മനുഷ്യനെ മതം മാറ്റാന്‍ ആവേശം കൊള്ളുന്ന സംഘടിതമതക്കാര്ക്ക് ആനകളെ മതം മാറ്റാന്‍ ആവേശമില്ല. ആളുകളെ മാത്രമല്ല കെട്ടിടങ്ങളെയും പൊതുനിരത്തുകളേയും ഭൂപ്രദേശത്തെ വരെയും മതം മാറ്റാന്‍ ഹാലിളകി നടക്കുന്നവരുണ്ട്. കോഴിക്കോട്ടെ സ്വാതന്ത്ര്യസമര സൂവര്‍ണ ജൂബിലി ഹാളിനെ മതം മാറ്റി മുഹമ്മദ് അബ്ദുള്‍ റഹ്മാന് ഹാള്‍ ആക്കിയത് കോര്പ്പറേഷന് ഭരിക്കുന്ന ഇടത് മുന്നണിയാണ്. കൂട്ട മതംമാറ്റം നടത്തുകയും അമ്പലങ്ങള്‍ തകര്‍ക്കുകയും ചെയ്ത ടിപ്പുവിന്റെ പേരിലാണ് കേരളത്തിലെ പല പൊതുവഴികളും. ഈ മതം മാറ്റ ആവേശം ആനകളുടെ കാര്യത്തില്‍ വേണ്ടത്രേ.
കേരളത്തില്‍ ഏതാണ്ട് 412 നാട്ടാനകളാണുള്ളത്. അവയില്‍ നൂറിലേറെ അമ്പലം വകയുള്ളവയാണ്. കുറച്ചെണ്ണം വനംവകുപ്പിന്റെ കീഴിലുണ്ട്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ആനകളില്‍ 30 ശതമാനം അഹിന്ദു ഉടമസ്ഥരുടെ സ്വത്താണ്. ആനയെ വാങ്ങുമ്പോള്‍ ഇവരാരും അവയുടെ പേരുമാറ്റുന്നില്ല. അവയൊക്കെ കണ്ണനും കേശവനും അര്ജ്ജുനനുമൊക്കെയായി തുടരുന്നു. വര്‍ഗീസോ അഹമ്മദോ ആകുന്നില്ല. കാരണം വ്യക്തം: മുസ്ലിം പേരുമായി ക്ഷേത്രവരവുകളില് പങ്കെടുക്കാനുള്ള മടി. ക്ഷേത്രോത്സവം ആന ഉടമകളുടെ വലിയ വരുമാനമാണ്. മതം മാറ്റാതിരിക്കാനുള്ള ‘ഹൃദയ വിശാലതയ്ക്കു പിന്നിലെന്തെന്ന് പിടികിട്ടിയില്ലേ.