴുത്തറ്റു വീഴുമെന്ന് ഭയന്നിരുന്ന ഞങ്ങള്‍ക്ക് അങ്ങയുടെ കാരുണ്യം കൊണ്ട് ജീവന്‍ തിരിച്ചു കിട്ടിയിരിക്കുകയാണ്. ഇനിയുള്ള കാലം അങ്ങയെ സേവിച്ച് കഴിയാന്‍ അനുവദിക്കണമെന്ന് അടിയന്‍ താഴ്മയായി അപേക്ഷിക്കുകയാണ്.
ശിവജി: – ‘ഉം’.. എന്താണ് നിന്റെ പേര്?
സൈനികന്‍ :- അടിയന്റെ പേര് സിദ്ദി ഹിലാല്‍ എന്നാണേ. ജന്മംകൊണ്ട് അടിയന്‍ മുസ്ലിമാണെങ്കിലും ഈ നാട്ടുകാരോട് അടിയന് ഒരു വിരോധവുമില്ല തമ്പുരാനെ… ജീവിക്കാന്‍ വേണ്ടി സുല്‍ത്താന്റെ പടയില്‍ കൂടിയതാണ് പൊന്നങ്ങുന്നേ…
ശിവജി: -യുദ്ധ തടവുകാരായ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ സ്വന്തം ദേശത്തേയ്ക്ക് മടങ്ങിപ്പോകാന്‍ നാം അനുവദിക്കും. സിദ്ദി ഹിലാലിനെപ്പോലെ ആര്‍ക്കെങ്കിലും ഹൈന്ദവീസ്വരാജിന്റെ സേനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ അങ്ങനെയുമാകാം.
സിദ്ദി ഹിലാലും മറ്റ് തടവുകാരും: – ശിവജി മഹാരാജാവ് നീണാള്‍ വാഴട്ടെ… ഞങ്ങള്‍ എന്നും അങ്ങയോട് കടപ്പെട്ടിരിക്കുന്നു.

മറ്റൊരു തടവുകാരന്‍ :- അങ്ങ് ഞങ്ങള്‍ക്ക് പടച്ച തമ്പുരാനെപ്പോലെയാണ്. ചങ്കിലെ അവസാന ശ്വാസം വരെ ഞങ്ങള്‍ അങ്ങയോട് വിശ്വസ്തതയും കൂറുമുള്ളവരായിരിക്കും.
ശിവജി: – ശരി… നിങ്ങള്‍ക്കേവര്‍ക്കും ഹൈന്ദവീ സ്വരാജിലേക്ക് സ്വാഗതം… ആദ്യം പരിക്കുകളില്‍ മരുന്ന് വെച്ച് വിശ്രമിക്കൂ… (യുദ്ധതടവുകാര്‍ ശിവജിയെ വണങ്ങി പിന്‍വാങ്ങുന്നു… ഇതിനിടയില്‍ സേനാനായകന്‍ ആബാജി ആചാരകൈയോടെ ശിവജിയുടെ മുന്നിലേക്ക് അടുത്തു നില്‍ക്കുന്നു…) ഉം… ആബാജി മഹാദേവിനെന്തോ പറയാനുണ്ടെന്നു തോന്നുന്നല്ലോ…

ആബാജി: – അടിയന്‍… ഈ യുദ്ധത്തില്‍ പിടിച്ചെടുത്ത അമൂല്യമായൊരു സമ്മാനം അങ്ങ് സ്വീകരിക്കാന്‍ ദയവു കാണിക്കണം.
ശിവജി: – നമ്മുടെ സൈന്യം യുദ്ധ മുതലായി പിടിച്ചെടുക്കുന്ന ഒന്നും എന്റെ സ്വകാര്യ സ്വത്തല്ല. എല്ലാം ഹൈന്ദവീസ്വരാജിനവകാശപ്പെട്ടതാണ് (രണ്ടു ചുവട് നടന്നു കൊണ്ട്). എങ്കിലും ആബാജിയുടെ ആഗ്രഹമല്ലേ… നടക്കട്ടെ .. കൊണ്ടുവരൂ ആ അമൂല്യ സമ്മാനം.
ആബാജി: -(പുറത്തേയ്ക്ക് കൈകൊട്ടി വിളിക്കുന്നു) ഉം… കൊണ്ടുവരൂ… (മേല്‍മൂടിയിട്ട ഒരു മേനാവ് രണ്ട് മൂന്ന് സൈനികര്‍ ചേര്‍ന്ന് ചുമന്നുകൊണ്ട് വന്ന് വേദിയുടെ മദ്ധ്യത്ത് സ്ഥാപിക്കുന്നു… ആബാജി തന്നെ മേനാവിന്റെ കര്‍ട്ടന്‍ നീക്കുമ്പോള്‍ ഒരു സുന്ദരിയായ യുവതി കരഞ്ഞു കലങ്ങിയ കണ്ണുമായി ഇറങ്ങി വരുന്നു. എല്ലാവരെയും പതറി നോക്കി അവള്‍ ഭയന്ന് വിതുമ്പി നില്‍ക്കുന്നു.)
ശിവജി: – എന്താണിത്… ആരാണീ സ്ത്രീ…

ആബാജി: – ഇത് കല്യാണിലെ സുബേദാര്‍ മുള്ള മുഹമ്മദിന്റെ അതിസുന്ദരിയായ പുത്രവധുവാണ് തമ്പുരാനേ… നമ്മുടെ സൈന്യം കൊട്ടാരം കീഴടക്കിയപ്പോള്‍ ലഭിച്ച യുദ്ധ തടവുകാരിയാണിവള്‍ … അങ്ങേയ്ക്ക് സമുചിതമായൊരു സമ്മാനമാകട്ടെ എന്നു കരുതി കൊണ്ടുവന്നതാണ് രാജന്‍…
ശിവജി:- (കോപം കൊണ്ട് അലറുന്നു) നിര്‍ത്ത് … ഇനി ഒരക്ഷരം ശബ്ദിച്ചു പോകരുത്.. മറ്റൊരുവന്റെ ധര്‍മ്മപത്‌നിയെ അപഹരിച്ചു കൊണ്ടുവരുവാന്‍ നിങ്ങള്‍ക്കെങ്ങനെ തോന്നി… ഇത് മുഗളന്മാരുടെയോ പറങ്കികളുടെയോ സൈന്യമല്ല. ഇത് ഹൈന്ദവീ സ്വരാജിന്റെ ധര്‍മ്മ സേനയാണ്. പരസ്ത്രീയെ അമ്മയായി കാണണമെന്നു പഠിപ്പിയ്ക്കുന്ന ആര്‍ഷ മൂല്യങ്ങളാണ് നമ്മുടെ കൈമുതല്‍. (വാള്‍ ഉറയില്‍ നിന്ന് പാതി വലിച്ചൂരി കൊണ്ട്) ആബാജി മഹാദേവ്… എന്റെ ഈ ഭവാനി ഖഡ്ഗം നിങ്ങളുടെ ചോര കൊണ്ട് മലിനമാക്കാന്‍ നാം ആഗ്രഹിക്കുന്നില്ല … (എല്ലാവരും ഭയന്നു വിറച്ചു നില്‍ക്കുന്നു) കടന്നു പോകൂ എന്റെ മുന്നില്‍ നിന്ന്. (ആബാജി പൊട്ടിക്കരഞ്ഞുകൊണ്ട് ശിവജിയുടെ കാലുകളില്‍ വീഴുന്നു)

ആബാജി: – പൊന്നുതമ്പുരാനെ അടിയന്റെ അറിവില്ലായ്മ പൊറുക്കണെ.. മേലില്‍ ഇപ്രകാരം പ്രവര്‍ത്തിക്കില്ല തമ്പുരാനെ …. ഭവാനി ദേവിയാണേ സത്യം …

ശിവജി: – നാം ബീജാപ്പൂര്‍ സുല്‍ത്താനോ, ദില്ലി ബാദ്ഷായോ ആണെന്നു കരുതിയോ… ഇത്രയും കാലം ഒരുമിച്ച് നടന്നിട്ടും നമ്മെ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലല്ലോ ആബാജി… (ആബാജിയെ ഗൗനിക്കാതെ ശിവജി സദസിനു നേരെ രണ്ടു ചുവട് വികാര വിക്ഷോഭത്തോടെ നടക്കുന്നു. ഇതികര്‍ത്തവ്യമൂഢനായി നില്‍ക്കുന്ന ആബാജി) എന്റെ സൈനികര്‍ ഒന്നു മനസ്സിലാക്കണം. സദാചാരമാണ് സ്വരാജ്യത്തിന്റെ ആധാരശില. അതു തകര്‍ന്നാല്‍ പിന്നെ രാഷ്ട്ര സൗധം തന്നെ തകര്‍ന്നടിയും … മ്ലേച്ഛ രാജാക്കന്മാരെപ്പോലെ നാം മറ്റുള്ളവരുടെ ഭാര്യമാരെ അപഹരിക്കാന്‍ തുടങ്ങിയാല്‍ സ്വരാജിന്റെ ഉദ്ദേശ്യശുദ്ധി തന്നെ തകരില്ലേ? ആദര്‍ശ വിശുദ്ധിയുടെ  ആള്‍രൂപമായ ജീജാ മാതാവിന്റെ മകനാണ് നാം… (അല്‍ഭുതവിവശയായി വിവിധ വികാരങ്ങളോടെ നില്‍ക്കുന്ന യുവതിയെ സമീപിച്ച്) എന്റെ ഒരു സേനാനായകന്‍ ഭവതിയോട് കാട്ടിയ അത്യാചാരത്തിന് ജീജാ മാതാവിന്റെ പുത്രനായ നാം മാപ്പ് ചോദിക്കുന്നു.
യുവതി :-  അരുതേ…. അങ്ങയെപ്പോലൊരു മഹാത്മാവ് അടിയനോട് മാപ്പ് ചോദിക്കരുതേ…
അങ്ങയുടെ മഹത്വത്തിനു മുന്നില്‍ അങ്ങയുടെ സേനാനായകന്റെ അവിവേകം
പൊറുത്തുമാപ്പാക്കാവുന്ന നിസ്സാര കുറ്റമാണ് പ്രഭോ….

ശിവജി: –  ഈ നിമിഷം മുതല്‍ ഭവതി സ്വതന്ത്രയാണ്. ഭവതിയുടെ വാക്കിനെ മാനിച്ച് നാം ആബാജി മഹാദേവിന് ഇതാ മാപ്പു നല്‍കുന്നു. പ്രായശ്ചിത്തമായി ആബാജി തന്നെ ഈ കുല വധുവിനെ അവരുടെ ഭര്‍ത്താവിന്റെ പക്കല്‍ സുരക്ഷിതമായി എത്തിക്കേണ്ടതാണ്. ഉം.. ഛത്ര ചാമരങ്ങളും മേനാവും സൈനിക അകമ്പടിയും ഉടന്‍ തയ്യാറാകട്ടെ… (എല്ലാവരും തല കുനിച്ച് വണങ്ങി നില്‍ക്കുന്നു. ശിവജി പ്രകാശവലയത്തില്‍… സാവധാനം പ്രകാശം മങ്ങുന്നു).

(തുടരും)

 

Series Navigation<< ആത്മവിശുദ്ധിതന്‍ ആദര്‍ശരൂപം (ഛത്രപതി 6)അഫ്‌സല്‍ഖാന്റെ ചതി (ഛത്രപതി 8) >>
Tags: ഛത്രപതി
ShareTweetSendShare

Related Posts

വീര വേലായുധന്‍ തമ്പി 7

മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)

വര: ഗിരീഷ്‌ മൂഴിപ്പാടം

തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)

ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)

ജനകീയ പ്രക്ഷോഭം (വീര വേലായുധന്‍ തമ്പി 3)

കൊട്ടാരത്തിലെ ഉപജാപക സംഘം (വീര വേലായുധന്‍ തമ്പി 2)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies