Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

മൂന്നാം ബദലിന്റെ ഉദയം

പി.ആര്‍. ശിവശങ്കരൻപി.ആര്‍. ശിവശങ്കരൻ
15 May 2026

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് കേവലം സീറ്റുകളുടെ എണ്ണമല്ല മാറ്റിമറിച്ചത്. 70 വര്‍ഷം കൊണ്ട് ഉറച്ചുപോയ കേരളത്തിലെ ദ്വികക്ഷി രാഷ്ട്രീയത്തിന്റെ അടിത്തറ തന്നെയാണ് ഇത്തവണ ഇളകിയത്. 2026-ലെ ജനവിധി നല്‍കുന്ന സൂചന ഒന്നേയുള്ളു – കേരളത്തില്‍ ഇനി ത്രികോണ മത്സരത്തിന്റെ കാലമാണ്. അതിന്റെ കേന്ദ്രബിന്ദു ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ആണ്.

Google NewsAdd Kesari Weekly as a preferred source on Google

വോട്ട് വിഹിതം:വെറും സംഖ്യയ്ക്ക് അപ്പുറമുള്ള സന്ദേശം
രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നവര്‍ ബിജെപിയുടെ വോട്ട് ശതമാനം 2021-ല്‍ 12.46% എന്നതില്‍ നിന്ന് 2026-ല്‍ 14.06% എന്നത് 1.6% വളര്‍ച്ചയായി മാത്രം വായിച്ചാല്‍ പോര. മറിച്ച് 98 സീറ്റുകളില്‍ ബിജെപിക്ക് 16.09% വോട്ട് എന്നത് തന്ത്രപരമായ കേന്ദ്രീകരണത്തിന്റെ ഫലമാണ്. അതായത്, മത്സരിക്കുന്നിടത്തെല്ലാം ബിജെപി ശക്തമായ സാന്നിധ്യം ഉറപ്പിച്ചു എന്നതാണ് ഏറ്റവും പ്രധാന കാര്യം. സംസ്ഥാനത്തുടനീളം 30,000 ല്‍ പരം വോട്ടുള്ള 31 മണ്ഡലങ്ങള്‍, അതും കൃത്യമായി 14 എണ്ണം തൃശ്ശൂരിനും കാസര്‍കോടിനും ഇടക്കുള്ളതും, 17 എണ്ണം എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുമെന്നത് ബിജെപി സഖ്യത്തെ ഒരു പാന്‍ കേരളാ ശക്തിയായി എതിരാളികളെക്കൊണ്ടുപോലും അംഗീകരിപ്പിക്കുവാന്‍ കെല്പുള്ള കണക്കുകളാണ്. കോണ്‍ഗ്രസ് 28.84% ഉം സിപിഐ(എം) 21.73% ഉം നേടുമ്പോള്‍ എന്‍ഡിഎയുടെ 14% വോട്ട് വിഹിതം മൂന്നാം ശക്തിയുടെ പദവി ഉറപ്പിക്കുന്നു. ഇത് സ്ഥാനക്കയറ്റം മാത്രമല്ല, രാഷ്ട്രീയ വിശ്വാസ്യതയുടെ വളര്‍ച്ചയാണ്. 2021-ല്‍ ‘പരീക്ഷണ’മായി എന്‍ഡിഎയെ നോക്കിയ കേരളത്തിലെ വോട്ടര്‍മാര്‍ 2026-ല്‍ അവരില്‍ മൂന്നില്‍ ഒരാള്‍ ‘പകരം വെക്കാവുന്നതും വിശ്വസിക്കാവുന്നതുമായ രാഷ്ട്രീയ ശക്തിയായി’ ആയി ബിജെപി സഖ്യത്തെ കാണുന്നു എന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്ന പ്രധാന സന്ദേശം.

താമര വിരിഞ്ഞത്മൂന്ന് മണ്ഡലങ്ങളില്‍, പക്ഷെ സന്ദേശം മുഴുവന്‍ കേരളത്തിനും
നേമത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് നേരിട്ട് നടത്തിയ രാഷ്ട്രീയ തേരോട്ടം തിരഞ്ഞെടുപ്പിന് മുമ്പുതന്നെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ മത്സരമായിരുന്നു. നേമത്ത് രാജീവ് ചന്ദ്രശേഖറിന് ലഭിച്ച 40.22% വോട്ടും- 3,590 വോട്ടിന്റെ ലീഡും എല്‍ഡിഎഫിന്റെ, അതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങള്‍ തകര്‍ത്തുതന്നെ ബിജെപി വീണ്ടും തിരിച്ചുപിടിച്ചത് പ്രതീകാത്മകം മാത്രമല്ല, തലസ്ഥാന ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വേരറുക്കാന്‍ സാധിക്കും എന്നതിന്റെ പ്രഖ്യാപനമാണ്. ഇതുമാത്രമല്ല തലസ്ഥാന ജില്ലയിലെ ഭൂരിപക്ഷ സമുദായങ്ങള്‍ ജാതിയുടെ സമവാക്യങ്ങള്‍ അല്ല മറിച്ച് ദേശീയതയുടെ, സനാതനധര്‍മ്മത്തിന്റെ, ഹൈന്ദവ ഐക്യത്തിന്റെ സന്ദേശത്തിനാണ് പ്രാധാന്യം നല്‍കുന്നത് എന്ന് കഴിഞ്ഞ ലോക്‌സഭാ – നഗരസഭാ – അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ എല്ലാം തന്നെ ഉച്ചൈസ്തരം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത് തലസ്ഥാനത്തെ ഏതാനും മണ്ഡലങ്ങളെ മാത്രമല്ല, കേരളത്തിലെ കടുത്ത, പരമ്പരാഗത എല്‍ഡിഎഫ് കോട്ടകളെയെല്ലാം മാറ്റിച്ചിന്തിപ്പിക്കുവാന്‍ പോന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്.

ADVERTISEMENT

ചാത്തന്നൂര്‍ മണ്ഡലത്തില്‍ ബി.ബി. ഗോപകുമാര്‍ 38.08% വോട്ടും 4,398 വോട്ടിന്റെ ലീഡും നേടിയത് ചരിത്ര നേട്ടമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. കൊല്ലം ജില്ലയില്‍ ചരിത്രത്തില്‍ ആദ്യമായി താമര വിരിഞ്ഞു. പരമ്പരാഗതമായി യുഡിഎഫ്-എല്‍ഡിഎഫ് മാറിമാറി വരുന്ന മണ്ഡലത്തില്‍ ബിജെപിയുടെ അധികമാരും പ്രവചിക്കാത്ത നേരിട്ടുള്ള മുന്നേറ്റം, ദക്ഷിണ കേരളത്തില്‍ എന്‍ഡിഎക്ക് പുതിയ പ്രവേശന കവാടം തുറന്നിരിക്കുന്നു. സി.വി. പത്മരാജന്‍ എന്ന കോണ്‍ഗ്രസ്സിന്റെ 1983-87 കാലഘട്ടത്തിലെ പ്രസിഡന്റ് രണ്ടു പ്രാവശ്യവും പിന്നീട് സിപിഐ ഒരു തവണ, 2001 ല്‍ ഒഴിച്ച് പതിവായി വിജയിച്ചിരുന്ന മണ്ഡലത്തില്‍ നിന്നുള്ള ഗോപകുമാറിന്റെ വിജയം രാഷ്ട്രീയ കേരളത്തിന് നല്‍കുന്ന മറ്റൊരു ദിശാ സൂചികയാണ്. 2021 മുതല്‍ മണ്ഡലത്തില്‍ നിന്ന് കഠിനമായി പ്രവര്‍ത്തിച്ച ഗോപകുമാറിന് 7.64 % വോട്ടിന്റെ, അതും കൃത്യമായി സിപിഐ കഴിഞ്ഞ തവണ നേടിയ 43%ത്തില്‍ നിന്നും 35% ആയി കുറഞ്ഞത് ബിജെപി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വോട്ടുബാങ്കിലേക്കാണ് കടന്നുകയറിയത് എന്നതിന്റെ നേര്‍സൂചനയാണ്.

മുന്‍ കേന്ദ്രമന്ത്രിയും, ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റുമായ വി. മുരളീധരന്‍ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടത്തിയത് സമാനതകളില്ലാത്ത സേവന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണ്. ഇരുപക്ഷത്തേക്കും മാറിമറിയുന്ന രാഷ്ട്രീയ സ്വഭാവമുള്ള മണ്ഡലമായിട്ടും, ത്രികോണ മത്സരത്തിന്റെ എല്ലാ സ്വഭാവവും കാണിച്ച് 35.59 ശതമാനം വോട്ടും, 428 വോട്ടിന്റെ ലീഡും നേടിയത് മത്സരത്തിന്റെ തീഷ്ണത വരച്ചുകാട്ടുന്നു. ടെക്‌നോസിറ്റിയുടെ ഹൃദയത്തില്‍ ബിജെപിയുടെ വിജയം യുവജനങ്ങളും നഗരത്തിലെ മധ്യവര്‍ഗ്ഗവും, ദേശീയതയിലേക്ക് ഊന്നിയുള്ള വികസന രാഷ്ട്രീയത്തിലേക്ക് ചായുന്നു എന്നതിന്റെ തെളിവാണ്. 428 വോട്ട് എന്നത് ചെറുതാണെങ്കിലും, 18 റൗണ്ടുകളിലെ നിരന്തരമായ ഇഞ്ചോടിഞ്ചുള്ള മത്സരം കാണിക്കുന്നത് കേരളത്തില്‍ ഇനി ഒരു വോട്ടിന് വരെ പ്രാധാന്യമുണ്ട് എന്നാണ്.

‘രണ്ടാം സ്ഥാനം’ എന്നത് തോല്‍വിയല്ല, അടുത്ത വിജയത്തിന്റെ തുടക്കം
മഞ്ചേശ്വരം 67,696 വോട്ട്, കാസര്‍കോട് 53,698 പാലക്കാട് 49,052 മലമ്പുഴ 48,908 തിരുവല്ല 43,078, ആറ്റിങ്ങല്‍ 45,788 എന്നിങ്ങനെ ഈ ആറ് മണ്ഡലങ്ങളില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്തെത്തി. ഇതിന്റെ പ്രാധാന്യം എന്താണ്? ഈ മണ്ഡലങ്ങളിലെല്ലാം എന്‍ഡിഎയുടെ വോട്ട് 30%ത്തിന് അടുത്തോ അതിന് മുകളിലോ ആണ്. 2021-ല്‍ 15-20% മാത്രമുണ്ടായിരുന്ന ഇവിടങ്ങളില്‍ 30%+ എത്തിയത് സാധാരണ ഗതിയിലുള്ള വോട്ട് വളര്‍ച്ചയല്ല. അത് ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചു നടപ്പിലാക്കിയ ഘടനാപരമായ രാഷ്ട്രീയ മാറ്റമാണ്. ഇത് രാഷ്ട്രീയമായി അതിസാഹസികമായ ഉദ്യമമാണ് എന്നറിഞ്ഞുതന്നെയും, ഈ തീരുമാനങ്ങള്‍ പാളിപ്പോയാല്‍ അതിന്റെ ഉത്തരവാദിത്തം, അതുമൂലമുള്ള തിരിച്ചടിയും അതികഠിനമായിരിക്കുമെന്നതും അറിഞ്ഞുകൊണ്ടുതന്നെയാവണം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഈ ഉദ്യമത്തിന് തുനിഞ്ഞത്. അതിനാല്‍ തന്നെ അടുത്ത തവണ ഈ 6 സീറ്റുകള്‍ ബിജെപിക്ക് സ്വാഭാവികമായും വലിയ ശ്രമങ്ങളില്ലാതെ തന്നെ നേടാന്‍ സാധിക്കും.

ത്രികോണ രാഷ്ട്രീയം: കേരളത്തിന്റെ പുതിയ ധ്രുവം
കേരള രാഷ്ട്രീയത്തില്‍ ഇതുവരെ ‘ഭരണവിരുദ്ധ വികാരം’ എന്നതു ഒരു ക്ലോക്കിന്റെ പെന്‍ഡുലം പോലെ ആടുകയായിരുന്നു. എല്‍ഡിഎഫ് മടുത്താല്‍ യുഡിഎഫ്, യുഡിഎഫ് മടുത്താല്‍ എല്‍ഡിഎഫ്. ജനം രണ്ട് മുന്നണികളെയും മാറിമാറി പരീക്ഷിച്ച് ഇരു മുന്നണികളില്‍ നിന്നും പൂര്‍ണമായി നിരാശപ്പെട്ടു മാറിനില്‍ക്കുന്ന ഒരു കാലഘട്ടമായിരുന്നു. 2026-ലെ തിരഞ്ഞെടുപ്പോടെ ആ ട്രെന്റിന് പൂര്‍ണ്ണ വിരാമമായി. ഈ മാതൃക മാറ്റത്തിന് (paradigm shift) പ്രധാനകാരണം കേരളം ബിജെപി തിരഞ്ഞെടുപ്പിന് മുന്‍പ് നടപ്പിലാക്കിയ രാഷ്ട്രീയ പുനഃക്രമീകരണങ്ങള്‍ (political realignment) തന്നെയാണ്. തിരഞ്ഞെടുപ്പിനുശേഷം ഒരുപോലെ രാഷ്ട്രീയ നിരീക്ഷകരും, എന്തിനു രാഷ്ട്രീയ എതിരാളികള്‍പോലും ഒരുകാര്യം സമ്മതിക്കുന്നു. എന്‍ഡിഎ എന്ന മൂന്നാം ധ്രുവം കേരളത്തില്‍ ഉദിച്ചിരിക്കുന്നു. ഇത് രാഷ്ട്രീയ കേരളത്തിന് രാജീവ് ചന്ദ്രശേഖര്‍ എന്ന ദീര്‍ഘവീക്ഷണമുള്ള നേതാവിന്റെ സംഭാവനയായി ചരിത്രം കണക്കാക്കും. ഈ തിരഞ്ഞെടുപ്പില്‍ ‘team RC ‘ മുന്നോട്ടുവെച്ച ‘Politics of Performance’ എന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അത്ര പരിചിതമല്ലാത്ത, പലരും കാലത്തിനുമുന്നേ വന്ന രാഷ്ട്രീയ മുദ്രാവാക്യം എന്നെല്ലാം കുറച്ചുദിവസം മുന്നേ വരെ വിലയിരുത്തിയ ടാഗ്ലൈനും, നറേഷനുകളുമെല്ലാം കേരളത്തിലെ യുവാക്കള്‍, നഗര ഹൃദയത്തിലെ രാഷ്ട്രീയത്തെയും തിരഞ്ഞെടുപ്പിനെയും ഭാവി കേരളത്തിന്റെ നിലനില്‍പ്പായി കണ്ട് നന്നായി ശ്രദ്ധിക്കുകയും അതിനോട് പോസിറ്റീവായി പ്രതികരിക്കുകയും ചെയ്തു എന്നത് ഗുണപരമായ മറ്റൊരു നേട്ടമാണ്. ഈ പ്രകടമായ താരതമ്യം 30%+ വോട്ട് നേടിയ 7 മണ്ഡലങ്ങളുടെ കാര്യത്തില്‍ നന്നായി വായിച്ചെടുക്കുവാന്‍ സാധിക്കും-നേമം 40.22%, ചാത്തന്നൂര്‍ 38.08%, കഴക്കൂട്ടം 35.59%, പാലക്കാട് 33.33%, തിരുവല്ല 30.57%, ആറ്റിങ്ങല്‍ 30.54%, മലമ്പുഴ 30.13%.

ഭൂമിശാസ്ത്രപരമായ വ്യാപനം: തെക്ക് മുതല്‍ വടക്ക് വരെ താമര
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപി-എന്‍ഡിഎയ്ക്ക് ചരിത്രപരമായ മുന്നേറ്റമാണ് സമ്മാനിച്ചത്. മൂന്ന് സീറ്റുകള്‍ നേടിയത് മാത്രമല്ല, പല മണ്ഡലങ്ങളിലും 40,000-ത്തിലധികം വോട്ടുകള്‍ നേടിയത് തന്നെ പാര്‍ട്ടിയുടെ സംഘടനാപരമായ ശക്തിയും വോട്ട് ബാങ്കിന്റെ വിശാലതയും വ്യക്തമാക്കുന്നു. മൂന്നു മണ്ഡലങ്ങള്‍ വിജയിച്ച് തെക്കന്‍ കേരളത്തിലെ രണ്ടു ജില്ലകള്‍ ബിജെപിയുടെ ഉരുക്കുകോട്ടയായെങ്കില്‍ മഞ്ചേശ്വരവും, കാസര്‍കോടും ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടുകള്‍ നേടി രാഷ്ട്രീയ എതിരാളികളെപ്പോലും സ്തബ്ധരാക്കി. കെ. സുരേന്ദ്രന്‍ എന്ന രാഷ്ട്രീയ നേതാവിനെ അസംബ്ലിയിലേക്ക് കയറ്റില്ല എന്ന് ഉറപ്പിക്കാന്‍ പലകുറി വോട്ട് മറിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരു രാഷ്ട്രീയ മര്യാദയുമില്ലാതെ ഈ തിരഞ്ഞെടുപ്പിലും ഇടതു വോട്ടുകള്‍ മുസ്ലീം ലീഗിന് വില്‍ക്കുകയുണ്ടായി. ഇതേ വില്പന രാഷ്ട്രീയം തന്നെയാണ് പാലക്കാട് ശോഭാ സുരേന്ദ്രനുനേരെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടപ്പിലാക്കിയത്. ഇടതുപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസ്സിന് നല്‍കി ഇവിടെയും ബിജെപിയുടെ മറ്റൊരു പ്രമുഖ നേതാവിനെ, നിയമസഭ കാണിക്കില്ലെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനം കോണ്‍ഗ്രസിനെയും, മുസ്ലിം ലീഗിനെപ്പോലും വിജയിപ്പിച്ച് സിപിഎം നടപ്പിലാക്കി. ഇത് ഭാവിയില്‍ അവരുടെ തന്നെ രാഷ്ട്രീയ അസ്തിത്വത്തെ തകര്‍ക്കുമെന്ന് അവര്‍ മനസ്സിലാക്കിയിട്ടും ബിജെപിയുടെ ഫയര്‍ ബ്രാന്‍ഡ് നേതാക്കളെ തകര്‍ക്കുവാന്‍ പാര്‍ട്ടിതന്നെ സ്വയം ചാവേറുകളാവുകയാണ്.

കേരളത്തില്‍ ബിജെപി 40,000 ല്‍ അധികം വോട്ട് നേടിയ മണ്ഡലങ്ങള്‍ പരിശോധിച്ചാല്‍ കേരളത്തിലെമ്പാടും ഈ വ്യാപനവും മനസ്സിലാക്കുവാന്‍ എളുപ്പം സാധിക്കും. മലബാറിലെ ഉയര്‍ന്ന എണ്ണത്തിലുള്ള മണ്ഡലങ്ങളുടെ എണ്ണവും നല്‍കുന്നത് ഈ രാഷ്ട്രീയ സന്ദേശം മാത്രമാണ്. ബിജെപി 40,000-ത്തിലധികം വോട്ട് നേടിയത് കുറഞ്ഞത് 12 മണ്ഡലങ്ങളിലാണ്. ഇതില്‍ ഏറ്റവും ഉയര്‍ന്ന എണ്ണം മലബാര്‍ മേഖലയിലാണ്. ഇത് യാദൃച്ഛികമല്ല; രാഷ്ട്രീയ-സാമൂഹിക-സംഘടനാ ഘടകങ്ങളുടെ സമൃദ്ധമായ സമ്മിശ്രണമാണ്. 40,000+ വോട്ട് നേടിയ മണ്ഡലങ്ങളുടെ വിജയ ഫോര്‍മുല.

1. മഞ്ചേശ്വരം (കാസര്‍കോട് ജില്ല) 67,696 വോട്ട് (36.04%) രണ്ടാം സ്ഥാനം
2.കാസര്‍കോട്(കാസര്‍കോട് ജില്ല) 53,698 വോട്ട് (31.74%) രണ്ടാം സ്ഥാനം
3. പാലക്കാട് (പാലക്കാട് ജില്ല) 49,052 വോട്ട് (33.33%) രണ്ടാം സ്ഥാനം
4.മലമ്പുഴ(പാലക്കാട് ജില്ല)48,908 വോട്ട്(33.07%) രണ്ടാം സ്ഥാനം
5. നേമം (തിരുവനന്തപുരം)57,192 വോട്ട് (40.75%) വിജയം (രാജീവ് ചന്ദ്രശേഖര്‍)
6.ചാത്തന്നൂര്‍ (കൊല്ലം) 51,923 വോട്ട് (38.04%) വിജയം (ബി.ബി. ഗോപകുമാര്‍)
7. കഴക്കൂട്ടം (തിരുവനന്തപുരം) 46,564 വോട്ട് (35.39%) വിജയം (വി. മുരളീധരന്‍)
8. ആറ്റിങ്ങല്‍ (എസ്സി) (തിരുവനന്തപുരം) 45,788 വോട്ട് (30.54%) രണ്ടാം സ്ഥാനം
9. തിരുവല്ല (പത്തനംതിട്ട) 43,078 വോട്ട് രണ്ടാം സ്ഥാനം.

ഈ പട്ടികയില്‍ കോഴിക്കോട് നോര്‍ത്തില്‍ 39,899 വോട്ട് ലഭിച്ചതുകൂടി കൂട്ടിവായിച്ചാല്‍ ഈ കണക്കില്‍ കേരളത്തിന്റെ ഭാവിയിലെ രാഷ്ട്രീയ സ്വഭാവത്തെ നമുക്ക് കാണിച്ചുതരും. കൂടാതെ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ, തീരദേശം മുതല്‍ മലയോരം വരെ ബിജെപിക്ക് 22%+ വോട്ടുള്ള 25 മണ്ഡലങ്ങളുണ്ട്. ഇത് ഒരു പ്രദേശത്തിന്റെ വോട്ടല്ല, ബിജെപി മുന്നണിക്കുള്ള സംസ്ഥാനവ്യാപകമായ സ്വീകാര്യതയാണ് സൂചിപ്പിക്കുന്നത്.

കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ കാണുന്നത് ഹൃദയപക്ഷമായിട്ടല്ല, കേരളത്തിന്റെ മതേതര ഹൃദയം ബിജെപി ഭയത്താല്‍ കോണ്‍ഗ്രസ്സിന് പണയം വെച്ച ഒരു രാഷ്ട്രീയ ദൗര്‍ബല്യത്തിന്റെ വക്താക്കളായിട്ടാണ്. വ്യവസ്ഥാപിതമായ അഴിമതി, രാഷ്ട്രീയ സ്വജനപക്ഷപാതം, കടമെടുക്കുകയും, ഒപ്പം സമ്പൂര്‍ണ്ണമായ വികസന മുരടിപ്പ് സൃഷ്ടിക്കുകയും ചെയ്തു എന്നതാണ് ഇടതുപക്ഷത്തിന്റെ മുഖമുദ്ര. കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന മുന്നണിയാവട്ടെ തികഞ്ഞ അവസരവാദത്തിന്റെ ഫലമായി ഉടലെടുത്ത നേതൃത്വ പ്രതിസന്ധിയുടെയും, അപകടകരമായ മതതീവ്രവാദത്തിന്റെയും, സംസ്ഥാനത്തിന്റെ വരുമാനം നോക്കാതെ, അടുത്ത 25 വര്‍ഷങ്ങളിലേക്കുള്ള വികസനം നോക്കാതെ സൗജന്യങ്ങള്‍ നല്‍കി ഒരു ജനവിധി അട്ടിമറിച്ച് സംസ്ഥാനങ്ങളെയും രാജ്യത്തെയും സാമ്പത്തികമായി അസ്ഥിരപ്പടുത്തുവാനുമുള്ള ശ്രമത്തിലാണെന്നു ജനങ്ങള്‍ ഉടനെ തിരിച്ചറിയും. അതുകൊണ്ടുതന്നെ രാഷ്ട്രീയവും മതപരവും ജാതിപരവുമായി സ്വാതന്ത്ര്യം ലഭിച്ച കേരളത്തിലെ പുതിയ തലമുറയും, ദീര്‍ഘവീക്ഷണമുള്ള വിദ്യാസമ്പന്നരായ മത നിരപേക്ഷ വിശ്വാസികളും ബിജെപി സഖ്യം മുന്നോട്ടുവെക്കുന്ന ദീര്‍ഘവീക്ഷണമുള്ള വികസനം, ഭരണപരമായ സുതാര്യത, എല്ലാ മതങ്ങള്‍ക്കും ഉള്ള തുല്യത, ദേശീയതയില്‍ ഊന്നിയതും, ആധുനിക കാലഘട്ടത്തിനു അനുയോജ്യമായതുമായ സാമ്പത്തിക-വിദ്യാഭ്യാസ- വ്യാവസായിക നയങ്ങള്‍ എന്നിവക്കായിരിക്കും അടുത്ത തിരഞ്ഞെടുപ്പുമുതല്‍ പിന്തുണ നല്‍കുക എന്നതിന്റെ തുടക്കം കൂടിയാണ് ഈ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റം സൂചിപ്പിക്കുന്നത്.

Tags: BJP
ShareTweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

അജയ്യമായ ഊര്‍ജ്ജ നയതന്ത്രം

അജയ്യമായ ഊര്‍ജ്ജ നയതന്ത്രം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies