Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാരാന്ത്യ വിചാരങ്ങൾ

ജാതിരഹിതമായ സനാതനധര്‍മ്മം

കല്ലറ അജയൻകല്ലറ അജയൻ
23 June 2023

130 കോടി കത്തോലിക്കരാണ് ലോകം മുഴുവനുമെടുത്താല്‍ ആകെയുള്ളത്. ഇതില്‍ത്തന്നെ ധാരാളം അവാന്തര വിഭാഗങ്ങളുണ്ട്. എല്ലാവരും പോപ്പിനെ അംഗീകരിക്കുന്നവരല്ല. 90 കോടിയിലധികം പ്രൊട്ടസ്റ്റന്റ് വിശ്വാസികളുമുണ്ട്. പിന്നെ നൂറുകണക്കിന് ചെറുസഭകള്‍; യഹോവസാക്ഷികളും സാല്‍വേഷന്‍ ആര്‍മിയും സിലോണ്‍ പെന്തക്കോസ്തും പോലെ. ഈ സഭകളെല്ലാം എല്ലാ കാലത്തും പരസ്പര സംഘര്‍ഷത്തിലായിരുന്നു. ഇപ്പോഴും ആ സംഘര്‍ഷങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. 16, 17 നൂറ്റാണ്ടുകളിലെ മതനവീകരണ (reformation) കാലത്ത് നടന്ന കത്തോലിക് പ്രൊട്ടസ്റ്റന്റ് സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് ലക്ഷങ്ങളാണ്. അത്തരത്തില്‍ നൂറിലധികം മഹായുദ്ധങ്ങള്‍ തന്നെ നടന്നിട്ടുണ്ട്. ദശാബ്ദങ്ങള്‍ നീണ്ടുനിന്നവയാണ് അതില്‍ പലതും. ബ്രിട്ടനും അയര്‍ലന്റും തമ്മില്‍ നടന്ന കത്തോലിക്-പ്രൊട്ടസ്റ്റന്റ് യുദ്ധങ്ങളില്‍ പലപ്പോഴായി ഒരു കോടിയിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ഇസ്ലാം മതവും വിഭാഗീയ വിമുക്തമല്ല. സുന്നി-ഷിയ എന്നീ രണ്ടു പ്രമുഖ വിഭാഗങ്ങള്‍ കൂടാതെ വഹാബി, സെയ്ദി, ഷാഫി, സൂഫി, ജഫാരി, ഇസ്‌മെയ്‌ലി, ഹനാഫി, അലവി, ദ്രൂസ് അങ്ങനെ ധാരാളം വിഭാഗങ്ങള്‍ അതിലുണ്ട്. കൂടാതെ ഓരോ രാജ്യങ്ങളിലുമുള്ള ഗോത്രങ്ങള്‍. പാകിസ്ഥാനില്‍ തന്നെ സിന്ധി, പക്തൂണി, പഞ്ചാബി, ബലൂചി, പത്താന്‍സ് തുടങ്ങിയ പ്രധാനഗോത്രങ്ങളും ധാരാളം ചെറുഗോത്രങ്ങളുമുണ്ട്. ഇവയൊക്കെത്തന്നെ പരസ്പരം ഏറ്റുമുട്ടലിലാണ്. ഷിയ-സുന്നി ഏറ്റുമുട്ടലില്‍ ഇതുവരെ കോടിക്കണക്കിന് മനുഷ്യജീവനുകള്‍ പൊലിഞ്ഞിട്ടുണ്ടാവും. വളരെക്കാലം നീണ്ടുനിന്ന ഇറാന്‍-ഇറാക്ക് യുദ്ധം തന്നെ ഷിയ ഭൂരിപക്ഷമായ ഇറാക്കിലെ സുന്നി ഭരണാധികാരി സദ്ദാം ഹുസൈനെ തുരത്താനുള്ള ഷിയ രാജ്യമായ ഇറാന്റെ ആഗ്രഹം മൂലം ഉണ്ടായതാണ്. മധ്യേഷ്യയില്‍ ഇപ്പോഴും ഇത്തരം അവാന്തര വിഭാഗങ്ങള്‍ നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നു.

ഇസ്ലാം, ക്രിസ്തുമതങ്ങള്‍ ലോകം മുഴുവന്‍ പടര്‍ന്നു കിടക്കുമ്പോള്‍ ലോകത്തിലെ മൂന്നാമത്തെ വലിയ മതമായ ഹിന്ദുമതം മുഖ്യമായും ഇന്ത്യയെ മാത്രം ആശ്രയിച്ചു നിലകൊള്ളുന്നു. നേപ്പാള്‍, ബംഗ്ലാദേശ്, മലേഷ്യ, ഫിജി, ബാലി, മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലൊക്കെ ഹിന്ദുക്കളുണ്ടെങ്കിലും അതൊക്കെ തീരെ ചെറിയ ജനവിഭാഗങ്ങളാണ്. ഇന്ത്യയില്‍ പുതിയ സെന്‍സസ് വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ കൃത്യമായി എത്രയാണ് ഹിന്ദുക്കളുടെ ജനസംഖ്യ എന്നു പറയാന്‍ വയ്യ. എന്തായാലും അതു നൂറുകോടിക്കു മുകളിലുണ്ടാവും എന്നുറപ്പാണ്. നൂറുകോടിയിലധികം മനുഷ്യര്‍ ഒരു തത്വസംഹിതയില്‍ മാത്രം വിശ്വസിച്ചു യാതൊരു വിഭാഗീയതയുമില്ലാതെ ഒരു രാജ്യത്തു തന്നെ ജീവിക്കുക എന്നത് അത്ഭുതമാണ്. ആയിരക്കണക്കിന് ഉപവിഭാഗങ്ങളായി ഈ ജനത ഭിന്നിക്കുന്നത് സ്വാഭാവികമാണ്.

ADVERTISEMENT

എന്നാല്‍ ഇന്ത്യയിലെ ഹിന്ദുക്കളില്‍ വലിയ വിഭാഗീയ പ്രവണതകള്‍ കാണാനില്ല. ജാതി സംഘടനകള്‍ രാജ്യം മുഴുവന്‍ ഉണ്ടെങ്കിലും തമിഴ്‌നാടൊഴിച്ചാല്‍ മറ്റൊരിടത്തും കാര്യമായ ജാതി സംഘര്‍ഷങ്ങള്‍ കാണാനില്ല. മുന്‍കാലത്ത് ബീഹാറില്‍ ഭൂമിഹാര്‍, രജപുത്രര്‍, കുര്‍മികള്‍ തുടങ്ങിയവരൊക്കെ സംഘടനകള്‍ ഉണ്ടാക്കി മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയിരുന്നു. ഇന്ന് അതും മിക്കവാറും അവസാനിച്ചിരിക്കുന്നു. ക്രിസ്ത്യന്‍ മുസ്ലിം മതങ്ങളിലുണ്ടായിരുന്ന തരത്തില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഹിന്ദുക്കളുടെ ഇടയില്‍ താരതമ്യേന വളരെ കുറവായിരുന്നു എന്നതാണ് സത്യം. അഹിംസ വലിയ മുദ്രാവാക്യമായി ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെങ്കിലും ബുദ്ധമതക്കാരിലും വ്യത്യസ്ത സെക്ടുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ കുറവല്ല. തായ്‌ലാന്റ്, കമ്പൂച്ചിയ, കൊറിയ എന്നിവിടങ്ങളിലെല്ലാം വ്യത്യസ്ത ബുദ്ധവിഭാഗങ്ങള്‍ തമ്മില്‍ രക്തരൂഷിതമായ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്.

ഹിന്ദുമതത്തിലെ പുരോഗമനവാദികള്‍ ജാതിരഹിതമായ ഒരു സനാതനധര്‍മ്മ ഐക്യം ആഗ്രഹിക്കുന്നുണ്ട്. ഈ ആഗ്രഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ ഇതാരംഭിച്ചു. ഗൗതമബുദ്ധനും വര്‍ദ്ധമാന മഹാവീരനും ഗുരുനാനാക്കും, ഗോവിന്ദ് സിംഗും ഒക്കെ ഈ ആഗ്രഹത്തിനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ടവരാണ്. പക്ഷേ ഇവരുടെ പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുമതത്തിനകത്തു നിലനിര്‍ത്താന്‍ അവര്‍ക്കായില്ല. ഹിന്ദുമതത്തെ പരിഷ്‌ക്കരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇവര്‍ പുതിയ മതസ്ഥാപകരായിത്തീരുകയാണുണ്ടായത്. ഈ മതനേതാക്കള്‍ക്ക് അങ്ങനെ ആഗ്രഹം ഉണ്ടായിരുന്നില്ല. ജാതിരഹിതമായ സനാതനധര്‍മ്മം ഉണ്ടാകണമെന്നേ അവര്‍ ആഗ്രഹിച്ചുള്ളൂ. ഉപനിഷദ് പ്രോക്തമായ തത്വങ്ങള്‍ തന്നെയാണവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ അനുയായികള്‍ കാലാന്തരത്തില്‍ തങ്ങള്‍ പ്രത്യേകമതങ്ങളാണെന്നു വിശ്വസിക്കാന്‍ തുടങ്ങി. അവരെയൊക്കെ ഹിന്ദുമതത്തിനുള്ളില്‍ത്തന്നെ നിലനിര്‍ത്താന്‍ മനഃപൂര്‍വ്വമായി ആരും പരിശ്രമിക്കാത്തതിനാല്‍ അവരൊക്കെ ഏതാണ്ട് വിട്ടുപോയിരിക്കുന്നു. ആഗോള ഹിന്ദുസമ്മേളനങ്ങളില്‍ ബുദ്ധ, ജൈന, സിഖ് മതക്കാരെ ക്ഷണിക്കാറുണ്ടെങ്കിലും, അവര്‍ പങ്കെടുക്കാറുണ്ടെങ്കിലും, ജൈനരൊഴിച്ച് മറ്റുള്ളവര്‍ മിക്കവാറും മതപരമായി സ്വതന്ത്ര വ്യക്തിത്വം നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്.

ഹിന്ദുമതത്തെ കുറിച്ചു പറയുമ്പോള്‍ അതിലെ ജാതിയെക്കുറിച്ച് പറഞ്ഞ് മതത്തിനകത്തുള്ളവരും പുറത്തുള്ളവരും പരിഹസിക്കാറുണ്ട്. എന്നാല്‍ അയ്യായിരം വര്‍ഷത്തിനുമുമ്പ് ആരംഭിച്ച ഈ മതം ഇന്നും നിലനില്ക്കുന്നതിന് ഒരു പ്രധാന കാരണം ജാതിയാണ്. കേരളത്തിലെ പല ജാതികളുടേയും ചരിത്രം പരിശോധിച്ചാല്‍ അവയ്‌ക്കൊക്കെ രണ്ടായിരത്തിലധികം വര്‍ഷത്തെ തുടര്‍ച്ചയുണ്ട്. പേരുകള്‍ മാറിയിട്ടുണ്ടെങ്കിലും അവയുടെ ആചാരാനുഷ്ഠാനങ്ങളും കുടുംബബന്ധങ്ങളുമൊക്കെ ഒരു പ്രത്യേക രീതിയില്‍ തുടരുന്നതു കാണാം. ആ ജാതികളില്‍ പെട്ടുന്നവരെ മറ്റു മതങ്ങളിലേയ്ക്ക് ആകര്‍ഷിക്കുക എളുപ്പമല്ല. കേരളത്തില്‍ നൂറ്റാണ്ടുകളായി ക്രിസ്തുമതപരിവര്‍ത്തനശ്രമങ്ങള്‍ നടന്നിട്ടും സര്‍ക്കാര്‍ തലത്തില്‍ അതിനുവേണ്ട ഒത്താശകള്‍ ചെയ്തുകൊടുത്തിട്ടും ഇന്നും ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുന്നത് ജാതി നിലനില്‍ക്കുന്നതുകൊണ്ടാണ്. ഒരു ജാതിയിലുള്ളയാള്‍ പരിവര്‍ത്തനപ്പെട്ടാലും കാലാന്തരത്തില്‍ അയാളോ അടുത്തതലമുറക്കാരനോ ജാതിയിലേയ്ക്കു മടങ്ങി വരാനിടയാകുന്നു. ജാതിയുടെ ഗോത്രബന്ധം അത്രമാത്രം ശക്തമാണ്.

ഇന്നു കാണുന്ന തരത്തില്‍ ധാരാളം ജാതികള്‍ കൊണ്ട് ഹിന്ദുക്കള്‍ക്കു പ്രയോജനമുണ്ടോ? ഇല്ല. ചില ദോഷങ്ങളുമുണ്ട്. ചെറുജാതികളില്‍ പെട്ടവര്‍ക്ക് വിവാഹത്തിലും മറ്റും വളരെ ബുദ്ധിമുട്ടുണ്ട്. ജാതികള്‍ തമ്മില്‍ അയിത്തത്തിലധിഷ്ഠിതമായ പരസ്പര അകല്‍ച്ച ഇന്ന് തമിഴ്‌നാടൊഴിച്ചാല്‍ മറ്റൊരിടത്തും കാര്യമായി നിലനില്‍ക്കുന്നില്ല. ചെറുജാതികള്‍ സാധ്യമായിടങ്ങളില്‍ വലിയ ജാതികളില്‍ ലയിച്ചു ജാതികളുടെ എണ്ണം കുറച്ചുകൊണ്ടുവരേണ്ടതാണ് അനിവാര്യത. ഒരു മതഗ്രന്ഥം, ഒരു പ്രവാചകന്‍ എന്നിങ്ങനെ ഏകത ഉണ്ടാക്കാന്‍ ഹിന്ദുമതത്തിനാവില്ല. ഗീത, ഉപനിഷത്തുകള്‍, വേദങ്ങള്‍, പുരാണങ്ങള്‍, സ്മൃതികള്‍, ഇതിഹാസങ്ങള്‍ തുടങ്ങി അസംഖ്യം കൃതികളില്‍ വ്യാപിച്ചു കിടക്കുന്ന ബൃഹത്തായ മതതത്വചിന്തയെ ചുരുക്കി ഒന്നിലാക്കാനാവില്ല. അങ്ങനെ ചുരുക്കേണ്ട ആവശ്യവുമില്ല. ഈ ബഹുത്വം തന്നെയാണ് സനാതനധര്‍മ്മത്തിന്റെ മഹത്വവും. അതിനെ നശിപ്പിച്ചു ഏകശിലാരൂപത്തില്‍ കെട്ടിപ്പടുക്കുക സാധ്യമല്ല. അങ്ങനെയുണ്ടായാല്‍ മതംതന്നെ തകരുന്നതാവും ഫലം.

ജാതി നിര്‍മ്മാര്‍ജ്ജനത്തിനുവേണ്ടി ആത്മാര്‍ത്ഥമായി ഉത്സാഹിക്കുന്ന അനേകം മതസ്‌നേഹികള്‍ നമുക്കുണ്ടായിരുന്നു. ബുദ്ധന്‍ തുടങ്ങി ഗാന്ധിജി വരെ ജാതി നിര്‍മ്മാര്‍ജ്ജനം ആഗ്രഹിച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് തമിഴ്‌നാട്ടിലാണ്. അവിടെ ഹിന്ദുക്കളില്‍ 80%വും ക്രിസ്തുമതത്തിന്റെ സ്വാധീനത്തിലാണ്. എന്നാല്‍ അവരാരും പ്രത്യക്ഷത്തില്‍ ക്രിസ്ത്യാനികളായി മാറിയിട്ടില്ല. കാരണം അവരൊക്കെ അവരുടെ ജാതിയുടെ വലയത്തിനുള്ളിലാണ്. പള്ളിയില്‍ പോകുന്നതുപോലെ ജാതിക്കാരുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലും അവര്‍ പോകുന്നുണ്ട്. ജാതികളെ സമ്പൂര്‍ണ്ണമായി നിര്‍മാര്‍ജ്ജനം ചെയ്തു കഴിഞ്ഞാല്‍ വ്യക്തികളെ ചൂഴ്ന്നുനില്‍ക്കുന്ന സെക്ടുകളായി മതം വിഘടിക്കാന്‍ തുടങ്ങും. ക്രമേണ പുതിയ മതങ്ങള്‍ രൂപപ്പെടും. ഇന്നത്തെ സംഘടിത മതങ്ങളെല്ലാം വൈകാതെ തകരും. എന്നാല്‍ സനാതനധര്‍മ്മം നിലനില്‍ക്കും. കാരണം അത് അതിന്റെ ഗോത്രപാരമ്പര്യത്തേയും ഉള്‍ക്കൊള്ളുന്നു.

ജാതിയെ ശപിച്ചും അതിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഷ്ടപ്പെട്ടും നേരം കളയേണ്ട കാര്യം ഇന്നില്ല. കാരണം ജാതി ഇന്ന് ഇന്ത്യയില്‍ ഒരു പ്രശ്‌നമേയല്ല. കുമാരനാശാന്‍ എഴുതിയതുപോലെ

”അന്യമതങ്ങളില്‍ ജാതിയി
ല്ലെന്നുള്ള
ധന്യതയുണ്ടതുനേരെന്നാലും
ഇന്നിളക്കീടാവതല്ലെനി
ക്കുള്ളില്‍ വേ-
രൂന്നിയുറച്ച വിശ്വാസവൃക്ഷം.
വിശ്വാസമല്ലോ വിളക്കു
മനുഷ്യനു
വിശ്വാസം ജീവസര്‍വ്വസ്വമല്ലേ.
ഒക്കെയും പോമതു പോയാല്‍
കെടുമാരും
ചുക്കാന്‍ പോയുള്ളൊരു
കപ്പല്‍പോലെ.”

ആശാനെപ്പോലെ യാഥാര്‍ ത്ഥ്യബോധത്തോടെ ജാതി-മതപ്രശ്‌നങ്ങളെ സൂക്ഷ്മമായി വിലയിരുത്താന്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കോ സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ക്കോ കഴിഞ്ഞിട്ടില്ല.

സമ്പൂര്‍ണ്ണമായ ജാതിനിര്‍മാര്‍ജ്ജനം അതിന്റെ പ്രയോക്താക്കള്‍ ഉദ്ദേശിക്കുന്ന ഫലമുണ്ടാക്കാന്‍ ഇടയില്ല. അതു ഹിന്ദുക്കളുടെ തകര്‍ച്ചയിലേയ്ക്കായിരിക്കും നയിക്കുക; ബുദ്ധന്റെയും മറ്റും കാലത്തു സംഭവിച്ചതുപോലെ. ചെറുജാതികളെ ക്രമേണ വലിയ ജാതികളിലേയ്ക്കു ലയിപ്പിച്ചു രണ്ടോ മൂന്നോ ജാതികളാക്കി നിലനിര്‍ത്തുന്നതാവും ഉചിതം. അതിനുപകരം ജാതിതന്നെ ഇല്ലായ്മ ചെയ്താല്‍ ഹിന്ദു മതത്തിനു നിലനില്‍ക്കുക ദുഷ്‌ക്കരമാവും. സ്വപ്‌നങ്ങള്‍ കൊണ്ടല്ല യാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ടാണ് സമൂഹത്തെ കെട്ടിപ്പടുക്കേണ്ടത്. ജാതിനിര്‍മ്മാര്‍ജ്ജനം മനോഹരമായ സ്വപ്‌നമാണ്. എന്നാല്‍ അതിന്റെ അനന്തരഫലം പോയകാല ചരിത്രത്തില്‍ നിന്നും നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു.

മാതൃഭൂമിയില്‍ (ജൂണ്‍ 18-24) ‘താലമേന്തുന്ന ജാതിയും സമുദായഭോജനവും’ എന്ന പേരില്‍ കെ.പി.ജയകുമാര്‍ എഴുതിയിരിക്കുന്ന വൈക്കം സത്യഗ്രഹ അനുസ്മരണ ലേഖനം വായിച്ചതാണ് ജാതിയെക്കുറിച്ചുള്ള ഈ വിലയിരുത്തലിനുകാരണം.

Share41TweetSendShare

Related Posts

മലയാളത്തിനു വേണ്ടിപ്പറയാന്‍ കവികള്‍ മാത്രമോ?

മലയാളത്തിനു വേണ്ടിപ്പറയാന്‍ കവികള്‍ മാത്രമോ?

പുരുഷാധികാരത്തോടു പ്രതികരിക്കുന്ന ആഖ്യായിക

പുരുഷാധികാരത്തോടു പ്രതികരിക്കുന്ന ആഖ്യായിക

വായിക്കുന്നവരും വായിക്കാത്തവരും കാണുന്നത് ഒരേ ലോകമല്ല

വായിക്കുന്നവരും വായിക്കാത്തവരും കാണുന്നത് ഒരേ ലോകമല്ല

പ്രതിഭയുടെ പ്രേരണ

കവിതയുടെ അന്ത്യം സൂചിപ്പിക്കുന്ന രചനകള്‍

യുദ്ധത്തെക്കുറിച്ചുതന്നെ

യുദ്ധത്തെക്കുറിച്ചുതന്നെ

വിഭാഗീയതയുടെ ചിത്രകാരൻ

വിഭാഗീയതയുടെ ചിത്രകാരൻ

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies