സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പള്ളി മിനാരങ്ങള്‍ തകര്‍ക്കുന്നു. കാവലിന് പോലീസും. മുസ്ലിങ്ങള്‍ പള്ളി തകര്‍ക്കുന്നത് കണ്ട് ആര്‍ത്തു കരയുന്നു. ഈ വാര്‍ത്ത വന്നത് ഹിന്ദു പത്രത്തില്‍. ഈ വാര്‍ത്ത കണ്ടിട്ട് സഖാക്കളുടെ ചോര തിളയ്ക്കണ്ടേ? പ്രതിഷേധ പ്രകടനം, പോസ്റ്റര്‍ ഒട്ടിക്കല്‍, വര്‍ഗ്ഗീയതക്കെതിരെ പ്രസ്താവന എല്ലാം വേണ്ടേ. എന്നാല്‍ പാര്‍ട്ടിക്കാര്‍ക്ക് ഒരു കുലുക്കവുമില്ല. പാര്‍ട്ടി പത്രത്തില്‍ പ്രതിഷേധക്കൂമ്പാരമില്ല. കാരണം ഇത് നടക്കുന്നത് മോദിയുടെ ഇന്ത്യയിലല്ല; ഷീജിങ് പിങ്ങിന്റെ ചൈനയിലാണ്. യുനാന്‍ പ്രവിശ്യയില നാഗു പട്ടണത്തിലാണ് സര്‍ക്കാര്‍ തന്നെ പള്ളി പൊളിച്ചത്.
ഈ പ്രദേശത്ത് മുസ്ലിങ്ങളാണ് കൂടുതല്‍. അവിടുത്തെ പള്ളി പൊളിക്കാന്‍ യുദ്ധസന്നാഹത്തിനെന്ന പോലെയാണ് പോലീസ് എത്തിയത്. ‘പള്ളി ഞങ്ങളടെ വീടുപോലെയാണ്. അതു തകര്‍ക്കാന്‍ സമ്മതിക്കില്ല’ എന്നാണ് ഒരു നാട്ടുകാരി പറഞ്ഞത്. നിരവധി പേരെ പോലീസ് പിടിച്ചു കൊണ്ടുപോയിട്ടുണ്ട്. എത്ര പേരെ എന്നു കണക്കില്ല. പ്രതിഷേധിക്കുന്നവരെ സായുധമായി കൈകാര്യം ചെയ്യാനാണ് പോലീസ് തയ്യാറായത്. ഭാരതത്തില്‍ അനധികൃത പള്ളി റോഡ് വികസനത്തിനായി പൊളിച്ചാല്‍ സഖാക്കള്‍ പറയും ഈ രാജ്യത്ത് മുസ്ലിങ്ങള്‍ക്ക് രക്ഷയില്ല എന്ന്. മുസ്ലിങ്ങളുടെ രക്ഷകര്‍ തങ്ങള്‍ മാത്രമാണ് എന്നു പ്രസംഗിക്കുന്ന സഖാക്കള്‍ ചൈനീസ് കമ്മ്യൂണിസ്റ്റു നേതാക്കള്‍ക്ക് മുസ്ലിങ്ങളെ രക്ഷിക്കേണ്ട വിധം പഠിപ്പിക്കാന്‍ ഒരു സ്റ്റഡി ക്ലാസ് സംഘടിപ്പിക്കണം. ഇക്കാര്യം പോളിറ്റ്ബ്യൂറോ അടിയന്തരമായി തന്നെ പരിഗണിക്കണ്ടേ സഖാവേ?