ഇസ്ലാമിക ഭീകരത അതിന്റെ സൗമ്യമായ മുഖംമൂടി നീക്കി ക്രൂര ദംഷ്ട്രകളുമായി പുറത്തേക്കു വരുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തില്‍ കാണുന്നത്. ഗണപതിക്കും സനാതന ധര്‍മ്മത്തിനും ഭാരതീയ ശാസ്ത്ര പാരമ്പര്യത്തിനും എതിരായ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസംഗവും ബലാത്സംഗം ആയുധമായി ഉപയോഗിക്കാന്‍ വീരസാവര്‍ക്കര്‍ പറഞ്ഞു എന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ വ്യാജ പ്രസ്താവനയും ക്ഷേത്രങ്ങളില്‍ കെട്ടിത്തൂക്കി പച്ചക്ക് കത്തിക്കുമെന്ന മുസ്ലീം ലീഗിന്റെ മുദ്രാവാക്യങ്ങളും കേരളത്തില്‍ നടക്കുന്ന അതിശക്തമായ ഭീകരപ്രവര്‍ത്തനത്തിന്റെ മറുവശം മാത്രമാണ്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇസ്ലാമിക ഭീകരതയ്ക്ക് കുടപിടിക്കുകയും പണം പറ്റിയാലും ഇല്ലെങ്കിലും അവര്‍ക്കുവേണ്ടി നട്ടെല്ല് കുനിച്ചു കൊടുക്കുകയും ചെയ്യുകയാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
അടുത്തിടെ ഉണ്ടായ ചില സംഭവങ്ങള്‍ വേണ്ടരീതിയില്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ മാധ്യമങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു എന്നതാണ് സത്യം. ആദ്യത്തെ സംഭവം മണിപ്പൂരിലെ വംശീയ ഗോത്രവര്‍ഗ്ഗ സംഘര്‍ഷമാണ്. ഇത് സംഘപരിവാര്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ആസൂത്രണം ചെയ്തതാണെന്ന് വരുത്താനും അതിനുവേണ്ടി വാര്‍ത്തകള്‍ വളച്ചൊടിക്കാനും ചിലര്‍ തയ്യാറായി. എന്നാല്‍ സിപിഎം മണിപ്പൂര്‍ സംസ്ഥാന സെക്രട്ടറിയും ക്രിസ്തീയ ബിഷപ്പുമാരും ഇത് കുക്കികളും മെയ്തികളും തമ്മിലുള്ള ഗോത്രവര്‍ഗ്ഗ സംഘര്‍ഷമാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും കേരളത്തിലെ ഒരുപറ്റം ഇടതുപക്ഷ നേതാക്കളും മാധ്യമപ്രവര്‍ത്തകരും ആര്‍എസ്എസ്സിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തി. ഇറോം ശര്‍മ്മിളയെ അഭിമുഖം നടത്തിയ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത് ഇത് കേന്ദ്രസര്‍ക്കാരിന്റെ പരാജയമല്ലേ എന്നാണ്. ഓരോ സംസ്ഥാനത്തെയും ക്രമസമാധാനം അതത് സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണെന്ന സാമാന്യബോധം ഇല്ലാതെയാണ് മാധ്യമങ്ങള്‍ നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും കുറ്റവാളികളാക്കാന്‍ ശ്രമം നടത്തുന്നത്.
ഈ ശ്രമങ്ങള്‍ക്കു പിന്നില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ആസൂത്രിതമായ ഗൂഢാലോചനയുണ്ട് എന്നകാര്യം വ്യക്തമാണ്. മ്യാന്‍മറില്‍ ഉണ്ടായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും മ്യാന്‍മറിലും ചൈനയിലും എഡിറ്റ് ചെയ്‌തെടുത്ത ദൃശ്യങ്ങള്‍ ഭാരതത്തില്‍ പ്രചരിച്ചതിന്റെയും പിന്നില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പും അതിലെ രാഹുല്‍ അനുകൂല ക്യാപ്‌സ്യൂളും ആണ് എന്ന കാര്യം അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാവും. അതിനിടെ ഹരിയാനയില്‍ നടന്ന ഏകപക്ഷീയമായ ഭീകരാക്രമണവും സംഘപരിവാറിന്റെ തലയില്‍ കെട്ടാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഹരിയാനയിലെ മേവായില്‍ ശ്രാവണപൂജയ്ക്ക് എല്ലാവര്‍ഷവും നടക്കാറുള്ള ശോഭായാത്ര തടയാനും അക്രമം നടത്താനും ജിഹാദികള്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനുള്ള കാരണം. ശോഭായാത്രയിലെ രണ്ടായിരത്തോളം പേര്‍ അടുത്തുള്ള നല്‍ഹാര്‍ മഹാദേവക്ഷേത്രത്തില്‍ അഭയം പ്രാപിക്കുകയായിരുന്നു. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ജിഹാദികള്‍ തീവെച്ചു നശിപ്പിച്ചു. അവര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെടുകയും അമ്പതോളം പോലീസുകാര്‍ക്കും നിരവധി തീര്‍ത്ഥാടകര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു. ഛോട്ടാ പാക്കിസ്ഥാന്‍ എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് ബ്രിഡ്ജ് മണ്ഡല്‍ ജലാഭിഷേകയാത്ര നടത്തരുതെന്നായിരുന്നു ജിഹാദി ഭീകരരുടെ ആവശ്യം. ഇതിനെയും സംഘപരിവാര്‍ അക്രമമെന്ന് വിളയ്ക്കാനാണ് ഒരുപറ്റം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഹിന്ദുക്കള്‍ അക്രമിക്കപ്പെട്ടാലും അത് എങ്ങനെയാണ് സംഘപരിവാര്‍ ആക്രമണമാകുന്നത് എന്നകാര്യം മനസ്സിലാകുന്നില്ല.
ഈ തിരക്കിനിടയില്‍ വിസ്മരിച്ചുപോയ ഒരു സംഭവം ഐഎസ്സിന്റെ ഇന്ത്യന്‍ ഘടകം ദക്ഷിണ ഭാരതത്തില്‍ നടത്താന്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണ പദ്ധതി എന്‍.ഐ.എ തകര്‍ത്തതാണ്. ഇക്കാര്യം ഒരു മാധ്യമവും കാര്യമായി ചര്‍ച്ച ചെയ്തില്ല. കേരളത്തിലെ പ്രമുഖ രാഷ്ട്രീയകക്ഷികളില്‍ ചേക്കേറിയിട്ടുള്ള ജിഹാദി ഭീകരരും ഐ.എസ് ഭീകരരും തമ്മിലുള്ള അന്തര്‍ധാര ശക്തമാണെന്നതിന്റെ സൂചന വ്യക്തമാണ്. നേതാക്കള്‍ നടത്തുന്ന ഹിന്ദു വിരുദ്ധ പ്രസ്താവനകള്‍ക്കും നീക്കങ്ങള്‍ക്കും പിന്നില്‍ ഐ. എസ്സിന്റെ ജിഹാദി അജണ്ട തന്നെയാണുള്ളത്. സത്യമംഗലം വനത്തില്‍ നിന്ന് ഐ.എസ്സിന്റെ കേരളാ ഓപ്പറേഷന്‍ നിയന്ത്രിക്കുന്ന ആഷിഫ് എന്ന കൊടുംഭീകരനെ ജൂലൈ 17നാണ് എന്‍. ഐ.എ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിയായ ആഷിഫ് സത്യമംഗലം വനത്തില്‍ ഒളിച്ചുതാമസിച്ച് ദക്ഷിണഭാരതം മുഴുവന്‍ ശ്രീലങ്ക മാതൃകയില്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് ശ്രമിച്ചിരുന്നത്. തടിയന്റവിട നസീര്‍ അടക്കമുള്ള ഭീകരരുമായും ആഷിഫിന് ബന്ധമുണ്ടെന്നും ബാംഗ്ലൂര്‍ ജയിലില്‍ ഇതിനായി ഗൂഢാലോചന നടത്തിയിരുന്നുവെന്നും എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ വ്യാപകമായ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാനും ഇവര്‍ ആസൂത്രണം ചെയ്തിരുന്നു. ആഷിഫിന്റെ മൂന്ന് കൂട്ടാളികളെയാണ് ആദ്യം പിടികൂടിയത്. ഇവരില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകളാണ് ആഷിഫിലേക്ക് എത്താന്‍ ഇടയാക്കിയത്.
മഹാരാഷ്ട്ര മോഡ്യൂളിലെ ഡോക്ടര്‍ അദ്‌നാനാലി പൂനെയില്‍ കോന്ധ്‌വയില്‍ നിന്നാണ് അറസ്റ്റിലായത്. പൂനെയിലെ പ്രമുഖനായ അനസ്‌തേഷ്യസ്റ്റാണ് അദ്‌നാനാലി. ദക്ഷിണഭാരതം മുഴുവന്‍ ഇവരുടെ ശൃംഖല സജീവമാണെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. കേരളത്തിലും തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും തെലങ്കാനയിലും ജില്ലാതലത്തില്‍ ഐ.എസ് മൊഡ്യൂളുകള്‍ സ്ഥാപിക്കാനാണ് ആഷിഫിന്റെയും നബീലിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തിയിരുന്നത്. തടിയന്റവിട നസീര്‍ അടക്കമുള്ള ഭീകരര്‍ ജയിലില്‍ കിടന്നിട്ടുപോലും ഈ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നു. 2019 ലെ ഈസ്റ്റര്‍ ദിവസം ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ സ്‌ഫോടനം നടത്തിയതുപോലെ ദക്ഷിണഭാരതത്തിന്റെ പലഭാഗത്തും ഇവര്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതായി സൂചനയുണ്ട്. കേരളത്തിന്റെ പലഭാഗത്തുനിന്നായി നാല്പ്പതിലേറെ പേര്‍ ഐ.എസ് മോഡ്യൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ ഭീകരര്‍ പിടിയിലാകുമെന്ന് തന്നെയാണ് സൂചന. ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ സ്‌ഫോടനം നടത്തിയ സഹ്‌റാന്‍ ഹാഷിം നേരത്തെ കേരളത്തില്‍ സന്ദര്‍ശനം നടത്തിയതായും പരിശീലനം നേടിയതായും കണ്ടെത്തിയിരുന്നു. ഒന്‍പത് ചാവേറുകളാണ് ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയത്. മൂന്നു സ്ത്രീകളും ചാവേറുകളില്‍ ഉള്‍പ്പെട്ടിരുന്നു. സഹ്‌റാന്‍ ഹാഷിം അംഗമായ തൗഹീദ് ജമാഅത്തിന്റെ ഭാഗമായാണ് കേരളത്തിലെ ഐ.എസ്സും പ്രവര്‍ത്തിക്കുന്നത്. 2019 ല്‍ തന്നെ എന്‍. ഐ.എ അറസ്റ്റ് ചെയ്ത പാലക്കാട് മുതലമട അടമ്പമരം സ്വദേശി റിയാസ് അബൂബക്കര്‍ കേരളത്തിലെ 40 പേരുടെ പട്ടിക അന്നുതന്നെ എന്‍.ഐ. എ.യോട് വെളിപ്പെടുത്തിയിരുന്നു. കേരളത്തിലും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്‌ഫോടനം നടത്താന്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും സ്‌ഫോടകവസ്തുക്കള്‍ സമയത്ത് എത്താതിരുന്നതാണ് സ്‌ഫോടനം നടക്കാതിരിക്കാന്‍ കാരണമെന്ന് റിയാസ് അബൂബക്കര്‍ വെളിപ്പെടുത്തിയിരുന്നു.
നിരോധനത്തിനുശേഷവും പോപ്പുലര്‍ ഫ്രണ്ടിന്റെയും ഇസ്ലാമിക ഭീകരരുടെയും പ്രവര്‍ത്തനം ഒരുപറ്റം മതവിശ്വാസികളുടെ നേതൃത്വത്തില്‍ തുടരുന്നു എന്നാണ് ആരോപണം. പലയിടത്തും പള്ളികളും ജമാഅത്ത് സംവിധാനങ്ങളും ഇതിനുവേണ്ടി ദുരുപയോഗം ചെയ്യുന്നുണ്ട് എന്നതിനും വേണ്ടത്ര തെളിവുകള്‍ എന്‍.ഐ.എക്ക് ലഭിച്ചതായാണ് സൂചന. കൊച്ചിയിലും ചെന്നൈയിലും അത്തര്‍ കച്ചവടക്കാരുടെ സംഘടന എന്ന പേരിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളില്‍ ഹോട്ടലുകള്‍ അടക്കമുള്ള ബിസിനസ് സ്ഥാപനങ്ങള്‍ ഇസ്ലാമിക സമൂഹത്തിന്റേത് മാത്രമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ ലാന്റ് ജിഹാദും ഫുഡ് ജിഹാദും നടപ്പിലാക്കാനുള്ള വന്‍ ശ്രമവും തുടരുന്നു. എന്‍.ഐ.എയുടെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളുടെയും നേതൃത്വത്തില്‍ ഇത് കണ്ടെത്തിയിട്ടും ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനും സമൂഹത്തെ ബോധവത്കരിക്കാനുമുള്ള ശ്രമങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്ന് ഉണ്ടാകുന്നില്ല. മുസ്ലീം സമുദായത്തിലെ ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് ഭീകരപ്രവര്‍ത്തനത്തിലുള്ളത്. ദേശീയ മുസ്ലീങ്ങളെ ചേര്‍ത്തു നിര്‍ത്താനുള്ള പരിശ്രമം പോലും ഭീകരരെ പിന്തുണയ്ക്കുന്നതു മൂലം ഇല്ലാതാവുകയാണ്.
ഇതിനിടെ പോപ്പുലര്‍ഫ്രണ്ടിന്റെയും ഇസ്ലാമിക ഭീകരതയുടെയും കേരളത്തിലെ കേന്ദ്രങ്ങള്‍ എന്‍.ഐ.എ കണ്ടുകെട്ടിത്തുടങ്ങി. പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനം എന്ന നിലയില്‍ ശ്രദ്ധേയമായ മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമിയാണ് ഏറ്റവും അവസാനം നോട്ടീസ് പതിച്ച് ഏറ്റെടുത്തത്. ഏതാണ്ട് 25 ഏക്കറോളം വരുന്ന ഗ്രീന്‍വാലി അക്കാദമിയിലാണ് പോപ്പുലര്‍ഫ്രണ്ടിന്റെ ആയുധപരിശീലനവും ആയുധനിര്‍മ്മാണവും സ്‌ഫോടന പരിശീലനവും ഒക്കെ നടത്തിയിരുന്നത്. ഇതുകൂടാതെ ലൗജിഹാദില്‍ പെടുന്ന പെണ്‍കുട്ടികളെ കൊണ്ടുവന്ന് പാര്‍പ്പിച്ച് മതപഠനം എന്നപേരില്‍ മതപരിവര്‍ത്തനവും നടത്തിയിരുന്നത് ഇവിടെയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ബോംബ് നിര്‍മ്മാണത്തിനും സ്‌ഫോടന പരിശീലനത്തിനുമിടെ ഇവിടെ വന്‍ സ്‌ഫോടനം ഉണ്ടായെങ്കിലും കേരളാ പോലീസ് തുടരന്വേഷണം നടത്തി നടപടിയെടുക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. എന്‍.ഡി. എഫിന്റെ ഉടമസ്ഥതയിലായിരുന്ന ഗ്രീന്‍വാലി അക്കാദമി പിന്നീട് അവര്‍ പോപ്പുലര്‍ ഫ്രണ്ടില്‍ ലയിച്ചപ്പോള്‍ ഗ്രീന്‍വാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലേക്ക് മാറുകയായിരുന്നു. കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികളായ പോപ്പുലര്‍ഫ്രണ്ടുകാരെ സംരക്ഷിക്കാനും ഇവിടെ സംവിധാനമുണ്ടായിരുന്നു. അറബിക്കടലില്‍ക്കൂടി ഗള്‍ഫില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും കടത്തിക്കൊണ്ടു വരുന്ന ആയുധങ്ങള്‍, മയക്കുമരുന്ന്, കള്ളനോട്ട് എന്നിവ പുറംകടലില്‍ കൈമാറി പൊന്നാനി തുറമുഖം വഴി ഗ്രീന്‍വാലിയില്‍ എത്തിച്ച് എല്ലാ സ്ഥലങ്ങളിലേക്കും വിതരണം ചെയ്യുന്നതും ഇതുവഴിയാണെന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. മഞ്ചേരിയില്‍ നിന്ന് നിലമ്പൂര്‍ നാടുകാണി ചുരം വഴി ഗൂഡല്ലൂരിലെത്തുന്ന സാധനങ്ങള്‍ അവിടെ നിന്ന് എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും എത്തിക്കാന്‍ എളുപ്പമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഗ്രീന്‍വാലി കണ്ടുകെട്ടിയത് പോപ്പുലര്‍ ഫ്രണ്ടിന്റെയും ഇസ്ലാമിക ഭീകരതയുടെയും പ്രവര്‍ത്തനത്തിനേറ്റ കനത്ത ആഘാതമായാണ് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്. നേരത്തെ മലബാര്‍ ഹൗസ്, പെരിയാര്‍വാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രിവാന്‍ഡ്രം എജുക്കേഷന്‍ ആന്‍ഡ് സര്‍വ്വീസ് ട്രസ്റ്റ് തുടങ്ങി ഭീകരപ്രവര്‍ത്തനം നടത്തിയിരുന്ന 12 കേന്ദ്രങ്ങള്‍ കണ്ടുകെട്ടിക്കഴിഞ്ഞു. 17 കേന്ദ്രങ്ങള്‍ കണ്ടുകെട്ടാന്‍ അപേക്ഷ നല്‍കിയെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മെല്ലെപ്പോക്കാണ് അനുവര്‍ത്തിച്ചിരുന്നത്. സേവനകേന്ദ്രങ്ങളുടെ മറവില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്ന നിരവധി കേന്ദ്രങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. നേരത്തെ നടന്ന ഗ്രീന്‍വാലി സ്‌ഫോടനത്തിന്റെയും ആയുധനിര്‍മ്മാണത്തിന്റെയും വിശദാംശങ്ങള്‍ കൂടി ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാല്‍ ഈ സംഭവങ്ങള്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ വേണ്ടരീതിയില്‍ ഉയര്‍ത്തിക്കാട്ടാതെ മൂടിവെച്ച് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് അനുവര്‍ത്തിക്കുന്നത്. ഇസ്ലാമിക ഭീകരതയോടുള്ള മാധ്യമങ്ങളുടെ നയം മാറുകയും ഹിന്ദുക്കളും ക്രിസ്ത്യാനികളും ദേശീയ മുസ്ലീങ്ങളും ചേര്‍ന്ന് ദേശസ്‌നേഹികളുടെ ഒരു പുതിയ ഐക്യനിര ഉയരുകയും ചെയ്തില്ലെങ്കില്‍ കേരളം ഭീകരരുടെ പിടിയില്‍ അകപ്പെടും.