കേരളം ഇസ്ലാമിക് സ്റ്റേറ്റിന്റെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറി എന്ന കാര്യം നേരത്തെ പലതവണ പല മാധ്യമങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും അതിനെ പ്രാധാന്യത്തോടെ പരിഗണിക്കുകയോ ഗൗരവമായി എടുക്കുകയോ ചെയ്യാത്തത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ്. സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് മുന്‍ ഡി.ജി.പി.മാരായ ടി.പി. സെന്‍കുമാറും ലോകനാഥ് ബഹ്‌റയും ഇക്കാര്യം ചൂണ്ടിക്കാണിച്ചതാണ്. സംസ്ഥാന സര്‍ക്കാരിനും ഏജന്‍സികള്‍ക്കും ടി.പി. സെന്‍കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടുകളെ വര്‍ഗീയ ചാപ്പ കുത്തി, അദ്ദേഹം ആര്‍.എസ്.എസുകാരന്‍ ആണെന്ന് വരുത്തി, പാര്‍ശ്വവല്‍ക്കരിക്കാനാണ് പിണറായിയും ഒപ്പമുള്ള ഇസ്ലാമിക ജിഹാദി ഭീകരരും ശ്രമിച്ചത്. ജനസംഖ്യാ വിസ്‌ഫോടനം സൃഷ്ടിക്കുന്ന ഗൗരവതരമായ ഇസ്ലാമിക കേന്ദ്രീകരണം അനൗപചാരികമായി പരാമര്‍ശിച്ചതിന്റെ പേരിലും റിട്ടയര്‍മെന്റിനു ശേഷം സെന്‍കുമാര്‍ വേട്ടയാടപ്പെട്ടു.
അന്ന് സെന്‍കുമാറും ഭീകരവാദത്തെക്കുറിച്ച് പഠിച്ച, ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകരും ചൂണ്ടിക്കാണിച്ച സാഹചര്യത്തിലേക്ക് കേരളം ഇന്ന് എത്തിയിരിക്കുന്നു. എന്‍.ഐ.എ അറസ്റ്റ് ചെയ്ത ഐ.എസ്.ഐ.എസ് കേരള തലവന്‍ തൃശ്ശൂര്‍ പാടൂര്‍ സ്വദേശി സൈദ് നബീല്‍ അഹമ്മദ് ഇപ്പോള്‍ വിവരങ്ങള്‍ ഓരോന്നായി തുറന്നു പറഞ്ഞു കൊണ്ടിരിക്കുകയാണ്. നേപ്പാള്‍ വഴി പാകിസ്ഥാനിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ രക്ഷപ്പെടാനായിരുന്നു നബീലിന്റെ ശ്രമം. ചെന്നൈയില്‍ നിന്നാണ് ഇയാളെ എന്‍.ഐ.എ പിടികൂടിയത്. നേരത്തെ സത്യമംഗലം വനത്തിനടുത്തുള്ള ഒളിത്താവളത്തില്‍ നിന്ന് തൃശ്ശൂര്‍ മുല്ലശ്ശേരി സ്വദേശി ആഷിഫിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് നബീലിന്റെ വിശദാംശങ്ങള്‍ എന്‍.ഐ.എ.ക്ക് ലഭ്യമായത്. ഭീകരപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രേഖകള്‍, സൈബര്‍ സന്ദേശങ്ങളുടെ വിശദാംശങ്ങള്‍, ഡിജിറ്റല്‍ രേഖകള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. തൃശ്ശൂര്‍ ആസ്ഥാനമായാണ് ഈ മോഡ്യൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പാലക്കാട്ടെയും തൃശ്ശൂരിലെയും ക്ഷേത്രങ്ങളും പള്ളികളും കൊള്ളയടിച്ച് പണം കവരാനും എ.ടി.എമ്മുകള്‍ തകര്‍ത്തു പണം എടുക്കാനും ഇസ്ലാമിക ഭീകരര്‍ നടത്തിയ ഗൂഢാലോചനയുടെയും ആസൂത്രണത്തിന്റെയും തെളിവുകളും വിശദാംശങ്ങളും എന്‍.ഐ.എ.ക്ക് ലഭിച്ചിട്ടുണ്ട്. പാലക്കാട് എ.ടി.എം കൗണ്ടര്‍ തകര്‍ത്ത് 30 ലക്ഷം രൂപ കൊള്ളയടിച്ചത് ഇവരാണ് എന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന സിറാജുദ്ദീന്‍ അഫ്ഗാനിസ്ഥാനിലേക്കോ സിറിയയിലേക്കോ കടന്നതായാണ് കരുതുന്നത്. അയാള്‍ ഉപയോഗിച്ച നേപ്പാള്‍ പാത തന്നെയാണ് നബീല്‍ അഹമ്മദ് ഉപയോഗിക്കാന്‍ ശ്രമിച്ചതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
കേരളത്തിലെ ഒരു ക്രൈസ്തവ പുരോഹിതനെ വധിക്കാനും സമുദായ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ചില ഹിന്ദു നേതാക്കള്‍ക്കെതിരെ അക്രമം നടത്താനും ഇവര്‍ പദ്ധതി ഇട്ടിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സൈദ് നബീല്‍ അറസ്റ്റിലായപ്പോള്‍ പിടിച്ചെടുത്ത ടെലിഫോണും മറ്റു ഡിജിറ്റല്‍ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിച്ചുവരികയാണ്. മൊഴിയുടെ സത്യസന്ധതയും വിശ്വാസ്യതയും രേഖകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാനാണ് ശ്രമം. നേരത്തെ അറസ്റ്റിലായ ആഷിഫ് കൂടാതെ തൃശ്ശൂര്‍ സ്വദേശിയായ ടി.എസ്. ഷിയാസ്, പാലക്കാട് കോട്ടായി സ്വദേശി റായിസ് എന്നിവരെ കണ്ടെത്താനും തിരച്ചില്‍ നടക്കുന്നുണ്ട്. നേരത്തെ കൊച്ചിയില്‍ അത്തര്‍ വില്‍പ്പനക്കാര്‍ എന്ന പേരില്‍ യോഗം ചേര്‍ന്നിരുന്ന ഐ.എസ് സംഘം ഇപ്പോള്‍ പെറ്റ് ലവേഴ്‌സ് എന്നപേരില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് കൂടിച്ചേരലുകള്‍ നടത്തിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പെറ്റ് ലവേഴ്‌സ് എന്ന പേരില്‍ ഒരു ടെലിഗ്രാം ഗ്രൂപ്പിലാണ് ഇവരെ ബന്ധിപ്പിച്ചിരുന്നത്. നബീല്‍ അഹമ്മദാണ് ഇവരെ യോജിപ്പിച്ചിരുന്നത്. ഖത്തറില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഐ.എസ് ഭീകര സംഘവുമായി ബന്ധപ്പെട്ട നബീല്‍ പിന്നീട് കേരളത്തിലേക്ക് മടങ്ങി. കേരളത്തിലെ യുവാക്കള്‍ക്ക് ഭീകര പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കാനും കേരളത്തില്‍ സംഘടനയ്ക്ക് ഘടകങ്ങള്‍ ഉണ്ടാക്കാനുമാണ് അയാള്‍ ശ്രമിച്ചിരുന്നത്. കേരളത്തില്‍ സാമുദായിക നേതാക്കളെ ആക്രമിക്കാനും വധിക്കാനും ആസൂത്രണം ചെയ്ത നാലംഗ സംഘത്തിന്റെ വിശദാംശങ്ങളും എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ പിന്‍ഗാമിയായാണ് നബീല്‍ ഖത്തറില്‍ നിന്ന് എത്തിയത്. ഐ.എസ് മൊഡ്യൂളിന്റെ കേരള അമീര്‍ ആയിരുന്ന നബീല്‍ ടെലിഗ്രാം കൂടാതെ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് വഴിയും മറ്റ് സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ആശയ പ്രചാരണവും സംവേദനവും നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലും കേരളത്തിലുമായി സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും സമാഹരിച്ചതായും സൂചനയുണ്ട്. ഇത് കണ്ടെത്താനായി തമിഴ്‌നാട്ടിലും കേരളത്തിലെ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലും തിരച്ചില്‍ നടത്തിയിട്ടുണ്ട്.
സാമൂഹ്യ മാധ്യമങ്ങളായ ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം, ഹൂപ്പ് എന്നിവയിലൂടെ ഭീകര സംഘാംഗങ്ങള്‍ നടത്തിയിരുന്ന ആശയവിനിമയം പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ കഴിഞ്ഞതായാണ് സൂചന. കോഡ് ഭാഷയും രഹസ്യ സാങ്കേതികവിദ്യയും ഉപയോഗിച്ച് നടത്തിയിരുന്ന ആശയവിനിമയത്തിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ എന്‍.ഐ.എ കണ്ടെത്തിയതായാണ് സൂചന. ജനങ്ങളില്‍ അരക്ഷിതാബോധം വളര്‍ത്താനും ഭീകരര്‍ക്ക് മനോവീര്യം പകരാനുമാണ് ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ക്ക് നേരെയും നേതാക്കള്‍ക്കും മതപുരോഹിതര്‍ക്കും നേരെയും ആക്രമണം നടത്താന്‍ ആസൂത്രണം ചെയ്തിരുന്നത്. സംഘടനയുടെ പ്രവര്‍ത്തനത്തിനായി പണം കണ്ടെത്താനാണ് അക്രമം നടത്താന്‍ ആസൂത്രണം ചെയ്തതെന്ന വിശദീകരണം പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഭീകരപ്രവര്‍ത്തനത്തിന് പരസ്യമായും രഹസ്യമായും പണം നല്‍കുന്നവരെ കണ്ടെത്താനും അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നുണ്ട്.
നബീലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യവുമായി എന്‍.ഐ.എ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍, ആസൂത്രണം ചെയ്തതനുസരിച്ചുള്ള ആക്രമണം ഭീകരര്‍ നടത്തിയേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഗൂഢാലോചന പൊതുജനങ്ങളില്‍ നിന്ന് മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് നടപ്പിലാക്കാനുള്ള സാധ്യത കൂടുതലാണെന്നും അതുകൊണ്ടുതന്നെ അത് ഒഴിവാക്കാന്‍ ഉടന്‍ തന്നെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്. നബീല്‍ നല്‍കിയ മൊഴികളും നേരത്തെ അറസ്റ്റിലായ തൃശ്ശൂര്‍ പാടൂര്‍ അഷറഫ് എന്ന ആഷിഫ് നല്‍കിയ മൊഴിയും എന്‍.ഐ.എ താരതമ്യം ചെയ്യുന്നുണ്ട്. ഇതുവരെ ലഭ്യമായ സൂചനയനുസരിച്ച് ഇവ തമ്മില്‍ കാര്യമായ വൈരുദ്ധ്യമില്ല എന്നാണ് അറിയുന്നത്. കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും ഐ.എസ് തീവ്രവാദികളുടെ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ നീക്കങ്ങളും പ്രവര്‍ത്തനങ്ങളും എന്‍.ഐ.എ.യുടെയും കേന്ദ്ര ഏജന്‍സികളുടെയും നിരീക്ഷണത്തിലാണ്. മൂന്ന് സംസ്ഥാനങ്ങളിലും ഭീകരവാദ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുടെ വിശദാംശങ്ങള്‍ അടക്കം എന്‍.ഐ.എ ശേഖരിച്ചു കഴിഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലും കൂടുതല്‍ പേര്‍ പിടിയിലാകും എന്നുതന്നെയാണ് സൂചന.
കേരളത്തില്‍ ഐ.എസ് പ്രവര്‍ത്തനം ഇത്രയും ശക്തമായിട്ടും കേരള പോലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡോ, കേരള പോലീസോ കാര്യമായ ഒരു നീക്കവും നടത്തുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇസ്ലാമിക വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാന്‍ കച്ചകെട്ടി നില്‍ക്കുന്ന മരുമകനും അമ്മായിയച്ഛനും മുന്‍ സിമി നേതാവായ എം.എല്‍.എയും ഭീകരര്‍ക്ക് അനുകൂലമായ നിലപാട് തന്നെയാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കേരള പോലീസിലെ പച്ചവെളിച്ചം അടക്കമുള്ള ഭീകര സംഘടനകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോലും കാര്യമായ നടപടിയെടുക്കാന്‍ പോലീസ് നേതൃത്വത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഭീകരര്‍ക്കെതിരായ കേസുകളിലും കേരളത്തില്‍ ഇതുവരെ കാര്യമായ അന്വേഷണമോ, നടപടികളോ ഉണ്ടായിട്ടില്ല. കൂമന്‍കല്ലു പുഴയില്‍ നിന്നും പൈപ്പ് ബോംബുകള്‍ കണ്ടെടുത്തത് മുതല്‍ ഇ.കെ നായനാര്‍ വധശ്രമക്കേസ് വരെയുള്ള കേസുകളില്‍ അന്വേഷണം നിര്‍ജീവമാണ്. ഭീകരരെ സംരക്ഷിക്കുന്ന നിലപാടാണ് കേരളത്തിലെ ഭരണകൂടത്തില്‍ നിന്ന് ഉണ്ടാകുന്നത്. പോപ്പുലര്‍ ഫ്രണ്ട് ജിഹാദി ഭീകരര്‍ക്കെതിരെ എന്‍.ഐ.എ.യും കേന്ദ്രസര്‍ക്കാരും സ്വീകരിച്ച നടപടികള്‍ ഒഴികെ കേരള പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു ശേഷവും ഒളിവില്‍ പോയ നേതാക്കളെ കണ്ടെത്തിയത് കേന്ദ്ര ഏജന്‍സികളാണ്. കേരള പോലീസിന്റെ മൂക്കിന്‍ തുമ്പില്‍ നിന്ന് കേന്ദ്ര ഏജന്‍സികള്‍ ആളെ കണ്ടെത്തുമ്പോള്‍ മാത്രമാണ് കേരള പോലീസ് സംഭവം അറിയുന്നത് തന്നെ.
മാവോവാദികള്‍ മുതല്‍ അല്‍-ഖ്വയ്ദയുടെയും ഐ.എസിന്റെയും പ്രവര്‍ത്തകര്‍ വരെ കേരളത്തില്‍ സജീവമാണെന്ന് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. കബാലി, 8-ജി.ബി, ഇന്നോവ, 916 എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയും ഐ.എസ് ഭീകരര്‍ ഗൂഢാലോചനകള്‍ നടത്തിയതായി എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, രാമനാഥപുരം, തിരുനെല്‍വേലി, മധുര തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരവാദികള്‍ ഗൂഢാലോചനകള്‍ നടത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിലെ അഗ്രഹാരങ്ങള്‍ വിലക്ക് വാങ്ങിയും കൈവശപ്പെടുത്തിയും ക്ഷേത്രനഗരങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ സ്ഥലങ്ങള്‍ കൈയടക്കാന്‍ ശ്രമം നടത്തുന്നതും കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്നുണ്ട്. പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ സമീപപ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ മുഴുവന്‍ സ്വന്തം മതക്കാരുടേതാക്കി മാറ്റാന്‍ ഇസ്ലാമിക ജിഹാദി ഭീകരര്‍ നടത്തുന്ന ശ്രമവും അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. കര്‍ണാടകത്തിലും കേരളത്തിലും ഇതേ ശ്രമം നടക്കുന്നുണ്ട് എന്നതാണ് സൂചന.
കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണം ഇല്ലാത്തതും ഭീകരവാദികളെയും വോട്ട് ബാങ്കിനെയും അനുകൂലിക്കുന്നവര്‍ അധികാരം കയ്യാളുന്നതും ഒരുപരിധിവരെ ഭീകര പ്രവര്‍ത്തനത്തിനും ജിഹാദികള്‍ക്കും അനുകൂലമാണ്. സ്റ്റാലിനും ദയാനിധിയും നടത്തുന്ന ഹിന്ദു വിരുദ്ധ പ്രസ്താവനകളും ക്ഷേത്ര സ്വത്തുക്കള്‍ കയ്യാളാനുള്ള ശ്രമങ്ങളും ഫലത്തില്‍ ഭീകരരെ സഹായിക്കുന്നതാണ്. തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും ഹിന്ദുസമൂഹം ഭീകരതയുടെ പ്രവര്‍ത്തനവും രൂക്ഷതയും തിരിച്ചറിഞ്ഞു കഴിഞ്ഞു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് അടിമകളായ ഹിന്ദുക്കള്‍ വരാന്‍പോകുന്ന വിപത്തിന്റെ സൂചന ഇനിയും മനസ്സിലാക്കിയിട്ടില്ല. ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ പള്ളികളും തകര്‍ക്കാനും കൊള്ളയടിക്കാനും ഉള്ള ജിഹാദികളുടെ ശ്രമത്തെ പലതരത്തില്‍ നേരിടേണ്ടതായുണ്ട്. ക്ഷേത്ര പരിസരങ്ങളിലെ ഇസ്ലാമിക ഭീകര ധ്രുവീകരണം തടയാന്‍ ഇത്തരം വ്യാപാര സ്ഥാപനങ്ങളെ ബഹിഷ്‌കരിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് ഇതര മതസ്ഥര്‍ നീങ്ങിയേ കഴിയൂ. ഇല്ലെങ്കില്‍ ഭയാനകമായ സാഹചര്യത്തിലേക്ക് പാകിസ്ഥാനിലെയോ അഫ്ഗാനിസ്ഥാനിലെയോ ന്യൂനപക്ഷ വിഭാഗങ്ങള്‍ അനുഭവിക്കുന്ന കെടുതിയിലേക്ക് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഹിന്ദുസമൂഹം മാറും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.