Tuesday, July 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

മുതിർന്ന ആർ.എസ്സ്.എസ്സ് പ്രചാരകൻ ആർ.ഹരി അന്തരിച്ചു

Oct 29, 2023, 08:55 am IST

മുതിർന്ന ആർ എസ്സ് എസ്സ് പ്രചാരകനും , പ്രശസ്ത എഴുത്തുകാരനും, ചിന്തകനും, പ്രഭാഷകനുമായ ആർ. ഹരി എന്ന ഹരിയേട്ടൻ അന്തരിച്ചു. ആദരാഞ്ജലി 🙏🏻

എറണാകുളം സ്വദേശിയായ ആർ. ഹരി 1930ൽ തെരുവിപറമ്പിൽ ടി. ജെ. രംഗഷേണായിയുടെയും പത്മാവതിദേവിയുടെയും 10 മക്കളിൽ രണ്ടാമനായി ജനിച്ചു. സെന്റ് ആൽബർട്സ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസകാലത്തും ഹൈസ്കൂളിലും സ്കോളർഷിപ്പോടുകൂടി പഠനം. മുത്തശ്ശിയുടെ പ്രേരണയിൽ 4-ാം ക്ലാസ്സുമുതൽ സംസ്കൃതപഠനം ആരംഭിച്ചു.

1944-ൽ നാഗപൂരിൽ നിന്ന് സംഘപ്രചാരകനായി എറണാകുളത്തെത്തിയ പുരുഷോത്തം ചിഞ്ചോൽക്കറുടെ സ്വാധീനത്തിൽ സംഘശാഖയുമായി ബന്ധപ്പെട്ടു.1946-ൽ കൊച്ചി മഹാരാജാസ് കോളേജിൽ ഇന്റർമീഡിയറ്റിന് ചേർന്നു. 1948-ൽ രസതന്ത്രത്തിൽ ബിരുദവിദ്യാർഥിയായിരിക്കെ ആർഎസ്എസിനെ നിരോധിച്ചതിനെത്തുടർന്ന് സത്യഗ്രഹമനുഷ്ഠിച്ച് റിമാൻഡിൽ കോഴിക്കോട്ടും ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലും അഞ്ചു മാസം തടവ് ശിക്ഷ അനുഭവിച്ചു. 1949-ൽ വീണ്ടും മഹാരാജാസ് കോളേജിൽ ചേർന്ന് സംസ്കൃതം, സാമ്പത്തികശാസ്ത്രം വിഷയങ്ങളിൽ ബിരുദപഠനം പൂർത്തിയാക്കി.

1951-ൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി പറവൂർ താലൂക്കിൽ പ്രവർത്തനം ആരംഭിച്ചു. 1953 മുതൽ 62 വരെ തൃശൂർ ജില്ലാ പ്രചാരക്, 1963 മുതൽ 68 വരെ കേരളത്തിന്റെ തെക്കും വടക്കും ഭാഗങ്ങളിൽ വിഭാഗ് പ്രചാരക് എന്നീ ചുമതലകളിൽ പ്രവർത്തിച്ചു. 1975-77 കാലത്ത് അടിയന്തരാവസ്ഥക്കെതിരായ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ ദേശവ്യാപകമായി സഞ്ചരിച്ചു കൊണ്ട് ഒളിവിൽ പ്രവർത്തിച്ചു. 1978-ൽ കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ്, 1980-ൽ സഹപ്രാന്തപ്രചാരക് എന്നീ ചുമതലകൾ വഹിച്ചു. 1983 മുതൽ 94 വരെ പ്രാന്തപ്രചാരക് ആയിരിക്കെ, അതോടൊപ്പം 1990-ൽ അഖിലഭാരതീയ സഹബൗദ്ധിക് പ്രമുഖ്, 1991 മുതൽ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് എന്നീ ചുമതലകളും ഏറ്റെടുത്തു.അഞ്ചു വർഷം മുംബൈ കേന്ദ്രമായും പിന്നീട് 2005 വരെ നാഗ്പൂർ കേന്ദ്രമായും അഖിലഭാരതീയ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എന്ന ചുമതല വഹിച്ചു. ഈ സന്ദർഭത്തിലാണ് പരമ. പൂജനീയ. ഗുരുജിയുടെ ‘സമ്പൂർണ സാഹിത്യസംഗ്രഹം’ 12 വാല്യങ്ങളിലായി ഗുരുജി സമഗ്ര’ എന്നു പേരിൽ അദ്ദേഹം ഹിന്ദിയിൽ തയ്യാറാക്കിയത്. 2005-ൽ ബൗദ്ധിക് പ്രമുഖ ചുമതലയിൽ നിന്ന് മാറിയതിനുശേഷം 2006 വരെ അഖില ഭാരതീയ കാര്യകാരി സദസ്യൻ’ എന്ന നിലയിൽ പ്രവർത്തിച്ചു.

2001-ൽ ലിത്വാനിയയിൽ ചേർന്ന ക്രിസ്തു പൂർവ മതങ്ങളുടെ പ്രതിനിധിസഭയിൽ പങ്കാളിയായി. സംഘപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് ഭൂഖണ്ഡങ്ങളിലായി 22 രാജ്യങ്ങളിൽ സന്ദർശനം നടത്തി. പതിനൊന്ന് ഭാഷകളിൽ പാണ്ഡിത്യമുള്ള ശ്രീ. ആർ. ഹരി മലയാളം, ഹിന്ദി, മറാത്തി, കൊങ്കണി, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിലായി 45-ഓളം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

സംഘചുമതലകളിൽ മാത്രം വ്യാപൃതനായിരുന്ന അദ്ദേഹം 2006ന് ശേഷം ചുമതലകളിൽ നിന്ന് വിമുക്തനായെങ്കിലും എറണാകുളത്തെ പ്രാന്തകാര്യാലയം കേന്ദ്രമാക്കി പ്രവർത്തകർക്കും സമൂഹത്തിനും പ്രേരണയും മാർഗദർശനവും നൽകി പ്രവർത്തിച്ചു

Tags: FEATURED
ShareTweetSendShare

Related Posts

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies