കേരളത്തിന്റെ സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാന് ഇയ്യിടെ യു.എ.ഇ യില്‍ പോയി. തീവ്ര ഇസ്ലാമിക മതമൗലികവാദ രാജ്യത്ത് എവിടെ നോക്കിയാലും പള്ളിയില്‍ നിന്നുള്ള ബാങ്കുവിളിയാവും കേള്‍ക്കുക എന്ന പ്രതീക്ഷയിലായിരുന്നു ചെറിയാന് സഖാവ്. എന്നാല്‍ എത്ര നേരം കഴിഞ്ഞിട്ടും ഒരു ബാങ്കുവിളി പോലും കേട്ടില്ല. സഖാക്കള്‍ ഭരിക്കുന്ന കേരളത്തില്‍ നിന്ന് ബാങ്കുവിളി കേട്ട് തഴമ്പിച്ച, ബാങ്കുവിളി കേട്ടാല്‍ പ്രസംഗം നിര്‍ത്തി ഭവ്യത കാട്ടുന്ന സഖാവ് ചെറിയാന് അടുത്തുള്ള ഒരാളോട് സംശയം ചോദിച്ചു. ഇവിടെ അതിനൊന്നും പള്ളിക്കു പുറത്തേക്ക് അനുമതിയില്ല എന്ന മറുപടി കേട്ട ചെറിയാന് അന്തംവിട്ടുപോയി. ഇക്കാര്യം ഇവിടെ ഒരു പ്രസംഗത്തില്‍ അദ്ദേഹം പറയുകയും ചെയ്തു. സംഗതി ഭൂകമ്പമായി. പ്രസംഗിച്ച് വായപൂട്ടും മുമ്പ് അതു തിരിച്ചെടുത്ത് ഏത്തമിടലോട് ഏത്തമിടലായിരുന്നു സഖാവിന്റെ വക.
ഷാര്‍ജ ഇതാ ഒരു നിയമം കൊണ്ടുവരാന്‍ പോകുന്നു. പല ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി വേണമെന്നാണ് ആ നിയമം. അതില്‍ പളളികളുടെ നിര്‍മ്മാണം, നമസ്കാര സ്ഥലങ്ങളുടെ നിര്‍മ്മാണം, ഇസ്ലാമിക ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം എന്നിവയൊക്കെ പെടുന്നു. ഇത്തരമൊരു നിയമം മത രാജ്യമല്ലാത്ത ഭാരതത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ എന്താകും കോലാഹലം എന്നു ഊഹിക്കാവുന്നതേയുള്ളൂ. ഇസ്ലാമിസ്റ്റുകളുടെ പ്രതിഷേധത്തിന് കൊടി പിടിക്കാന്‍ മാര്‍ക്സിസ്റ്റു സഖാക്കള്‍ മത്സരിക്കുന്നതു കാണാം. പല മുസ്ലിം രാജ്യങ്ങളും വിലക്കിയ മുത്തലാക്ക് ഇവിടെ നിയമവിരുദ്ധമാക്കിയപ്പോള്‍ വെപ്രാളം കാണിച്ചവര്‍ ആരൊക്കെയായിരുന്നു എന്ന് നാം കണ്ടതാണ്. ഏക സിവില്‍ നിയമത്തിനെതിരെ ഹാലിളകുന്നവരുടെ കൂട്ടത്തിലാണ് സഖാക്കളും കോണ്‍ഗ്രസ്സും. മുസ്ലിം രാജ്യങ്ങള്‍ നാട്ടില്‍ അട്ടിമറി നടത്തുന്ന ഇസ്ലാമിക ഭീകരവാദികളെ കയ്യോടെ തൂക്കിലേറ്റി ഹൂറികളുടെ സ്വര്‍ഗ്ഗത്തിലെത്തിക്കുന്നു. ഇവിടെ നാടു കുട്ടിച്ചോറാക്കുന്ന ഭീകരര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമ്പോള്‍ ഇസ്ലാം അപകടത്തില്‍ എന്ന മുറവിളി ഉയരുന്നു. മുസ്ലിം രാജ്യങ്ങള്‍ കാളകൂടമെന്നു തിരിച്ചറിഞ്ഞ് പുറന്തള്ളുന്ന ഇസ്ലാമിക ഭീകരത ഇവിടെ ചിലര്‍ക്ക് പാല്‍പ്പായസമാണ്.