Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

പുനര്‍വിചിന്തനത്തിന്റെ രാവുകളില്‍ പാരിസ്

ഡോ. വിഷ്ണു അരവിന്ദ്ഡോ. വിഷ്ണു അരവിന്ദ്
14 July 2023

ജൂലായ് നാലിനായിരുന്നു ഷാങ്ഹായി കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ബഹുരാഷ്ട്ര ഓണ്‍ലൈന്‍ യോഗം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ വ്‌ലാദമിര്‍ പുടിന്റെയും, ഷി-ജിങ് പിങ്ങിന്റെയും, പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്നത്. ‘പ്രാദേശിക സുരക്ഷ’യായിരുന്നു മുഖ്യ അജണ്ട. ഇതേ സമയത്ത് ഫ്രഞ്ച് തെരുവുകള്‍ ഇസ്ലാമിക കലാപകാരികള്‍ അഗ്‌നിക്കിരയാക്കുന്ന ദൃശ്യങ്ങള്‍ ആഴ്ചകളായി പുറംലോകത്തെത്തുന്നുണ്ടായിരുന്നു. രാജ്യ സുരക്ഷ അപകടത്തിലായാല്‍ ഭാരതത്തിന്റെ അവസ്ഥയും വ്യത്യസ്തമായിരിക്കില്ലല്ലോ. എന്നാല്‍ സുരക്ഷയെ മുന്‍നിര്‍ത്തി കശ്മീരീലും പാകിസ്ഥാനിലും സൈനികമായും, നയപരമായും ഭാരതം വിവിധ തീരുമാനങ്ങള്‍ എപ്പോഴൊക്കെ എടുത്തിട്ടുണ്ടോ അപ്പോഴൊക്കെ ‘മനുഷ്യാവകാശ’മെന്ന വാളുമുപയോഗിച്ച് ഭാരതത്തെ ആക്രമിച്ചവരായിരുന്നു യൂറോപ്യന്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് ഫ്രാന്‍സും പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും. എന്നാല്‍ ദീര്‍ഘവീക്ഷണമില്ലായ്മയുടെ തിക്തഫലം ഇപ്പോള്‍ ഏറ്റുവാങ്ങുകയാണവര്‍.

Google NewsAdd Kesari Weekly as a preferred source on Google

നാഹേല്‍ മര്‍സൗക്ക് എന്ന പതിനേഴുകാരനെ പോലീസുകാര്‍ വെടിവെച്ചു കോലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഫ്രാന്‍സിലെ മുസ്ലിം മത വിഭാഗം സംഘടിച്ച് അക്രമാസക്തമായ കലാപം ആരംഭിച്ചത്. തങ്ങള്‍ക്ക് നേരെ കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറയുന്നു. എന്ത് തന്നെയായാലും വര്‍ഷങ്ങളായി യൂറോപ്പിലാകമാനം നീറിപ്പുകഞ്ഞു കൊണ്ടിരുന്ന അസംതൃപ്തിയുടെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചുവെന്ന് വേണം കരുതുവാന്‍. യൂറോപ്പിലുണ്ടാകുന്ന ജനസംഖ്യപരമായ മാറ്റം തന്നെയാണ് ഉദ്ദേശിച്ചത്. ഒരു വശത്ത് ഇസ്ലാം വളരുകയും മതപരമായ നിയമങ്ങള്‍ മുറുകെ പിടിക്കുകയും ചെയ്യുമ്പോള്‍ മറുവികാരവും ശക്തമായി വളര്‍ന്നു. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പോലീസിലൂടെയും കലാപകാരികളിലൂടെയും പുറത്തേയ്ക്ക് വന്നത്.

ജനസംഖ്യയിലെ മാറ്റം യൂറോപ്പിന്റെ സാമൂഹിക രാഷ്ട്രീയ രംഗത്തുണ്ടാക്കുന്ന ചലനങ്ങള്‍ ചെറുതല്ല. ഇസ്ലാം മതം യൂറോപ്പിനെ പ്രത്യേകിച്ച് പശ്ചിമ യൂറോപ്പിനെ കീഴടക്കുന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണ്.

ADVERTISEMENT

യുകെ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളാണ് ഇതിന്റെ പ്രധാന ഇടങ്ങള്‍. അതിന്റെ ഭീകരരൂപമാണ് ഫ്രഞ്ച് ജനത ഇപ്പോള്‍ കണ്ടത്. ഇനി ഓരോ വിഷയങ്ങളിലും ഇത് ഇടയ്ക്കിടയ്ക്ക് പുറത്ത് വന്നു കൊണ്ടേയിരിക്കും. ഓരോ സംഭവങ്ങളും ഈ യുദ്ധ പാതയിലെ കാരണങ്ങളാകുമെന്ന് മാത്രം. ഫ്രഞ്ച് മതത്തിന്റെ അടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്കെടുപ്പ് നിയമപരമായി വിലക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇസ്ലാം മത വിശ്വാസികളുടെ കണക്ക് കൃത്യമായി അറിയില്ല. എന്നിരുന്നാലും വിവിധ സംഘടനകളും വ്യക്തികളും നടത്തിയ പഠനങ്ങളില്‍ നിന്നുമാണ് പ്രധാനമായും വിവരങ്ങള്‍ ലഭിക്കുന്നത്.

ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത് കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഫ്രാന്‍സിലെ മതം മാറ്റം ഇരട്ടിയായെന്നാണ്. മാത്രമല്ല മൊറോക്കോ, അല്‍ജീരിയ, സബ് സഹാറന്‍, ആഫ്രിക്ക, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള മുസ്ലിം കുടിയേറ്റവും വര്‍ദ്ധിക്കുന്നു. ഇതിന്റെ ഫലമായി ഫ്രാന്‍സിലെ മുസ്ലിം ജനസംഖ്യ 60 ലക്ഷത്തിന് മുകളിലെത്തി. രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ 8-9 ശതമാനം വരുമിത്. പതിനേഴ് ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ഫ്രാന്‍സിലെ 25 ശതമാനം ക്രൈസ്തവരെയെടുത്താല്‍ അതില്‍ 5 ശതമാനം പേര് മാത്രമാണ് വിശ്വാസികള്‍. എന്നാല്‍ മുസ്ലീങ്ങളില്‍ ഇത് 90 ശതമാനമാണ്. മാത്രമല്ല ഫ്രാന്‍സിലെ മുസ്ലീം ജനനനിരക്ക് തദ്ദേശീയരേക്കാള്‍ കൂടുതലാണ്. മുസ്ലീം പുരുഷന്മാര്‍ ബഹുഭാര്യത്വം അനുഷ്ഠിക്കുന്നു. ഇതിന്റെ ഫലമായി 2050 ഓടെ ബ്രിട്ടന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളെ പിന്നിലാക്കി മുസ്ലിം ജനസംഖ്യയില്‍ ഫ്രാന്‍സ് മുന്നിലെത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ധാരാളം പേര്‍ ഭീകരവാദ പ്രവര്‍ത്തങ്ങളിലും ആകൃഷ്ടരായി.

ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് റാഡിക്കലൈസേഷന്‍ ആന്‍ഡ് പൊളിറ്റിക്കല്‍ വയലന്‍സിന്റെ (ICSR) കണക്കുപ്രകാരം 2015 വരെ 1200 പേരാണ് ഫ്രാന്‍സില്‍ നിന്ന് മാത്രം ഐസ്‌ഐഎസില്‍ (ISIS) ചേര്‍ന്നത്. യു.കെയില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും 500 മുതല്‍ 600 പേരും, ബെല്‍ജിയത്തില്‍ നിന്ന് 440, നെതര്‍ലാന്റ് 200-250 പേര്‍ തുടങ്ങി ആയിരക്കണക്കിനാളുകള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ജിഹാദിനായി പോയി. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയത് കൊണ്ടാവണം പ്രസിഡന്റ് മാക്രോണ്‍ ‘ഫോറം ഓഫ് ഇസ്ലാം’ മെന്ന പേരില്‍ ഒരു പ്രസ്ഥാനം ആരംഭിച്ചത്. പശ്ചിമ യൂറോപ്പിലെ ഇസ്ലാം സമൂഹത്തെ നവീകരിക്കാനും തീവ്രസ്വഭാവം ഇല്ലാതാക്കുവാനും പുറം ലോകത്ത് നിന്നുമുള്ള സ്വാധീനം കുറയ്ക്കുവാനും ഇതിലൂടെ ലക്ഷ്യമിട്ടു. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം വിഫലമായ കാഴ്ചയാണ് കാണുവാന്‍ സാധിക്കുന്നത്.

യൂറോപ്പിന്റെ മുഴുവനായുള്ള സ്ഥിതിയും വ്യത്യസ്തമല്ല. എഴുപത് കോടിയിലധികം ജനസംഖ്യയുള്ള യൂറോപ്പില്‍ നിലവില്‍ അഞ്ച് കോടിയിലധികം ഇസ്ലാം മതവിശ്വാസികളുണ്ട്. ഇവര്‍ പ്രധാനമായും നാല് തരമാണ്. പണ്ട് കാലം മുതല്‍ക്കേ താമസിക്കുന്ന യൂറോപ്യന്‍ മുസ്ലീങ്ങളാണ് ആദ്യത്തെ വിഭാഗം. മതം മാറിയ വിഭാഗമാണ് രണ്ടാമത്തേത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം നിയമപരമായി കുടിയേറിയവരാണ് മൂന്നാമത്തെ വിഭാഗം. പശ്ചിമേഷ്യ, ദക്ഷിണേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ മുസ്ലീം രാജ്യങ്ങളില്‍ നിന്നും അനധികൃത കുടിയേറ്റക്കാരാണ് നാലാമത്തേത്. ജനസംഖ്യാപരമായി എണ്ണത്തിലുള്ള വ്യത്യാസം യൂറോപ്പിന്റെ സാമൂഹിക രംഗത്തും പ്രതിഫലിച്ചു തുടങ്ങി.

പല യൂറോപ്യന്‍ നഗരങ്ങളിലും 18 വയസ്സിന് താഴെയുള്ളവരില്‍ ഭൂരിപക്ഷം മുസ്ലിങ്ങളായിരിക്കുന്നു. ബെല്‍ജിയത്തിലെയും ഡെന്മാര്‍ക്കിലെയും പല സ്‌കൂളുകളിലും ഹലാല്‍ ഭക്ഷണം നല്‍കുന്നു. പല സ്ഥലങ്ങളില്‍ നിന്നും പന്നിയിറച്ചി വിപണന കേന്ദ്രങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു.

ഫ്രാന്‍സിലെ തന്നെ പല സ്‌കൂളുകളിലും വോള്‍ട്ടയര്‍ അടക്കമുള്ള ഫ്രഞ്ച് എഴുത്തുകാരെ പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്തു. ഫ്രാന്‍സിലെ പല പ്രദേശങ്ങളിലും ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിരിക്കുന്നു. ശരിയ നിയമങ്ങള്‍ ബ്രിട്ടീഷ് നിയമവ്യവസ്ഥയുടെ ഭാഗമായി കഴിഞ്ഞു. ഇങ്ങനെ യൂറോപ്പിലെ ബഹു സാംസ്‌കാരികത മെല്ലെ ഏക സാംസ്‌കാരികതയിലേക്ക് നീങ്ങുകയാണ്. അതിന്റെ അനുരണനങ്ങളാണ് പുറത്തേക്കെത്തുന്നത്.

2005-ല്‍ ഫ്രാന്‍സിന്റെ ഇരുണ്ട ഭാവി ചൂണ്ടിക്കാട്ടുന്ന ‘ദി മോസ്‌ക് ഓഫ് നോട്രെ ഡാം, 2048’ എന്ന ഒരു റഷ്യന്‍ നോവല്‍ പുറത്തിറിങ്ങു കയുണ്ടായി. 2048 കാലത്തെ ഫ്രാന്‍സിനെയാണ് നോവലിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. പശ്ചിമ യൂറോപ്പില്‍ മുസ്ലീങ്ങള്‍ അധികാരം പിടിക്കുകയും ‘ശരിയ’ ദേശിയ നിയമമായി മാറുന്നതും നോവലില്‍ പ്രതിപാദിക്കുന്നു. കൂടാതെ, കത്തോലിക്ക പള്ളികള്‍ നശിപ്പിക്കപ്പെടുന്നു, ഇസ്ലാം മതം സ്വീകരിക്കാത്ത ഫ്രഞ്ചുകാരെ ജയിലുകളില്‍ അടച്ചിടുന്നു, പ്രസിദ്ധമായ നോട്രെ ഡാം ഡി പാരീസ് കത്തീഡ്രല്‍ അല്‍-ഫ്രാങ്കോണി മസ്ജിദായി മാറുന്നു.

കത്തോലിക്കാസഭ തകര്‍ന്നടിയുകയും സമൂഹത്തില്‍ പരിഹാസ്യമാവുകയും ചെയ്യുന്നു. ഇങ്ങനെപോകുന്നു നോവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫ്രാന്‍സിലെ ഭാവി മാറ്റങ്ങള്‍. യൂറോപ്യരുടെ മഹത്തായ കണ്ടുപിടുത്തങ്ങളായി അവതരിപ്പിക്കപ്പെട്ട ലിബറലിസം, നിരീശ്വരവാദം, സഹിഷ്ണുത എന്നിവയ്‌ക്കൊക്കെ ഇസ്ലാമിലൂടെ തിരശ്ശീല വീഴുമെന്നാണ് നോവല്‍ പറയുന്നത്. യൂറോപ്യന്‍ സമൂഹത്തിന്റെ തന്നെ അന്ത്യം കുറിക്കുമെന്ന് നോവല്‍ കുറ്റപ്പെടുത്തുന്നു. റഷ്യയില്‍ റെക്കോര്‍ഡ് വേഗത്തില്‍ വിറ്റു പോയെങ്കിലും ഫ്രാന്‍സില്‍ നോവലിന് പ്രസാധകരുണ്ടായിരുന്നില്ല ‘രാഷ്ട്രീയമായ തെറ്റ്’ എന്നാണ് മാധ്യമങ്ങളും പ്രസാധകരും നോവലിനെ അന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ തെറ്റ് പറ്റിയത് തങ്ങള്‍ക്കാണെന്ന് 18 വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ തിരിച്ചറിയുന്നുണ്ടാവണം.

(ലേഖകന്‍ ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍, ഗവേഷകനാണ്).

 

Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies