കോഴിക്കോട്: മയിൽപ്പീലി സമ്പൂർണ്ണ ചിത്രകഥ ” ഛത്രപതി ശിവജി” മയിൽപ്പിലിക്കൂട്ടത്തിൻ്റെ ദീപാവലി കുടുംബ സംഗമം പ്രഞ്ജ-2023ൻ്റെ വേദിയിൽ വച്ച് മയിൽപ്പീലി മാസികയുടെ മാനേജിങ് എഡിറ്റർ കെ.പി ബാബുരാജൻ മാസ്റ്റർ നേഷണൽ ഇൻസ്റ്റൂറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോടിലെ ബയോഎൻജിനിയറിങ് വിഭാഗം തലവൻ Dr ബൈജു ജി നായർക്ക് നൽകികൊണ്ട് പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ദിവ്യാംഗ് ഫൗണ്ടേഷൻ ചെയർമാൻ പ്രജിത്ത് ജയപാൽ, ചലച്ചിത്ര സംവിധായകൻ ഡിനു ഡാനിയൽ, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ സി.എസ് സത്യഭാമ, രാഷ്ട്രസേവികാസമിതി സംസ്ഥാന തരുണി പ്രമുഖ് വി.അവന്തിക, മയിൽപ്പീലിക്കൂട്ടം അംഗങ്ങളായ ദേവനന്ദ സന്തോഷ്, നേഹ എന്നിവർ പങ്കെടുത്തു.