‘കുട്ടികളെ ഉണ്ടാക്കുന്നതില്‍ നിന്ന് മുസ്ലീങ്ങളെ തടയാന്‍ ഒരു നിയമത്തിനും കഴിയില്ല’ – ഇത് അസമില്‍ നിന്നുള്ള ലോക്‌സഭാംഗവും ആള്‍ ഇന്ത്യ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് തലവനുമായ മൗലാന ബദറുദ്ദീന്‍ അജ്മലിന്റെ ഫത്വയാണ്. ഈ ഫത്വയ്ക്ക് ഒരു സാധാരണ വാര്‍ത്തയ്ക്കപ്പുറം പ്രാധാന്യം നല്‍കാന്‍ ഒരു പത്രക്കാരനും തയ്യാറില്ല. ഹിന്ദുക്കളുടെ കാര്യത്തില്‍ ഏതെങ്കിലും ഒരു ഹിന്ദുസംഘടനാ പ്രവര്‍ത്തകനായിരുന്നു ഇത്തരം പ്രസ്താവന ഇറക്കിയിരുന്നതെങ്കില്‍ എന്തൊരു പുകിലാകുമായിരുന്നു. ഹിന്ദുജനസംഖ്യ വര്‍ദ്ധിപ്പിച്ച് മുസ്ലിങ്ങളെ ഭയപ്പെടുത്തുന്നു; ഓടിക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെ എന്തൊക്കെ വ്യാഖ്യാ നം വരും ഇത്തരമൊരു വാര്‍ത്തയ്ക്ക്. എന്നാല്‍ അങ്ങനെയൊരു വ്യാഖ്യാനവും ബദറുദ്ദീന്റെ ഫത്വയ്ക്കുണ്ടായില്ല.
ബദറുദ്ദീനെ പ്രകോപിപ്പിച്ചത് എന്താണെന്നോ? രണ്ടിലധികം കുട്ടികളുളളവരെ സര്‍ക്കാര്‍ ജോലിയ്ക്ക് പരിഗണിക്കില്ല എന്നു അസം ആരോഗ്യസഹമന്ത്രി പീയൂഷ് ഹസാരിക നടത്തിയ ഒരു പ്രസ്താവന. ഒക്‌ടോബര്‍ 21ന് ചേര്‍ന്ന സംസ്ഥാന ക്യാബിനറ്റ് ഇത്തരമൊരു നയം നടപ്പാക്കുന്ന കാര്യം അംഗീകരിച്ചിരുന്നു. 2021 ജനുവരി മുതല്‍ നടപ്പാക്കുന്ന ജനസംഖ്യ-സ്ത്രീശാക്തീകരണ നയത്തിന്റെ ഭാഗമായിരുന്നു ഈ നീക്കം. കുട്ടികള്‍ രണ്ടേ പാടുള്ളു എന്നു പറഞ്ഞതോടെ ഇസ്ലാമിക സംഘടനകള്‍ ജിഹാദിനിറങ്ങി. മുസ്ലീങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നിഷേധിക്കാനാണ് ഈ നയം എന്നാണ് ബദറുദ്ദീന്റെ വാദം. ജോലി ഇല്ലെങ്കിലും ശരി ദൈവം തരുന്ന കുട്ടികളെ തടയാന്‍ തങ്ങളില്ല എന്നും മൗലാന മതപ്രസംഗരീതിയില്‍ തീര്‍ത്തു പറഞ്ഞു. ഈ നയം മുസ്ലിം വിരുദ്ധമല്ലെന്നും രണ്ടുകുട്ടികളുള്ള എത്രയോ മുസ്ലീങ്ങള്‍ അസമിലുണ്ടെന്നുമായിരുന്നു ഹസാരികയുടെ പ്രതികരണം. പ്രകൃതിവിഭവങ്ങള്‍ ചുരുങ്ങി വരുന്നതിനാല്‍ ജനസംഖ്യ കുറഞ്ഞ് ചെറിയ കുടുംബമാകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം തലയെണ്ണം കൂട്ടിയാലേ അസമിനെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാനും അതുവഴി ഭാരതത്തില്‍ നിന്നു വിഘടിച്ചു പോകാനും സാധിക്കുകയുള്ളു എന്നതാണ് ഇസ്ലാമിസ്റ്റ് മാസ്റ്റര്‍ പ്ലാന്‍. ഇതിന്റെ ഒരു സാമ്പിള്‍ മലപ്പുറം ജില്ലയില്‍ നാം കണ്ടുകൊണ്ടിരിക്കയാണ്. കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ല മലപ്പുറമാണ്. ജനസംഖ്യാ വിസ്‌ഫോടനം വഴി ജില്ല തന്നെ അമീബാ മാതൃകയില്‍ രണ്ടാവണം എന്ന ആവശ്യം മുസ്ലിം സംഘടനകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഇതിന്റെ പ്രതിധ്വനിയാണ് അസമില്‍ നിന്നു കേട്ടത്.