Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം നേർപക്ഷം

ശബരിമലയും വണ്ടിപ്പെരിയാറും കേരളാ പോലീസും

ജി. കെ. സുരേഷ് ബാബുജി. കെ. സുരേഷ് ബാബു
22 December 2023

ലോകത്തെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സികളില്‍ ഒന്നായ സ്‌കോട്ട്‌ലാന്റ് യാര്‍ഡിനെയും വെല്ലുന്ന അന്വേഷണ ഏജന്‍സി എന്ന ഖ്യാതി ഒരു കാലത്ത് കേരള പോലീസിന് ഉണ്ടായിരുന്നു. അന്വേഷണത്തിലും കുറ്റവാളികളെ നീതിപീഠത്തിനു മുന്നിലെത്തിച്ച് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലും കേരള പോലീസ് പ്രകടിപ്പിച്ച വൈദഗ്ദ്ധ്യവും മികവും ശ്രദ്ധേയമായിരുന്നു. ഖാലിസ്ഥാന്‍ ഭീകരവാദം പഞ്ചാബില്‍ രക്തപ്പുഴ ഒഴുക്കിയപ്പോള്‍ ഭീകരരെ ഒതുക്കാന്‍ കേരള പോലീസ് സഹായം ചെയ്തത് പോലും ശ്രദ്ധേയമായിരുന്നു. അടിയന്തരാവസ്ഥയില്‍ അതിക്രമങ്ങള്‍ നടത്തുകയും കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ അടിമയായി മാറുകയും ചെയ്തതോടെയാണ് കേരള പോലീസിന് അടിതെറ്റിയത്. പിന്നീട് പലരും കേരള പോലീസിനെ നേര്‍വഴിക്ക് നയിക്കാന്‍ ശ്രമിച്ചെങ്കിലും അത് എത്രമാത്രം ഫലപ്രദമായിട്ടുണ്ട് എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google

എം.കെ.ജോസഫും പി.കെ. ഹോര്‍മിസ് തരകനും കെ.ജെ. ജോസഫും ഡോ.ടി.പി.സെന്‍കുമാറും ഒക്കെ കേരള പോലീസിന്റെ മേധാവികള്‍ എന്ന നിലയില്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയരായവരാണ്. പോലീസ് മേധാവിയായില്ലെങ്കിലും സിബി മാത്യൂസും എ. ഹേമചന്ദ്രനും അലക്‌സാണ്ടര്‍ ജേക്കബ്ബും അടക്കം ധാരാളം ഉന്നത ഉദ്യോഗസ്ഥര്‍ സമര്‍ത്ഥമായ നീതിപാലനം കൊണ്ടും സത്യസന്ധമായ പൊതുജീവിതം കൊണ്ടും ശ്രദ്ധേയരായിരുന്നു. ഇവരുടെ ആരുടെയും പേരില്‍ ഒരു അഴിമതി ആരോപണവും വന്നിട്ടില്ല. മാത്രമല്ല, ഇവരാരും അധികാരസ്ഥാനത്തിനുവേണ്ടി രാഷ്ട്രീയക്കാരുടെ മുന്നില്‍ യാചിച്ചു പോയിട്ടുമില്ല. അടിയന്തരാവസ്ഥയ്ക്കുശേഷം കെ. കരുണാകരന്റെ കാല്‍ക്കീഴിലായ പോലീസ് സംവിധാനം പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു എന്ന് മാത്രമല്ല, പോലീസ് സേനയെ വര്‍ഗീയ വിധ്വംസകശക്തികളുടെ കളിപ്പാവയാക്കി മാറ്റുകയും ചെയ്തു. ഇതിന്റെ ഉദാഹരണങ്ങള്‍ പൂന്തുറ കലാപം മുതല്‍ മാറാട് കലാപം വരെയുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ വളരെ വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൂന്തുറ കലാപം അന്വേഷിച്ച അരവിന്ദാക്ഷമേനോന്‍ കമ്മീഷന്‍ കലാപത്തില്‍ സ്‌ഫോടക വസ്തുക്കള്‍ വിതരണം ചെയ്ത മാരുതി ഒമിനി വാനിന്റെ നമ്പര്‍ അടക്കം വ്യക്തമാക്കിയിട്ടും ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ആ വണ്ടിയെയോ ഉടമസ്ഥനെയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലയും വഞ്ചിയൂരിലെ പോലീസ് സെല്ലില്‍ ജെട്ടിയുടെ ഇലാസ്റ്റിക്കില്‍ പ്രതി തൂങ്ങിനിന്നതും ഒക്കെ എങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരുകാലത്ത് കോണ്‍ഗ്രസിന് വേണ്ടി ഇത്തരം പ്രവൃത്തികള്‍ ചെയ്ത പോലീസ് ഇന്ന് പൂര്‍ണ്ണമായും ജനങ്ങളുടെ പ്രതീക്ഷ അറ്റനിലയിലാണ് പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ കേരള പോലീസായിരുന്നു കേരളത്തിലെ ഏറ്റവും വലിയ സംസാര വിഷയം. മുഖ്യമന്ത്രി പിണറായി വിജയന്റെ വണ്ടിക്ക് നേരെ കരിങ്കോടി വീശി ഷൂ എറിഞ്ഞവര്‍ക്കെതിരെ വധശ്രമത്തിനാണ് കേരള പോലീസ് കേസെടുത്തത്. ഷൂ എറിഞ്ഞതിനോട് യോജിക്കുന്നില്ല എന്ന് മാത്രമല്ല, പൂര്‍ണ്ണമായും അഭിപ്രായ വ്യത്യാസവും ഉണ്ട്. ആരെയെങ്കിലും ഷൂ എറിയുന്നതല്ല മാന്യമായ രാഷ്ട്രീയപ്രവര്‍ത്തനം. അതേസമയം, കരിങ്കൊടി കാണിക്കുന്നത് തീര്‍ച്ചയായും അവകാശവുമാണ്. ഇതിനെതിരെ വധശ്രമത്തിനു കേസെടുക്കുന്നത് എന്ത് യുക്തിയുടെയും ന്യായത്തിന്റെയും അടിസ്ഥാനത്തിലാണ് എന്ന കോടതിയുടെ ചോദ്യം കേരളത്തിലെ പൊതുസമൂഹത്തിന്റെ ചോദ്യമാണ്.

ADVERTISEMENT

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നത് തടയാന്‍ കേരളത്തിലെ ആയിരക്കണക്കിന് പോലീസുകാരെ അവിടേക്ക് വിന്യസിക്കുമ്പോള്‍ ശബരിമലയില്‍ തീര്‍ത്ഥാടകരെ കടത്തിവിടാന്‍, അയ്യപ്പന്മാരെ പതിനെട്ടാംപടി കയറ്റിവിടാന്‍, അവിടെ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടത്ര പോലീസില്ലാതെ വിഷമിക്കുകയായിരുന്നു. ഒരു ജനാധിപത്യഭരണകൂടത്തില്‍ ഒരു മുഖ്യമന്ത്രിയുടെ വണ്ടി പോകുമ്പോള്‍ രാജഭരണം നിലനില്‍ക്കുന്ന മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലോ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ അമേരിക്കയിലെ ഭരണഘടന തലവന്മാര്‍ക്കോ ഇല്ലാത്ത സുരക്ഷാ അകമ്പടി ഒരുക്കുന്നത് എന്തിനു വേണ്ടിയാണ്? മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? കേരളത്തിലെ ജനങ്ങളെ ആണോ പ്രതിപക്ഷത്തെയാണോ? തമ്മില്‍ തല്ലിയും പോരടിച്ചും പഴയ എ ഗ്രൂപ്പും ഐ ഗ്രൂപ്പും പുനരുജ്ജീവിപ്പിക്കാനും അതിന്റെ പേരില്‍ സ്ഥാനമാനങ്ങള്‍ പിടിച്ചു പറ്റാനും പങ്കുവെക്കാനും തത്രപ്പാട് പെടുന്ന ഈ പ്രതിപക്ഷത്തെ ആര് ഭയപ്പെടാന്‍. കേരളത്തിലെ ഏതെങ്കിലും പൊതുജന പ്രശ്‌നങ്ങളില്‍ ഇവര്‍ ഇടപെട്ടതായി എന്നെങ്കിലും കേട്ടിട്ടുണ്ടോ? അവരെ ഭയന്നാണ് ഈ കോപ്രായമൊക്കെ കാട്ടുന്നതെങ്കില്‍ മുഖ്യമന്ത്രിയോട് സഹതാപം മാത്രമേ ഉള്ളൂ.

വര്‍ഷങ്ങളായി ഒരു പ്രശ്‌നവുമില്ലാതെ നടന്നിരുന്ന ശബരിമല തീര്‍ത്ഥാടനത്തെ ഈ നിലയിലാക്കിയതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണി സര്‍ക്കാരിനുമാണ്. 2018 ല്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട പിണറായി വിജയന്‍, അനുഷ്ഠാനങ്ങള്‍ക്കെതിരായ വിധിവരാന്‍ കാരണം സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം ആണെന്ന കാര്യം ഇനിയും സമ്മതിച്ചിട്ടില്ല. കോടതിവിധി ആചാരലംഘനത്തിന് അറിഞ്ഞോ അറിയാതെയോ അനുവാദം നല്‍കിയപ്പോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ശബരിമലയെ തകര്‍ക്കാന്‍ സാമൂഹിക വിരുദ്ധരായ വനിതാ താരങ്ങളെ തിരഞ്ഞുപിടിച്ച് പതിനെട്ടാംപടി കയറ്റാന്‍ ശ്രമം നടത്തിയത് മുഖ്യമന്ത്രിയുടെ മാത്രം നിര്‍ദ്ദേശം കാരണമാണ്. ഇന്ന് മാസപ്പടി കേസിലും എക്‌സാലോജിക്കിലും ഒക്കെ കുടുങ്ങി സ്വന്തം കുടുംബം കണ്ണീര്‍ വീഴ്ത്തുമ്പോള്‍ ആ കണ്ണീര്‍ ശബരിമലയിലെ ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ ഹൃദയം നുറുങ്ങിയ പ്രാര്‍ത്ഥനയില്‍ നിന്നാണ് എന്നകാര്യം മുഖ്യമന്ത്രി മറക്കരുത്. ഒരു മിനിറ്റില്‍ 100-120 പേര്‍ പതിനെട്ടാംപടി ചവിട്ടിയിരുന്നിടത്ത് മിനിറ്റില്‍ 50 പേരായി കുറഞ്ഞത് ആരുടെ പിടിപ്പുകേടാണ്? എവിടെയാണ് വീഴ്ച സംഭവിച്ചത്? ശബരിമലയില്‍ തിരക്ക് കുറയ്ക്കാന്‍ പൂര്‍ണ്ണസമയം നടതുറക്കണം, എരുമേലിയില്‍ വിമാനത്താവളം വരണം, അവിടെ പുതിയ വാണിജ്യ സമുച്ചയങ്ങള്‍ ഉണ്ടാകണം തുടങ്ങി നിരവധി സ്വപ്‌നങ്ങള്‍ പല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കും ഉണ്ട്. അതിനുവേണ്ടി ബോധപൂര്‍വ്വം കേരള പോലീസിനെ ഈ രീതിയില്‍ മാറ്റിമറിച്ചു എന്ന് സംശയിക്കാതിരിക്കാനാവില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമേറ്റശേഷം കേരള പോലീസ് എങ്ങനെയാണ് രോഗഗ്രസ്തമായതെന്ന് വ്യക്തമാക്കുന്നതാണ് വണ്ടിപ്പെരിയാറിലെ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന കേസ്. ആറു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന ഡി.വൈ.എഫ്.ഐ നേതാവായ അര്‍ജുന്‍ കുറ്റം ഏറ്റുപറഞ്ഞതാണ്. പക്ഷേ പ്രതിയെ ശിക്ഷിക്കാന്‍ വേണ്ട തെളിവുകള്‍ ഹാജരാക്കുന്നതില്‍ പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോടതി പ്രതിയെ വെറുതെവിട്ടു. കട്ടപ്പന പോക്‌സോ സ്‌പെഷ്യല്‍ കോടതിയാണ് പ്രതിയെ വെറുതെ വിട്ടത്. കേരളത്തില്‍ നിരവധി പോക്‌സോ കേസുകള്‍ പോലീസ് വ്യാജമായി എടുക്കുന്നുണ്ട്. പ്രണയം പോലും പോക്‌സോ കേസ് ആകുന്ന സമ്പ്രദായത്തെക്കുറിച്ച് കോടതി തന്നെ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ ആറ് വയസ്സുള്ള, പിന്നാക്ക ജാതിയില്‍പ്പെട്ട ഒരു പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന കേസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വസ്ത്രമോ ലഭ്യമായ മറ്റു തെളിവുകളോ ഡി.എന്‍.എ ടെസ്റ്റ് പോലും നടത്താതെ ഭരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രവര്‍ത്തകനെ ഊരിക്കൊടുത്ത പോലീസ് യജമാനന് വിശിഷ്ടസേവാ മെഡല്‍ തന്നെ കൊടുക്കണ്ടേ? ഇത് എത്രയോ ദിവസംമുമ്പ് തന്നെ മരിച്ച കുഞ്ഞിന്റെ അച്ഛനും അമ്മയും ചൂണ്ടിക്കാണിച്ചതാണ്.

എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തിയ പോലീസ് മനപ്പൂര്‍വ്വം പ്രതിക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കുകയായിരുന്നു. വെറുതെ വിട്ട പ്രതിയെ പോലീസ് ജീപ്പിലേക്ക് കയറ്റിയത് കാണേണ്ട കാഴ്ചയായിരുന്നു. ഒരു പ്രശ്‌നവുമില്ലാതെ നടന്നുപോകേണ്ട പ്രതിയെ പോലീസ് ജീപ്പില്‍ ഓടിച്ചു കയറ്റുകയായിരുന്നു. ഏതാണ്ട് ഇതുതന്നെയല്ലേ വാളയാറിലും സംഭവിച്ചത്? വാളയാറിലും പ്രതികള്‍ എന്ന് ആരോപിക്കപ്പെട്ടവര്‍ സി.പി.എം പ്രവര്‍ത്തകര്‍ ആയിരുന്നു. അവിടെയും തെളിവുകള്‍ മുഴുവന്‍ നശിപ്പിച്ച് കേസ് മുഴുവന്‍ ഇല്ലാതാക്കി പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കിയത് പോലീസ് തന്നെയായിരുന്നു എന്നകാര്യം എല്ലാവര്‍ക്കും അറിയാം. ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യാസഹോദരന്റെ സുഹൃത്തുക്കള്‍ എന്ന ലേബലില്‍ ആയിരുന്നു ആ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത്. വാളയാറിലെ പെണ്‍കുട്ടിയുടെ അമ്മ തലമുണ്ഡനം ചെയ്താണ് പ്രതിഷേധിച്ചതെങ്കില്‍, വണ്ടിപ്പെരിയാറിലെ അമ്മ കോടതിമുറ്റത്ത് പറഞ്ഞത് കോടതിയും പോലീസും വെറുതെ വിട്ടാലും എന്റെ ഭര്‍ത്താവ് നിന്നെ വിടില്ല എന്നാണ്. കേരളാ പോലീസിനും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനുമുള്ള മുന്നറിയിപ്പാണിത്. നീതി കിട്ടിയില്ലെങ്കില്‍, സത്യം പുലര്‍ന്നില്ലെങ്കില്‍ സ്വയം നീതി നടപ്പിലാക്കാന്‍ ജനങ്ങള്‍ തയ്യാറാകും എന്ന മുന്നറിയിപ്പ്. മലപ്പുറത്തെ ശങ്കരനാരായണന്‍ എന്ന ഒരു പിതാവ് മകളെ ബലാത്സംഗം ചെയ്ത് കൊന്ന ആളെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് കേരളം കണ്ടതാണ്.

മുഖ്യമന്ത്രി പിണറായി വിജയനും ഒരു മകളുണ്ട്. വണ്ടിപ്പെരിയാറിലെയും വാളയാറിലെയും കൊല്ലപ്പെട്ട പെണ്‍മക്കളുടെ കുടുംബത്തിന്റെ വികാരം മുഖ്യമന്ത്രി മനസ്സിലാക്കേണ്ടതാണ്. അത് മനസ്സിലാകാതെ പോകുന്നെങ്കില്‍ അതിന്റെ കാരണം രാഷ്ട്രീയ താല്‍പര്യമാണ് എന്ന് പറയാതിരിക്കാന്‍ വയ്യ. സി.പി.എമ്മില്‍ ഇത് പതിവാണ്. സ്ത്രീപീഡനത്തിന് പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെയടുത്ത് പീഡനത്തിന്റെ തീവ്രത അളക്കാന്‍ പോയ എ.കെ.ബാലനും പി.കെ. ശ്രീമതിയും ഉള്ള പാര്‍ട്ടിയില്‍ ഇതല്ല ഇതിനപ്പുറവും നടക്കും. പക്ഷേ, ഇടതുപക്ഷം വരും എല്ലാം ശരിയാകും എന്ന് പറഞ്ഞിടത്ത് കഴിഞ്ഞ ദിവസങ്ങളിലെ ഓരോരോ സംഭവങ്ങളും മുഖ്യമന്ത്രി ഒന്ന് പരിശോധിക്കണം. സത്യത്തിനോട് എന്തെങ്കിലും പ്രതിപത്തിയുണ്ടെങ്കില്‍ നെഞ്ചില്‍ കൈവെച്ച് മുഖ്യമന്ത്രി ആലോചിക്കണം. ജെസ്‌ന എന്ന വനിതാ ഡോക്ടറെ സ്ത്രീധനം ചോദിച്ച് മരണത്തിലേക്ക് തള്ളിവിട്ടവനും ഇടതുപക്ഷ നായകനാണ്. സ്ത്രീധനപീഡനത്തിന് നേതൃത്വം കൊടുത്ത അവന്റെ ബാപ്പയെ ഇനിയും കണ്ടെത്താനും അറസ്റ്റ് ചെയ്യാനും കേരള പോലീസിന് കഴിഞ്ഞിട്ടില്ല. ശബരിമല തീര്‍ത്ഥാടകരുടെ കാര്യം അങ്ങനെ. വാളയാറിന് പിന്നാലെ വണ്ടിപ്പെരിയാറില്‍ ഇങ്ങനെ. ആഭ്യന്തരവകുപ്പില്‍, പോലീസ് ഭരണത്തില്‍ ഒരു ശരാശരി ഇടപെടല്‍ എങ്കിലും നടത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആലോചിക്കണം.

വണ്ടിപ്പെരിയാറിലെ പ്രതിയെ വെറുതെ വിട്ട പോക്‌സോ കോടതി പ്രകടിപ്പിച്ച തെളിവുകള്‍ ഇല്ല എന്ന വാദം മുഖവിലയ്‌ക്കെടുത്തുകൊണ്ടു തന്നെ ഒരു സാധാരണക്കാരന്റെ സംശയം ചോദിക്കാതിരിക്കാന്‍ ആവില്ല. അങ്ങനെയെങ്കില്‍ ഈ കേസില്‍ പുനഃരന്വേഷണമോ സിബിഐ അന്വേഷണമോ അല്ലേ വേണ്ടത്? തെളിവ് നശിപ്പിച്ചത് ആരാണെന്ന് കണ്ടെത്തേണ്ടേ? ഒത്തുകളിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ആരാണെന്ന് പൊതുജനങ്ങള്‍ അറിയേണ്ടേ? ഈ കേസില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്, അത് പുറത്തു വരേണ്ടതുമുണ്ട്. കുറ്റം സമ്മതിച്ച ഒരു പ്രതിയെ, ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കൊടും കുറ്റവാളിയെ സമൂഹത്തിലേക്ക് വീണ്ടും ഒരു ഉപാധിയും അന്വേഷണവും ഇല്ലാതെ തുറന്നുവിടുമ്പോള്‍ അത് കൊടുക്കുന്ന സന്ദേശം വളരെ വലുതാണ്. ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ അംഗമായാല്‍ എന്തും ചെയ്യാം എന്ന സന്ദേശം. ഏത് കൊടും ക്രിമിനലിനും സുരക്ഷയൊരുക്കാന്‍ കേരള പോലീസിനെ പോലും രാഷ്ട്രീയ നേതൃത്വം അടിമയാക്കും എന്ന സന്ദേശം. അതിനപ്പുറത്തേക്ക് പോകാന്‍ കുറ്റവാളിയെ ശിക്ഷിക്കാന്‍ കഴിയാതെ നിസ്സംഗനായ വായില്ലാക്കുന്നിലപ്പനായി നിയമസംവിധാനം മാറും എന്ന സന്ദേശം.

ഇത് പൊതു സമൂഹത്തില്‍ സൃഷ്ടിക്കാന്‍ പോകുന്ന പ്രതിഫലനങ്ങള്‍ ചെറുതല്ല. കോടതിക്ക് തെറ്റുപറ്റി എന്നോ വീഴ്ച പറ്റിയെന്നോ പറയുന്നില്ല. പക്ഷേ, പ്രോസിക്യൂഷന്‍ പരാജയപ്പെട്ടപ്പോള്‍, തെളിവുകള്‍ ശേഖരിക്കാതിരുന്നപ്പോള്‍, ഡി.എന്‍.എ ടെസ്റ്റ് നടത്താതിരുന്നപ്പോള്‍ മരണപ്പെട്ട ആറുവയസ്സുകാരിയോട് നീതി പുലര്‍ത്താന്‍ നീതിപീഠത്തിന് ബാധ്യതയില്ലേ എന്ന ചോദ്യം അവശേഷിക്കുന്നു. നീതിപീഠത്തിന്റെ വിശ്വാസ്യത ചോര്‍ന്നു പോകാതിരിക്കാനെങ്കിലും ഈ കേസില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി സ്വമേധയാ ഇടപെടണം. വിധി റദ്ദാക്കിയാലും ഇല്ലെങ്കിലും ഈ കേസിലെ വീഴ്ച അന്വേഷിക്കുകയും പുനരന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തില്ലെങ്കില്‍ നീതിപീഠത്തിനോടുള്ള വിശ്വാസവും ബഹുമാനവും ഇല്ലാതാകും. ആറുവയസ്സുകാരിയായ, ബാല്യം വിട്ടുമാറാത്ത ഒരു പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന നരാധമനെ രാഷ്ട്രീയത്തിന്റെ പേരില്‍ പോലീസ് തെളിവുകള്‍ ശേഖരിക്കാതെ വെറുതെ വിടാന്‍ അവസരം ഒരുക്കിയിട്ടുണ്ടെങ്കില്‍ അത് തുറന്നുകാട്ടാനുള്ള ആര്‍ജ്ജവവും അന്തസ്സും നീതിപീഠത്തിന് ഉണ്ടാകണം. ഇല്ലെങ്കില്‍ ശങ്കരനാരായണന്മാര്‍ വീണ്ടും ഉണ്ടാകും, അവര്‍ നീതി നടപ്പാക്കും. അതൊരു ജനാധിപത്യ സംവിധാനത്തില്‍, ശക്തമായ നീതിനിര്‍വഹണ സംവിധാനമുള്ള ഒരു രാജ്യത്ത് ഒട്ടും ആശാസ്യമല്ല.

വാളയാറിലും വണ്ടിപ്പെരിയാറിലും ഉണ്ടായ ഈ അനവധാനത നീതിപീഠം പരിശോധിക്കേണ്ടതല്ലേ? അതേപോലെ തന്നെയല്ലേ ദേവസ്വം ബഞ്ചിന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍ കാര്യങ്ങള്‍ നടക്കുന്ന ശബരിമലയിലും. എന്തുകൊണ്ട് ശബരിമലയില്‍ ഇത്രയും പ്രതിസന്ധി ഉണ്ടായിട്ടും ബഹുമാനപ്പെട്ട കോടതിയോ അല്ലെങ്കില്‍ അഭിഭാഷക കമ്മീഷനോ അമിക്കസ്‌ക്യൂറിയോ ശബരിമലയില്‍ പോയില്ല എന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതാണ്. വൈകി വരുന്ന നീതിയും നിഷേധിക്കപ്പെട്ട നീതിയും ഒരുപോലെ തന്നെയാണ് എന്നകാര്യം ഓര്‍മിപ്പിക്കട്ടെ. കേരള പോലീസിന്റെ കാര്യക്ഷമത പുനഃപരിശേധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ശബരിമലയും വണ്ടിപ്പെരിയാറും കേരളാ പോലീസും
ജി.കെ.സുരേഷ് ബാബു

Share3TweetSendShare

Related Posts

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

ഹിന്ദുക്കളും ജീവിച്ചോട്ടെ

ഹിന്ദുക്കളും ജീവിച്ചോട്ടെ

മാധ്യമരംഗത്തെ വിഷപ്പാമ്പുകൾ

മാധ്യമരംഗത്തെ വിഷപ്പാമ്പുകൾ

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം

തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News