ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കുത്തകക്കാരായ ഇടതുസഖാക്കള്‍ക്ക് കേരള സ്റ്റോറി എന്ന സിനിമ നിരോധിക്കണമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. എന്നാല്‍ കോടതി അതിനു തയ്യാറായില്ല. കേരളം ലൗജിഹാദികളുടെ ഹബ്ബാണ് എന്ന് ഒരു സിനിമയില്‍ പറഞ്ഞപ്പോള്‍ കേരളമെന്നു കേട്ടാല്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍ എന്നവര്‍ വികാരം കൊണ്ടു. മതമില്ലാത്ത ജീവന്‍ എന്ന ഇടത് ആശയം ഇസ്ലാമിസ്റ്റുകളുടെ മുമ്പില്‍ അടിയറവ് വെച്ചപ്പോള്‍ അവരുടെ ചോര തിളച്ചിരുന്നില്ല. കേരളത്തില്‍ ലൗജിഹാദ് ഉണ്ട് എന്നു പറയാന്‍ വിജയന്‍ സഖാവിന്റെ പാര്‍ട്ടി സമ്മതിക്കില്ല. അതിന് തെളിവുണ്ടാക്കാന്‍ ആരെയും അനുവദിക്കുകയുമില്ല. ഇതിനായി സര്‍ക്കാര്‍ അടിയന്തരമായി ഒരു ഉത്തരവ് ഇറക്കിയിരിക്കയാണ്. വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തുന്ന ദമ്പതികളുടെ മതവും ജാതിയും തദ്ദേശസ്ഥാപനങ്ങളിലെ രജിസ്ട്രാര്‍ പരിശോധിക്കേണ്ട എന്നാണ് ഉത്തരവ്. മെമ്മോറാണ്ടത്തോടൊപ്പം പ്രായം തെളിയിക്കാനുളള തെളിവും വിവാഹം നടന്നുവെന്ന സാക്ഷ്യപത്രവും മാത്രം മതി, രണ്ടുപേരുടെയും മതം അന്വേഷിക്കേണ്ട എന്നാണ് ഉത്തരവ്. രജിസ്ട്രാര്‍ ഓഫീസിലെ രേഖ നോക്കി ലൗജിഹാദിന് തെളിവ് ശേഖരിക്കുന്നവര്‍ക്ക് വഴിയടക്കാന്‍ ഇങ്ങനെയൊക്കെയേ ഇടതു സര്‍ക്കാരിനു കഴിയൂ. കഴിയാവുന്ന സഹായം ജിഹാദികള്‍ക്ക് ചെയ്യണമല്ലോ.
ഇക്കാര്യത്തില്‍ വിജയന്‍ സര്‍ക്കാരിനോട് മത്സരിക്കാന്‍ തയ്യാറായിരിക്കുകയാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സിന്റെ സിദ്ധരാമയ്യ സര്‍ക്കാര്‍. അവിടെ നിര്‍ബ്ബന്ധ മതപരിവര്‍ത്തന നിരോധന നിയമമാണ് ജിഹാദികള്‍ക്കു മുമ്പിലെ തടസ്സം. വേണ്ടിവന്നാല്‍ ജിഹാദികള്‍ക്ക് സ്വന്തം തലവെട്ടി താലത്തില്‍ വെച്ചു കൊടുക്കാന്‍ സിദ്ധരാമയ്യ തയ്യാറാണ്. മന്ത്രിസഭ ചേര്‍ന്ന് ഈ നിയമം പിന്‍വലിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. കേരളം മാത്രമല്ല കര്‍ണ്ണാടകവും ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാനിറങ്ങിയ ലൗജിഹാദികളെ വരൂ ചുവപ്പുപരവതാനി വിരിച്ച് ഞങ്ങള്‍ കാത്തിരിക്കയാണ്.





















