Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

പുതിയ പാഠ്യപദ്ധതി: സര്‍ഗ്ഗാത്മകത വളര്‍ത്തുന്നത്

എ. വിനോദ് കരുവാരക്കുണ്ട്എ. വിനോദ് കരുവാരക്കുണ്ട്
30 June 2023

പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന്റെ മറവില്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ജനാധിപത്യം, ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം, മൂലകങ്ങളെ ക്രമപ്പെടുത്തിയിരിക്കുന്ന രസതന്ത്രത്തിലെ ആവര്‍ത്തന പട്ടിക, മുഗളന്മാരുടെ ചരിത്രം തുടങ്ങി ഇന്ത്യയെ ആധുനിക ഇന്ത്യയാക്കിയ വസ്തുതകള്‍ എല്ലാം ഒഴിവാക്കി, ബി ജെ പി സര്‍ക്കാര്‍ ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിന് തയ്യാറെടുക്കുകയാണ് എന്ന വാദകോലാഹലങ്ങളുമായി ഒരു കൂട്ടര്‍ വന്നിരിക്കയാണ്. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയും, തമിഴ്‌നാട് മുഖ്യമന്ത്രിയും ഇതില്‍ ഒന്നാം സ്ഥാനത്തിനായി മത്സരിക്കുകയുണ്ടായി. ഇത് ‘അഞ്ജനമെന്നത് ഞാനറിയും മഞ്ഞളു പോലെ വെളുത്തിരിക്കും’ എന്ന പറയുന്നതിനെയാണ് ഓര്‍മ്മിപ്പിക്കുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

രണ്ട് പതിറ്റാണ്ട് പിന്നിട്ട പാഠപുസ്തകങ്ങള്‍ അതേ പോലെ പഠിപ്പിക്കണം എന്ന് ശഠിക്കുന്നതിലെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല. കാലത്തിന് അനുസരിച്ച് മാറ്റം വരുത്തുക എന്നത് ഏതൊരു സംവിധാനത്തിന്റെയും ചലനാത്മകതയുടെ ദൃഷ്ടാന്തമാണ്. മാറ്റത്തിന്റെ ചാലകശക്തിയായ വിദ്യാഭ്യാസ രംഗത്താണ് അത് ആദ്യം പ്രതിഫലിക്കേണ്ടത്. പുതിയ അറിവുകള്‍ ഉള്‍പ്പെടുത്തുകയും കുട്ടികള്‍ക്ക് കണ്ടെത്താനും പരീക്ഷിച്ചു നോക്കാനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ പാഠപുസ്തകങ്ങളിലെ പഴയ ഉള്ളടക്കം കുറക്കുക എന്നത് അനിവാര്യമാണ്. പാഠഭാഗങ്ങള്‍ സത്യസന്ധവും യുക്തിഭദ്രവും കാലോചിതവും, വിദ്യാര്‍ത്ഥി കേന്ദ്രിതവും ഭാരത കേന്ദ്രിതവും ആക്കാന്‍ എന്‍സിഇആര്‍ടി ശ്രമിക്കണം എന്നു തന്നെയാണ് ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനതയും ആഗ്രഹിക്കുന്നത്. പത്ത് വര്‍ഷത്തോട് അടുത്തിട്ടും പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്താത്തതില്‍ വലിയ അമര്‍ഷമുള്ള വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ഉള്‍പ്പെടെയുള്ള വലിയൊരു ജനതയുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലുള്ള പാഠപുസ്തകങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ വന്നു തുടങ്ങുമെങ്കിലും ഇന്ന് നിലനില്‍ക്കുന്ന പാഠപുസ്തകങ്ങള്‍ പൂര്‍ണ്ണമായി മാറിവരാന്‍ വര്‍ഷങ്ങള്‍ എടുക്കും. ആയതിനാല്‍ ഇന്നത്തെ സാഹചര്യത്തില്‍ പുസ്തകങ്ങളിലെ ഉള്ളടക്കം ലഘൂകരിക്കുന്നത് ഭാവി സാഹചര്യം കൂടി കണക്കിലെടുത്താണ് ചെയ്തിരിക്കുന്നത് എന്നത് വളരെ അഭിനന്ദനീയമാണ്.

ജനാധിപത്യം: പഠിപ്പിക്കുന്നതും പഠിപ്പിക്കേണ്ടതും
യുഎന്‍ ജനറല്‍ അസംബ്ലിയുടെ 76-ാമത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ നമ്മുടെ പ്രധാനമന്ത്രി ഭാരതത്തെ വിശേഷിപ്പിച്ചത് ‘ജനാധിപത്യത്തിന്റെ ജനനി’ എന്നാണ്. അതിനെ പിന്തുണയ്ക്കുന്ന ചരിത്ര വസ്തുതകളുടെ ബൃഹത്‌ശേഖരം പിന്നീട് ഇന്ത്യന്‍ ഹിസ്റ്ററി കൗണ്‍സില്‍ (ഐ.സി.എച്ച്.ആര്‍) പ്രസിദ്ധീകരിക്കുകയുമുണ്ടായി. ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ ജനാധിപത്യത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെ ഡോ.അംബേദ്കര്‍ പറഞ്ഞത്, ‘ഭാരതത്തില്‍ ജനാധിപത്യം എന്നത് ഒരു തിരഞ്ഞെടുപ്പ് രീതിയോ ഭരണസംവിധാനമോ അല്ല, മറിച്ച് അതൊരു ജീവിത ദര്‍ശനവും ജീവിതക്രമവുമാണ്’ എന്നാണ്. എല്ലാവരുടെയും ആശയങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് ജനാധിപത്യത്തിന്റെ കാതല്‍. ജനാധിപത്യത്തെ നാം ഇന്ന് പരക്കെ പറഞ്ഞു കൊണ്ടിരിക്കുന്ന നിര്‍വ്വചനമായ ‘ജനാധിപത്യം ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ജനങ്ങളുടെ സര്‍ക്കാര്‍’ എന്നുപറഞ്ഞ എബ്രഹാം ലിങ്കന്‍ പോലും പറയുന്നത്, ഈ ഭരണസംവിധാനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ എതിരഭിപ്രായങ്ങളെ അംഗീകരിക്കാനും ആദരിക്കാനും സമൂഹത്തിനു കഴിയണം എന്നാണ്.

ADVERTISEMENT

ഭാരതത്തിന്റെ ഈ ജനാധിപത്യ പൈതൃകത്തെ മനസ്സിലാക്കാതെയാണ് ഒരു കൂട്ടര്‍ ജനാധിപത്യം എന്ന സങ്കല്പം പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കി എന്ന വിമര്‍ശനവുമായി മുന്നോട്ടു വന്നിരിക്കുന്നത്. വാസ്തവത്തില്‍ ജനാധിപത്യത്തെയോ ജനാധിപത്യ സംവിധാനങ്ങളെയോ എവിടെയും അംഗീകരിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്തിട്ടില്ലാത്ത, അതിനെ അട്ടിമറിച്ച ചരിത്രം മാത്രമുള്ള പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണ് ഈ വിമര്‍ശനം ഉന്നയിക്കുന്നത് എന്നതാണ് ഏറെ ആശ്ചര്യം ജനിപ്പിക്കുന്നത്. സ്വാര്‍ത്ഥ താല്‍പര്യവും സ്വയം പുകഴ്ത്തലും മാത്രമാണ് ഇവരുടെ ഉദ്ദേശം എന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. പുതിയ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തെയും അതിന് നേതൃത്വം നല്‍കുന്ന സംവിധാനങ്ങളെയും അസ്ഥിരപ്പെടുത്തുകയും കരിവാരിത്തേക്കുകയുമാണ് ഇവരുടെ ഉദ്ദേശം. ജനാധിപത്യം എന്തെന്ന് ഭാരതീയ ചുറ്റുപാടില്‍ നിന്ന് കുട്ടികള്‍ കണ്ടെത്തണം. വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ആരംഭിച്ച് ലോകത്തിന്റെ വിവിധ രാജ്യങ്ങളെ അവര്‍ പഠിക്കട്ടെ. ഇന്നില്‍ നിന്ന് തുടങ്ങി ചരിത്രാതീതകാലത്തിലേക്ക് അവര്‍ അന്വേഷിക്കട്ടെ. വിദ്യാര്‍ത്ഥി കേന്ദ്രിതം സിദ്ധാന്തത്തില്‍ പോരല്ലോ പ്രയോഗത്തിലും വേണ്ടതല്ലേ!

പരിണാമ സിദ്ധാന്തം: ശാസ്ത്ര വീക്ഷണം ഉണ്ടാവട്ടെ
ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രലോകം ചോദ്യം ചെയ്തിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു. 90 കളില്‍ അവതരിപ്പിക്കപ്പെട്ട പ്രപഞ്ചത്തിലെ നിശ്ചിത നിയമ സിദ്ധാന്തം (Intelligent Design) ഡാര്‍വിന്റെ പ്രപഞ്ച നിര്‍ദ്ധാരണ (Random Natural Selection) സിദ്ധാന്തത്തെ ഉലയ്ക്കുന്നതാണ്. ജനിതക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് അത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പരിണാമത്തോടൊപ്പം അവതരിപ്പിക്കുന്ന പാരമ്പര്യം എന്ന ഭാഗത്തിലൂടെയാണ് അധ്യാപകര്‍ കുട്ടികളില്‍ പരിണാമസിദ്ധാന്തത്തിന്റെ ശാസ്ത്രാന്വേഷണപാത തെളിക്കേണ്ടത്. പാഠപുസ്തകം മാത്രം പഠിക്കുന്ന പഴയ കാല സമീപനം പിന്തുടരണം എന്നു പറയുന്ന പാരമ്പര്യവാദികള്‍ ആണ് ഡാര്‍വിന്റെ പരിണാമത്തെ കുറിച്ചും യാഥാസ്തികത മനോഭാവം വച്ചു പുലര്‍ത്തുന്നത്. ഇവിടെ അനുയോജ്യമായവയുടെ അതിജീവനം എന്നത് അംഗീകരിക്കുന്നില്ല.

മധ്യകാല ഭാരതീയ ചരിത്രം – ദല്‍ഹി ചരിത്രമോ?
മധ്യകാല ഭാരത ചരിത്രം എന്നു പറയുന്നത് കേവലം രണ്ട് നൂറ്റാണ്ട് മാത്രം ദല്‍ഹി കേന്ദ്രീകരിച്ച് ഭരണം നടത്തിയ, ഭൂമിശാസ്ത്രപരമായി എപ്പോഴും മാറിക്കൊണ്ടിരുന്ന മുഗള്‍ ഭരണചരിത്രമല്ല. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളുടേയും വിഭാഗങ്ങളുടെയും ചരിത്രമാവണമെന്ന് വിവിധ കോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. ഭാരതത്തിന്റെ വിവിധ ഭൂപ്രദേശങ്ങളേയും രാജവംശങ്ങളേയും ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമാണ് അത് ഭാരതീയ ചരിത്രമാകുന്നത്. ചരിത്രം എന്നു പറയുന്നത് കേവലം രാജ്യവംശാവലി ചരിത്രമല്ല, ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ മനുഷ്യസമൂഹം ഇടപെട്ടതിന്റെയും അവിടെ വരുത്തിയ പരിവര്‍ത്തനത്തിന്റെയും വസ്തുനിഷ്ഠമായ വിലയിരുത്തലാണ്. വിവിധ വീക്ഷണങ്ങളും വിശകലനങ്ങളും അവിടെ സാധ്യമാക്കണം. അത് നടത്തേണ്ടത് കുട്ടികളാണ്. പാഠപുസ്തകം മന:പാഠമാക്കി, പരീക്ഷക്ക് എഴുതുന്ന സമീപനത്തിന് മാറ്റം വരുത്തേണ്ടേ? ഒരുപക്ഷം മാത്രം പഠിച്ചാല്‍ മതിയോ? ഒരു വംശത്തെ മാത്രം പഠിച്ചാല്‍ മതിയോ? ചില ആശയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും സാമൂഹ്യശാസ്ത്ര പഠനം മുന്നോട്ടു പോവുക.

പാഠപുസ്തക ക്രമീകരണം: കേരളത്തിലേതുപോലെ വെട്ടിമാറ്റല്‍ ആയിരുന്നില്ല
കൊറോണയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നു വന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഈ നടപടികള്‍. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഏജന്‍സികളും വിദ്യാഭ്യാസ വിദഗ്ധരും ഏക അഭിപ്രായത്തിലാണ് വിദ്യാര്‍ഥികളുടെ പഠനഭാരം ലഘൂകരിക്കണമെന്ന ആവശ്യം കൊറോണ കാലത്ത് ഉന്നയിച്ചിരുന്നത്. അതിനെ തുടര്‍ന്ന് എന്‍സിഇആര്‍ടി ഒരു വിദഗ്ധ സമിതിയെ നിര്‍ണയിക്കുകയും അവര്‍ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവന്‍ പാഠപുസ്തകങ്ങളില്‍ നിന്നും 20 മുതല്‍ 40 വരെ ശതമാനം പഠന ഭാരം കുറയ്ക്കുന്നതിന് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. 2021 ഡിസംബറില്‍ ആണ് ഇക്കാര്യം ഉണ്ടായത്. കേരളത്തില്‍ ഇത് എങ്ങിനെയാണ് പാഠപുസ്തകങ്ങളില്‍ കത്രിക വച്ച് നടപ്പാക്കിയത് എന്ന് പറയാതിരിക്കുന്നതാണ് ഭേദം.

കൊറോണയുടെ പശ്ചാത്തലത്തില്‍ പാഠപുസ്തകങ്ങള്‍ വിലയിരുത്താനും ഇടക്കാല പരിഷ്‌ക്കരണം നിര്‍ദ്ദേശിക്കാനും എന്‍.സി.ഇ.ആര്‍.ടിക്ക് കിട്ടിയ അവസരം പാഠപുസ്തക പരിഷ്‌ക്കരണ പ്രക്രിയക്ക് കൂടുതല്‍ ജൈവിക പരിസരം ഒരുക്കി എന്നു വേണം കരുതാന്‍. പാഠപുസ്തകങ്ങളില്‍ നിന്നും ചില പാഠഭാഗങ്ങള്‍ നീക്കം ചെയ്യുന്ന സമയത്ത് പാഠഭാഗത്തിലെ മുഖ്യ ആശയങ്ങള്‍ക്കോ അഥവാ പ്രമേയങ്ങള്‍ക്കോ അതുപോലെതന്നെ പ്രതീക്ഷിക്കുന്ന പഠനഫലങ്ങള്‍ക്കോ നഷ്ടം സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. നീക്കിയതിന് ശേഷമുള്ള പാഠഭാഗങ്ങള്‍ സമഗ്രമായി പരിശോധിച്ചാല്‍ നമുക്ക് അത് മനസ്സിലാക്കാന്‍ സാധിക്കും. അതിനാല്‍ നിലവിലുള്ള പാഠപുസ്തകങ്ങളില്‍ നിന്നും വരാന്‍ പോകുന്ന പുസ്തകങ്ങളിലേക്കുള്ള മാറ്റം പൊടുന്നനെ അനുഭവപ്പെടുന്നതിന് പകരം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സാവകാശം അനുഭവപ്പെടുന്നതും ഒരു ശാസ്ത്രീയ സമീപനമാണ്.

6 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ നിന്നും 30 മുതല്‍ 40 ശതമാനം വരെയാണ് പാഠപുസ്തക ഉള്ളടക്കം കുറയ്ക്കാന്‍ വേണ്ടി തീരുമാനമായത്. അതേ സമയം പ്രൈമറി ക്ലാസുകളിലെ പാഠഭാഗങ്ങളില്‍ നിന്നും 10 മുതല്‍ 15 ശതമാനം വരെ മാത്രമാണ് പാഠഭാഗങ്ങള്‍ കുറക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടത്. കാരണം ആ ക്ലാസുകളിലെ ഭാഷ, ഗണിതം, പരിസ്ഥിതിപഠനം എന്നിവ കൂടുതലും രക്ഷകര്‍ത്താക്കളുടെ സഹായത്തോടെ തന്നെ കുട്ടികള്‍ക്ക് ചുറ്റുപാടുകളില്‍ നിന്നും മനസ്സിലാക്കാവുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുണ്ടായിരുന്നത്.

2021-22 അധ്യയനവര്‍ഷത്തിലും 2022-23 അധ്യയന വര്‍ഷത്തിലും മുഴുവന്‍ ഭാരതത്തിലും ഇപ്രകാരം ലഘൂകരിച്ച പാഠപുസ്തകങ്ങളാണ് പഠിപ്പിച്ചിരുന്നത്. പുതിയ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ ഭാരതത്തിലും എന്‍സിഇആര്‍ടിയും എസ്‌സിഇആര്‍ടികളും തയ്യാറാക്കുന്ന പാഠപുസ്തകങ്ങള്‍ 2024 – 25 അധ്യായന വര്‍ഷം മുതല്‍ നിലവില്‍ വരണം എന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ആ പശ്ചാത്തലത്തിലാണ് ഒരു പാലം എന്ന രീതിയില്‍ കൊറോണ കാല നടപടികളെ എന്‍സിഇആര്‍ടി പ്രയോജനപ്പെടുത്തിയത്.

പാഠപുസ്തകങ്ങള്‍ പാര്‍ട്ടി ക്ലാസ്സുകള്‍ക്ക് വേണ്ടിയാവരുത്
18 വര്‍ഷം പഴക്കമുള്ള എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ വിദഗ്ധ സമിതി തന്നെ പുനഃപരിശോധനയ്ക്ക് വിധേയമാക്കി എന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങളും ചില പാഠഭാഗങ്ങള്‍ ആവര്‍ത്തിച്ച് ഉള്‍പ്പെടുത്തുന്നതും അടക്കമുള്ള പാഠപുസ്തക നിര്‍മ്മാണത്തിലെ പോരായ്മകള്‍ കണ്ടെത്താനും കൊറോണ കാല പ്രവര്‍ത്തനം സഹായിച്ചു എന്നുള്ളതാണ് സമഗ്രമായി ഈ വിഷയത്തെ പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്ന സംഗതി. ഒരു പ്രത്യേക രാഷ്ട്രീയ സമീപനമാണ് പ്രമേയം തിരഞ്ഞെടുക്കുന്നതിലും വ്യാഖ്യാനങ്ങള്‍ ചമക്കുന്നതിലും മുന്‍കാലത്ത് എടുത്തിരുന്നത്. വിദ്യാര്‍ത്ഥി കേന്ദ്രിതം എന്ന് പറയുമ്പോഴും വിദ്യാര്‍ത്ഥിക്ക് ഒരു സ്വാതന്ത്ര്യവും പാഠഭാഗങ്ങള്‍ നല്‍കിയിരുന്നില്ല. ഉദാഹരണത്തിന്, കാശ്മീരിന്റെ ലയനം സ്വയംഭരണാവകാശം നല്‍കാമെന്ന ഉറപ്പിലായിരുന്നു എന്ന് പാഠപുസ്തകം പ്രസ്താവിക്കുകയാണ്. ഉപാധിയോടെ ആയിരുന്നോ, അല്ലായിരുന്നോ, ആണെങ്കില്‍ എന്ത് ഉപാധിയിലാണ് കാശ്മീര്‍ ലയനം എന്ന് കുട്ടിക്ക് അന്വേഷിക്കാന്‍, കണ്ടെത്താന്‍ ഒരു അവസരവും നല്‍കാത്ത പാഠ പുസ്തകത്തെ എങ്ങിനെ വിദ്യാര്‍ത്ഥി കേന്ദ്രിതവും യുക്തിചിന്തയെ പ്രോത്സാഹിപ്പിക്കുന്നതും എന്ന് പറയാന്‍ കഴിയും? മറിച്ച്, ലയന കരാറിന്റെ പകര്‍പ്പ് നേരിട്ട് നല്‍കിയോ, കണ്ടെത്താന്‍ ആവശ്യപ്പെട്ടോ, അതില്‍ നിന്നും കാശ്മീര്‍ ലയനം ചര്‍ച്ച ചെയ്യുന്നതല്ല ക്ലാസിലെ ജനാധിപത്യം, യുക്തിഭദ്രമായ സമീപനം. അധ്യാപകന്‍ ഇവിടെയാണ് ഫെസിലിറ്റേറ്റര്‍ ആകുന്നത്. അല്ലാത്തിടത്തോളം ക്ലാസ്സ് റൂം അധ്യാപക കേന്ദ്രിതവും പാഠപുസ്തക ആധാരിതവും ആണ്. ഇവ രണ്ടും പതിനെട്ട് വര്‍ഷം മുമ്പ് തയ്യാറാക്കിയ പുസ്തക നിര്‍മ്മാതാവിന്റെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലും!

ആത്മവിശ്വാസമോ അപകര്‍ഷതയോ?
ഭാരതീയ ദൃഷ്ടികോണില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ യുക്തിക്കനുസരിച്ച് വിശകലനം ചെയ്ത് സ്വീകരിക്കാന്‍ സാധിക്കുന്ന പഠന സമീപനം ആയിരിക്കും പുതിയ പാഠ്യപദ്ധതിയുടെ അടിസ്ഥാനം. ചരിത്രവും ശാസ്ത്രവും തെളിവിന്റെയും യുക്തിയുടെയും അനുഭവത്തിന്റെയും അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് വിലയിരുത്താന്‍ സാധിക്കും. പാഠപുസ്തകങ്ങള്‍ കാണാതെ പഠിക്കാനുള്ള ഏക മാത്രമായ അറിവിന്റെ ഖനികളായിരിക്കില്ല. അന്വേഷിച്ച് കണ്ടെത്താനുള്ള വഴികാട്ടികള്‍ ആയിരിക്കും. പാഠപുസ്തകത്തിലെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ള ചോദ്യാവലിയും പരീക്ഷയും അതിലെ മാര്‍ക്കും കുട്ടിയുടെ കഴിവിനെ പരിശോധിക്കുന്ന ഇന്നത്തെ രീതിക്കും പുതിയ പാഠ്യപദ്ധതി അന്ത്യം കുറിക്കും. പാഠപുസ്തകങ്ങള്‍ മാറുന്നതിനനുസരിച്ച് പഠന സമീപനവും ബോധന രീതികളും മൂല്യനിര്‍ണയ രീതികളും മാറ്റേണ്ടതുണ്ട്. അതിന് വിദ്യാലയ അന്തരീക്ഷവും അധ്യാപകരുടെ മനോഭാവവും കഴിവും, രക്ഷിതാക്കളുടെ അഭിപ്രായങ്ങളും മാറ്റേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍ പുതിയ പാഠ്യപദ്ധതിയെ കുറിച്ചും അതിന്റെ പഠന സമീപനത്തെ കുറിച്ചും ഉള്ളടക്കത്തെ കുറിച്ചും ബോധനശാസ്ത്രത്തെ കുറിച്ചും മൂല്യനിര്‍ണയത്തെക്കുറിച്ചും അധ്യാപകരിലും പൊതുസമൂഹത്തിലും ബോധം ഉളവാക്കാന്‍ എല്ലാ ഉപാധികളെയും നാം സ്വീകരിക്കണം. പാഠ്യപദ്ധതിയെയും പാഠപുസ്തകങ്ങളെയും പഠനരീതികളെയും കുറിച്ച് വിവാദങ്ങള്‍ അല്ല, സംവാദങ്ങളാണ് നടക്കേണ്ടത്. ഇപ്പോള്‍ അതിന് ഏറ്റവും അനുയോജ്യമായ സമയമാണ്.

(ലേഖകന്‍ ശിക്ഷാ ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സഹസംയോജകനും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ദേശീയ അവലോകന സമിതി അംഗവുമാണ്.)

ShareTweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies