പോലീസ് സ്റ്റേഷനില്‍ നിന്ന് എഴുതിത്തള്ളേണ്ട ഒരു കേസ് വര്‍ഷങ്ങള്‍ കഴിഞ്ഞ് ദിവസങ്ങള്‍ നീണ്ട കോടതി നടപടിയിലെത്തിച്ച് നക്സലൈറ്റ് നേതാവ് ഗ്രോ വാസുവിനെ ഹീറോയാക്കിയത് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യന് വിജയന് സഖാവിന്റെ പോലീസ്. സ്വയം നാറിയാലും സാരമില്ല നക്സല്‍ നേതാവ് ഹീറോ ആയല്ലോ എന്ന് സമാധാനമായിരിക്കും. മുഖ്യന്റെ ജില്ലയില്‍ വനമേഖലയോട് ചേര്‍ന്ന് നക്സലുകള്‍ സൈ്വരവിഹാരം നടത്തുമ്പോള്‍ പോലീസ് കാഴ്ചക്കാരാണ്. ഏഴു വര്‍ഷം മുമ്പ് രണ്ടു നക്സലൈറ്റുകളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കു സമീപം മുദ്രാവാക്യം വിളിച്ചു എന്നതാണ് വാസുവിന്റെ പേരിലുള്ള കുറ്റം. വാസുവിനെ കോടതി കയറ്റുക എന്ന നാടകം കളിച്ച പോലീസിന് മജിസ്ട്രേറ്റിന് ശിക്ഷ നല്‍കേണ്ടതാണ് എന്നു തോന്നത്തക്കവിധമുള്ള തെളിവെങ്കിലും നല്‍കാനുള്ള സാമാന്യ ബുദ്ധി വേണ്ടായിരുന്നോ? കോടതി വരാന്തയില്‍ മുദ്രാവാക്യം വിളിക്കരുത് എന്ന് മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചത് ലംഘിച്ച വാസുവിന്റെ വായ തൊപ്പി കൊണ്ടു മൂടാനാണ് പോലീസുകാര്‍ തയ്യാറായത്. മജിസ്ട്രേറ്റ് പറഞ്ഞത് ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാം. ശിക്ഷിക്കുകയും ചെയ്യാം. കേസെടുക്കാന്‍ പോലീസോ അതിനായി നിര്‍ദ്ദേശിക്കാന്‍ കോടതിയോ തയ്യാറായില്ല.
മജിസ്ട്രേറ്റിനെ ധിക്കരിച്ച് മുദ്രാവാക്യം വിളിച്ച വാസു ഭാരത ഭരണഘടനയിലും കോടതിയിലും വിശ്വാസമില്ലാത്ത നക്സലൈറ്റാണ്. കോടതിയെ ധിക്കരിച്ച് മുദ്രാവാക്യം വിളിക്കുന്നതാണ് അവര്‍ക്ക് ശരി. വാസുവിനെ ഹീറോയാക്കിയവര് ഇതിന് കൂട്ടുനില്‍ക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് പരിസരത്ത് മുദ്രാവാക്യം വിളിച്ചത് കുറ്റമായി കണ്ട് കേസെടുത്തവര്‍ കോടതിയെ ധിക്കരിച്ച് മുദ്രാവാക്യം വിളിച്ചപ്പോള്‍ കണ്ണും പൂട്ടി നിന്നു. വന്‍കിട വ്യവസായികളില്‍ നിന്ന് മാസപ്പടി വാങ്ങുന്ന മാര്‍ക്സിസ്റ്റ് സഖാക്കളും നാട്ടിലിറങ്ങി തോക്കുചൂണ്ടി മാസപ്പടി വാങ്ങുന്ന നക്സല്‍ സഖാക്കളും ഒരേ ചെമ്പട തൂവല്‍ പക്ഷികള്‍ തന്നെ.