Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

അഗ്രേ പശ്യാമി

ഡോ.ഇ.പി.ജ്യോതിഡോ.ഇ.പി.ജ്യോതി
17 November 2023

സാമൂഹികനന്മ ലക്ഷ്യമാക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ അര്‍ത്ഥസമ്പന്നവും സ്വീകാര്യവുമാണ്. അതിന് ശാസ്ത്രാവബോധവും സാമൂഹികജാഗ്രതയും അത്യാവശ്യമത്രേ. ഇവിടെ യാതൊരു നൈതികസന്ദേഹത്തിനും സ്ഥാനമില്ല. കര്‍ത്തവ്യത്തെയും അകര്‍ത്തവ്യത്തെയും വിവേചിച്ചറിഞ്ഞു നിശ്ചയിക്കുന്നതിന് ശാസ്ത്രവിധിബോധം അത്യാവശ്യമാണെന്ന് ഗീത ഉദ്‌ബോധിപ്പിക്കുന്നുണ്ട്. അറിവിലൂടെ തിരിച്ചറിവിലേക്കെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണത്. ശാസ്ത്രവിധിപ്രകാരമുള്ള കര്‍മങ്ങളാണ് പ്രധാനം. അത്തരമൊരു സന്ദേശമാണ് ഗുരുവായൂര്‍ ഏകാദശി വിവക്ഷിക്കുന്നത്. ഏകാദശി അറിഞ്ഞ് അനുഷ്ഠിക്കുന്നതിലൂടെ മാനസികവും ശാരീരികവുമായ പരിവര്‍ത്തനമാണ് സാധ്യമാവുന്നത്. മനസ്സിന്റെയും ശരീരത്തിന്റെയും ആവശ്യങ്ങളും പ്രവര്‍ത്തനവും ബോധ്യപ്പെടുന്നതോടൊപ്പം സ്വയം പഠിക്കുന്നതിനും യുക്തിപരമായ വിശകലനത്തിനും കഴിയേണ്ടതുണ്ട്.

Google NewsAdd Kesari Weekly as a preferred source on Google

ഏകാദശിയുടെ മഹത്വം
പതിനൊന്ന് എന്നര്‍ത്ഥം വരുന്ന സംസ്‌കൃത പദമാണ് ഏകാദശി. ഏകം ഒന്ന്. ദശം പത്ത്. അതായത് കറുത്ത വാവോ വെളുത്ത വാവോ കഴിഞ്ഞു വരുന്ന പതിനൊന്നാം ദിവസം. വൃശ്ചികമാസം വെളുത്ത പക്ഷം ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശിയായി അനുഷ്ഠിക്കുന്നത്. പത്മപുരാണം, വിഷ്ണുപുരാണം, മഹാഭാഗവതം, നാരദപുരാണം, അഗ്നിപുരാണം, ഭവിഷ്യപുരാണം, ബ്രഹ്‌മവൈവര്‍ത്തകപുരാണം, വരാഹപുരാണം, സ്‌കന്ദപുരാണം, ഗരുഡപുരാണം, ഗര്‍ഗ്ഗഭാഗവതം, അംബരീഷചരിതം, രുഗ്മാംഗദചരിതം എന്നിവയെല്ലാം ഏകാദശിയുടെ മാഹാത്മ്യം വെളിപ്പെടുത്തുന്നു. ഏകാദശിയുമായി തുലനം ചെയ്യാവുന്ന മറ്റൊരു തീര്‍ത്ഥവും ദാനവും ജപവും ഹോമവുമില്ലെന്ന് ഗരുഡപുരാണവും ഏകാദശിവ്രതം അനുഷ്ഠിച്ചാല്‍ മേരുതുല്യമായ പാപങ്ങള്‍ പോലും നശിക്കുമെന്ന് സ്‌കന്ദപുരാണവും വ്യക്തമാക്കുന്നു.

ഏകാദശ്യാം വിഷ്ണുപൂജാം കാര്യാ സര്‍വോപകാരിണീ
ധനവാന്‍ പുത്രവാന്‍ ലോകേ വിഷ്ണുലോകേ മഹീയതേ

ADVERTISEMENT

ഏകാദശിതിഥിയിലെ വിഷ്ണുപൂജയിലൂടെ ധനസമ്പത്തും പുത്രസമ്പത്തും കൈവരിക്കാമെന്ന് അഗ്നിപുരാണം വെളിപ്പെടുത്തുന്നു.

ഗുരുവും വായുവും ചേര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത്, മഹാവിഷ്ണു യോഗനിദ്രയില്‍ നിന്നുണര്‍ന്നത്, മേല്പുത്തൂര്‍ നാരായണ ഭട്ടതിരി നാരായണീയം ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്ക് നഷ്ടപ്പെട്ട ശബ്ദം തിരികെ ലഭിച്ചത്, ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് ഗീത ഉപദേശിച്ചത്, ശങ്കരാചാര്യര്‍ ഗുരുവായൂരിലെത്തി പൂജാക്രമങ്ങള്‍ ചിട്ടപ്പെടുത്തിയത്, ശങ്കരാചാര്യര്‍, കുറൂരമ്മ, വില്വമംഗലം, പൂന്താനം എന്നിവര്‍ക്ക് ഭഗവാന്റെ ദര്‍ശനഭാഗ്യം സിദ്ധിച്ചത് തുടങ്ങിയവയെല്ലാം സംഭവിച്ചത് ഏകാദശി തിഥിയിലാണെന്നാണ് വിശ്വാസം. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണാര്‍ത്ഥം 1974 മുതല്‍ ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂര്‍ക്ഷേത്രത്തില്‍ ചെമ്പൈ സംഗീതോത്സവം വിശേഷാല്‍ ചടങ്ങായി നടത്തിവരുന്നു.

സൂര്യോദയത്തിന് ദശമിബന്ധമുള്ള ഏകാദശിക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിക്ക് ആനന്ദപക്ഷ ഏകാദശി എന്നും പറയുന്നു. ഏകാദശിയുടെ അവസാന പതിനഞ്ച് നാഴികയും ദ്വാദശിയുടെ ആദ്യപതിനഞ്ച് നാഴികയും ചേര്‍ന്ന ഹരിവാസരത്തിലുള്ള അഖണ്ഡനാമം മുഖ്യമാണ്. ദശമിയിലെ ഒരിക്കല്‍, പ്രാര്‍ത്ഥന, ഏകാദശിക്കുള്ള വിഷ്ണുക്ഷേത്ര ദര്‍ശനം, വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം എന്നീ അര്‍ച്ചനകള്‍, വിഷ്ണുഭജനം, ഉപവാസം എന്നിവയും ദ്വാദശിക്ക് തുളസിതീര്‍ത്ഥം സേവിക്കലും അതിനുശേഷം പാരണയോടെയുള്ള വ്രതം അവസാനിപ്പിക്കലുമാണ് മൂന്ന് ദിവസങ്ങളിലായി അനുഷ്ഠിക്കപ്പെടുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പതിവു പൂജകള്‍ക്കു പുറമെ ത്രയോദശി വിഭവങ്ങളടങ്ങിയ പ്രസാദ ഊട്ടോടെയാണ് ഏകാദശിയുടെ സമാപനം. ഏകാദശിക്ക് ഉച്ചയുറക്കം നിഷിദ്ധമാണ്. നിലത്ത് പുല്ലുപായയിലേ കിടക്കാവൂ എന്ന നിഷ്‌ക്കര്‍ഷയുണ്ട്. ഭുജിലെ ശ്രീ സ്വാമിനാരായണ്‍ മന്ദിര്‍ പ്രസിദ്ധീകരിച്ച ഇ-ബുക്കില്‍ ഏകാദശിയുടെ ആത്മീയ ഗുണം, വ്രതത്തിന്റെ പ്രസക്തി, ഉപവാസം, പൂജകള്‍ എന്നിവ വിശദീകരിക്കുന്നുണ്ട്. ഹൈന്ദവരുടെ ഏകാദശി വ്രതത്തെക്കുറിച്ചും വ്യത്യസ്ത ഉപവാസങ്ങളെക്കുറിച്ചും, പതിനാറാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ പോര്‍ച്ചുഗീസ് സഞ്ചാരിയായ ഫെറിയ വൈ സൂസ രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്.

ഉപവാസം: വിശ്വാസവും ശാസ്ത്രവും
വിശ്വാസാധിഷ്ഠിതമാണെങ്കിലും ഏകാദശിയോടനുബന്ധിച്ചുള്ള ഉപവാസം ശാസ്ത്രീയപ്രാധാന്യമുള്ളതാണ്. ഏകാദശി അറിഞ്ഞനുഷ്ഠിക്കണമെന്നു പറയുന്നതിനടിസ്ഥാനവും ഇതാണ്. ശരീരത്തിലെ മാലിന്യം മലം, മൂത്രം, വിയര്‍പ്പ് എന്നിവയിലൂടെ പുറന്തള്ളപ്പെടുമെങ്കിലും ചെറിയൊരംശം ശരീരത്തില്‍ ശേഖരിക്കപ്പെടുന്നു. ഉപവാസമനുഷ്ഠിക്കുന്നതിലൂടെ സാധാരണ തോതിലുള്ള ഊര്‍ജോത്പാദനം സാധ്യമല്ലാതാവുകയും ശരീരത്തിലടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പും മറ്റു രാസവസ്തുക്കളും ഊര്‍ജമായി പരിണമിക്കുകയും ചെയ്യുന്നു. ഉപവാസസമയത്തെ സാധാരണ ശീലത്തില്‍ കവിഞ്ഞ അളവിലുള്ള ജലപാനം രക്തത്തിന്റെ കട്ടി കുറക്കുകയും ശരീരത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യുന്നു. മനുഷ്യശരീരത്തിലെ തൊണ്ണൂറ് ശതമാനത്തിനടുത്ത് ദഹനവ്യവസ്ഥയിലുള്ള സിറാടോണിന്‍ എന്ന രാസപരിവാഹകവസ്തു തലച്ചോറിലെ ഉപയോഗത്തിനനുസരിച്ച് തലച്ചോറിലും ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് വൈകാരികാവസ്ഥയെ മാത്രമല്ല ദഹനം, വിശപ്പ്, ഉറക്കം, പെരുമാറ്റം, ഓര്‍മ, ലൈംഗിക താല്‍പര്യം എന്നിവയെകൂടി സ്വാധീനിക്കുമെന്നും മനോരോഗവിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഉപവാസം ശരീര നിയന്ത്രണവും ശുദ്ധീകരണവുമാണ് സാധ്യമാക്കുന്നത്.

ശരീരത്തെയും മനസ്സിനെയും ക്രമീകരിക്കുന്നതില്‍ ഹോര്‍മോണുകള്‍ക്കുള്ള സ്വാധീനം വളരെ വലുതാണ്. ഉല്‍ക്കണ്ഠ, മാനസികസമ്മര്‍ദ്ദം എന്നിയ്ക്ക് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണമായേക്കാം. ഉപവാസം ശരീരവും മനസ്സും നിയന്ത്രിക്കുന്നു. തീവ്ര ഉപവാസം ശരീരത്തെ പ്രതികൂലമായി ബാധിച്ചേക്കാം. എന്നാല്‍ ഏകാദശിവ്രതത്തിന്റെ ഭാഗമായുള്ള ഉപവാസത്തോടൊപ്പമുള്ള പ്രാര്‍ത്ഥനയും ധ്യാനവും ഹോര്‍മോണുകളെ ഒരു പരിധി വരെ നിയന്ത്രിക്കുമെന്ന് ആയുര്‍വേദവും ഹോമിയോപ്പതിയും ശരിവെക്കുന്നു. ശരീരത്തില്‍ ഊര്‍ജം വഹിക്കുന്ന പിംഗളനാഡി സൗരോര്‍ജവുമായും ഇഡനാഡി ചന്ദ്രോര്‍ജവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ധ്യാനവും യോഗയും ഇവയുടെ ഊര്‍ജത്തെ സന്തുലിതാവസ്ഥയിലെത്തിക്കുന്നതിലൂടെ ശരീരത്തിലെ ജൈവരാസഘടകങ്ങളും സൗരയൂഥവുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കപ്പെടുന്നു. ‘മരുന്ന് കഴിക്കാതിരിക്കാന്‍ പറയണം’ എന്നാണ് കനേഡിയന്‍ വൈദ്യനായ വില്യം ഓസ്ലര്‍ അഭിപ്രായപ്പെട്ടത്. ശരീരത്തിലുണ്ടാകുന്ന ഏതൊരു മാറ്റവും മനസ്സിനെ ബാധിച്ചേക്കാം. ശരീരത്തെ രഥമായും ജീവാത്മാവിനെ രഥത്തിന്റെ സാരഥിയായും മനസ്സിനെ കടിഞ്ഞാണായും തിരിച്ചറിയണമെന്ന കഠോപനിഷത്ത് മന്ത്രം സാന്ദര്‍ഭികമായി പരാമര്‍ശിക്കട്ടെ. അറിവും തിരിച്ചറിവും സ്വായത്തമാക്കിയുള്ള ഉപവാസവും പ്രാര്‍ത്ഥനയും ധ്യാനവും ചേര്‍ന്നുള്ള ഗുരുവായൂര്‍ ഏകാദശി ആരോഗ്യമുള്ള മനസ്സും ശരീരവുമാണ് ഉറപ്പുവരുത്തുന്നത്. ആത്മീയ ഔന്നത്യമാണ് വിളംബരം ചെയ്യുന്നത്.

Tags: ഗുരുവായൂര്‍ ഏകാദശി
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies