കോഴിക്കോട് :പ്രശസ്ത കാര്‍ട്ടൂണിസ്റ്റും മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസ് പരസ്യവിഭാഗം സെക്ഷന്‍ ഓഫീസറും ആയ രജീന്ദ്രകുമാര്‍ (59) അന്തരിച്ചു. രാജ്യാന്തരപുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹം കേസരിക്കു വേണ്ടിയും ധാരാളം കാര്‍ട്ടൂണുകളും ചിത്രങ്ങളും വരച്ചിട്ടുണ്ട്. കൂത്തുപറമ്പ് മാങ്ങാട്ടിടം കെ.ടി. ഗോപിനാഥിന്റെയും സി. ശാരദയുടെയും മകനാണ്. ഭാര്യ മിനി. മക്കള്‍: മാളവിക, ഋഷിക.