കൊച്ചി: ഇരുപത്തി ആറാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവസമിതിയുടെ ആഭിമുഖ്യത്തിലുള്ള കെ. രാധാകൃഷ്ണൻ പുരസ്കാരത്തിന് മാധ്യമ പ്രവർത്തകൻ കാവാലം ശശികുമാറിനെ തെരെഞ്ഞെടുത്തു. ശശികുമാറിന്റെ ‘ധർമ്മായണം’ എന്ന സാഹിത്യകൃതിക്കാണ് പുരസ്കാരം. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. 1989 മുതൽ വിവിധ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്ന കാവാലം ശശികുമാർ നിലവിൽ കോഴിക്കോട് ജന്മഭൂമിയിൽ ഡെപ്യൂട്ടി എഡിറ്ററാണ്. ഡിസംബർ മൂന്നിന് അന്താരാഷ്ട്ര പുസ്തകോത്സവവേദിയിൽ വച്ച് മങ്കൊമ്പ് ഗോപാലകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും.