Wednesday, July 9, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കഥ നാടകം

സമര്‍ത്ഥരാമദാസ സവിധേ (ഛത്രപതി 5)

ഡോ.മധുമീനച്ചില്‍

Print Edition: 19 January 2024
ഛത്രപതി പരമ്പരയിലെ 12 ഭാഗങ്ങളില്‍ ഭാഗം 5

ഛത്രപതി
  • ഛത്രപതി
  • രോഹിതേശ്വരന്‍ സാക്ഷി (ഛത്രപതി 2 )
  • സ്വപ്‌നത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് (ഛത്രപതി 3)
  • സമര്‍ത്ഥരാമദാസ സവിധേ (ഛത്രപതി 5)
  • കടഞ്ഞെടുത്ത പടവാള്‍ (ഛത്രപതി 4)
  • ആത്മവിശുദ്ധിതന്‍ ആദര്‍ശരൂപം (ഛത്രപതി 6)
  • സ്വരാജ്യത്തിന്റെ ആധാരശില (ഛത്രപതി 7)

രംഗം – 7

(നിബിഡ വനാന്തരം. ശിവജി, താനാജിമാല്‍സുറെ, മോറോപന്ത് പിംഗളെ, ബാജിപ്രഭു ദേശ്പാണ്ഡെ തുടങ്ങിയവരോടൊപ്പം ധനുര്‍ധാരിയായ ദാദാജി കൊണ്ഡദേവ്)
ദാദാജി : – ഗന്ധകം നിറച്ച തോക്കുകളും പീരങ്കികളും ഇനിയുള്ള യുദ്ധങ്ങളില്‍ വിജയം നിശ്ചയിക്കുന്ന ആയുധങ്ങളായി മാറാന്‍ പോകുകയാണ്. പീരങ്കി ഉണ്ടകള്‍ക്ക് മുന്നില്‍ തകരാത്ത കോട്ടകള്‍ ഇനി ഉണ്ടാവില്ല. എന്നിരുന്നാലും ലക്ഷ്യവേധിയായ അസ്ത്രങ്ങള്‍ക്ക് തോക്കുധാരികളെയും പീരങ്കി സൈനികരെയും വകവരുത്താന്‍ കഴിയും. ദേശസ്‌നേഹികളായ വനവാസികളുടെ വിഷ അമ്പുകള്‍ക്ക് മുന്നില്‍ മുമ്പും പരദേശിപ്പടകള്‍ അടിയറവ് പറഞ്ഞിട്ടുണ്ട്.

മോറോപന്ത് പിംഗളെ :- തോക്കുകളെ തോല്‍പ്പിക്കാന്‍ ധനുര്‍ വിദ്യയ്ക്ക് കഴിയുമോ ദാദാജി
ദാദാജി: – (ചിരിച്ചു കൊണ്ട് ആവനാഴിയില്‍ നിന്നും ഒരസ്ത്രമെടുത്ത് ഞാണില്‍ കൊരുത്തുകൊണ്ട്) ശസ്ത്രം യോദ്ധാവിന് അലങ്കാരമല്ല…. ശരീരത്തിലെ ഒരവയവം പോലെ പ്രവര്‍ത്തിക്കണം. അപ്പോള്‍ ഏത് മികച്ച ആയുധത്തെയും വെല്ലാന്‍ കഴിയും (ഇതു പറഞ്ഞുകൊണ്ട് നേരെ മുകളിലേക്ക് ലക്ഷ്യം നോക്കാതെ ഒരു അസ്ത്രമയക്കുന്നു. മുകളില്‍ മരത്തില്‍ നിന്നും ഞെട്ടറ്റു വീണ പഴം ശിവജി പിടിക്കുന്നു)
ശിവജി: – (ചിരിച്ചുകൊണ്ട്) ഇപ്പോള്‍ അസ്ത്രവിദ്യയുടെ കരുത്ത് മോറോപന്തിന് മനസ്സിലായില്ലേ…

ബാജിപ്രഭു:- എങ്കിലും ദാദാജി ഒന്നു ചോദിക്കട്ടെ… കണ്ണിന്റെ കാഴ്ചയും പേശിയുടെ കരുത്തും കുറഞ്ഞു തുടങ്ങിയ ഈ വാര്‍ദ്ധക്യത്തിലും എങ്ങിനെ ലക്ഷ്യവേധിയായി അസ്ത്രമയക്കാന്‍ കഴിയുന്നു…
ദാദാജി: – (ചിരിക്കുന്നു) പുറം കണ്ണിന്റെ കാഴ്ചയേ കുറഞ്ഞിട്ടുള്ളു. എനിക്ക് ലക്ഷ്യം നിര്‍ണ്ണയിക്കാന്‍ അകക്കണ്ണ് മതി. പിന്നെ ഈ പേശികള്‍… അതുടനെ അഗ്‌നി വിഴുങ്ങുമെന്ന് എനിക്കറിയാം… പക്ഷെ എന്റെ മനസ്സിന്റെ പേശികള്‍ക്ക് ഒരു ക്ഷീണവും തട്ടിയിട്ടില്ല. ശിവജി കുമാരന്റെ പിതാവ് ഷഹാജി ബോണ്‍സ്ലെ വലിയ തമ്പുരാന്‍ എന്നെ ഏല്‍പ്പിച്ച ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ശൈശവം വിട്ടുമാറാത്ത കുമാരനെയും മാതാവ് ജീജാബായിത്തമ്പുരാട്ടിയെയും ബംഗളൂരുവില്‍ വച്ച് എന്റെ പക്കല്‍ ഏല്‍പ്പിക്കുമ്പോള്‍ വലിയ തമ്പുരാന്‍ ഒന്നേ കല്‍പ്പിച്ചൊള്ളു. കുമാരന് അടവും ചുവടും ആയോധനവിദ്യയും രാജ്യതന്ത്രവും പകര്‍ന്നു നല്‍കണം. ഈ വൃദ്ധനെക്കൊണ്ട് ആവുംവിധം അത് നിര്‍വഹിച്ചു എന്ന ചാരിതാര്‍ത്ഥ്യമുണ്ട്. ഇന്ന് ഭാരതവര്‍ഷത്തിലെ ഹൈന്ദവീ സ്വരാജ് എന്ന സ്വപ്‌ന ലക്ഷ്യത്തിന്റെ കൊടി അടയാളമായി ശിവജി കുമാരന്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ചെറുതെങ്കിലും കരുത്തുള്ളൊരു സൈന്യവും ഇന്ന് ഹൈന്ദവീ സ്വരാജിനുണ്ട്… (വിതുമ്പിക്കൊണ്ട്) ഒരു സങ്കടമേ ബാക്കിയൊള്ളു…

ശിവജി: – അങ്ങ് ഞങ്ങളുടെ ഗുരുവും വഴികാട്ടിയുമാണ്. അങ്ങയുടെ ഏതു സങ്കടവും എന്തു വില കൊടുത്തും ഞങ്ങള്‍ പരിഹരിയ്ക്കും.
ദാദാജി: – (ചിരി വരുത്തി) നിങ്ങള്‍ക്കതിനു കഴിയുമെന്ന് എനിക്കറിയാം… എന്റെ സങ്കടം പരിഹരിക്കാനല്ല, ഈ നാടിന്റെ സങ്കടം പരിഹരിക്കാന്‍. എന്റെ സങ്കടം…. എന്റെ സ്വകാര്യ സങ്കടമാണ്. ഈ നാടിനെ ഗ്രസിച്ച മുഗളപ്പടയെ തുരത്തി നീലവിഹായസ്സില്‍ പാറിക്കളിക്കുന്ന ഭഗവപതാകയും പേറി ഏക ഛത്രാധിപതിയായി ശിവജി കുമാരനും സംഘവും മുന്നേറുന്നത് ഈ കണ്ണുകള്‍ കൊണ്ട് കാണണമെന്നൊരാഗ്രഹം ഈ വൃദ്ധനുണ്ടായിരുന്നു … അതിനിനി കാലം അനുവദിക്കുമെന്ന് തോന്നുന്നില്ല… ഈ ശരീരത്തെ വാര്‍ദ്ധക്യം വിഴുങ്ങി കഴിഞ്ഞു മക്കളെ…
ശിവജി: – ഇല്ല…. ഹൈന്ദവീ സ്വരാജിന്റെ വിജയക്കൊടി പേറാന്‍ അങ്ങും ഞങ്ങളോടൊപ്പമുണ്ടാകും…

ദാദാജി: – (അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിക്കുന്നു) ശുഭാപ്തി വിശ്വാസമാണ് ഏതൊരു സൈന്യത്തിന്റെയും കരുത്ത്. അക്കാര്യത്തില്‍ നിങ്ങള്‍ സമ്പന്നരാണ് കുഞ്ഞുങ്ങളെ… (സംഘത്തിനുമേല്‍ നീല വെളിച്ചം. പശ്ചാത്തലത്തില്‍ അനന്തമായ കാലത്തെ ദ്യോതിപ്പിക്കുന്ന സംഗീതം. അത് മെല്ലെ ഒരു ശ്രീരാമകീര്‍ത്തനത്തിന് വഴിമാറുന്നു. പാട്ട് അകലെ നിന്നും അടുത്ത് വരുന്ന പ്രതീതി… എല്ലാവരും അത്ഭുതവും ഭക്തിയും കലര്‍ന്ന ഭാവത്തില്‍)

ശിവജി: – ആരാണ് ഈ കൊടുംകാട്ടില്‍ ഇത്ര ഹൃദയാവര്‍ജ്ജകമായി ഭഗവല്‍ സങ്കീര്‍ത്തനം പാടുന്നത്.
ദാദാജി :- അത് സമര്‍ത്ഥരാമദാസസ്വാമികളല്ലാതെ മറ്റാരുമാകാന്‍ തരമില്ല. ഈ നിബിഢ കാനനത്തിലെവിടെയോ അദ്ദേഹം സാധനാനിഷ്ഠനായി കഴിയുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.
ശിവജി: – (ഭക്തി വിവശനായി) അദ്ദേഹത്തെപ്പോലൊരു പുണ്യാത്മാവിനെ നേരില്‍ കാണാന്‍ കഴിയുന്നതു തന്നെ പൂര്‍വ്വജന്മസുകൃതമാണ്… (എല്ലാവരും തൊഴുകൈയുമായി നില്‍ക്കുന്നു. അടുത്തുള്ള ഗുഹയില്‍ നിന്നും അവധൂതനെപ്പോലെ പരിസരം മറന്ന് കൈമണി കൊട്ടി പാടി വരുന്ന സമര്‍ത്ഥരാമദാസ്)
ജയ ജയരാമ ഹരേ ഘനശ്യാമ
ജയ പുരുഷോത്തമ പാഹി ഹരേ..
ജയ ജനകാത്മജ വല്ലഭനേ ജയ
ജയ ധരണീ പരിപാലകനേ ജയ

പതിത ജനാശ്രിത ഭക്ത പരായണ
പരമ ദയാലോ പാലയ സതതം
പരിപാഹി ഹരേ  ഭവസാഗരതരണം
പരിചൊടുനല്‍കുക നീയൊരു ഗതിയേ

സതതമിവന്‍ തവദാസന്‍ രാമ
സത്യപരായണ സദ്ഗുണ രൂപാ
സകല ജഗന്മയനേ ജഗതീശ
ജയ ജയ ഹേ രഘുവീര കൃപാലോ

ദാദാജി: – വന്ദനം മഹാനുഭാവന്‍ … അങ്ങയുടെ തപോ ഭൂമിയില്‍ സായുധരായി വന്ന് ശാന്തത ഭഞ്ജി ച്ചതിന് അടിയങ്ങളോട് പൊറുക്കണം.
സമര്‍ത്ഥരാമദാസ്:- ജയ്‌റാം… തപോഭൂമികള്‍ തകര്‍ത്തെറിയുന്ന രാക്ഷസവര്‍ഗ്ഗത്തിനെതിരെ ആയുധമെടുത്ത പ്രഭു ശ്രീരാമചന്ദ്രനാണ് നമ്മുടെ ഉപാസ്യ ദേവത… നിങ്ങള്‍ ആയുധമേന്തുന്നത് ധര്‍മ്മരക്ഷയ്ക്കാണെന്ന് നാമറിയുന്നു.
ശിവജി: – അടിയന്‍ ഷഹാജി ബോണ്‍സ്ലെയുടെ പുത്രന്‍ ശിവജി… അടിയനില്‍ കൃപയുണ്ടാകണം….

സമര്‍ത്ഥരാമദാസ്:- നാം ഏറെ കേട്ടിരിക്കുന്നു. നേരില്‍ കാണാന്‍ നിയോഗമുണ്ടായത് ഇപ്പോഴാണെന്ന് മാത്രം.. വനാന്തരത്തിലെ ഗുഹാ കുടീരങ്ങളില്‍ ഏകാന്ത സാധനയിലാണെങ്കിലും ആര്യാവര്‍ത്തത്തിലെ വിലാപങ്ങള്‍ നമ്മുടെ കാതിലും വന്നലയ്ക്കാറുണ്ട്. ഉത്തരാപഥത്തിലും ദക്ഷിണാപഥത്തിലും മ്ലേച്ഛന്മാര്‍ നടത്തുന്ന പടയോട്ടങ്ങളില്‍ ഉടച്ചെറിയുന്ന ദേവമന്ദിരങ്ങളും ഗോമാംസവും രക്തവും വീഴ്ത്തി അശുദ്ധമാക്കുന്ന ശ്രീലകങ്ങളുമെല്ലാം നമ്മുടെ അന്തരംഗത്തെ അസ്വസ്ഥമാക്കാത്ത ദിനങ്ങളില്ല…
ശിവജി: – ആശ്രമങ്ങളും അമ്പലങ്ങളും തകര്‍ത്തെറിയുന്ന മുഗളന്മാര്‍ക്കും ജോനകസുല്‍ത്താന്മാര്‍ക്കുമെതിരെ ആയുധമെടുത്ത് പോരാടാന്‍ രോഹിതേശ്വരന്റെയും ഭവാനി ദേവിയുടെയും നാമത്തില്‍ പ്രതിജ്ഞ ചെയ്തവരാണ് ഞങ്ങള്‍ … ഹൈന്ദവീ സ്വരാജ് എന്ന ഞങ്ങളുടെ ലക്ഷ്യത്തിന് അങ്ങയുടെ അനുഗ്രഹമുണ്ടാവണം.

സമര്‍ത്ഥരാമദാസ്:- എന്നും നമ്മുടെ അനുഗ്രഹവും സങ്കല്‍പ്പവും നിങ്ങളോടൊപ്പമുണ്ടാവും. നിങ്ങള്‍ ഭഗവതി ഭവാനി ദേവിയുടെ ഇച്ഛയാല്‍ ഉണ്ടായ സനാതനധര്‍മ്മ സേനയാണ്. രാവണാന്തകനായ കോദണ്ഡരാമന്റെ അനുഗ്രഹ കവചവും നിങ്ങള്‍ക്കുണ്ടാവട്ടെ…
ശിവജി: – അടിയന്റെ മനസ്സിലുദിച്ച ഒരാഗ്രഹം അവിടു ത്തെ പാദങ്ങളില്‍ സമര്‍പ്പിക്കുകയാണ്. അതിമോഹമാണെങ്കില്‍ അങ്ങ് പൊറുക്കണം.
സമര്‍ത്ഥരാമദാസ്:- (പുഞ്ചിരിച്ചുകൊണ്ട്) നിങ്ങള്‍ ചെയ്യുന്ന ദേശകാര്യം ദൈവികമാണ്. നമ്മുടെ സാധന പോലെ തന്നെ പവിത്രമായത്… അതുകൊണ്ട് മുഖവുരയുടെ ആവശ്യമില്ലാതെ എന്തും ചോദിച്ചു കൊള്ളൂ…
ശിവജി: – അങ്ങയുടെ കാരുണ്യത്തിനു മുന്നില്‍ ശതകോടി പ്രണാമം … ഹൈന്ദവീ സ്വരാജിന്റെ സൈനികര്‍ ആയുധം പൂജിക്കുന്ന ഈ നവരാത്രി വ്രതകാലത്ത് അങ്ങയുടെ സാന്നിധ്യം രാജഗൃഹത്തില്‍ ഉണ്ടാവണമെന്ന് ഈയുള്ളവന്‍ അപേക്ഷിക്കുകയാണ്.
സമര്‍ത്ഥരാമദാസ്:- കൊട്ടാരക്കെട്ടുകളോ രാജകീയ ഉപചാരങ്ങളോ നമുക്ക് ശീലമില്ലെങ്കിലും ധര്‍മ്മകാര്യത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്ന നിങ്ങളോടൊപ്പം എന്നും ഈ സമര്‍ത്ഥരാമദാസന്റെ അനുഗ്രഹമുണ്ടാവും… ഇപ്പോള്‍ ധൈര്യമായി പോകൂ… സമയമാകുമ്പോള്‍ നാം നിങ്ങള്‍ക്ക് ദര്‍ശനം തരുന്നതാണ്… വിജയീ ഭവ…! (ശിവജി സമര്‍ത്ഥരാമദാസിന്റെ പാദങ്ങളില്‍ ഒരു കാല്‍മുട്ട് നിലത്തൂന്നി തൊഴുത് നില്‍ക്കുന്നു. കൂടെയുള്ളവര്‍ അര്‍ദ്ധവൃത്താകൃതിയില്‍ തൊഴുത് നില്‍ക്കുമ്പോള്‍ സ്വാമികള്‍ അവരെ കൈ ഉയര്‍ത്തി അനുഗ്രഹിച്ച് സ്റ്റില്‍ ആകുന്നു. അവര്‍ നീല പ്രകാശവലയത്തില്‍. പശ്ചാത്തലത്തില്‍ രാമദാസ് സ്വാമികളുടെ ശ്രീരാമകീര്‍ത്തനം. വേദിയില്‍ വെളിച്ചം മങ്ങുന്നു)

രംഗം – 8 
കൊട്ടാരക്കെട്ടിലെ നവരാത്രി പൂജാ മണ്ഡപം. ഉയര്‍ന്ന വേദിയില്‍ രണചണ്ഡികയുടെ വിഗ്രഹം. പുരോഹിതന്‍ ചണ്ഡികാഹോമം നിര്‍വ്വഹിക്കുന്നു. അന്തരീക്ഷം മന്ത്രപൂരിതം. ആയുധങ്ങള്‍ പൂജയ്ക്ക് വച്ചിരിക്കുന്നു. പട്ടില്‍ പൊതിഞ്ഞ ഒരു വാള്‍ സവിശേഷ പ്രാധാന്യത്തോടെ പീഠത്തില്‍ വച്ചിരിക്കുന്നു. അതിനു മുന്നില്‍ പത്മാസനം ബന്ധിച്ച് ധ്യാനനിമഗ്‌നനായിരിക്കുന്ന ശിവജി. കൊട്ടാരം നര്‍ത്തകിമാര്‍ ദേവീസ്തുതി ചൊല്ലി നര്‍ത്തനം ചെയ്യുന്നു.
പ്രണതാനാം പ്രസീദത്വം ദേവി വിശ്വാര്‍ത്തി ഹാരിണി
ത്രൈലോക്യവാസിനാമീഡ്യേ ലോകാനാം വരദാ ഭവ.

ജയ ജയ ദുര്‍ഗ്ഗേ ദുര്‍ഗ്ഗതി നാശിനി
സജ്ജന പോഷിണി ജഗതംബേ …
ജയ മഹിപാലിനി ചാമുണ്ഡേശ്വരി
ജയ ശിവരഞ്ജിനി ജഗതംബേ …

കരുണാമയി നിന്‍ കൃപ നിത്യം
നത മസ്തകരിവരില്‍ ചൊരിയൂ…
കരമെട്ടിലുമേന്തുക നിശിതം
രിപു നാശക ശസ്ത്ര ശതങ്ങള്‍

കൊടുകര്‍മ്മക്കെടുതികളാലെ
അസുരപ്പടവാഴും നാട്ടില്‍
രണചണ്ഡിക നീ വരുവേഗം
നിണ നൃത്തം ചെയ്യുക തായേ

മഹിഷാസുരമര്‍ദ്ദിനി ദേവി
ഇടിവാള്‍മിഴി ഒന്നുതുറക്കൂ..
മഹിഷങ്ങള്‍ മതിക്കും മണ്ണില്‍
തവനാന്തകമുയരട്ടെന്നും..

ഗള പുഷ്പ മിറുത്തുകൊരുത്തൊരു
നിണമൊഴുകും മാല്യം ചൂടി
തിരുനയനത്തീയാലാസുര
നികരത്തെയെരിക്കുക ദേവി…

രണചണ്ഡികയംബ ഭവാനി
കുടികൊള്ളുക പടവാള്‍ തോറും..
വിജയക്കൊടി പാറിച്ചടരില്‍
പരിതോഷം ചേര്‍ക്കുക തായേ…

(നൃത്തസംഘം മറയുന്ന മുറയ്ക്ക് ശിവജി ധ്യാനം വിട്ടുണരുന്നു. മണിനാദത്തിന്റെ അകമ്പടിയില്‍ വിഗ്രഹത്തിലും ആയുധങ്ങളിലും ആരതി നടക്കുന്നു. ആരതി തട്ടുമായി വന്ന പുരോഹിതനെ ശിവജി വണങ്ങുന്നു. പുരോഹിതന്‍ ശിവജിയുടെ നെറ്റിയില്‍ തിലകം ചാര്‍ത്തുന്നു)
ശിവജി: – നമ്മുടെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ട്…. അല്ലേ ദാദാജി

ദാദാജി: – നിശ്ചയമായും കുമാര… തോരണ കോട്ടപിടിച്ചെടുത്ത് ഹൈന്ദവീ സ്വരാജിന് നാം അടിത്തറയിട്ടതിനു ശേഷം ആദ്യം കടന്നുവരുന്ന നവരാത്രിയാണിത്.

ശിവജി: – അതുമാത്രമല്ല ദാദാജി. ലാല്‍ഗഡിന്റെ പരിമിതിയില്‍നിന്നുകൊണ്ട് പന്ത്രണ്ട് ഗ്രാമങ്ങള്‍ മാത്രം ഭരിച്ച ഒരു നാടുവാഴിയല്ല നാമിന്ന്. രാജഘട്ടെന്ന ഈ കോട്ട പിടിച്ചെടുത്ത് ഇവിടം തലസ്ഥാനമാക്കിയ നമ്മള്‍ ഹൈന്ദവീ സ്വരാജെന്ന സ്വപ്‌നത്തിന് ചിറകു മുളപ്പിച്ചിരിക്കുകയാണ്. സ്വരാജ്യ സ്ഥാപനമെന്ന ലക്ഷ്യത്തിനായി ജീവന്‍ സമര്‍പ്പിക്കാന്‍ തയ്യാറായ ഡക്കാനിലെ ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ആയുധപൂജയ്ക്ക് ഇന്ന് നമ്മോടൊപ്പമുണ്ട് (അടുത്തു നിന്ന ഗണേഷ് സാവന്തിനെ ചേര്‍ത്തു പിടിച്ചു കൊണ്ട്). ഈ ഗണേഷ് സാവന്തിനെപ്പോലെ ആലയില്‍ കലപ്പയും കൈക്കോട്ടും മാത്രം നിര്‍മ്മിച്ചിരുന്ന വിശ്വകര്‍മ്മജന്‍ വരെ ഇന്ന് നമ്മുടെ സൈന്യത്തിലെ പോരാളിയായിരിക്കുന്നു. കാടകങ്ങളിലെ രഹസ്യ കേന്ദ്രങ്ങളില്‍ ഹൈന്ദവീ സ്വരാജിനു വേണ്ടി ഇവര്‍ നിര്‍മ്മിച്ച ആയുധങ്ങള്‍… (താനാജിയെ സമീപിച്ച്). താനാജിക്കോര്‍മ്മയുണ്ടോ… അതിലൊന്ന് അതിവിശിഷ്ടമായൊരു പടവാളായിരുന്നു.
താനാജി: – അടിയന്‍…. ഓര്‍മ്മയുണ്ടു തമ്പുരാനെ…

ശിവജി: – ഹൈന്ദവീ സ്വരാജിനു വേണ്ടി, ഒരു മണ്ഡലക്കാലം വ്രതമെടുത്ത് ഗണേഷ് സാവന്ത് നിര്‍മ്മിച്ച് നമുക്ക് സമ്മാനിച്ച ആ പടവാള്‍ ഇതാ നാം ഭവാനി ദേവിയുടെ പാദങ്ങളില്‍ സമര്‍പ്പിച്ചിരിക്കുന്നു. നവരാത്രി പൂജയാല്‍ ശക്തി ചൈതന്യങ്ങള്‍ കൈവന്ന ഈ പടവാളായിരിക്കും ഇനി നമ്മുടെ പോരാട്ടങ്ങളിലെ മുഖ്യായുധം. ഇന്ന് ഈ സുദിനത്തില്‍ അജബലി നല്‍കി രണചണ്ഡികയെ പ്രസാദിപ്പിച്ച് ആയുധങ്ങള്‍ കൈയ്യേല്‍ക്കുന്ന നമ്മുടെ മുന്നില്‍ ഹൈന്ദവീ സ്വരാജെന്ന ലക്ഷ്യം മാത്രമായിരിക്കും ഇനി ഉണ്ടാവുക.
ബാജി പ്രഭു ദേശ്പാണ്ഡേ :- (മൂന്നു പ്രാവശ്യം യുദ്ധഘോഷം മുഴക്കുന്നു) ഹര ഹര

മറ്റുള്ളവര്‍: – മഹാദേവ

ശിവജി: –  നമ്മുടെ എല്ലാം ഗുരുവും വഴികാട്ടിയുമായ ദാദാജി കൊണ്ഡദേവ് ഇപ്പോള്‍ പൂജിച്ച പടവാളുകള്‍ നമുക്ക് ആശീര്‍വദിച്ച് നല്‍കുന്നതായിരിക്കും (ശിവജി ആംഗ്യ ഭാഷയില്‍ ദാദാജിയെ ക്ഷണിക്കുന്നു… അദ്ദേഹം ഉത്തരീയം അരയില്‍ കെട്ടി ഭവാനി ദേവിയെ വന്ദിക്കുന്നു. ഭക്തിപൂര്‍വ്വം ഓരോരുത്തര്‍ക്കും ആയുധമെടുത്ത് നല്‍കുന്നു. എല്ലാവരും ദാദാജിയുടെ പാദം തൊട്ട് തൊഴുത് ആയുധം കൈയ്യേല്‍ക്കുന്നു. പശ്ചാത്തലത്തില്‍ യുദ്ധദ്യോതകമായ വാദ്യവിശേഷങ്ങള്‍. ഇതിനിടയില്‍ ഒരു ഭടന്‍ ഓടി എത്തി ശിവജിയെ വന്ദിക്കുന്നു)
ഭടന്‍ :- ജയ് ശിവാജി
ശിവാജി: – ജയ് ഭവാനി …. എന്താണ് വൃത്താന്തം
ഭടന്‍ :- കോട്ട വാതിലില്‍ എത്തിയ ഒരു സന്യാസി അങ്ങയെ കാണണമെന്ന് ആവശ്യപ്പെടുന്നു.
ശിവജി: – സാധു സന്തുകള്‍ക്കും സന്യാസിശ്രേഷ്ഠന്‍മാര്‍ക്കും നമ്മുടെ അന്തപ്പുരം വരെ കടന്നു വരാമെന്നിരിക്കെ എന്തിനാണദ്ദേഹം കോട്ട വാതിലില്‍ കാത്തുനില്‍ക്കുന്നത്. മോറോ പന്തും താനാജിയും ആചാരവിധിയോടെ അദ്ദേഹത്തെ സ്വീകരിച്ചാനയിക്കൂ..
മോറോപന്ത് /താനാജി: – ഉത്തരവ് പോലെ. (അവര്‍ പോകുന്നു)

ദാദാജി കൊണ്ഡദേവ് :- എന്തായാലും ഈ വിജയദശമി സുദിനത്തില്‍ ഒരു സന്യാസിശ്രേഷ്ഠന്റെ ആഗമനം ശുഭലക്ഷണമായി നമുക്ക് തോന്നുന്നു.
ശിവജി: –  (ഉലാത്തിക്കൊണ്ട്) അതെയതെ. നിശ്ചയമായും. (പശ്ചാത്തലത്തില്‍ ശ്രീരാമകീര്‍ത്തനം കേട്ടു തുടങ്ങുന്നു…. ശിവജി ആകാംക്ഷാപൂര്‍വ്വം കവാടത്തിലേക്ക് ഉറ്റുനോക്കുന്നു. ശംഖനാദവും ചേങ്ങിലയും തുടര്‍ന്ന് കാഹളവും മുഴങ്ങുന്നു. പശ്ചാത്തലത്തില്‍ സമര്‍ത്ഥരാമദാസിന്റെ ആഗമനം വിളംബരം ചെയ്യുന്നു).

വിളംബരം :- ബ്രഹ്‌മശ്രീ തപോനിഷ്ഠ അവധൂത സമര്‍ത്ഥരാമദാസ മഹരാജ് എഴുന്നള്ളുന്നു…
ശിവജി: – എന്ത് സമര്‍ത്ഥരാമദാസ സ്വാമികള്‍ നമ്മുടെ കൊട്ടാരത്തിലേക്ക് എഴുന്നള്ളുന്നെന്നോ… ഇതില്‍പരം പുണ്യമെന്താണ് വേറെ (ശിവജി രാമദാസ സ്വാമികളുടെ പാദം തൊട്ട് തൊഴാന്‍ കുനിയുമ്പോള്‍ സ്വാമികള്‍ അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നു. എല്ലാവരും പാദം തൊട്ടു തൊഴുന്നു)
ശിവജി: –  നവരാത്രി പൂജയുടെ പൂര്‍ണ്ണതയില്‍, വിജയദശമി സുദിനത്തില്‍ അങ്ങയുടെ ആഗമനംകൊണ്ട് ഞങ്ങളെ എല്ലാം അങ്ങ് ധന്യരാക്കിയിരിക്കുകയാണ്.

സമര്‍ത്ഥരാമദാസ്:- (ചിരിച്ച് കൈകൂപ്പി കൊണ്ട്) ജയ് സീതാറാം… ഭാരതവര്‍ഷത്തിന്റെ വിജയ യാത്രകളുടെ സമാരംഭമുഹൂര്‍ത്തത്തിലേക്കാണ് നാം കടന്നുവന്നതെന്ന് ഭഗവാന്‍ രാമചന്ദ്ര പ്രഭു നമ്മുടെ അന്തരംഗത്തിലിരുന്ന് നമ്മോട് നിമന്ത്രിക്കുന്നു… അതു കൊണ്ട് നാമാണ് മഹാരാജന്‍ ധന്യനാക്കപ്പെട്ടത്.
ശിവജി: – അരുതേ പുണ്യാത്മന്‍ … അങ്ങയുടെ ദാസന്റെ ദാസനാകാന്‍ പോലും യോഗ്യത ഇല്ലാത്ത അടിയനെ മഹാരാജാവെന്ന് വിളിക്കരുതേ…

സമര്‍ത്ഥരാമദാസ്:- നമ്മുടെ നാവിന്‍തുമ്പില്‍ ഭവാനി ഭഗവതി കുടികൊണ്ട് കല്‍പ്പിക്കുന്നതേ നാം മൊഴിയാറുള്ളു. അതു കൊണ്ട് നമ്മുടെ വാക്കുകള്‍ പാഴ്‌വാക്കാകില്ല മഹാരാജന്‍… ഭാരത മഹാവര്‍ഷത്തിന്റെ ഭാവി ചരിത്രരേഖകളില്‍ ഹൈന്ദവീ സ്വരാജിന്റെ ഏക ഛത്രാധിപതിയായി ഒരു രാജകുമാരന്റെ നാമമേ രേഖപ്പെടുത്തപ്പെടുകയുള്ളു… അത് അങ്ങയുടെ നാമമാണ് എന്ന് ഭവാനി ദേവി നമുക്ക് വെളിപ്പെടുത്തി തന്നിരിക്കുന്നു മകനേ…
(ശിവജി കൈകൂപ്പി നില്‍ക്കെ മറ്റുള്ളവരെല്ലാരും ഉറക്കെ ഘോഷം മുഴക്കുമ്പോള്‍ സമര്‍ത്ഥരാമദാസ് പൂജാവേദിയിലേക്ക് കടന്ന് പ്രത്യേകം പീഠത്തില്‍ സ്ഥാപിച്ചിരുന്ന പടവാള്‍ തൊട്ടു വണങ്ങി എടുത്ത് പ്രാര്‍ത്ഥനാപൂര്‍വ്വം നില്‍ക്കുന്നു… ശംഖനാദം, മണിനാദം തുടങ്ങിയ മംഗളവാദ്യങ്ങള്‍ മുഴങ്ങുന്നു).
എല്ലാവരും ചേര്‍ന്ന് :- ജയ് ഭവാനി….. ജയ് ജഗദംബേ…. ജയ് ഭവാനി…… ജയ് ജഗദംബേ…
സമര്‍ത്ഥരാമദാസ്:- ഇതൊരു സാധാരണ പടവാളല്ല… ഒരു നാടിന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും

ഭഗവതി ഭവാനി ദേവിയുടെ ചൈതന്യമായി ഈ പടവാളില്‍ കുടിയേറിക്കഴിഞ്ഞിരിക്കുന്നു… ഈ നിമിഷം മുതല്‍ ഇത് ഭവാനി ഖഡ്ഗമെന്ന് പ്രഖ്യാതമായിത്തീരും … ഛത്രപതി ശിവജിയുടെ വിജയ വൈജയന്തി ഇവിടെ ആരംഭിക്കട്ടെ…! (പശ്ചാത്തലത്തില്‍ മംഗളവാദ്യധ്വനികള്‍. ശിവജി വലതുകാല്‍മുട്ട് തറയില്‍ കുത്തി നിന്ന് ഭവാനി ഖഡ്ഗം ഏറ്റുവാങ്ങുന്നു… ചുവന്ന പ്രകാശ വൃത്തത്തില്‍ ശിവജിയും സമര്‍ത്ഥരാമദാസും നില്‍ക്കുമ്പോള്‍ വേദിയില്‍ പ്രകാശം മങ്ങുന്നു).

(തുടരും)

 

Series Navigation<< കടഞ്ഞെടുത്ത പടവാള്‍ (ഛത്രപതി 4)ആത്മവിശുദ്ധിതന്‍ ആദര്‍ശരൂപം (ഛത്രപതി 6) >>
Tags: ഛത്രപതി
ShareTweetSendShare

Related Posts

വീര വേലായുധന്‍ തമ്പി 7

മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)

വര: ഗിരീഷ്‌ മൂഴിപ്പാടം

തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)

ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)

ജനകീയ പ്രക്ഷോഭം (വീര വേലായുധന്‍ തമ്പി 3)

കൊട്ടാരത്തിലെ ഉപജാപക സംഘം (വീര വേലായുധന്‍ തമ്പി 2)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

ഗുരുഭക്തി

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies