കോവിഡിനെ നേരിട്ടതില്‍ കേരളം നമ്പര്‍ വണ്‍ എന്നതാണ് സംസ്ഥാന മുഖ്യന് വിജയന് സഖാവിന്റെ അവകാശവാദം. ഇതുപോലെ കോവിഡിനെ പ്രതിരോധിച്ചതിന്റെ അവകാശ വാദവുമായി തിരഞ്ഞെടുപ്പിനെ നേരിട്ടതാണ് ഫിന്‍ലാന്‍ഡിലെ ഇടത് സര്‍ക്കാര്‍. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ 5.5 ദശലക്ഷം വോട്ടര്‍മാരില്‍ പ്രധാനമന്ത്രി സന്ന മെറിന്റെ ഇടതു സര്‍ക്കാറിനെ പിന്തുണച്ചത് 19.1 ശതമാനം പേര്. ബഹുഭൂരിപക്ഷം ജനങ്ങളും വലതുപക്ഷ പാര്‍ട്ടികളായ നാഷണല്‍ കൊയ് ലേഷന് പാര്‍ട്ടിക്കും കടുത്ത വലതു പക്ഷക്കാരായ ഫിന്‍സിനും ഒപ്പം നിന്നു. ഫിന്‍ലാന്‍ഡ് നാറ്റോ സഖ്യത്തില്‍ അംഗമായതിനു പിന്നാലെയാണ് ഇടതുപക്ഷത്തിന്റെ ഈ തോല്‍വി.
ഫിന്ലാന്ഡില് മാത്രമല്ല അയല്‍ രാജ്യങ്ങളിലും ഇടതുപക്ഷത്തിന് നേരെ വാട്ടരോഗത്തിന്റെ കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു. സ്വീഡനില്‍ കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ഇടതു സര്‍ക്കാര്‍ പുറത്തായി. ഇറ്റലിയില്‍ ലോകയുദ്ധത്തിനു ശേഷം ആദ്യമായി ഇടതു സര്‍ക്കാറിന് അധികാരം നഷ്ടമായി. വരുന്ന ഡിസംബറിലെ തിരഞ്ഞെടുപ്പില്‍ അധികാരം എങ്ങനെ നിലനിര്ത്താനാകുമെന്നറിയാതെ കുഴങ്ങുകയാണ് സ്പെയിനിലെ ഇടതുസര്‍ക്കാര്‍. ഇന്ത്യാ മഹാരാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ആകെയുള്ളത് കേരളത്തിലാണ്. അഴിമതി, സ്വജന പക്ഷപാതം, പോലീസ് രാജ്, വിലക്കയറ്റം, ശമ്പളം കൊടുക്കാനില്ലാത്ത സ്ഥിതി, കടക്കെണി തുടങ്ങി സാധാരണക്കാരന് ശ്വാസം മുട്ടുകയാണ്. അപ്പോള്‍ മുഖ്യന് അടുത്ത വിദേശ യാത്രക്കൊരുങ്ങുന്നു. കേരളം ഫിന്‍ലാന്‍ഡിന്റെ വഴി തേടുകയാണ്.