കിഫ്ബി വഴി കേരളത്തിലെ സ്കൂളുകള്‍ക്കെല്ലാം കെട്ടിടം പണിത് സംസ്ഥാന വിദ്യാഭ്യാസരംഗം നമ്പര്‍ വണ്‍ ആയെന്നാണ് ഇടത് സര്‍ക്കാരിന്റെ അവകാശവാദം. അപ്പോള്‍ ഒരു സംശയം. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ പഞ്ചായത്തിലുള്ള മയ്യിച്ച ലോവര്‍ പ്രൈമറി സ്കൂള്‍ കേരളത്തിലല്ലേ? കാരണം, കഴിഞ്ഞ ഒരു വര്‍ഷമായി ഈ സ്കൂളിന് കെട്ടിടമില്ല. സമീപത്തെ വയല്‍ക്കര ഭഗവതി ക്ഷേത്രത്തിന്റെ കാരുണ്യത്തിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. അമ്പലത്തിന്റെ ഓഡിറ്റോറിയത്തിലാണിപ്പോള് ക്ലാസുകള്‍ നടക്കുന്നത്. ഒന്നു മുതല്‍ പത്തുവരെയുള്ള അമ്പതിലധികം കുട്ടികള്‍ ഇവിടെയുണ്ട്. ക്ഷേത്രത്തിലെ ഉത്സവ പരിപാടി സമയത്ത് ക്ലാസ് നടക്കാറില്ല. കെട്ടിടം പൊളിഞ്ഞിട്ട് ഒരു വര്‍ഷമായെങ്കിലും ഒരു പണിയും നടന്നിട്ടില്ല. ഒരു കോടി രൂപ കെട്ടിടത്തിനായി പാസ്സാക്കി എന്നാണ് പറയുന്നത്. മണ്ണ് പരിശോധനയടക്കം ഒന്നും നടന്നിട്ടില്ല. അവ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നു. ഇവിടെ 50 കുട്ടികള്‍ പഠിക്കുന്നു. ഓരോ ഫയലും ഓരോ ജീവിതമാണെന്നു മുഖ്യന് വിജയന് സഖാവ് പറഞ്ഞത് ഈ കുട്ടികളെ സംബന്ധിച്ചിടത്തോളം ബാധകമല്ല. വിദ്യമാരെയും നിഖില്മാരെയും പോലുള്ള എസ്.എഫ്.ഐ സഖാക്കളുടെ ഫയലിന്റെ കാര്യമാണ് മുഖ്യന് സഖാവ് പറഞ്ഞത്.
മതേതര സര്‍ക്കാര്‍ നടത്തുന്ന സര്‍ക്കാര്‍ സ്കൂള്‍ ഒരു മതസ്ഥാപനത്തില്‍ പ്രവര്‍ത്തിക്കാമോ? അതിലും സഖാക്കള്‍ കുഴപ്പം കാണില്ല. അമ്പലത്തില്‍ നുഴഞ്ഞുകയറാന്‍ സഖാക്കള്‍ക്ക് താല്പര്യം ഏറെയാണ്. അമ്പലസ്ഥലത്ത് ആര്.എസ്. എസ്.ശാഖ പാടില്ലെന്നേ അവര്‍ക്ക് നിര്‍ബ്ബന്ധമുള്ളു. മറ്റെന്തും അവിടെ ആകാം.