Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

സാമ്പത്തിക ലോകം കീഴടക്കുവാന്‍ ഭാരതത്തിന്റെ ഇടനാഴി

ഡോ. കെ. ജയപ്രസാദ്ഡോ. കെ. ജയപ്രസാദ്
29 September 2023

ഈയിടെ ന്യൂദല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടി വേദിയില്‍ ജി-20യുടെ ഭാഗമല്ലാതെ തന്നെ നിരവധി ഉഭയകക്ഷി ചര്‍ച്ചകളും മേഖലാസഹകരണ ധാരണകളും സാമ്പത്തിക സഹകരണം ഉറപ്പാക്കുന്ന കരാറുകളും ഒപ്പുവയ്ക്കുകയുണ്ടായി. ഇതില്‍ ഏറ്റവും സുപ്രധാനമായ കരാറാണ് ഭാരതം, യുഎഇ, സൗദി അറേബ്യ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി എന്നീ രാജ്യങ്ങള്‍ ഒപ്പുവച്ച ‘ഭാരത -മിഡില്‍ ഈസ്റ്റ് – യൂറോപ്പ് ഇക്കണോമിക് കോറിഡോര്‍’ എന്ന വ്യാപാര സാമ്പത്തിക ഇടനാഴി പ്രഖ്യാപനം. ഈ സാമ്പത്തിക ഇടനാഴി വഴി ഭാരതത്തിന് പശ്ചിമേഷ്യയിലൂടെ യൂറോപ്പിലേക്കും, അവിടെ നിന്ന് അമേരിക്കയിലേക്കും വളരെ വേഗം ചരക്കുകള്‍ എത്തിക്കാന്‍ കഴിയും. കപ്പല്‍-റെയില്‍ മാര്‍ഗ്ഗമാണ് ഈ വ്യാപാര ഉടമ്പടി പ്രകാരം നിലവില്‍ വരുന്ന വ്യാപാരപാത. പുരാതനകാലത്ത് നിലവിലുണ്ടായിരുന്ന സ്‌പൈയ്‌സ് റോഡാണ് ആധുനിക രീതിയില്‍ പുനഃസ്ഥാപിക്കപ്പെടുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

ഒറ്റനോട്ടത്തില്‍ ചൈന നേതൃത്വം നല്‍കുന്ന ‘ബെല്‍റ്റ് ആന്റ് റോഡ്’ പദ്ധതിയ്ക്ക് (ബല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവ് – ബിആര്‍ഐ) ബദലായി ഒപ്പുവയ്ക്കപ്പെട്ട കരാറാണ് ഇതെന്ന് തോന്നാം. എന്നാല്‍ പുതിയ സാമ്പത്തിക ഇടനാഴി കരാര്‍ ആ തരത്തില്‍ ബദല്‍ പദ്ധതിയല്ല. നിലവില്‍ ചൈനീസ് വ്യാപാര ഇടനാഴിപദ്ധതിയില്‍ ലോകത്തിലെ ഏതാണ്ട് എല്ലാ മൂന്നാംലോകരാജ്യങ്ങളും പങ്കാളികളാണ്. 155 രാജ്യങ്ങള്‍ ചൈനയുമായി സഹകരിക്കുന്നു. അതേസമയം വികസിത രാജ്യങ്ങളില്‍ നിന്ന് ഇറ്റലി മാത്രമാണ് ബിആര്‍ഐ പദ്ധതിയുമായി കരാര്‍ ഒപ്പുവച്ചത്. ദല്‍ഹിയിലെ ജി-20 സമ്മേളനത്തിനിടയില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ചൈനയുടെ പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ബിആര്‍ഐ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിനുള്ള തീരുമാനം അറിയിച്ചിട്ടുണ്ട്. ബിആര്‍ഐയുടെ പ്രധാനപ്രശ്‌നം ദരിദ്രരാജ്യങ്ങളെ കടക്കെണിയില്‍ വീഴ്ത്തുന്ന പദ്ധതിയാണ് എന്നുള്ളതാണ്. അതിനുള്ള കാരണം പദ്ധതിയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത് ചൈനയാണ്. ശ്രീലങ്ക, പാകിസ്ഥാന്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ സാമ്പത്തിക തകര്‍ച്ച നേരിടുന്നത് ചൈനയുമായുള്ള സാമ്പത്തിക കരാറുകളുടെ ഭാഗമായിട്ടു കൂടിയാണ്. ചൈന ഒഴിച്ചുള്ള രാജ്യങ്ങള്‍ എല്ലാം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളാണ്. അടിസ്ഥാനവികസനം നടക്കാത്ത രാജ്യങ്ങളാണ് ചൈനയുടെ സാമ്പത്തിക പദ്ധതിയില്‍ അംഗമായിരിക്കുന്നത്. എന്നാല്‍ ഭാരത- മിഡില്‍ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി തികച്ചും വിഭിന്നമായ പദ്ധതിയാണ്. കരാര്‍ ഒപ്പുവച്ചുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ചതുപോലെ ഈ സാമ്പത്തിക ഇടനാഴി ഒരു അംഗരാജ്യത്തിനും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നില്ല, മറിച്ച് പങ്കാളികളായ രാജ്യങ്ങള്‍ എല്ലാം ഒരുപോലെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകും.

ഭാരത- മിഡില്‍ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി) അംഗരാജ്യങ്ങളുടെ സാമ്പത്തിക വ്യാപാര ബന്ധങ്ങളില്‍ വിപ്ലവകരമായ ഫലമുളവാക്കുന്നതായിരിക്കും. ഈ കരാറിന്റെ പ്രധാന ഗുണഭോക്തകളായ ഭാരതം, യുഎഇ, സൗദി അറേബ്യ, ഇസ്രായേല്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങള്‍ സാമ്പത്തിക രംഗത്തും വ്യാപാരരംഗത്തും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ്. ഭാരതത്തിന്റെ വ്യാപാരബന്ധങ്ങളില്‍ ഇത് ഏറെ സഹായകമാകും. പശ്ചിമേഷ്യയിലേക്കും, യൂറോപ്പിലേക്കും, അമേരിക്കയിലേക്കും ഉള്ള കയറ്റുമതി കൂടുതല്‍ സുഗമമാകും. മാത്രമല്ല ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും പുതിയ പാത ലഭ്യമാകും.

ADVERTISEMENT

നിലവില്‍ ഭാരതത്തിന്റെ യൂറോപ്പിലേക്കുള്ള കയറ്റുമതി സൂയസ് കനാലിനെ ആശ്രയിച്ചുകൊണ്ടുള്ളതാണ്. അടുത്ത കാലത്ത് സൂയസ് കനാലില്‍ മാര്‍ഗ്ഗതടസ്സം ഉണ്ടായപ്പോള്‍ ഭാരതത്തിന്റെ വ്യാപാരബന്ധങ്ങളെ അത് സാരമായി ബാധിച്ചു. പുതിയ ഇടനാഴി പശ്ചിമേഷ്യയിലേക്കും യൂറോപ്പിലേക്കും അതിവേഗം കടന്നുചെല്ലാന്‍ സഹായിക്കും. മെച്ചപ്പെട്ട വ്യാപാരപാത, സാമ്പത്തിക വളര്‍ച്ചയ്ക്കും, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും സഹായിക്കും.

ഈ പദ്ധതിയില്‍ പങ്കാളികളായ ഭാരതവും യുഎഇയും സൗദി അറേബ്യയും സുദൃഢമായ വ്യാപാരബന്ധമുള്ള സൗഹൃദരാജ്യങ്ങളാണ്. മാത്രമല്ല സൗദി അറേബ്യയും യുഎഇയും കേവലം എണ്ണയെ ആശ്രയിക്കുന്ന സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് മറ്റു മേഖലകളിലേക്ക് മാറാനുള്ള ശ്രമത്തിലുമാണ്. വ്യാപാരം, ഊര്‍ജ്ജം, അടിസ്ഥാനവികസനം, തന്ത്രപരമായ പങ്കാളിത്തം എന്നിവയില്‍ ഈ മൂന്നുരാജ്യങ്ങളും ഇന്ന് ഒന്നിച്ചു മുന്നേറുന്ന രാജ്യങ്ങളാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭാരതം-സൗദി അറേബ്യ, ഭാരതം-യുഎഇ ഉഭയകക്ഷി ബന്ധങ്ങളില്‍ വലിയ അടുപ്പമാണ് ഉണ്ടായത്. ഈ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ വ്യാപാര-സാമ്പത്തിക ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം ഉണ്ട്. വിശേഷിച്ച് യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ ദശലക്ഷക്കണക്കിന് ഭാരതീയരാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ വ്യാപാരപാതയുടെ കിഴക്കന്‍ ഇടനാഴി ഭാരതത്തിലെ ഗുജറാത്തിലെ മുദ്ര തുറമുഖത്തുനിന്നും ആരംഭിച്ച് ഗള്‍ഫ് മേഖലവരെ നീളുന്ന ഏതാണ്ട് 4,800 കിലോമീറ്റര്‍ ദൂരമുള്ള പാതയാണ്. കപ്പല്‍, റെയില്‍ – ഗതാഗത ശൃംഖലയും റോഡുകളും ഉള്‍പ്പെടുന്നതാണ് ഇടനാഴി. റോഡിനെ മാത്രം ആശ്രയിക്കുന്ന ഇടനാഴികളെക്കാള്‍ ചെലവുകുറഞ്ഞതും വേഗത കൂടിയതുമാണ് കപ്പല്‍-റെയില്‍ മാര്‍ഗ്ഗം. സാമ്പത്തിക ഇടനാഴിയിലെ വടക്കന്‍ മേഖല യുഎഇ മുതല്‍ സൗദി അറേബ്യ-ജോര്‍ദാന്‍, ഇസ്രായേല്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി വരെ നീളുന്നതാണ്. വടക്കന്‍ മേഖലയിലെ ജോര്‍ദ്ദാന്‍ ഒഴിച്ചുള്ള മറ്റെല്ലാ രാജ്യങ്ങളും കയറ്റുമതിയിലും വ്യാപാരത്തിലും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളുമാണ്.

ഭാരത-മിഡില്‍ ഈസ്റ്റ് -യൂറോപ്പ് വ്യാപാര സാമ്പത്തിക ഇടനാഴിയില്‍ ഒപ്പുവച്ച എട്ടുരാജ്യങ്ങളും കൂടെ ചേരുമ്പോള്‍ ലോകസമ്പദ് ശക്തിയുടെ അന്‍പതു ശതമാനം പങ്കിടുന്നു. അമേരിക്ക ഒന്നാമത്തെ സാമ്പത്തിക ശക്തിയാണെങ്കില്‍ യഥാക്രമം 4, 5, 7, 8, 18 എന്നീ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരാണ് ജര്‍മ്മനി, ഭാരതം, ഫ്രാന്‍സ്, ഇറ്റലി, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍. ഇസ്രായേല്‍ 27-ാം സ്ഥാനത്തും യുഎഇ 28-ാം സ്ഥാനത്തുമാണ്. യൂറോപ്യന്‍ യൂണിയനാണ് മറ്റൊരു പങ്കാളി. ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡു പദ്ധതി ചൈനയുടെ സാമ്പത്തിക സഹായത്താല്‍ നിലനില്‍ക്കുന്നതാണെങ്കില്‍ ഭാരത -മിഡില്‍ ഈസ്റ്റ് – യൂറോപ്യന്‍ ഇടനാഴി സാമ്പത്തികമായി സ്വയം പര്യാപ്തത കൈവരിച്ചതാണ്. സ്വകാര്യമേഖലയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ സ്വീകരിച്ചുകൊണ്ടു കൂടിയാണ് ഈ രാജ്യാന്തര ഇടനാഴി പ്രായോഗികമാക്കുന്നത്. ഇടനാഴി വരുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ രാജ്യാന്തര സാമ്പത്തിക-വ്യാപാര സഹകരണ പദ്ധതിയായി ഇത് മാറും.

പുതിയ സാമ്പത്തിക ഇടനാഴി വരുമ്പോള്‍ ഏറ്റവും വലിയ നേട്ടമുണ്ടാകുന്ന രാജ്യം ഭാരതമാണ്. ഭാരതത്തിന്റെ പ്രധാന വ്യാപാരപങ്കാളികളാണ് ഈ ഇടനാഴിയില്‍ ബന്ധപ്പെട്ടിരിക്കുന്നത്. ചരക്കു ഗതാഗതത്തിന് സമാന്തരപാത എന്നതിലുപരി കടലിനടിയില്‍ക്കൂടിയുള്ള കേബിള്‍ സ്ഥാപിക്കുക, എനര്‍ജിഗ്രിഡ്, ടെലികമ്മ്യൂണിക്കേഷന്‍ ലൈനുകള്‍, നൂതനവും പരിസ്ഥിതിസൗഹൃദവുമായ ഊര്‍ജ്ജ സാങ്കേതികവിദ്യയുടെ നവീകരണം, ഇന്റര്‍നെറ്റ്, ഭക്ഷ്യസുരക്ഷയും വിതരണശൃംഖലയും, ഉല്പാദന കേന്ദ്രങ്ങള്‍, പുതിയ റെയില്‍- റോഡുപദ്ധതികള്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം, വര്‍ദ്ധിച്ച സാമ്പത്തിക നിക്ഷേപം, കൂടുതല്‍ തൊഴിലവസരങ്ങള്‍, ചരക്കു ഗതാഗതത്തിലെ വേഗത ഇവയൊക്കെ പുതിയ സാമ്പത്തിക – വ്യാപാര ഇടനാഴി വരുന്നതോടെ യാഥാര്‍ത്ഥ്യമാകും. ഇതില്‍ പങ്കാളികളാകുന്ന രാജ്യങ്ങളില്‍ നടക്കുന്ന അടിസ്ഥാനവികസനവും, തൊഴിലവസരങ്ങളും അതതു അംഗരാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. അല്ലാതെ ഒരു പങ്കാളിത്തരാജ്യവും സാമ്പത്തികമായി കടക്കെണിയില്‍പ്പെടുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്.

ചൈനയുമായി യാതൊരു തരത്തിലുമുള്ള മത്സരവും ഭാരത -മിഡില്‍ ഈസ്റ്റ്-യൂറോപ്പ് വ്യാപാര-സാമ്പത്തിക ഇടനാഴി ലക്ഷ്യമാക്കുന്നില്ല. മാത്രമല്ല ചൈനയുമായി ഏറ്റവും നല്ല സാമ്പത്തിക പങ്കാളിത്തമുള്ള രാജ്യങ്ങളാണ് പുതിയ സാമ്പത്തിക ഇടനാഴിയില്‍ പങ്കാളികളാകുന്നത്. ഭാരതം, സൗദിഅറേബ്യ, യുഎഇ തുടങ്ങിയ മൂന്നു രാജ്യങ്ങള്‍ ചൈന ഉള്‍കൊള്ളുന്ന ബ്രിക്‌സിലെ (ബിആര്‍ഐസിഎസ്) അംഗരാജ്യങ്ങളുമാണ്. എന്നാല്‍ സ്വാഭാവികമായും ചൈന ഈ പുതിയ സാമ്പത്തിക-വ്യാപാര ഉടമ്പടിയെ സംശയ ദൃഷ്ടിയോടെയാവും നോക്കിക്കാണുന്നത്. ഭാരതവും അമേരിക്കയും നേതൃത്വം നല്‍കുന്ന ഒരു സാമ്പത്തിക വ്യാപാര ഇടനാഴി എന്നത് ചൈനയ്ക്ക് ഭയമുളവാക്കുന്നതു തന്നെയാവും.

ഭാരതത്തിന്റെ പടിഞ്ഞാറുഭാഗത്തുളള എല്ലാ തുറമുഖങ്ങളും ഇതിന്റെ ഭാഗമാകും. നിലവില്‍ ഭാരതീയര്‍ ഏറെ പ്രവര്‍ത്തിക്കുന്ന സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ചരക്കു ഗതാഗതം മാത്രമല്ല കമ്മ്യൂണിക്കേഷന്‍ രംഗത്തും, ഊര്‍ജ്ജസ്രോതസ്സുകളുടെ വേഗതയിലുള്ള കയറ്റുമതിയും ഇറക്കുമതിയും അടിസ്ഥാനവികസനസൗകര്യങ്ങള്‍ വിപുലീകരിക്കല്‍, തുറമുഖങ്ങളുടെ നവീകരണം, ഭാരതീയ സംസ്‌കാരവും കലകളും സേവനങ്ങളും ലഭ്യമാക്കല്‍, കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവയിലെല്ലാം ഏറ്റവും ഗുണം ലഭിക്കുന്നത് ഭാരതത്തിനാണ്.

മുകളില്‍ സൂചിപ്പിച്ചതുപോലെ പുതിയ സാമ്പത്തിക വ്യാപാര മുന്നേറ്റത്തിന് വേദിയാകുന്ന സാമ്പത്തിക ഇടനാഴി സൃഷ്ടിക്കുന്ന തൊഴില്‍ അവസരങ്ങള്‍ ഏറ്റവും കൂടുതല്‍ ലഭ്യമാകാന്‍ പോകുന്നത് ഭാരതീയര്‍ക്കാണ്. നിലവില്‍ തന്നെ ഈ മേഖലയിലെ മാനവശേഷി അടിസ്ഥാനപരമായി ഭാരതത്തിന്റേതാണ്. ഇന്റര്‍നെറ്റ്, സോഫ്റ്റ്‌വെയര്‍ രംഗത്തെ സേവനങ്ങള്‍ വര്‍ദ്ധിക്കുന്നതോടെ നമ്മുടെ യുവാക്കള്‍ക്ക് വലിയ തൊഴില്‍ അവസരം ഉണ്ടാകും. സാമ്പത്തിക-വ്യാപാര ഇടനാഴിയില്‍ ഉള്‍പ്പെട്ട മിക്ക രാജ്യങ്ങളിലും ഭാരതീയരുടെ സേവനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതു കാണാം. ഐ.ടി.രംഗത്തെ ഏറ്റവും വലിയ സേവന പങ്കാളികള്‍ ഭാരതീയരാണ്. യുഎഇ, സൗദി അറേബ്യ, ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ ഭാരതീയ യുവാക്കള്‍ക്ക് ഏറെ അവസരം നല്‍കുന്നു. സൗദി അറേബ്യയിലും യുഎഇയിലുമായി മാത്രം ഏതാണ്ട് എഴുപത് ലക്ഷം ഭാരതയീര്‍ ജോലിചെയ്യുന്നു. മലയാളികളാണ് ഇതില്‍ ഭൂരിപക്ഷവും എന്നതും ശ്രദ്ധേയമാണ്.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായിരിക്കും ഭാരത-മിഡില്‍ ഈസ്റ്റ് – യൂറോപ്പ് വ്യാപാര-സാമ്പത്തിക ഇടനാഴി (ഐ.എം.ഇ.സി.) ഭാരതത്തിന്റെ കയറ്റുമതിയിലും ഇറക്കുമതിയിലും ഒപ്പം സേവനമേഖലയിലും ഏറ്റവും കൂടുതല്‍ പങ്കാളിത്തമുള്ള രാജ്യങ്ങളുമായി പുതിയ സമാന്തര വ്യാപാര-സാമ്പത്തിക ഇടനാഴി വഴി ഈ രംഗ ത്തെ നിലവിലെ കാലതാമസം ഒഴിവാക്കി വേഗതയേറിയ പാതയാണ് സൃഷ്ടിക്കപ്പെടുന്നത്. അടിസ്ഥാന വികസനവും തൊഴില്‍ അവസരങ്ങളും കൂടുതല്‍ സൃഷ്ടിക്കുന്നതോടെ ഭാരതത്തിന്റെ സാമ്പത്തികരംഗത്തും അത് ചലനം സൃഷ്ടിക്കും. ഭാരത-മിഡില്‍ ഈസ്റ്റ് -യൂറോപ്പ് വ്യാപാര ഇടനാഴിയില്‍പ്പെട്ട അംഗരാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ വ്യാപാരം (കയറ്റുമതിയും ഇറക്കുമതിയും) നിരവധി ബില്യണ്‍ ഡോളറുകളുടേതാണ്.

പട്ടികയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് നിലവില്‍ ഭാരതത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ചൈന ഒഴിച്ചുള്ള സുപ്രധാന രാജ്യങ്ങള്‍ എല്ലാം ഈ ഇടനാഴിയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. കൂടാതെ ഭാരത പൗരന്മാര്‍ ഏറ്റവും കൂടുതല്‍ ജോലി നേടുന്ന രാജ്യങ്ങളും മുകളില്‍ സൂചിപ്പിച്ചവയാണ്. അതുകൊണ്ട് തന്നെ വ്യാപാരബന്ധങ്ങളില്‍ കൂടുതല്‍ വേഗതയും, വ്യാപ്തിയും അനിവാര്യമാണ്. രാജ്യങ്ങളുടെ ശക്തിയെ ഹാര്‍ഡ് പവര്‍ (hard power), സോഫ്റ്റ് പവര്‍ soft power), എന്ന് വിഭജിക്കാറുണ്ട്. 21-ാം നൂറ്റാണ്ടില്‍ മറ്റൊരു ശക്തിയ്ക്കു കൂടെ പ്രസക്തിയുണ്ട്. വ്യാപാരവും യാത്രയും സുഗമവും വേഗതയുമുള്ളതാകണം. അതിനെ ഫാസ്റ്റ് പവര്‍ (fast power) എന്ന് നമുക്ക് വിളിക്കാം.

ഭാരത-മിഡില്‍ ഈസ്റ്റ് -യൂറോപ്പ് വ്യാപാര – സാമ്പത്തിക ഇടനാഴി നമ്മുടെ ഫാസ്റ്റ് പവറിനെ ഏറെ സഹായിക്കും. ഇതില്‍ ഉള്‍പ്പെടുന്നത് ദശലക്ഷക്കണക്കിന് ഭാരതീയര്‍ തൊഴിലെടുക്കുന്ന വിദേശ രാജ്യങ്ങളായതുകൊണ്ട് തന്നെ ഭാരതത്തിന്റെ ഈ ‘ഫാസ്റ്റ് പവര്‍’ ഏറ്റവും സുപ്രധാനവുമാണ്.

(കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വകലാശാലയിലെ ഗ്ലോബല്‍ സ്റ്റഡീസ് പ്രൊഫസര്‍ ആന്റ് ഡീനും മുന്‍ പ്രോ-വൈസ് ചാന്‍സലറുമാണ് ലേഖകന്‍)

ShareTweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies