കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ കത്ത് കേരളം ശ്രദ്ധിച്ചിട്ടുണ്ടാവും. ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിക്ക് ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷന്റെ കൈവശമുള്ള മൂന്നേക്കറോളം ഭൂമിയില്‍ നിന്ന് മുക്കാല്‍ ഭാഗത്തോളം ഭൂമി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് വിട്ടു നല്‍കണം എന്നുള്ള നിര്‍ദ്ദേശത്തെ സംബന്ധിച്ചാണ് ജില്ലാ പോലീസ് മേധാവി തന്റെ ഉന്നത അധികാരികള്‍ക്ക് കത്തയച്ചത്. അതില്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചത് മൂന്നു കാര്യങ്ങളാണ്. ഒന്ന്- ഈരാറ്റുപേട്ടക്കും ചുറ്റിനുമുള്ള മറ്റു പോലീസ് സ്റ്റേഷനുകളിലെ പോലീസുകാര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ല, അവര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കാന്‍ ഈ സ്ഥലം ആവശ്യമാണ്. രണ്ട് -കുറ്റകൃത്യങ്ങളില്‍ പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങള്‍ സൂക്ഷിക്കാനുള്ള യാര്‍ഡ് ഇപ്പോള്‍ ഇല്ല അതിനും സ്ഥലം ആവശ്യമുണ്ട്. മൂന്ന് വര്‍ദ്ധിച്ചുവരുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും മൂലം ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ പരിധിയും സമീപപ്രദേശങ്ങളും അതീവ സുരക്ഷാ നിരീക്ഷണങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങളാണ്. തീവ്രവാദ നിയന്ത്രണ പരിശീലന പരിപാടികള്‍ക്കുള്ള ഒരു സെന്ററും അവിടെ ആവശ്യമാണ്. ആയതിനാല്‍ ഈ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് വിട്ടു നല്‍കരുത് എന്നാണ് ജില്ലാ പോലീസ് മേധാവി കത്തിലൂടെ മേലധികാരികളോട് അപേക്ഷിച്ചത്.
അദ്ദേഹം ഈ കത്ത് നല്‍കുന്നതിന് വസ്തുതാപരമായ ചില പശ്ചാത്തലങ്ങളും ഉണ്ട്. 2008ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരയില്‍ പങ്കെടുത്ത പ്രതികളിലെ 38 പേര്‍ക്ക് വധശിക്ഷ ലഭിച്ചിരുന്നു. ഇതില്‍ മൂന്നുപേര്‍ മലയാളികള്‍ ആയിരുന്നു എന്നു മാത്രമല്ല അതില്‍ രണ്ടുപേര്‍ ഈരാറ്റുപേട്ടയിലെ ഇരട്ട സഹോദരന്മാരായ ശിബിലി കരീമും ശാദുലി കരീമും ആണ്. മൂന്നാമന്‍ മലപ്പുറം കൊണ്ടോട്ടിയിലെ ഷഫറുദ്ദീന്‍ ആണ്. ജീവപര്യന്തം ശിക്ഷ കിട്ടിയ നാലാമത്തെ മലയാളി അന്‍സാര്‍ തദ്വിക് ആണ്.
ഇതില്‍ ഇരട്ട സഹോദരന്മാരും എന്‍ജിനീയര്‍മാരുമായ ശിബിലി കരീമും ശാദുലി കരീമും ചേര്‍ന്നാണ് കുപ്രസിദ്ധമായ വാഗമണ്‍ തങ്ങള്‍ പാറയിലെ സിമി ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാന്‍ എല്ലാ പശ്ചാത്തലവും താമസ സൗകര്യവും വാഹനങ്ങളും നല്‍കിയതും, നടത്തിയതും. 2007 ഡിസംബര്‍ 9 മുതല്‍ 12 വരെ വാഗമണ്ണിലെ തങ്ങള്‍ പാറ എന്ന മുസ്ലിം തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച് നടത്തിയ ബോംബ് സ്‌ഫോടന പരിശീലന ക്യാമ്പില്‍ 45 പേരാണ് അന്ന് പങ്കെടുത്തത് എന്ന് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു. ഈ ക്യാമ്പിലെ പരിശീലനത്തിനുശേഷം നടത്തിയ ആസൂത്രണത്തിലൂടെയാണ് 56 പേര്‍ മരിക്കുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അഹമ്മദാബാദ് സ്‌ഫോടന പരമ്പരകള്‍ സംഭവിച്ചത്. അന്ന് ഇവര്‍ക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടവരടക്കം ആറ് ഈരാറ്റുപേട്ടക്കാര്‍ക്ക് ഇന്നുവരെ ജാമ്യം ലഭിച്ചിട്ടുമില്ല. ഈ പശ്ചാത്തലങ്ങളെല്ലാം പരിഗണിച്ചുകൊണ്ടാണ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് ഈരാറ്റുപേട്ടയില്‍ ഭീകരവാദ നിയന്ത്രണ പരിശീലന കേന്ദ്രം വേണമെന്ന് മേലധികാരികളോട് രേഖാമൂലം ആവശ്യപ്പെട്ടത്.

എന്നാല്‍ ഈ കത്ത് പുറത്തു വന്നപ്പോള്‍ ഉണ്ടായ കാര്യങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നതാണ്. സ്ഥലം എംഎല്‍എ ആയ സെബാസ്റ്റ്യന്‍ കുളത്തിങ്കിലും, എംപിയായ ആന്റോ ആന്റണിയും, യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കളും, ഈരാറ്റുപേട്ട മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും, അടക്കം ജില്ലാ പോലീസ് മേധാവിയുടെ കത്തിനെതിരെ രംഗത്തുവന്നു. വസ്തുതകള്‍ ചൂണ്ടിക്കാണിച്ച പോലീസ് മേധാവിക്കെതിരെ നടപടിയെടുക്കുകയും സ്ഥലംമാറ്റം ചെയ്യുകയും വേണം എന്നാണ് അവരുടെ നിലപാട്.
പൂഞ്ഞാര്‍ രാജവംശം അധികാരത്തിലിരുന്ന കാലത്ത് കച്ചവടം ചെയ്യാന്‍ വേണ്ടി മറ്റു നാടുകളില്‍ നിന്ന് കൊണ്ടുവന്ന് ഈരാറ്റുപേട്ടയില്‍ പാര്‍പ്പിച്ച അന്നത്തെ മുസ്ലിങ്ങളാണ് ഇന്ന് ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി ഭരിക്കുന്നത്.
28 വാര്‍ഡുകള്‍ ഉള്ള ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയില്‍ 26 വാര്‍ഡുകളിലും ജയിച്ചിരിക്കുന്നത് മുസ്ലിം സ്ഥാനാര്‍ത്ഥികളാണ്. കേരള കോണ്‍ഗ്രസിന്റെ ഒരു ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയും സിപിഎമ്മിലെ ഒരു പട്ടികജാതി ഹിന്ദു സ്ഥാനാര്‍ത്ഥിയും മാത്രമാണ് ഇവിടെ മറ്റ് മതവിഭാഗങ്ങളില്‍ നിന്നുള്ളത്. ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെ മുസ്ലിം കൗണ്‍സിലര്‍മാരുടെ പാര്‍ട്ടി തിരിച്ചുള്ള കണക്ക് ഇതാണ് – സിപിഎം 6, സിപിഐ 5, ലീഗ് 6, എസ് ഡി പി ഐ 5, വെല്‍ഫെയര്‍ പാര്‍ട്ടി 2, കോണ്‍ഗ്രസ് 3, കേരള കോണ്‍ഗ്രസ് ഒന്ന്.
ഇവിടെ യുഡിഎഫ് ആണ് ഭരണകക്ഷി. എന്നാല്‍ മൂന്ന് അംഗങ്ങള്‍ ഉള്ള കോണ്‍ഗ്രസും 6 അംഗങ്ങളുള്ള ലീഗും കഴിഞ്ഞാല്‍ അഞ്ച് അംഗങ്ങളുള്ള എസ്ഡിപിഐയും രണ്ട് അംഗങ്ങളുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്തുണച്ചുകൊണ്ടാണ് യുഡിഎഫ് ഭരണം നടത്തുന്നത്.
രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് യാതൊരു പ്രസക്തിയും ഇല്ലാത്ത ഇസ്ലാമിക ഭരണമാണ് ഈരാറ്റുപേട്ടയില്‍ നടക്കുന്നത്. പോലീസിന്റെ വാഹന പരിശോധന നടക്കാത്ത ഒരു സ്ഥലമാണ് ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, മൂന്നും നാലുപേരുള്ള ബൈക്ക് യാത്ര – ഇവയൊക്കെ ഇവിടെ യാതൊരു നിയന്ത്രണവും ഇല്ലാതെ, ഇഷ്ടം പോലെയാണ് കൈകാര്യം ചെയ്യപ്പെടുന്നത്. ഇതിന് ഒരേയൊരു കാരണം, യാത്രക്കാര്‍ മുസ്ലിങ്ങളാണ് എന്നുള്ളത് മാത്രം. എഐ ക്യാമറയോ സിസിടിവിയോ സ്ഥാപിച്ചാല്‍ പോലും പ്രവര്‍ത്തിക്കാത്ത സ്ഥലം കൂടിയാണ് ഈരാറ്റുപേട്ട.
ഏതാണ്ട് 15 വര്‍ഷം മുമ്പ് വരെ രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജനപ്രസ്ഥാനങ്ങള്‍ ഈരാറ്റുപേട്ടയില്‍ ശക്തമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇന്ന് യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, യൂത്ത് ഫ്രണ്ട്, എഐവൈഎഫ് എന്നിങ്ങനെയുള്ള യാതൊരു സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നില്ല.
രണ്ട് ആറുകള്‍ ഒന്നിച്ചു ചേരുന്ന കച്ചവട സ്ഥലം എന്നര്‍ത്ഥം വരുന്ന ഈരാറ്റുപേട്ടയിലെ ത്രിവേണി സംഗമത്തില്‍ മധുര മീനാക്ഷിയുടെ ഒരു ക്ഷേത്രമുണ്ട്. ക്ഷേത്രത്തിന്റെ സ്ഥലം മുഴുവന്‍ കയ്യേറ്റം ചെയ്യപ്പെടുകയും ശ്രീകോവിലിന് മുമ്പില്‍ മുന്‍സിപ്പാലിറ്റി മൂത്രപ്പുര നിര്‍മിക്കാന്‍ ഒരുങ്ങുകയും ചെയ്ത സമയത്ത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തില്‍ സമീപപ്രദേശത്തുള്ള ഹിന്ദുക്കള്‍ സംഘടിച്ചെത്തിയാണ് അതിനെ തടഞ്ഞത്.
മുസ്ലിം ലീഗ്, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളും തീവ്ര ഇസ്ലാമിക സംഘടനകളും അല്ലാതെ ഈരാറ്റുപേട്ടയില്‍ പരസ്യമായി പൊതുയോഗങ്ങളോ പ്രകടനങ്ങളോ ഇപ്പോഴും മറ്റാരും നടത്താറില്ല.
ഒരുകാലത്ത് ക്രൈസ്തവ ആധിപത്യത്തിലേക്ക് എത്തിയ ഒരു നഗരം ആയിരുന്നു ഈരാറ്റുപേട്ട. അതിന്റെ പ്രതീകങ്ങളായി അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജും അരിവിത്തുറ സെന്റ്‌ജോര്‍ജ് പള്ളിയും നഗരമധ്യത്തില്‍ തന്നെ അവശേഷിക്കുന്നു. പള്ളിയും കോളേജും ഉള്‍പ്പെടുന്ന അരുവിത്തുറ എന്ന പ്രദേശത്തിന്റെ പേര് മാറ്റണമെന്നും അത് ഈരാറ്റുപേട്ട ആക്കണമെന്നും ഒരുകാലത്ത് മുന്‍സിപ്പാലിറ്റി തീരുമാനിച്ചത് വലിയ ഒച്ചപ്പാടുകള്‍ക്ക് ഇടയാക്കിയിരുന്നു. പൂഞ്ഞാറിന്റെ പഴയ എംഎല്‍എ പി.സി. ജോര്‍ജ് ശബരിമല വിഷയത്തില്‍ ഹിന്ദുക്കളോടൊപ്പം നിന്നതിനു ശേഷം അദ്ദേഹത്തിന് പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചിട്ടില്ല.
തിരുവനന്തപുരത്ത് ബീമാപള്ളിയിരിക്കുന്ന രണ്ടു വാര്‍ഡുകളില്‍ ഇന്നും കടന്നുചെല്ലാന്‍ സംസ്ഥാന പോലീസിന് സാധിക്കാത്തത് പോലെ ഈരാറ്റുപേട്ടയിലെ 28 വാര്‍ഡുകളില്‍ 26 വാര്‍ഡുകളിലും കടന്നുചെല്ലാന്‍ സംസ്ഥാന പോലീസിന് സാധിക്കുന്നില്ല.
മയക്കുമരുന്ന്, കള്ളക്കടത്ത്, വ്യാജ ഉല്‍പ്പന്നങ്ങളുടെ ശേഖരണവും വിതരണവും, ഭീകര പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ ഒളിത്താവളം ഒരുക്കല്‍, ഭീകര പരിശീലന സംവിധാനങ്ങള്‍ എന്നിവയെല്ലാം ഈരാറ്റുപേട്ടയില്‍ ഉണ്ട് എന്നുള്ളത് ഏവര്‍ക്കും അറിയാമെങ്കിലും അവരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് എല്‍ഡിഎഫും യുഡിഎഫും പരസ്യമായി സ്വീകരിച്ചു വരുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സ്‌ഫോടന പരമ്പരകള്‍ക്കും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും പിന്നിലുള്ള പരിശീലന കേന്ദ്രം ഈരാറ്റുപേട്ടയാണ് എന്ന് അഹമ്മദാബാദ് സ്‌ഫോടന പരമ്പരയിലൂടെ തെളിയിക്കപ്പെട്ട വസ്തുതയാണ്. ഈ കേസിലെ പ്രധാന പ്രതികള്‍ ഈരാറ്റുപേട്ടയില്‍ നിന്ന് പിടിക്കപ്പെട്ടതും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു.
എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ആണ് ഈരാറ്റുപേട്ടയില്‍ വര്‍ഷങ്ങളോളം വേഷം മാറിവന്ന് ജോലിക്കാരെ പോലെ താമസിച്ച് വിഷയങ്ങള്‍ പഠിക്കുകയും സ്‌ഫോടന കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
പകല്‍പോലെ വ്യക്തമായ ഈ വസ്തുത കേരളത്തിന്റെയും എല്‍ഡിഎഫ്-യുഡിഎഫ് സംവിധാനങ്ങളുടെയും കണ്ണുതുറപ്പിക്കുന്നില്ല എന്ന് മാത്രമല്ല വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭീകരവാദികള്‍ ഈരാറ്റുപേട്ടയില്‍ ഉണ്ടായിരുന്നിട്ടും ഭീകരവാദ നിയന്ത്രണ പരിശീലന കേന്ദ്രം ഈരാറ്റുപേട്ടയില്‍ അനുവദിക്കാന്‍ പറ്റില്ല എന്നുള്ള ശാഠ്യം എല്‍ഡിഎഫും യുഡിഎഫും തുടരുന്നതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ് ഈരാറ്റുപേട്ടയെ മറ്റൊരു ഗാസ ആക്കുക എന്നതാണ്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അജണ്ട.