ലോകത്തിലെ ഏറ്റവും പ്രാചീന മതങ്ങളായി കണക്കാക്കുന്നത് ഹിന്ദുമതം, യഹൂദമതം, ജരദുഷ്ട്രമതം എന്നിവയെ ആണ്. അന്യമതങ്ങളെ ആക്രമിക്കുന്നതും അവന്റെ വിശ്വാസങ്ങളെയും ആരാധനാ കേന്ദ്രങ്ങളെയും ഇല്ലായ്മ ചെയ്യുന്നതും പുണ്യ പ്രവൃത്തി ആയി കരുതുന്ന ചില മതങ്ങളും ലോകത്തുണ്ട്. ഇത്തരം ചിന്താഗതി വച്ചു പുലര്‍ത്തുന്ന ഇസ്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതര മതങ്ങളെ ആക്രമിച്ച് ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു പോരുന്നു. ലോകത്ത് ഇന്നുള്ള മതഭീകര സംഘടനകളില്‍ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇസ്ലാമിക ഭരണക്രമം നടപ്പിലാക്കാന്‍ വേണ്ടി പൊരുതുന്നവയാണ്. മുസ്ലീം മതസ്ഥരെല്ലാം ഭീകരവാദികള്‍ അല്ലെങ്കില്‍ പോലും മൗനം കൊണ്ടെങ്കിലും മതയുദ്ധങ്ങളെ പിന്‍തുണയ്ക്കുന്നവരാണ് ബഹുഭൂരിപക്ഷം മുസ്ലീങ്ങളും. ഇതിന്റെ പേരില്‍ ലോകം മുഴുവന്‍ അസ്വസ്ഥതകള്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ജിഹാദി പടയോട്ടങ്ങള്‍ ഭാരതത്തെ വെട്ടിമുറിച്ചെങ്കിലും ഇന്നും ജിഹാദിനെ ചെറുത്തു നില്‍ക്കുന്നതില്‍ വിജയിച്ചു നില്‍ക്കുന്ന നാടാണ് ഭാരതം. എന്നാല്‍ പേര്‍ഷ്യയില്‍ അഗ്‌നി ആരാധകരായി കഴിഞ്ഞിരുന്ന ജരദുഷ്ട്ര മതക്കാരെ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ ഇല്ലായ്മ ചെയ്യുന്നതില്‍ ഇസ്ലാം വിജയിച്ചു. ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളുടെ പ്രാഗ്രൂപമായിരുന്ന യഹൂദമതത്തെ അതിന്റെ ജന്മനാട്ടില്‍ നിന്നും ആട്ടിയോടിക്കുന്നതില്‍ ഇസ്ലാമിക മതമൗലികവാദികള്‍ വിജയിച്ചിരുന്നു. എന്നാല്‍ തീവ്ര മതദേശീയ ചിന്താഗതിക്കാരായ യഹൂദര്‍ അവരുടെ പിതൃഭൂമി 1948 ല്‍ വീണ്ടെടുത്ത് ഇസ്രായേല്‍ രാജ്യം സ്ഥാപിച്ചു. വീണ്ടെടുക്കുമ്പോള്‍ തരിശു മരുഭൂമിയും തുരുമ്പിച്ച കുറച്ചായുധങ്ങളും മാത്രമുണ്ടായിരുന്ന ഇസ്രായേല്‍ ഇന്ന് ലോകത്തെ വന്‍ശക്തികളില്‍ ഒന്നാണ്. 1949 ല്‍ ഇസ്രായേലിനെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റുക എന്ന ഉദ്ദേശ്യത്തോടെ അറബികള്‍ ഒരുങ്ങി പുറപ്പെട്ടെങ്കിലും പൊരുതാനുറച്ചവനെ തോല്‍പ്പിക്കാനാവില്ലെന്ന സത്യം ഇസ്രായേല്‍ ലോകത്തെ ബോധ്യപ്പെടുത്തി. ഈജിപ്ത്, ജോര്‍ദാന്‍, സിറിയ എന്നീ രാഷ്ട്രങ്ങള്‍ സംയുക്തമായി യഹൂദ നാടിനെ ആക്രമിച്ചെങ്കിലും ഇസ്രായേലിനെ കീഴടക്കാന്‍ അവര്‍ക്കായില്ല. 1967ല്‍ നടന്ന സിക്‌സ് ഡേ വാറില്‍ തന്ത്രപ്രധാന ഭൂപ്രദേശങ്ങള്‍ ഇസ്രായേല്‍ പിടിച്ചെടുത്തു. 1973 ല്‍ നഷ്ടപ്പെട്ട ഭൂപ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഈജിപ്തും സിറിയയും സംയുക്തമായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇസ്രായേലിനെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കുക എന്ന ഉദ്ദേശ്യത്തോടെ ഇസ്ലാമിക രാഷ്ട്രങ്ങള്‍ നാളിതുവരെ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിട്ടുണ്ട്. ലോക രാഷ്ട്രങ്ങളില്‍ വലിപ്പത്തില്‍ 149-ാമത് സ്ഥാനം മാത്രമുള്ള ഇസ്രായേല്‍ ഇന്ന് സൈനികമായി വന്‍ശക്തികള്‍ക്കൊപ്പമാണ് സ്ഥാനമുറപ്പിച്ചിരിക്കുന്നത്. ഇന്നവര്‍ ലോകത്തിലെ പ്രബല സൈനിക ശക്തിയാണ്. എന്നു മാത്രമല്ല മരുഭൂമിയെ മലര്‍വാടിയാക്കി മാറ്റുന്ന അവരുടെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ ഒരറബിരാജ്യത്തിനും സ്വപ്‌നം കാണാന്‍ കഴിയില്ല. പുരോഗമനേച്ഛുക്കളും ജനാധിപത്യവിശ്വാസികളുമായ യഹൂദ സമൂഹത്തോട് അങ്ങേയറ്റത്തെ അസൂയമൂത്ത അറബിലോകം പ്രാകൃത മതനിയമങ്ങളില്‍ ഉറച്ചു നിന്നു കൊണ്ട് നടത്തുന്ന ജിഹാദാണ് പാലസ്തീനിലും പരിസര പ്രദേശങ്ങളിലും യുദ്ധമായി പടരാന്‍ കാരണം. ഇസ്ലാമിക സമൂഹം താരതമ്യേന സംഘടിതരായതുകൊണ്ട് പല രാജ്യങ്ങളിലെയും രാഷ്ട്രീയത്തെ നിയന്ത്രിക്കാനുള്ള വിലപേശല്‍ ശക്തി അവര്‍ക്കുണ്ട്. അതു കൊണ്ട് പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളിലെ യഥാര്‍ത്ഥ വില്ലനെ വെള്ളപൂശിയേ പല ലോക നേതാക്കള്‍ക്കും അവതരിപ്പിക്കാനും കഴിഞ്ഞിരുന്നുള്ളൂ. ഭാരതവും ഇതിന് അപവാദമായിരുന്നില്ല. എന്നാല്‍ നരേന്ദ്ര മോദിയുഗത്തിലെ ആധുനിക ഭാരതം ഇസ്രായേലിന് അകമഴിഞ്ഞ പിന്‍തുണയാണ് കൊടുത്തുവരുന്നത്.
ഒക്ടോബര്‍ 7 ന് ഗാസാ മുനമ്പില്‍ നിന്നും ഹമാസ് എന്ന ഭീകര സംഘടന ഇസ്രായേലിനെ ആക്രമിച്ചപ്പോള്‍ എല്ലാ പിന്‍തുണയും ആദ്യം വാഗ്ദാനം ചെയ്ത രാഷ്ട്രമാണ് ഭാരതം. അതിന് ചില ചരിത്രപരമായ കാരണങ്ങള്‍ ഉണ്ട്. ഭാരതത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എന്നും പാലസ്തീനൊപ്പം നിന്നുകൊണ്ട് ഇസ്രായേലിനെ തള്ളിപ്പറഞ്ഞിരുന്നെങ്കിലും ഒരിക്കല്‍ പോലും ഇസ്രായേല്‍ ഭാരതവിരുദ്ധ നിലപാട് എടുത്തിട്ടില്ല. എന്നു മാത്രമല്ല പല പ്രതിസന്ധി ഘട്ടങ്ങളിലും ഭാരതത്തോടൊപ്പം നിന്ന ചരിത്രവും ഇസ്രായേലിനുണ്ട്. എടുത്തു പറയേണ്ടത് കാര്‍ഗില്‍ യുദ്ധസമയത്ത് ഇസ്രായേല്‍ നമുക്ക് നല്‍കിയ പ്രതിരോധരംഗത്തെ സാങ്കേതിക സഹായങ്ങളാണ്. ഇന്ന് ശാസ്ത്ര-സാങ്കേതിക-സാമ്പത്തിക-പ്രതിരോധ മേഖലകളിലെ ഭാരതത്തിന്റെ ഏറ്റവും വിശ്വസ്തനായ പങ്കാളിയാണ് ഇസ്രായേല്‍. ആ ഇസ്രായേല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഏറ്റവും ആദ്യം പിന്‍തുണ അറിയിച്ചത് നരേന്ദ്ര മോദിയായിരുന്നു. ഇറാനെയൊ റഷ്യയെപ്പോലുമോ ഇക്കാര്യത്തില്‍ നാം ഗൗനിച്ചിട്ടില്ല. കാരണം ഭാരതം ഇന്ന് വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു വന്‍ശക്തി രാഷ്ട്രമാണ്. ഭാരതം ഇന്ന് ചേരിചേരായ്മയില്‍ വിശ്വസിക്കുന്നില്ലെന്നു മാത്രമല്ല നാം നമ്മുടെ ചേരി സൃഷ്ടിക്കുക എന്ന നയം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഭാരതത്തിലെ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇനിയും നേരം വെളുത്തിട്ടില്ലാത്തതിനാല്‍ അവര്‍ പിച്ചും പേയും പറഞ്ഞു കൊണ്ടിരിക്കും. കാനഡയെ എതിര്‍ക്കാനും ഇസ്രായേലിനെ തുണയ്ക്കാനും ഇന്ന് ഭാരതത്തിന് കഴിയുന്നത് നാം നമ്മുടെ രാഷ്ട്രത്തിന്റെ താല്‍പ്പര്യത്തിനനുസരിച്ചുള്ള നയതന്ത്രം സ്വീകരിക്കുന്നു എന്നതുകൊണ്ടാണ്. ഭാരതത്തിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചു പോരുന്ന രാഷ്ട്രങ്ങളെ വരെ എതിര്‍ക്കുക എന്ന കമ്യൂണിസ്റ്റ് നയം അവര്‍ എത്രത്തോളം ഭാരതവിരുദ്ധരാണെന്ന് തുറന്നുകാട്ടാന്‍ പോന്നതാണ്.
എന്തായാലും ഹമാസ് ഇസ്രായേലിനെ കടന്നാക്രമിച്ചതിലൂടെ അതിന്റെ ശവക്കുഴി തോണ്ടി കഴിഞ്ഞിരിക്കുന്നു. ഗാസാ മുനമ്പിനെ ശുദ്ധീകരിച്ചല്ലാതെ ഇസ്രായേല്‍ അടങ്ങുമെന്ന് തോന്നുന്നില്ല. ഭീകരപ്രവര്‍ത്തനം ധനാഗമ ഉപാധികൂടിയായി സ്വീകരിച്ചിട്ടുള്ള ഹമാസ് ലോകസമാധാനത്തിനു തന്നെ ഭീഷണിയാണ്. അവരെ പിന്‍തുണയ്ക്കുന്ന കപട സമാധാന പ്രേമികളാണ് സത്യത്തില്‍ ലോക സമാധാനത്തിന് ഇന്ന് ഭീഷണി.