Friday, July 4, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

പു.ക.സയുടെ പാളിപ്പോയ ആവാഹനക്രിയ

ശാകല്യന്‍

Print Edition: 20 October 2023

മാര്‍ക്‌സിസ്റ്റുകാര്‍ക്ക് ദൈവ വിശ്വാസം ഇല്ലേയില്ല. അവര്‍ നിരീശ്വരവാദികളും ഭൗതികവാദികളുമാണല്ലോ. എന്നാല്‍ അവര്‍ക്ക് വിശ്വാസമുള്ള ചില കാര്യങ്ങളുണ്ട്. കൂടോത്രം, ആവാഹനം, ഉച്ചാടനം തുടങ്ങിയ ഘോര ക്രിയകളാണവ. മരിച്ചുപോയ കോടിയേരി ബാലകൃഷ്ണന്‍ ശത്രുസംഹാര പൂജക്കേ ശീട്ടാക്കൂ. ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി ഭഗവത് സിംഗ് തികഞ്ഞ സഖാവായിരുന്നു. കൂടോത്രം, ആവാഹനം, ഉച്ചാടനം എന്ന ക്രിയകളില്‍ അഗ്രഗണ്യര്‍ പുരോഗമന കലാ സാഹിത്യ സംഘക്കാരാണ്. അവര്‍ ഇയ്യിടെ ഒരു കൂടോത്രം പ്രയോഗിച്ച് മിണ്ടാതെയിരുന്നു. പ്രയോഗം സുരേഷ് ഗോപിക്കു നേരെയായിരുന്നു. സുരേഷ് ഗോപിക്ക് പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം നല്‍കുന്ന ചടങ്ങില്‍ നിന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.കെ.സാനു മാഷെ അവര്‍ വിലക്കി. ഇക്കാര്യം വാര്‍ത്തയായപ്പോഴാണ് കൂടോത്ര വീരന്മാരെ ലോകമറിഞ്ഞത്. വിജയന്‍ സഖാവ് രണ്ടാമതും ഭരണത്തിലെത്തിയിട്ടും പു.ക.സ ക്ക് സാഹിത്യ രംഗത്ത് ക്ലച്ച് പിടിക്കാത്ത സ്ഥിതി. പാര്‍ട്ടി ജോത്സ്യന്മാര്‍ കവടി നിരത്തിയപ്പോഴാണ് ഒരു പ്രേതാത്മാവിന്റെ നിഴല്‍ കണ്ടത്. അത് പു.ക.സയുടെ പഴയ പ്രസിഡന്റ് എം.എന്‍. വിജയന്റേതാണ്. 16 കൊല്ലമായി അതിന്റെ ദൃഷ്ടിയിലായ പു.ക.സ ബാധ മാറ്റാന്‍ ഉച്ചാടന ക്രിയ തുടങ്ങി. ചിന്താ പബ്ലിഷേഴ്‌സ് വിജയനെ നീചനെന്ന് വിവരിക്കുന്ന 70 ലേഖനങ്ങളുള്ള പുസ്തകമിറക്കി. പാര്‍ട്ടിനേതാക്കള്‍ പുരക്ക് മീതെ ചാഞ്ഞ മരത്തിന്റെ വേരടക്കം വെട്ടി. എന്നിട്ടും പ്രേത ദൃഷ്ടി മാറുന്നില്ല

ഇതോടെ എം.എന്‍. വിജയനെ ആവാഹിച്ച് കുപ്പിയിലാക്കി പു.ക.സ ഓഫീസിനടിയില്‍ സ്ഥാപിക്കാന്‍ തീരുമാനമായി. എം.എന്‍. വിജയന്‍ സ്മൃതിയാത്ര എന്നാണ് ആവാഹനച്ചടങ്ങിന്റെ പേര്. കൊടുങ്ങല്ലൂരിലെ വിജയന്‍ മാഷിന്റെ വീട്ടില്‍ നിന്നും ഇതാരംഭിക്കുമെന്ന് പോസ്റ്ററുമിറക്കി. നേരത്തെ എം.വി.രാഘവനെ ജീവിച്ചിരിക്കെ പാര്‍ട്ടി ആവാഹിച്ച് കുപ്പിയിലാക്കിയിരുന്നു. രാഘവന്‍ കാരണം വെടിയേറ്റ് മരിച്ച കൂത്തുപറമ്പ് രക്തസാക്ഷികളെയും രാഘവനെയും ഒരേ കുടക്കീഴില്‍ പാര്‍ട്ടി സ്ഥാപിച്ചു. ഇതുപോലെ വിജയന്‍ മാഷെയും കുപ്പിയിലാക്കാമെന്ന് സങ്കല്പിച്ചിരിക്കെ പണി പാളി. വിജയന്‍ മാഷുടെ മകന്‍ വി.എസ്.അനില്‍കുമാര്‍ ഒരു ചോദ്യം – ജീവിച്ചിരിക്കുമ്പോള്‍ പുറത്താക്കിയ വിജയന്‍ മാഷെ പാര്‍ട്ടി തിരിച്ചെടുത്തോ? ആവാഹനക്രിയ വീട്ടില്‍ വേണ്ട എന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ആവാഹനക്രിയ മുടക്കാന്‍ പാടില്ലല്ലോ. അതിനാല്‍ ക്രിയയുടെ സ്ഥലം എടവരാട് അങ്ങാടിയിലേക്ക് മാറ്റി. ഇനി അറിയേണ്ടത് ചുട്ട കോഴിയെ പറപ്പിച്ച പാര്‍ട്ടി മാന്ത്രികര്‍ക്ക് വിജയന്‍ മാഷെ ആവാഹിച്ച് കുപ്പിയിലാക്കാന്‍ കഴിഞ്ഞോ എന്ന കാര്യമാണ്.

 

Share25TweetSendShare

Related Posts

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies