Thursday, July 3, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കഥ നാടകം

ഛത്രപതി

ഡോ.മധുമീനച്ചില്‍

Print Edition: 22 December 2023
ഛത്രപതി പരമ്പരയിലെ 12 ഭാഗങ്ങളില്‍ ഭാഗം 1

ഛത്രപതി
  • രോഹിതേശ്വരന്‍ സാക്ഷി (ഛത്രപതി 2 )
  • സ്വപ്‌നത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് (ഛത്രപതി 3)
  • കടഞ്ഞെടുത്ത പടവാള്‍ (ഛത്രപതി 4)
  • ഛത്രപതി
  • സമര്‍ത്ഥരാമദാസ സവിധേ (ഛത്രപതി 5)
  • ആത്മവിശുദ്ധിതന്‍ ആദര്‍ശരൂപം (ഛത്രപതി 6)
  • സ്വരാജ്യത്തിന്റെ ആധാരശില (ഛത്രപതി 7)

ഛത്രപതി ശിവജിയുടെ രണജീവിതത്തിന്റെയും സംഘടനാകുശലതയുടെയും നാടകീയാവിഷ്‌ക്കാരം… ഡോ. മധു മീനച്ചില്‍ എഴുതിയ ചരിത്ര നാടകം ആരംഭിക്കുന്നു…

കഥാപാത്രങ്ങള്‍

1. ശിവജി
നാടകത്തിന്റെ ആദ്യപകുതിയില്‍ ചെറിയ താടിയും മീശയുമുള്ള ശിവജി. രണ്ടാം പകുതിയില്‍ നീട്ടിവളര്‍ത്തിയ മുടിയും താടിയും പിരിച്ചു വച്ച മീശയും മറാത്ത ശൈലിയിലുള്ള വസ്ത്രവിധാനങ്ങളും. നെറ്റിയില്‍ ഭസ്മലേപനം. കാതില്‍ വളയങ്ങള്‍. കഴുത്തില്‍ രുദ്രാക്ഷവും മുത്തുമാലകളും. അരയില്‍ ചുരികയും ഭവാനി ഖഡ്ഗവും.
2. ജീജാ ബായി
യൗവനത്തില്‍ നിറമുള്ള വസ്ത്രങ്ങള്‍ ആവാം. വാര്‍ദ്ധക്യത്തില്‍ വെളുത്ത വസ്ത്രങ്ങള്‍ മാത്രം. സാരിത്തലപ്പ് തലവഴി ഇട്ട് ജപമാല ധരിച്ച് നടക്കുന്ന പ്രകൃതം.
3. ദാദാജി കൊണ്ഡദേവ്
എഴുപത് വയസ് പ്രായം തോന്നുന്ന മെലിഞ്ഞ ശരീരപ്രകൃതം. മറാത്തന്‍ ശൈലിയിലുള്ള തലപ്പാവും വസ്ത്രങ്ങളും. അരയില്‍ എപ്പോഴും ചുരിക.
4. സയീബായി
ആദ്യഭാഗത്ത് പതിനെട്ട് വയസ്സുകാരി. രണ്ടാം പകുതിയില്‍ മുപ്പതിനടുത്ത് പ്രായം. പരമ്പരാഗത മറാത്ത യുവതികളുടെ വേഷവിധാനം.
5. .മോറോപന്ത് പിംഗളെ
മധ്യവയസ്‌ക്കന്‍. മറാത്തന്‍ തലപ്പാവും വസ്ത്രങ്ങളും വേഷം.സദാ ഖഡ്ഗധാരി. നെറ്റിയില്‍ ഭസ്മക്കുറി. കാതില്‍ വളയങ്ങള്‍.
6. താനാജി മാല്‍സുറെ
മധ്യവയസ്‌ക്കന്‍. കനത്ത തലപ്പാവും കട്ടിയുള്ള മീശയും കൃതാവും. കാതില്‍ വളയങ്ങളും കഴുത്തില്‍ മുത്തുമാലകളും ധരിച്ചിരിക്കുന്നു. നെറ്റിയില്‍ ഭസ്മക്കുറി. അരപ്പട്ടയില്‍ ചുരികയും ഖഡ്ഗവും സദാ സമയം.
7. ബാജിപ്രഭു ദേശ്പാണ്ഡേ
തടിച്ച ശരീരം. തല മുണ്ഡനം ചെയ്ത് കുടുമ വളര്‍ത്തിയിരിക്കുന്നു. തടിച്ച പുരികവും കട്ട മീശയും. കാതുകളില്‍ വളയങ്ങള്‍. കൈത്തണ്ടയില്‍ കട്ടിയുള്ള വെള്ളിവളയങ്ങള്‍. സദാസമയവും നീണ്ട പടവാള്‍ ധരിച്ചിരിക്കുന്നു. നെറ്റിയില്‍ ഭസ്മക്കുറിയും കുങ്കുമതിലകവും.
8. സമര്‍ത്ഥരാമദാസ് സ്വാമികള്‍
ജട പിടിച്ച മുടിയും താടിയും. മുട്ടൊപ്പം നില്‍ക്കുന്ന കാഷായ വസ്ത്രം. നെറ്റിയിലും ദേഹത്തും ഭസ്മക്കുറിയും ചന്ദനം കൊണ്ട് ഗോപിയും. കഴുത്തില്‍ രുദ്രാക്ഷമാലകള്‍. കൈയില്‍ യോഗദണ്ഡും കീര്‍ത്തനം പാടുമ്പോള്‍ താളം പിടിക്കുന്ന ചപ്ലാം കട്ടയും.
9. അഫ്‌സല്‍ഖാന്‍
ആറടി ഉയരവും തടിച്ച ശരീരവും മൊട്ടത്തലയുമുള്ള അഫ്‌സല്‍ ഖാന്‍ ശരീരപ്രകൃതി കൊണ്ടും വേഷവിധാനം കൊണ്ടും അഫ്ഗാന്‍ പോരാളികളെ അനുസ്മരിപ്പിക്കുന്നു. കട്ടിപ്പുരികവും മുസ്ലീം താടിയും നിസ്‌ക്കാരതഴമ്പും പുകയിലക്കറപിടിച്ച പല്ലുകളുമെല്ലാം കൊണ്ട് ഭയാനകമാണ് ഇയാളുടെ രൂപം. ഇയാള്‍ എപ്പോഴും തടിച്ച പടവാള്‍ അരയില്‍ തൂക്കിയിട്ടുണ്ടാവും.
10. ഗണേഷ് സാവന്ത്
കറുത്തിരുണ്ട ശരീരപ്രകൃതിയുള്ള കൊല്ലപ്പണിക്കാരന്‍. താറ്പാച്ചി ഉടുത്തതിനു മേലെ ഉത്തരീയം കൊണ്ട് അരക്കെട്ട്. പരുക്കന്‍ വസ്ത്രം കൊണ്ട് തുന്നിയ അയഞ്ഞ ബനിയന്‍ പോലുള്ള വസ്ത്രം ധരിച്ചിരിക്കുന്നു. കൈത്തണ്ടയില്‍ ഏലസും കഴുത്തില്‍ ചരടില്‍ കോര്‍ത്ത പുലിനഖവും
11. ആലയിലെ സഹായി ആയ വൃദ്ധന്‍
എഴുപത് വയസിനുമേല്‍ പ്രായം. കീറി പിഞ്ചിയ കുപ്പായവും ഉത്തരീയവും. ക്ഷീണിതന്‍.
12.രാമദാസി സന്യാസി
സമര്‍ത്ഥരാമദാസിന്റെ ശിഷ്യന്മാരില്‍ ഒരുവന്‍. യുവാവായ സന്യാസി തല മുണ്ഡനം ചെയ്ത് കുടുമ വളര്‍ത്തിയിരിക്കുന്നു. കൈയില്‍ തംബുരുവും ചപ്ലാം കട്ടയും. നെറ്റിയില്‍ കുറിക്കൂട്ടുകള്‍. കഴുത്തില്‍ രുദ്രാക്ഷം.
13.സിദ്ദി ഹിലാല്‍
യുവാവായ മുസ്ലീം സൈനികന്‍. നിസ്‌ക്കാരതഴമ്പും താടിയും. മുഗള്‍ സൈനികന്റെ വേഷവിധാനങ്ങള്‍.
14. ആബാജി മഹാദേവ്
മറാത്ത വേഷവിധാനവും പടച്ചട്ടയും ധരിച്ച മധ്യവയസ്‌ക്കനായ സൈനികന്‍.
15. മുള്ള മുഹമ്മദിന്റെ പുത്രവധു
തലയില്‍ തട്ടവും കൈകളില്‍ മൈലാഞ്ചിയുമണിഞ്ഞ് സുറുമയിട്ട സുന്ദരിയായ മുസ്ലീം യുവതി.
16. ബീഗം ബാദിസാഹേബന്‍
തലയില്‍ തട്ടവും നിറയെ ആഭരണങ്ങളുമണിഞ്ഞ അറുപത് വയസ്സിനുമേല്‍ പ്രായം തോന്നുന്ന തടിച്ച മുസ്ലീം സ്ത്രീ. മുഗള്‍ റാണിമാരുടെ വേഷവിധാനങ്ങളെ അനുസ്മരിപ്പിക്കുന്ന വസ്ത്രധാരണം.
17. റസ്തംമാന്‍
അറബി ഗോത്ര സൈനികരുടെ വേഷവിധാനം. മൊട്ടത്തലയും താടിയും. തടിച്ച വാള്‍ അരയില്‍ തൂങ്ങുന്നു.
18. റസിയ
അഫ്‌സല്‍ ഖാന്റെ മുപ്പത്തിരണ്ടാമത്തെ ഭാര്യ. മൈലാഞ്ചി അണിഞ്ഞ കൈകളും സുറുമ എഴുതിയ കണ്ണുകളും മദാലസമായ നടപ്പും. മുഗള്‍ ശൈലിയിലുള്ള ആടയാഭരണങ്ങള്‍.
19. കൃഷ്ണാജി പന്ത് ഭാസ്‌ക്കര്‍
അഫ്‌സല്‍ ഖാന്റെ ദൂതന്‍. കുടുമയും ചന്ദനക്കുറിയും പൂണുനൂലും പാളത്താറുമെല്ലാമായി തികഞ്ഞ ബ്രാഹ്‌മണന്‍. അയഞ്ഞ കുപ്പായത്തിനു മേല്‍ പട്ടുകൊണ്ടുള്ള ഉത്തരീയം
20. സയ്യദ് ബന്ധാ
അഫ്‌സല്‍ ഖാന്റെ യുവ അംഗരക്ഷകനായ ഖഡ്ഗ യുദ്ധവിശാരദന്‍.
21. ജീവാമഹല്‍
ശിവജിയുടെ യുവഅംഗരക്ഷകനായ ഖഡ്ഗ പ്രവീണന്‍.
22. ഗംഗാ ഭട്ട് പണ്ഡിതന്‍
എഴുപത് വയസ്സ് തോന്നിക്കുന്ന കുടുമവെച്ച തടിച്ച ബ്രാഹ്‌മണന്‍. വലിയ സ്വര്‍ണ്ണ രുദ്രാക്ഷമാല, കാതില്‍ കല്ലു പതിച്ച കടുക്കന്‍. ദേഹം മുഴുവന്‍ കുറിക്കൂട്ടുകളാല്‍ അലംകൃതം. തറ്റുടുത്തിരിക്കുന്നു. തിളങ്ങുന്ന പട്ടുത്തരീയത്താല്‍ ദേഹം മറച്ചിരിക്കുന്നു.
23. മറാത്ത സൈനികര്‍, മുസ്ലീം സൈനികര്‍, ഗ്രാമീണര്‍, ബ്രാഹ്‌മണര്‍ തുടങ്ങിയവരായി മാറാന്‍ കഴിയുന്ന ചെറുസംഘം.

രംഗം – 1 
(വേദിയില്‍ മങ്ങിയ വെളിച്ചം. പൂനെയിലെ ലാല്‍ മഹല്‍ കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ വേദിക്ക് പുറം തിരിഞ്ഞ് നിന്ന് അസ്തമനം കാണുന്ന മധ്യവയസ്‌ക്കയായ ജീജാ ബായി. പശ്ചാത്തലത്തില്‍ സ്ത്രീ ശബ്ദത്തില്‍ ശിവ കീര്‍ത്തനം. ഒരു കാവല്‍ക്കാരന്‍ കടന്നു വന്ന് തൂണില്‍ സ്ഥാപിച്ചിരിക്കുന്ന വിളക്കില്‍ എണ്ണ ഒഴിച്ച് തീ പകരുന്നതോടെ വേദിയില്‍ വെളിച്ചം വരുന്നു. ജീജാ ബായി മട്ടുപ്പാവില്‍ നിന്ന് സദസ്സിനഭിമുഖമായി സാവധാനം ഇറങ്ങി വരുന്നു. വിളക്കുവച്ച സൈനികന്‍ വിനയം കൊണ്ട് പിന്നോട്ട് രണ്ടടി വച്ച് വണങ്ങി നില്‍ക്കുന്നു.)
ജീജാ ബായി:- (ആജ്ഞാ സ്വരത്തില്‍ സൈനികനോട്) സോനോ പന്ത് … ഇവിടെ വരൂ
(സൈനികന്‍ വായ് കൈപൊത്തി വണങ്ങി നില്‍ക്കുന്നു) കോട്ട വാതിലടച്ചുവോ?
സൈനികന്‍ :- ഇല്ല തമ്പുരാട്ടി
ജീജാ ബായി :- (ഗൗരവത്തില്‍) എന്തുകൊണ്ട് അടച്ചില്ല? അസ്തമനത്തിനു മുമ്പ് കോട്ടവാതില്‍ അടയ്ക്കണമെന്ന രീതി മര്യാദകള്‍ എന്താ മറന്നു പോയോ?
സൈനികന്‍ :- (പരുങ്ങുന്നു) അത്….
ജീജാ ബായി :- ഉം… എന്തുകൊണ്ടടച്ചില്ല
സൈനികന്‍ :- തമ്പുരാട്ടി പൊറുക്കണം…. രാജകുമാരന്‍ ഇതുവരെ മടങ്ങിയെത്തിയിട്ടില്ല …
ജീജാ ബായി :- (അല്പം അസ്വസ്ഥയായി) കുമാരന്‍ ഇതുവരെ വന്നില്ലെന്നോ.. (ആലോചനാഭാവത്തില്‍ നടന്നുകൊണ്ട്) എവിടെ ദാദാജി കൊണ്ഡദേവ്….. നമ്മെ മുഖം കാണിക്കാന്‍ പറയൂ.
സൈനികന്‍ :- അടിയന്‍, അദ്ദേഹം സായാഹ്നത്തില്‍ ഉദ്യാനത്തിലൂടെ ഉലാത്തുന്നുണ്ടായിരുന്നു. അടിയന്‍ ഇപ്പോള്‍ വിളിക്കാമെ…
(സൈനികന്‍ വായ്‌കൈ പൊത്തി പിന്നോട്ട് നടന്നു മറയുന്നു… ജീജാഭായി അസ്വസ്ഥയായി നടന്നു കൊണ്ടിരിക്കുമ്പോള്‍ ഉദ്ദേശം എഴുപത് വയസ് തോന്നിക്കുന്ന ദാദാജി കൊണ്ഡദേവ് എന്ന ഷഹാജി ബോണ്‍സ്ലെയുടെ ഉപസേനാപതി വിനയാന്വിതനായി കടന്നു വരുന്നു)
ദാദാജി :-  അടിയന്‍…. മഹാറാണി വിളിപ്പിച്ചതെന്തിനാണാവോ…
ജീജാ ബായി :- രാജകുമാരന്‍ ഇതുവരെ കൊട്ടാരത്തിലെത്തിയിട്ടില്ല. നാം ഭരദേവതയ്ക്കു മുന്നില്‍ സന്ധ്യാരാധനയും ആരതിയും നടത്തും മുമ്പേ എത്താറുള്ള കുമാരന്‍ ഈയിടെയായി വൈകി എത്തുന്നു. അതുകൊണ്ടു തന്നെ കോട്ടവാതില്‍ അടയ്ക്കാനും വൈകുന്നു. ശിവജി കുമാരന്റെ ഗുരുവും വഴികാട്ടിയുമായി മഹാരാജാ തിരുമനസ്സ് അങ്ങയെ അല്ലെ ചുമതലപ്പെടുത്തിയിരിക്കുന്നത്…?
ദാദാജി :-  മഹാറാണി അടിയനോട് പൊറുക്കണം. കുമാരന്റെ പിതാവ് പൊന്നുതമ്പുരാന്‍ ഏല്‍പ്പിച്ച ചുമതലയെക്കുറിച്ച് അടിയന് പൂര്‍ണ്ണ ബോധ്യമുണ്ട്. പക്ഷെ ശിവജികുമാരന്‍ ഇന്ന് പഴയ കുട്ടിയല്ല… സിംഹത്തിന്റെ കുഞ്ഞിനെ തൊഴുത്തില്‍ തളയ്ക്കാനാവില്ലല്ലോ തമ്പുരാട്ടി …
ജീജാ ബായി :- ദാദാജി, അങ്ങെന്താണ് പറഞ്ഞു വരുന്നത്..?
ദാദാജി :- ഭയപ്പെടാനൊന്നുമില്ല മഹാറാണി… ശിവജി കുമാരന്‍ വഴി തെറ്റി നടന്നു വൈകുന്നതല്ല. വഴികള്‍ അറിഞ്ഞും പുതുവഴികള്‍ തുറന്നും തുടങ്ങിയതിന്റെ വൈകലാണത്.
ജീജാ ബായി :- അങ്ങ് നയതന്ത്രജ്ഞരുടെ ഭാഷയിലാണ് നമ്മോട് സംസാരിക്കുന്നത്. ഒരമ്മയ്ക്ക് മനസ്സിലാകുന്നത് ഉപമയും ഉല്‍പ്രേക്ഷയുമില്ലാത്ത നേര്‍ ഭാഷയായിരിക്കും… പ്രത്യേകിച്ച് തന്റെ മകനെക്കുറിച്ചുള്ള കാര്യമാകുമ്പോള്‍.
ദാദാജി :- ഒരമ്മയെന്ന നിലയില്‍ അവിടുത്തേയ്ക്ക് അഭിമാനിക്കാനുള്ള കാര്യങ്ങളാണ് അടിയനുണര്‍ത്തിക്കാനുള്ളത്. അധര്‍മ്മികളും വിധര്‍മ്മികളുമായ മ്ലേഛപ്പരിഷകളുടെ പടയോട്ടത്തില്‍ തകര്‍ന്നടിഞ്ഞു പോയ ഒരു നാടിന്റെ പ്രത്യാശയായി ശിവജികുമാരന്‍ മാറുന്നതിന്റെ ലക്ഷണങ്ങള്‍ അടിയനു കിട്ടിത്തുടങ്ങിയിരിക്കുന്നു തമ്പുരാട്ടി.
ജീജാ ബായി :- അങ്ങ് കാര്യങ്ങള്‍ കുറച്ചു കൂടി തെളിച്ചു പറയു …
ദാദാജി: – സന്ധ്യ മയങ്ങിയിട്ടും എന്തേ ശിവജി കുമാരന്‍ വരാന്‍ വൈകുന്നു എന്ന് മഹാറാണി ചോദിച്ചില്ലേ… കുറച്ചു നാളുകളായി കുമാരനോടൊപ്പം നിഴല്‍ പോലെ സഞ്ചരിച്ചും അല്ലാതെയും കുമാരനിലെ മാറ്റങ്ങള്‍ അടിയന്‍ നിരീക്ഷിക്കുകയായിരുന്നു…. ഈ പൂനെ നഗരത്തിലും കുഗ്രാമങ്ങളിലും മാത്രമല്ല സഹ്യപര്‍വ്വതം അതിരിടുന്ന നിബിഢവനങ്ങളില്‍ വരെ കുമാരന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. സമപ്രായക്കാരായ കൂട്ടുകാരെ കണ്ടെത്തി അവരില്‍ സ്വരാഷ്ട്ര ചിന്തയും സംഘബോധവും ഉണ്ടാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കുമാരന്‍. മണ്ണുകൊണ്ട് കോട്ടയുണ്ടാക്കി കളിവാളുകൊണ്ട് യുദ്ധം കളിച്ചു വന്ന കുട്ടിക്കുറുമ്പനല്ല ഇന്ന് ശിവജികുമാരന്‍. ആ മനസ്സില്‍ സ്വരാജ്യത്തിന്റെ കോട്ടകൊത്തളങ്ങളും കൊടി പടഹങ്ങളും ഉയര്‍ന്നു കഴിഞ്ഞു തമ്പുരാട്ടി …
ജീജാ ബായി:- കേട്ടിട്ട് നമ്മുടെ മനസ്സില്‍ ആനന്ദവും ആശങ്കയും ഒരുമിച്ച് ഉയരുകയാണല്ലോ ഭരദൈവങ്ങളേ… നീതി മര്യാദകള്‍ എന്തെന്നറിയാത്ത വിധര്‍മ്മികളായ ആദില്‍ ശാഹയും കുതുബ ശാഹയും മതവെറി മൂത്ത മുഗളന്മാരും അടക്കിവാഴുന്ന ഈ ഭാരത ഭൂമിയില്‍  കൗമാരം വിട്ടുമാറാത്ത എന്റെ ഉണ്ണിക്ക് എന്തു ചെയ്യാനാകും ദാദാജി?
ദാദാജി: –  ഹിമ മകുടത്തിന്റെ ഉച്ചിയില്‍ നിന്നും കുതിച്ചു പാഞ്ഞു തുടങ്ങിയ ഗംഗ അതിന്റെ ഉറവിടത്തിലേക്ക് മടങ്ങിയ ചരിത്രമില്ലല്ലോ തമ്പുരാട്ടി… (അര്‍ത്ഥഗര്‍ഭമായി ചിരിച്ചു കൊണ്ട്) ചിലതൊക്കെ നമുക്ക് കാലത്തിനും ചരിത്രത്തിനും വിടാം…!
ജീജാ ബായി :- ജ്ഞാനവൃദ്ധനും രാജനീതിജ്ഞനുമായ ദാദാജി കൊണ്ഡദേവിനെ ശിവകുമാരന്റെ പരിരക്ഷണച്ചുമതലയേല്‍പ്പിച്ച മഹാരാജാ തിരുമനസ്സിന് തെറ്റിയില്ലെന്നര്‍ത്ഥം. എങ്കിലും ചോദിക്കട്ടെ, യുദ്ധതന്ത്രങ്ങളും രാജനീതിയും കുമാരനില്‍ ഉറച്ചു കഴിഞ്ഞെന്ന് അങ്ങ് കരുതുന്നുണ്ടോ?
ദാദാജി: – (പുഞ്ചിരിക്കുന്നു) ഈ വൃദ്ധനറിയുന്ന കാര്യങ്ങളൊക്കെ കുമാരനെ പഠിപ്പിച്ചു കഴിഞ്ഞു. അസ്ത്ര പ്രയോഗത്തിലും വാള്‍ പയറ്റിലും ഇന്ന് കുമാരനെ വെല്ലാന്‍ ഈ മറാത്തയില്‍ ആരുമില്ലെന്നാണ് അടിയന്റെ പക്ഷം. അറബി കുതിരകളെ മെരുക്കാനും അവയുടെ മേലെ സവാരി ചെയ്യാനും കുമാരനുള്ള സാമര്‍ത്ഥ്യം വിസ്മയാവഹമാണ്. പക്ഷെ തോക്കുകളുടെയും പീരങ്കികളുടെയും വരവോടെ യുദ്ധരീതികള്‍ അടിമുടി മാറിക്കഴിഞ്ഞു… അവയില്‍ കുമാരന് ഇനിയും പരിശീലനങ്ങള്‍ ആവശ്യമാണ്. പിന്നെ രാജനീതി.. അത് കുറച്ചൊക്കെ അനുഭവ പരിജ്ഞാനത്തിലൂടെ ആര്‍ജ്ജിക്കേണ്ടതു കൂടിയാണ് (പശ്ചാത്തലത്തില്‍ കുതിരക്കുളമ്പടി കേള്‍ക്കുന്നു). അതാ കുതിരക്കുളമ്പടി കേള്‍ക്കുന്നു… കുമാരന്റെ വരവാണെന്നു തോന്നുന്നു..

(പശ്ചാത്തലത്തില്‍ കുതിരക്കുളമ്പടിയും കുതിരയുടെ ചിനയ്ക്കലും അടുത്തു വരുന്നു. യുദ്ധോത്യുക്തമായ ഒരു സംഗീതം ക്രമേണ സ്‌നേഹവാത്സല്യങ്ങളുടെ ആനന്ദരൂപം കൈവരിക്കുമ്പോള്‍ യൗവനത്തിലേക്ക് കടന്നു തുടങ്ങിയ ശിവജി ഉല്ലാസവാനായി ഉത്തരീയം കൊണ്ട് മുഖവും കഴുത്തും തുടച്ചു കൊണ്ട് കടന്നു വരുന്നു. ജീജാ ബായിയുടെ മുഖം ആനന്ദവും അഭിമാനവും കൊണ്ട് തുടുത്തിരിക്കുന്നു.)

ശിവജി: – അമ്മേ… (ജീജാ ബായിയുടെ പാദം തൊട്ട് നിറുകയില്‍ വയ്ക്കുന്നു. ശേഷം ദാദാജിയെ വന്ദിക്കുന്നു. രണ്ടുപേരും നെറുകയില്‍ തൊട്ടനുഗ്രഹിക്കുന്നു).
ശിവജി: – വന്ദനം ദാദാജി.
ദാദാജി: – (പുഞ്ചിരിച്ചു കൊണ്ട്) കുമാരനോട് അമ്മ പിണക്കത്തിലാണ്…
ശിവജി: – (ചിരിച്ചു കൊണ്ട്) എന്തിന്?
ദാദാജി: – വരാന്‍ വൈകിയതിന്.
ശിവജി: – (കൊഞ്ചും പോലെ) എന്റെ അമ്മേ… എന്തായിത്. ഞാനിപ്പോഴും കൊച്ചു കുട്ടിയാണെന്നാണോ അമ്മ കരുതുന്നത്.
ജീജാ ബായി :- ഭവാനി ദേവിയുടെ സന്ധ്യാരാധനയ്ക്ക് മുമ്പേ എന്നും നീ എത്താറുള്ളതല്ലേ… എന്തോ ഇന്നു വരാന്‍ വൈകിയപ്പോള്‍ ഈ അമ്മയുടെ മനസ്സൊന്ന് പതറിപ്പോയി.. (കണ്ണ് നിറയുന്നു)


ശിവജി: – (അമ്മയുടെ കണ്ണീര്‍ തുടച്ചു കൊണ്ട്) എന്താണമ്മേയിത്? ഭാരത വര്‍ഷത്തിലെ പരശതം അമ്മമാരുടെ കണ്ണീര്‍ തുടയ്ക്കാനാവണം നിന്റെ ജീവിതം എന്ന് എന്നെ പറഞ്ഞുപഠിപ്പിക്കാറുള്ള എന്റെ അമ്മ കരയുകയോ… ആദില്‍ ശാഹിയുടെ പ്രതിനിധിയായി ബെംഗളൂരില്‍ കഴിയേണ്ടി വരുന്ന എന്റെ പിതാവ് ഷഹാജി മഹാരാജന്‍ അമ്മയോടും ദാദാജിയോടും മന്ത്രി പരിഷത്തോടും കൂടി എന്നെ ഈ പൂനയിലേക്കയച്ചത് എന്തിനെന്ന് എന്നേക്കാള്‍ നന്നായി അമ്മയ്ക്കറിയില്ലേ… ഒരു രാഷ്ട്രം തന്നെ അരക്ഷിതമാകുമ്പോള്‍ കോട്ടകൊത്തളങ്ങളുടെ അകവട്ടത്തില്‍ ഈ മകന്‍ സുരക്ഷിതനായി ഇരിക്കണമെന്നാണോ അമ്മ പറയുന്നത്?
ജീജാ ബായി :- (ഭാവം പകര്‍ന്ന്) എന്ന് നാം ഒരിയ്ക്കലും പറയില്ല. പക്ഷെ എന്റെ മകന്‍ പകലന്തിയോളം ഹീന ജാതികളുടെ ചാളകളിലും വനവാസി ഊരുകളിലെ അപരിഷ്‌കൃത കൂട്ടങ്ങള്‍ക്കൊപ്പവും കളി ചിരികളുമായി അലഞ്ഞു തിരിയുന്നു എന്ന് ചാരന്മാര്‍ വന്നുണര്‍ത്തിച്ചാല്‍ മകന്റെ ഭാവിയെക്കുറിച്ച് ഒരമ്മയെന്ന നിലയില്‍ എങ്ങിനെ ആശങ്കപ്പെടാതിരിക്കും.
ശിവജി: – കാട്ടുരാജാവായ ഗുഹനെ ആലിംഗനം ചെയ്തവനും വനവാസിയായ ശബരി മാതാവില്‍ നിന്നും ഫലമൂലാദികള്‍ കൈക്കൊണ്ടനുഗ്രഹിച്ചവനുമായ ശ്രീരാമചന്ദ്രന്റെ കഥകളായിരുന്നില്ലെ അമ്മ എനിയ്ക്ക് കുട്ടിക്കാലം മുതല്‍ പറഞ്ഞു തന്നിരുന്നത്. പിന്നെ മുന്തിയ കുലത്തില്‍ പിറന്ന പലരും മുഗളന്മാരുടെ മുഷ്‌ക്കിനു മുന്നില്‍ മുട്ടിലിഴയുകയും മുസ്ലീം ഭരണാധികാരിമാരുടെ സാമന്തന്മാരായി രാജകീയ സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ മത്സരിക്കുകയും ചെയ്യുന്ന ഒരു നാട്ടില്‍ നിരക്ഷരരും ദരിദ്രരുമെങ്കിലും സത്യവും നെറിയുമുള്ള വനവാസികളുടെയും കൃഷിക്കാരുടെയും ഒപ്പം നടക്കുന്നതല്ലെ അമ്മേ അഭികാമ്യം. (ഭാവം മാറി) അവരായിരിക്കുമമ്മേ അമ്മ എപ്പോഴും പറയാറുള്ള ഹൈന്ദവീ സ്വരാജിന്റെ ആധാരശിലയാകാന്‍ പോകുന്നത്.
ദാദാജി: – ശിവജി കുമാരനായിരുന്നു ശരിയെന്ന് നാളെ കാലം തെളിയിക്കുക തന്നെ ചെയ്യും മഹാറാണി.
ജീജാ ബായി :- അപ്പോള്‍ എല്ലാം ദാദാജിയുടെ അറിവോടെ തന്നെയാണല്ലേ… ഇപ്പോഴാണ് എനിയ്ക്ക് ആശ്വാസമായത്. (ദാദാജിയും ശിവജിയും മുഖത്തോടു മുഖം നോക്കി അര്‍ത്ഥഗര്‍ഭമായി ചിരിക്കുന്നു.) എന്തായാലും പകലന്തിയോളം അലഞ്ഞു തളര്‍ന്നതല്ലേ … കുമാരന്‍ വന്ന് അമൃതേത്ത് കഴിക്കു…
(ശിവജിയുമൊത്ത് ജീജാ ബായി അകത്തേയ്ക്ക് പോകുന്നതും നോക്കി നില്‍ക്കുന്ന ദാദാജി. വെളിച്ചം മങ്ങുന്നു).

 

Series Navigationരോഹിതേശ്വരന്‍ സാക്ഷി (ഛത്രപതി 2 ) >>
Tags: ഛത്രപതി
ShareTweetSendShare

Related Posts

മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)

വര: ഗിരീഷ്‌ മൂഴിപ്പാടം

തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)

ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)

ജനകീയ പ്രക്ഷോഭം (വീര വേലായുധന്‍ തമ്പി 3)

കൊട്ടാരത്തിലെ ഉപജാപക സംഘം (വീര വേലായുധന്‍ തമ്പി 2)

വീര വേലായുധന്‍ തമ്പി

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies