Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home പുസ്തകപരിചയം

സാരള്യത്തിന്റെ സത്യസഞ്ചാരം

ഇ.എന്‍. നന്ദകുമാര്‍

Print Edition: 16 June 2023

ഓര്‍മയുടെ ഓളങ്ങള്‍
(സ്മരണകള്‍)
കെ.എസ്. വേണുഗോപാല്‍
പേജ്: 200 വില: 200 രൂപ

ചരിത്രപുസ്തകങ്ങളും രാഷ്ട്രീയ നിരീക്ഷണങ്ങളും മലയാളിക്കു സമ്മാനിച്ച കെ.എസ്. വേണുഗോപാല്‍ തന്റെ ഓര്‍മ്മകള്‍ പങ്കു വയ്ക്കുകയാണ് ‘ഓര്‍മയുടെ ഓളങ്ങള്‍’ എന്ന കൃതിയിലൂടെ. അസാമാന്യമായ ഓര്‍മ്മശക്തിയും നിരീക്ഷണപാടവവും പ്രകടമാക്കുന്ന കൃതിയാണിത്. ഗ്രന്ഥകര്‍ത്താവ് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ചാവക്കാട് മണത്തല എം.ആര്‍. എം.എല്‍.പി. സ്‌കൂള്‍, കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ദേഹത്തെ പഠിപ്പിച്ച അധ്യാപകര്‍ ഒന്നടങ്കവും ഈ പുസ്തകത്താളുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. പാലക്കാട് വിക്ടോറിയ കോളേജിലെ സഹപാഠികളും ഓര്‍മ്മത്താളുകളെ മനോഹരമാക്കുന്നു. ഈ പുസ്തകം കേവലമൊരു വ്യക്തിയുടെ ജീവചരിത്രക്കുറിപ്പല്ല. മറിച്ച് ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്. കാലത്തോടൊപ്പം സഞ്ചരിച്ച ഒരാളുടെ നിരീക്ഷണപാടവവും ഒപ്പം സാഹിത്യ അഭിരുചിയും വ്യക്തമാക്കുന്ന കൃതി. ഇതില്‍ ഒ.വി.വിജയനെയും നെല്ലിക്കോടന്‍ ഭാസ്‌കരനെയും നാടകകൃത്ത് എ.എന്‍. ഗണേഷിനെയും വാസു പ്രദീപിന്റെ സ്റ്റുഡിയോയുമൊക്കെ വായിക്കാം. സര്‍ സി.പി. രാമസ്വാമി അയ്യരുടെ ലേഖനവും ശഹീദ് കര്‍താര്‍ സിംഗ്, കൊജെസ്‌തെ മിസ്ത്രി, ലിയോനാര്‍ഡോ ഡാവിഞ്ചി എന്നിവരെക്കുറിച്ചുള്ള ലേഖനങ്ങളും വൈജ്ഞാനിക ലോകത്തിനു മുതല്‍ക്കൂട്ടാണെന്ന് നിസ്സംശയം പറയാം.

മുഹമ്മദ് ഗസ്‌നിയുടെ
ഇന്ത്യന്‍ ആക്രമണങ്ങള്‍
മാത്യൂസ് അവന്തി
അവന്തി പബ്ലിക്കേഷന്‍സ്
പേജ്: 192 വില: 250 രൂപ
ഫോണ്‍: 0484-2313640

കേസരി വാരികയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച ലേഖനസമാഹാരമാണ് മാത്യൂസ് അവന്തിയുടെ ‘മുഹമ്മദ് ഗസ്‌നിയുടെ ഇന്ത്യന്‍ ആക്രമണങ്ങള്‍’. പതിനേഴു വട്ടമാണ് ഗസ്‌നി ഭാരതത്തെ ആക്രമിച്ചത്. സോമനാഥ ക്ഷേത്രാക്രമണത്തില്‍ മാത്രം അമ്പതിനായിരം പേര്‍ കൊലചെയ്യപ്പെട്ടു. അന്നേവരെ ഈ നാട്ടില്‍ നിലനിന്ന യുദ്ധനിയമങ്ങളുടെ നഗ്‌നമായ ലംഘനമായിരുന്നു ഗസ്‌നി നടപ്പില്‍ വരുത്തിയത്. സോമനാഥവും മഥുരയും വൃന്ദാവനവും അടക്കം നിരവധി ക്ഷേത്രങ്ങള്‍ ഗസ്‌നി കൊള്ളയടിച്ചു നശിപ്പിച്ചു. ഹിന്ദു സ്ത്രീകളെ ഗസ്‌നിയിലെ അടിമച്ചന്തയില്‍ പരസ്യമായി വിറ്റു പണം സമ്പാദിച്ചു. എന്നാല്‍ ചരിത്രം വളച്ചൊടിക്കുന്നതില്‍ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റു അടക്കമുള്ളവര്‍ വഹിച്ച പങ്ക് ‘Glimpses of World History, Discovery of India ‘ എന്നീ പുസ്തകങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. ‘ഭാരതത്തിന്റെ ആത്മാവിനെ ഇത്ര പൈശാചികമായി കുത്തിമുറിവേല്പിച്ച മുഹമ്മദ് ഗസ്‌നിയെക്കുറിച്ച് എന്തുകൊണ്ട് ഇതുവരെ പുസ്തകങ്ങള്‍ ഉണ്ടായില്ല’ എന്ന് പണ്ഡിതശ്രേഷ്ഠനായ ആര്‍.ഹരി (ഹരിയേട്ടന്‍) ഈ പുസ്തകത്തിന്റെ അവതാരികയില്‍ അത്ഭുതംകൂറുന്നു. ചരിത്രത്തിന്റെ തനിയാവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ചരിത്ര പഠനത്തിന്റെ ഭാഗമായി വായിച്ചിരിക്കേണ്ട പുസ്തകമാണിത്. രേഖകളുടെ പിന്‍ബലത്തോടെ ഭാരത ചരിത്രത്തിലെ അവഗണിക്കപ്പെട്ട നിരവധി അധ്യായങ്ങള്‍ അനുവാചക സമക്ഷം എത്തിച്ച മാത്യൂസ് അവന്തി സ്തുത്യര്‍ഹമായ ദൗത്യമാണ് നിര്‍വഹിച്ചിരിക്കുന്നത്.

കോതാമുരിയാട്ടം
കരിങ്കുന്നം രാമചന്ദ്രന്‍ നായര്‍
ശ്രീലക്ഷ്മിഭായ് ധര്‍മപ്രകാശന്‍
എറണാകുളം
പേജ്:208 വില: 200 രൂപ

കരിങ്കുന്നം രാമചന്ദ്രന്‍ നായരുടെ ‘കോതാമുരിയാട്ടം’ എന്ന കൃതി നൂറ്റിരണ്ടു ഖണ്ഡങ്ങളിലായി അത്ര തന്നെ കലകളെ പ്രതിപാദിക്കുന്ന ഗവേഷണഗ്രന്ഥമാണ്. നമ്മുടെ പാരമ്പര്യകലകളെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും ധാരണ പകരാന്‍ പര്യാപ്തമായ കൃതിയാണിത്. സമൂഹത്തിലെ വ്യത്യസ്ത ജാതി വിഭാഗങ്ങള്‍ക്കിടയില്‍ പ്രചുരപ്രചാരത്തിലുണ്ടായിരുന്ന കലാരൂപങ്ങളെ ഒന്നൊന്നായി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. ഈ കലകളോരോന്നും മനുഷ്യന്റെ അറിവിനെ ഉണര്‍ത്താന്‍ പര്യാപ്തമാണ്. ബുദ്ധിവികാസത്തിനും മാനസിക ഉല്ലാസത്തിനും സാഹിത്യചിന്താശക്തിയുടെ പോഷണത്തിനും ഭാഷാശുദ്ധി ഉണ്ടാക്കുന്നതിലും ഇതില്‍ ഓരോ കലയും തനതായ പങ്കു വഹിച്ചിട്ടുണ്ട്. ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും ഉണര്‍ത്തുക മാത്രമല്ല നിമിഷകവികളെ സൃഷ്ടിക്കാനും ഈ കലാരൂപങ്ങള്‍ക്കായിട്ടുണ്ട്.

ശാസ്ത്രസാഹിത്യപരിഷത്തിലൂടെ കടന്നു വന്ന് സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ പൂമുഖത്തേക്കു കയറിയിരുന്ന കരിങ്കുന്നം രാമചന്ദ്രന്‍നായര്‍ സാംസ്‌കാരിക രംഗത്തും വൈജ്ഞാനികലോകത്തും അറിയപ്പെടുന്ന പ്രതിഭയാണ്. അതുകൊണ്ടു തന്നെ ഈ ഗ്രന്ഥരചനയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഈ സാഹിത്യകൃതിയുടെ രചനയ്ക്കായി മറ്റാരും സഞ്ചരിക്കാത്ത വഴിയിലൂടെ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ഇതിലൂടെ സഞ്ചരിച്ചാല്‍ നിങ്ങള്‍ക്ക് കലയുടെ, സാഹിത്യത്തിന്റെ, വൈജ്ഞാനിക ലോകത്തിന്റെ, കേരളത്തനിമയുടെ മറുകര കാണാം.

 

Share24TweetSendShare

Related Posts

സത്യാന്വേഷണത്തിന്റെ സാക്ഷ്യം

അതീന്ദ്രിയ മനഃശാസ്ത്രവും ഭക്തിഗീതങ്ങളും

കേരളാ സ്റ്റോറിയും കൃഷ്ണഭക്തിയും

സ്വാതന്ത്ര്യസമര ചരിത്രവും അമരബലിദാനിയും

അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയും ആത്മനിരീക്ഷണ പ്രേരണയും

ചന്ദ്രശേഖര്‍ജിയും സംഘചരിത്രവും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies