പിണറായി വിജയന് ഭരിക്കുന്ന കേരളത്തില്‍ പലസ്തീനു ഐക്യദാര്‍ഢ്യം പ്രകടപ്പിച്ചുകൊണ്ട് റാലി നടത്താം. കുഴപ്പമില്ല. എന്നാല്‍ ഇസ്രായേലിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഒരു പരിപാടി പോലും സംഘടിപ്പിക്കാന്‍ പാടില്ല. ഇത് വിജയന് സഖാവിന്റെ കല്പനയാണ്. അത് ലംഘിക്കുന്നവരെ വിജയന് സഖാവിന്റെ പോലീസ് കേസില്‍ കുടുക്കും. വിവിധ ക്രിസ്ത്യന്‍ സഭകള്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച, ഇസ്രായേലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള പരിപാടിയില്‍ പങ്കെടുത്ത നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറും സംഘാടകരായ ക്രിസ്ത്യന്‍ സഭാ നേതാക്കളുമാണ് പ്രതികളാക്കപ്പെട്ടത്. നിയമവിരുദ്ധമായി സംഘം ചേരല്‍, റോഡ് തടയല്‍, അക്രമത്തിന് പ്രേരണ നല്കല്, അപകടമുണ്ടാക്കല്‍ എന്നിവയാണത്രെ അവര്‍ ചെയ്ത കുറ്റങ്ങള്‍. ഒക്ടോബര്‍ 7ന് ഇസ്രായേലില്‍ നടന്ന ക്രൂരമായ ഭീകരാക്രമണത്തില്‍ പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ഇസ്രായേല്‍-ഹമാസ് യുദ്ധത്തെ തുടര്‍ന്നു കേരളത്തില്‍ പരക്കെ പാലസ്തീന് ഐക്യദാര്‍ഢ്യ പ്രകടനവും റാലിയും നടന്നിട്ടുണ്ട്. പലതിലും പ്രകോപനപരമായ മുദ്രവാക്യവും ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് റാലിയില്‍ പ്രസംഗിച്ച രാജ്മോഹന്‍ ഉണ്ണിത്താന് ആവശ്യപ്പെട്ടത് ഇസ്രായേല്‍ പ്രധാനമന്ത്രിയെ തൂക്കിക്കൊല്ലണമെന്നാണ്. ജമാഅത്തെ ഇസ്ലാമിയുടെ സോളിഡാരിറ്റി സംഘടിപ്പിച്ച റാലിയില്‍ ഉയര്‍ന്നത് ഹിന്ദുത്വത്തെ ഉന്മൂലനം ചെയ്യണമെന്നാണ്. ഇതൊന്നും കേസ്സെടുക്കാനുള്ള വകുപ്പായി സിപിഎമ്മിന്റെ കീഴിലെ ആഭ്യന്തരവകുപ്പ് കാണുന്നില്ല. സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് ദേശസുരക്ഷയെ ബാധിക്കുന്ന പലസ്തീന് അനുകൂല നിലപാടെടുക്കാം. ഇസ്രായേല്‍ എന്ന് ആരെങ്കിലും മിണ്ടിപ്പോയാല്‍ അവന്റെ ചീട്ടു കീറിയതുതന്നെ.