Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

‘സഹജരേ, നിങ്ങള്‍ ആരുടെ പക്ഷത്ത്?’

ഒ.വി.വിജയൻഒ.വി.വിജയൻ
17 November 2023

അറുപതു ലക്ഷം (എണ്‍പതു ലക്ഷമെന്ന് ഇന്നത്തെ തെളിവുകള്‍ സൂചിപ്പിക്കുന്നു – ലേഖകന്‍) ജൂതന്മാര്‍ കശാപ്പു നിലങ്ങളിലേക്കും വിഷവാതകച്ചൂളകളിലേക്കും കിഴവന്മാരും പെണ്ണുങ്ങളും കൈക്കുഞ്ഞുങ്ങളും നയിക്കപ്പെട്ടപ്പോള്‍, അവിടെ രാഷ്ട്രീയം അവസാനിക്കുകയും മതത്തിന്റെയോ, കലയുടെയോ സനാതനത്വമുള്ള ഒരു മാനവികമൂല്യം ആവിര്‍ഭവിക്കുകയും ചെയ്യുന്നു. വരുന്ന തലമുറകളത്രയും സ്വയം ചോദിക്കേണ്ട ചോദ്യം അവിടെ തുടങ്ങിയതാണ്: സഹജരേ, നിങ്ങള്‍ ആരുടെ ഭാഗത്താണ്? വാതകച്ചൂളയിലേക്ക് ഒന്നുമറിയാതെ പോകുന്ന ഈ കൈക്കുഞ്ഞിന്റെ ഭാഗത്തോ അതോ ആ ചൂളകള്‍ ഇവിടെ സ്ഥാപിച്ചവരുടെ ഭാഗത്തോ?

Google NewsAdd Kesari Weekly as a preferred source on Google

ഇസ്രായേലിന്റെ പിറവി ഈ ചോദ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പല വര്‍ഗങ്ങളും പലതരം ദുരിതങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, സമകാല സ്മരണയുടെ ദൂരങ്ങള്‍ക്കകത്തു മനുഷ്യരെ ചൂളയിലെരിച്ചു കൊന്നത് ഇതാദ്യമായിട്ടാണ്. എരിച്ചു കൊല്ലപ്പെട്ടവരുടെ സ്വര്‍ണപ്പല്ലുകള്‍ പോലും പറിച്ചെടുത്ത് ഉരുക്കി സ്വര്‍ണമാക്കിയതും, അവരുടെ ഉടലുകളില്‍ നിന്നു കൊഴുപ്പെടുത്തു സോപ്പുണ്ടാക്കിയതും, അവരുടെ തൊലിയില്‍ പച്ചകുത്തിയേടം എടുത്ത് ഊറയ്ക്കിട്ടു വൈദ്യുത വിളക്കുകള്‍ക്കു മറകളുണ്ടാക്കിയതും ഇതാദ്യമായിട്ടാണ്. ബൃഹത്തായ ഈ പാപത്തിനു തുല്യമായി മറ്റൊന്നുംതന്നെ മനുഷ്യ ചരിത്രത്തില്‍ സംഭവിച്ചിരുന്നില്ല. നാമേവരുടേയും പാപമാണത്. ഹിറ്റ്‌ലറുമായി (ഒഴികഴിവ് എന്തുമാകട്ടെ) ഒരു താത്കാലിക സന്ധിയിലേര്‍പ്പെട്ട സ്റ്റാലിന്റെയും ഹിറ്റ്‌ലറുടെ വളര്‍ച്ചയെ ഒരുതരം കൗതുകത്തോടെ കണ്ട പാശ്ചാത്യ നേതാക്കന്മാരുടെയും പാപമാണത്. ഈ പാപത്തിനായി നമുക്കു ചെയ്യാവുന്ന പ്രായശ്ചിത്തങ്ങളില്‍ ഏറ്റവും എളിയതു മാത്രമാണ് ഇസ്രായേലിനെ നാം പൂര്‍ണ്ണമായും അഗീകരിക്കുക എന്നത്.

രണ്ടായിരം കൊല്ലം മുമ്പു തന്നെ തങ്ങളുടെ ഗോത്രത്തെ അഭയാര്‍ത്ഥികളാക്കി ലോകത്തിന്റെ കോണുകളിലേക്ക് പായിച്ച ‘ഡയസ്‌പോറ’ ജൂതന്റെ ഗോത്രസ്മരണയെ ക്ഷയിപ്പിച്ചില്ല. അഗതിയായ ഈ പ്രതിഭാശാലി തന്റെ പലായനത്തിലൂടെയത്രയും തീക്ഷ്ണമായ ഒരഗ്‌നിശിഖയായി അതിനെ സൂക്ഷിച്ചു. അങ്ങനെ ഇരുപതു നൂറ്റാണ്ടുകള്‍ക്കു ശേഷം അവന്‍ അവന്റെ ജന്മഭൂമിയിലേക്കു തിരിച്ചു പോയി. ഇസ്രായേല്‍ പിറന്ന നാള്‍ തൊട്ട്, ആ നിമിഷം തൊട്ട്, അതിനെ നശിപ്പിക്കുക  ‘(crush Israel)’ എന്നതായിരുന്നു അറബ് രാഷ്ട്രങ്ങളുടെ നയം. അവരോട് എന്തെങ്കിലും ഒത്തുതീര്‍പ്പിലെത്താനുള്ള ഇസ്രായേലിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇസ്രായേലിന്റെ അതിരുകളെ അംഗീകരിക്കാന്‍ ഒരറബ് രാഷ്ട്രവും തയ്യാറായില്ല. പതിറ്റാണ്ടുകളുടെ ഈ തയ്യാറില്ലായ്മയുടെ ഫലമായിട്ടായിരുന്നു ഇസ്രായേല്‍ സമരസന്നദ്ധമായിത്തീര്‍ന്നത്, ജനനിവാസമില്ലാത്ത സൈന്യമായി മരുഭൂമി കൈയടക്കിയത്.

ADVERTISEMENT

പ്രാകൃതങ്ങളും ജനായത്ത വിരുദ്ധങ്ങളുമായ മദ്ധ്യ പൗരസ്ത്യദേശത്തു ജനാധിപത്യമുറ കൈക്കൊള്ളുന്ന ഏകരാഷ്ട്രം ഇസ്രായേലാണെന്ന വസ്തുത നാം സ്മരിക്കുക.

(ഒ.വി.വിജയന്റെ ‘ഇന്ദ്രപ്രസ്ഥം’ എന്ന ലേഖന സമാഹാരത്തില്‍ നിന്ന്, ഡി.സി.ബുക്‌സ്, 2023)

 

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies