Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

ഭാരതീയചരിത്ത്രിലെ ഒരു കെട്ടുകഥ

ജയനാരായണന്‍ ഒറ്റപ്പാലംജയനാരായണന്‍ ഒറ്റപ്പാലം
25 October 2019

നിങ്ങള്‍ക്ക് എല്ലാകാലത്തും എല്ലാവരേയും വിഡ്ഢികളാക്കുവാന്‍ കഴിയുകയില്ല എന്ന് ഒരു ഷേക്‌സ്പിയറുടെ കഥാപാത്രം പറയുന്നുണ്ട്. ഇതു നൂറുശതമാനവും ശരിയാണെന്നാണ് ഈയിടെ CELL, SCIENCEഎന്നീ പ്രശസ്ത ജേര്‍ണലുകളില്‍ ഇന്ത്യന്‍ വംശജരുടെ പൂര്‍വ്വികരുടെ ജനുസ്സുകള്‍ പഠിച്ച് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ വ്യക്തമാക്കുന്നത്. ഡെക്കന്‍കോളേജിന്റെ വി.സി. ഷിന്‍ഡെ അടക്കമുള്ള നിരവധി ഗവേഷകര്‍ ഈ ഗവേഷണത്തില്‍ പങ്കാളികളായിരുന്നു. ഇവരുടെ പഠനം, ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെ ആധികാരികതയോടെ, ആര്യന്‍ആക്രമണം എന്ന സിദ്ധാന്തത്തിനെ ഒരു നൂറ്റാണ്ടിനു ശേഷം ചരിത്രശേഖരങ്ങളില്‍നിന്നും നീക്കി ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞിരിക്കുന്നു. ഉത്തരഭാരതത്തിലേയും ദക്ഷിണഭാരതത്തിലേയും ജനസമൂഹങ്ങളുടെ പൂര്‍വ്വികര്‍ 16000 കൊല്ലങ്ങള്‍ക്കുമുന്നേ ഇന്നത്തെ ഇറാനിന്റെ കിഴക്കന്‍ മേഖലകളില്‍നിന്നും കുടിയേറിയ നാടോടികളുടേയും തദ്ദേശീയരുടേയും സന്തതിപരമ്പരകളാണെന്നാണ് ഇവരുടെ നിഗമനം. രണ്ടുമൂന്നു വലിയ നഗരപ്രദേശങ്ങളെ ആക്രമിച്ചു കീഴടക്കി, ഉന്മൂലനം ചെയ്യത്തക്കവണ്ണം, ക്രിസ്തുവിനു 1500 കൊല്ലങ്ങള്‍ക്കുമുന്നേ, അതായത് സിന്ധുനദീതട സംസ്‌കാരത്തിന്റെ അസ്തമയസമയത്ത് , മധ്യഏഷ്യയില്‍ ഒരു നഗരമോ, രാഷ്ട്രമോ ശക്തിപ്രാപിച്ചിട്ടില്ലായിരുന്നു. മാത്രമല്ല, വലിയൊരാക്രമണത്തിന്റേയോ, വംശഹത്യകളുടേയോ തെളിവുകളൊന്നും സിന്ധുനദീതടസംസ്‌കാരങ്ങളുടെ അവശിഷ്ടങ്ങളില്‍നിന്നും കിട്ടിയിട്ടുമില്ല. എന്നിരുന്നാലും, വെള്ളക്കാരന്‍, അവന്റെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ കാരണം, ചില അഭ്യൂഹങ്ങള്‍ മിനഞ്ഞെടുത്ത് ഒരു സിദ്ധാന്തമായി അവതരിപ്പിച്ചു. ബൗദ്ധികമായി അവരോട് കടപ്പെട്ടിരിക്കുന്ന ചില ദേശീയചരിത്രകാരന്മാരും അതു ശരിവെച്ചു. ഹിന്ദു-മുസ്ലീം വേര്‍തിരിവുകൂടാതെ ബ്രിട്ടീഷ്‌സര്‍ക്കാര്‍ ഉത്തര-ദക്ഷിണ ഭാരതീയന്‍ അഥവാ ആര്യന്‍-ദ്രാവിഡന്‍ എന്ന വേര്‍തിരിവുകൂടി സൃഷ്ടിച്ചു. എന്തായാലും മൂന്നു തലമുറകള്‍ ആര്യന്‍ ആക്രമണമെന്ന അയഥാര്‍ത്ഥം ചരിത്രമായി പഠിച്ചു. അതു വിശ്വസിച്ചു. ദ്രാവിഡരെന്ന സംജ്ഞയില്‍ ദലിതരും വനവാസികളും ഉള്‍പ്പെട്ടിരുന്നതുകൊണ്ട് മേല്‍ജാതി-കീഴ്ജാതി എന്ന് മൂന്നാമതൊരു വേര്‍തിരിവു കൂടിയുണ്ടാക്കി. മതംമാറ്റം ലക്ഷ്യമിട്ട ക്രിസ്തീയസഭകള്‍ വനവാസികളെ, മൂലനിവാസികള്‍ (ABORIGINALS) എന്ന മുദ്രകുത്തി, ഹൈന്ദവേതര വിശ്വാസികളാക്കുകകൂടി ചെയ്തപ്പോള്‍ വെള്ളക്കാരന്റെ രഹസ്യഅജണ്ട തന്നെ വ്യക്തമായി. ഇത്തരം അയഥാര്‍ത്ഥവാദങ്ങള്‍ ഇന്നു നിരാകരിക്കപ്പെട്ടിരിക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ഇന്നുതെളിയിക്കപ്പെട്ട വസ്തുത നമ്മുടെ പൂര്‍വ്വികര്‍ പതിനാറു സഹസ്രാബ്ദങ്ങള്‍ ക്കുമുന്നേ ഇറാനിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍നിന്നും കുടിയേറി, സ്ഥിര താമസമാക്കിയവരുടെ സന്തതിപരമ്പരകളാണ് എന്നാണ്. കാര്‍ഷികവൃത്തികൂടി ഭാരതീയരുടെ തനതു പൈതൃകമാണ്. റാഖി-ഗാഡില്‍നിന്നും കണ്ടെടുത്ത അസ്ഥികൂടങ്ങളുടെ ജനിതകഘടന ശാസ്ത്രീയമായി പരിശോധിച്ച് തെളിയിക്കപ്പെട്ടതാണ് ഈ വസ്തുത. ഒരു നൂറ്റാണ്ടിനുമുന്നേ ആര്യന്‍ആക്രമണം പ്രചരിക്കപ്പെടുമ്പോള്‍ വിവേകാനന്ദസ്വാമികളും മഹര്‍ഷി അരബിന്ദോയും ഈ അനുമാനത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ചരിത്രകാരന്മാര്‍ വെള്ളക്കാരുടെ അഭിപ്രായമാണ് ശരിവെച്ചത്. ഇവരുടെ വാദമുഖത്തിന് ഉപോത്ബലകമായി ഭാഷാശാസ്ത്രത്തിനെ കൂട്ടുപിടിച്ചിരുന്നു. അവര്‍ വിഭാവനംചെയ്ത രണ്ടു ഭാഷാഗോത്രങ്ങളിലായി, ഉത്തരഭാരതത്തിലെ(ആര്യ)യും ദക്ഷിണഭാരതത്തിലെ (ദ്രാവിഡ)യും ഭാഷകളെ തരംതിരിച്ചു. ഇതില്‍ ആര്യന്‍ ഗോത്രഭാഷകള്‍ക്ക് (വിശിഷ്യാ സംസ്‌കൃതത്തിന്) മറ്റു യൂറോപ്യന്‍ഭാഷകളുമായും പേര്‍ഷ്യന്‍ സ്ലാവിക് ഭാഷകളുമായും ബന്ധമുള്ളതുകൊണ്ട്, ഉത്തരഭാരതീയന്‍ ഇന്‍ഡോ-യൂറോപ്യന്‍ മൂലഭാഷ സംസാരിച്ചിരുന്നവരായ ആര്യന്മാരുടെ സന്തതിപരമ്പരകളാണെന്നു സ്ഥാപിച്ചെടുത്തു. ഉപരിപ്ലവമായി ഇതു ശരിയാണെന്നു തോന്നാം. അക്ഷരദൗര്‍ല്ലഭ്യം കാരണം തുലനം ചെയ്യുമ്പോള്‍ തമിഴ്ഭാഷയുടെ ഘടന സംസ്‌കൃതത്തില്‍നിന്നും മറ്റു ഉത്തരേന്ത്യന്‍ഭാഷകളില്‍നിന്നും വളരെ വ്യത്യസ്തമാണെന്നു തോന്നിയേക്കാം. പക്ഷേ ആഴത്തില്‍ ചികഞ്ഞാല്‍ ബന്ധം സുവ്യക്തമാവും. ഇവര്‍ തുലനംചെയ്യുന്നത് തമിഴും സംസ്‌കൃതവുമായാണ്. തമിഴ് ഒരു വളരുന്ന ഭാഷയാണ്. സംസ്‌കൃതം ഒരു ശാസ്ത്രീയഭാഷയാണ്. അതിന്റെ ഘടന വ്യാകരണാനുസൃതമാണ്. കുറഞ്ഞ അളവിലാണെങ്കിലും ഈ വ്യത്യാസം സംസ്‌കൃതവും ഹിന്ദിയും മറ്റു ഉത്തരഭാരതഭാഷകളുമായും നിലനില്‍ക്കുന്നു. തമിഴിനു പഴക്കംകൂടുതലായതുകൊണ്ട് അകലവും കൂടുതലായിരിക്കാം. ഇതുതന്നെയായിരുന്നു മഹര്‍ഷി അരബിന്ദോവിന്റെ നിഗമനവും.

ADVERTISEMENT

ഇതിനര്‍ത്ഥം ഭാരതത്തിലേക്ക് മറ്റു പ്രദേശവാസികളൊന്നും കുടിയേറിയിട്ടില്ല എന്നല്ല, തീര്‍ച്ചയായും കുടിയേറ്റങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷെ അതു സിന്ധു-സരസ്വതി നദീതടസംസ്‌കാരങ്ങളുടെ അസ്തമനത്തിനും ഒന്നരസഹസ്രാബ്ദങ്ങള്‍ക്കു ശേഷമാണെന്നുമാത്രം. ഏഷ്യയിലെ എല്ലാ കുടിയേറ്റക്കാരുടേയും ലക്ഷ്യം ഫലഭൂയിഷ്ഠമായ ഭൂമിയായിരുന്നു. ബി.സി 246-ല്‍ വന്‍മതില്‍കെട്ടി ചിന്‍ചക്രവര്‍ത്തി ഷിംഗനു അഥവാ ഹുണന്മാരുടെ കുടിയേറ്റശ്രമങ്ങളെ തടഞ്ഞു. ചൈനയുടെ തെക്കും തെക്കുപടിഞ്ഞാറുമുള്ള പര്‍വ്വതനിരകള്‍ താണ്ടുക അസാധ്യമായിരുന്നു. തെക്കുപടിഞ്ഞാറായി കിടക്കുന്ന ചുരത്തില്‍കൂടി കടന്നാല്‍ ഗോബിമരുഭൂമിയും അതിലെ തക്‌ലാമാക്കന്‍ എന്ന മരണത്തിന്റെ തരിശും താണ്ടി ചൈനയിലേക്കു കടക്കുക അസാധ്യമായിരുന്നു. അതുകൊണ്ട് അവരുടെ മുന്നില്‍ മറ്റൊരു വികല്പം ഇന്ത്യയായിരുന്നു. കഷ്ഗര്‍വഴി ടര്‍ക്കിമേനിസ്ഥാന്‍ കടന്ന് കാരക്കോരന്‍ ചുരമിറങ്ങിയാല്‍, അവര്‍ക്ക് സിന്ധു-ഗംഗാസമതലത്തിലേക്ക് പ്രവേശിക്കാമായിരുന്നു. അതുകൊണ്ട് ഹൂണന്മാര്‍, കുഷാന്‍, മുഗള്‍ മുതലായ മംഗോളിയര്‍ ഇന്ത്യയില്‍ പ്രവേശിച്ചു. ഹൂണന്മാര്‍ ഉത്തരഭാരതം വെട്ടിപ്പിടിച്ചുവെങ്കിലും അവരുടെ സാമ്രാജ്യം തോരമാനന്റേയും, മകന്‍ മിഹിരകുലന്റേയും കാലത്തുമാത്രം നിലനിന്നു. ബലാദിത്യ മിഹിരകുലനെ തോല്‍പ്പിച്ചു. മിഹിരകുലന്‍ ആത്മരക്ഷാര്‍ത്ഥം കാശ്മീരിലേക്കു കടന്നു രക്ഷപ്പെട്ടു. അതോടെ ഹൂണന്മാരുടെ ഭരണം അവസാനിച്ചു. അവരുടെ പിന്മാഗികളാണ് ഉത്തരഭാരതത്തിലെ ജാട്ടുകള്‍. പിന്നീട് കുഷാനന്മാര്‍ കാശ്മീരടക്കമുള്ള വടക്കുപടിഞ്ഞാറന്‍ ഭാരതവും ആരക്കോസിയ (ഇന്നത്തെ അഫ്ഗാനിസ്ഥാന്‍) അടക്കമുള്ള വലിയ ഒരു സാമ്രാജ്യം സ്ഥാപിച്ചു. അവരില്‍ പ്രമുഖനായിരുന്നു കനിഷ്‌കന്‍.

അക്ഷാംശം 30നും 50നും ഇടക്കും രേഖാംശം 75നും 95നും ഇടക്കുമായി കിടക്കുന്ന മധ്യഏഷ്യയില്‍ നിരവധി ചെറിയ ചെറിയ രാജ്യങ്ങളായിരുന്നു. പക്ഷേ ഓക്‌സസ്- ജക്കാര്‍ട്ടസ് നദികളുടെ സംഗമസ്ഥാനത്ത് ഗെറ്റെ എന്ന ഒരു സ്വതന്ത്രരാജ്യം ഉണ്ടായിരുന്നു. ഗ്രീക്കുചരിത്രകാരന്‍ ഹെറൊഡോട്ടസ,് ഇവര്‍ പുനര്‍ജന്മത്തില്‍ വിശ്വസിച്ചിരുന്നവരായിരുന്നു എന്ന് പ്രസ്താവിക്കുന്നുണ്ട്. നമ്മുടെ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന ശാകദ്വീപും ഈ പ്രദേശം തന്നെയാണ്. മേല്പറഞ്ഞ നദികള്‍ ഗതിമാറിയപ്പോള്‍ അവരുടെ പ്രദേശം ആവാസയോഗ്യമല്ലാതായി. അവര്‍ ബാക്ട്രിയന്‍ ഗ്രീക്കുകാരെ തുരത്തി ഇന്ത്യയിലേക്കു പ്രവേശിച്ചു. ഇവരാണ് ഉത്തരഭാരതത്തിലെ രജപുത്രരും ഒരുപക്ഷെ ചില ജാട്ട്തായ്‌വഴികളും. ഏകദേശം ഈ കാലഘട്ടത്തില്‍ കിഴക്കന്‍ ഇറാനില്‍നിന്നു കുടിയേറിയവരാണ് ഗുര്‍ജര്‍ എന്ന വംശജര്‍. ഇവരുടെ പ്രധാന താവളം ഗുജറാത്തായിരുന്നു. മേവാറിലെ “റാണാ” എന്നറിയപ്പെടുന്ന രാജവംശത്തിന്റെ സ്ഥാപകന്‍ ബപ്പാറാവല്‍ ഗുര്‍ജര്‍ വംശക്കാരനാ യിരുന്നു. മേവാറില്‍ ഭരണം സ്ഥാപിച്ച് രജപുറാണയും പഞ്ചാബും വെട്ടിപ്പിടിച്ച് ബപ്പാറാവല്‍ അഫ്ഗാനിസ്ഥാനില്‍ പ്രവേശിച്ചു. തന്റെ തലസ്ഥാനം കാബൂളിലേക്കുമാറ്റി. കാബൂളില്‍ നിന്നും വീണ്ടും മുന്നോട്ടുപോയി കാപ്‌സിയന്‍കടല്‍വരെ നീണ്ട വലിയ ഒരു സാമ്രാജ്യംതന്നെ സ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ സൈന്യം കിഴക്കന്‍ യൂറോപ്പുവരെ നീങ്ങിയതായാണ് ചരിത്രം രേഖപ്പെടുത്തുന്നത്. കിഴക്കന്‍ യൂറോപ്പില്‍ ഇന്നു റോമാക്കാര്‍ എന്നറിയപ്പെടുന്ന നാടോടികള്‍ അഥവാ യൂറോപ്യന്‍ ജിപ്‌സികള്‍ ഈ സൈന്യത്തിന്റെ സന്തതിപരമ്പരകളാണ്. റോമാക്കാരുടെ ഭാഷയും ശരീരഘടനയും രാജസ്ഥാനിലെ നാടോടികളുടേതുപോലെത്തന്നെയാണ്.

ഭാവനാശാലികളായ നമ്മുടെ ചരിത്രകാരന്മാര്‍ ഏഷ്യയിലും യൂറോപ്പിലുമായി നിരവധി പ്രദേശങ്ങള്‍ ആര്യന്മാരുടെ പ്രഭവകേന്ദ്രങ്ങളായി അടയാളപ്പെടുത്തിയിട്ടുണ്ട്. അതില്‍പ്പെട്ടതാണ് ബാള്‍ട്ടിക് കടലോരത്തെ എസ്റ്റോണിയയും ലാത്‌വിയയും. ഇവരുടെ ഭാഷയില്‍ മറ്റു യൂറോപ്യന്‍ ഭാഷകളെ അപേക്ഷിച്ച് സംസ്‌കൃതത്തിന്റെ സ്വാധീനം വളരെ പ്രകടമാണ്. ഇവര്‍ അവകാശപ്പെടുന്നത് അവരുടെ പൂര്‍വ്വികര്‍ ഗംഗാസമതലങ്ങളില്‍നിന്നും കുടിയേറിയവരാണ് എന്നാണ്. നമ്മുടെ ചരിത്രകാരന്മാര്‍ ഇതൊരു വൈകാരികപ്രകടനം മാത്രമാണെന്നും, മറിച്ച് ഇവരുടെ പൂര്‍വ്വികരാണ് ആര്യന്മാര്‍ എന്നും അവകാശപ്പെടുന്നു. ക്രിസ്തുമതം സ്വീകരിക്കുന്നതിനുമുന്നേ ഈ നാട്ടുകാര്‍ ചിതകൂട്ടി ശവംകത്തിക്കുകയാണ് ചെയ്തിരുന്നത്. അവരുടെ നാടോടിക്കഥകളിലെ പേരുകള്‍ ഭാരതീയപാരമ്പര്യത്തെ സൂചിപ്പിക്കുന്നുണ്ട്. തങ്ങളുടെ പൂര്‍വ്വികര്‍ ഗംഗാതീരത്തുനിന്നും വന്നവരാണ് എന്ന അവരുടെ അവകാശവാദം കേവലം വൈകാരികപ്രകടനമല്ല. അതിന് സംസ്‌കാരിക പിന്‍ബലമുണ്ട്. മാത്രമല്ല ബാള്‍ട്ടിക് കടലിന്റെ പടിഞ്ഞാറെക്കരയിലെ ജട്ട്‌ലാന്റ് എന്ന ഒരു സാമ്രാജ്യത്തിലും ശവദാഹങ്ങള്‍ നടക്കുമായിരുന്നു. അലക്‌സാണ്ടറെ നേരിട്ട ദാരിയസ്സ് ചക്രവര്‍ത്തിയുടെ സേനാവിഭാഗമായ ഇന്ദു-പാര്‍ത്ഥിയന്മാര്‍ ഒരുപക്ഷേ ബാള്‍ക്കന്‍മലകള്‍ താണ്ടി യൂറോപ്പിലും പ്രവേശിച്ചിരിക്കാം. ചുരുക്കത്തില്‍, ക്രിസ്തുവിനുശേഷമുള്ള നൂറ്റാണ്ടുകളില്‍ ഇന്ത്യയില്‍നിന്ന് പുറത്തേക്കും, പുറത്തുനിന്ന് ഇന്ത്യയിലേക്കും നിരവധി കുടിയേറ്റങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഗ്രേറ്റ്ബ്രിട്ടണ്‍ – ആംഗ്ലോ-സാക്‌സണ്‍,നോര്‍മ്മന്‍, സെല്‍ട്ട്‌സ്, വെല്‍ഷ്, സ്‌കോട്ടിഷ് എന്നീ വിവിധ വംശങ്ങളുടെ സങ്കരമാണ്. ജര്‍മ്മന്‍കാരില്‍ വിസിഗോത്ത്‌സും, നോര്‍ട്ടിക്‌വംശക്കാരും ഉള്‍പ്പെടുന്നു. തുര്‍ക്കി, യൂറോപ്പിലെ ചീനക്കാരനാണ്. എ.ഡി1300 വരെ റഷ്യ എന്നൊരു രാജ്യം തന്നെ ഇല്ലായിരുന്നു. റഷ്യക്കാരെന്നറിയപ്പെടുന്ന ഗോത്ത്‌വര്‍ഗ്ഗം ക്രിമിയയില്‍ പ്രവേശിച്ച് കിഴക്കോട്ട് കാലുനീട്ടി ഡോണ്‍-വോള്‍ഗാ താഴ്‌വരകള്‍ കീഴടക്കുകയായിരുന്നു. ഹലാക്കുഖാന്റെ ആക്രമണത്തില്‍നിന്നും രക്ഷപ്പെടാനുള്ള ഒളിത്താവളമായിരുന്നു ഇന്നത്തെ മോസ്‌കോ. ചൈന അഥവാ പഴയകാലത്തെ കാത്തെ അഥവാ മധ്യസാമ്രാജ്യം യാങ്ങ്‌സ്‌തെ- മഞ്ഞനദികളുടെ ഉത്ഭവസ്ഥാനത്തായിരുന്നു. അവരെ, അതായത് ഹാന്‍വംശക്കാരെ, ഷിംഗ്‌നു(മംഗോള്‍)കള്‍ പുറത്താക്കി. ഹാന്‍വംശക്കാര്‍ തെക്കന്‍ചൈനയിലെ ഷാന്‍വംശക്കാരെ പുറന്തള്ളി. ഷാന്‍വംശക്കാര്‍ അന്നം (വിയറ്റ്‌നാം) ദേശത്തേക്കുകടന്നു. അന്നം ദേശത്തെ നിവാസികള്‍ പടിഞ്ഞാറ് ബര്‍മ്മവരെയുള്ള പ്രദേശങ്ങള്‍ അധിവാസയോഗ്യമാക്കി.

എല്ലാ വലിയ സാമ്രാജ്യങ്ങളുടെ വളര്‍ച്ചയും തളര്‍ച്ചയും ജനസമൂഹങ്ങളുടെ ഒത്തുചേരലിന്റേയും വേര്‍പിരിയലിന്റേയും ചരിത്രമാണ്. പക്ഷെ ഭാരതത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെ പ്രവേശിച്ചവര്‍ ഹൂണന്മാരാവട്ടെ, ശകന്മാരാവട്ടെ, വിശാലഭാരതീയ സംസ്‌കാരത്തില്‍ ലയിക്കുകയാണുണ്ടായത്. ഭാരതത്തില്‍നിന്നും പുറത്തുപോയി സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചവര്‍, ഉദാഹരണത്തിന് ശ്രീവിജയചംപസാമ്രാജ്യങ്ങള്‍, അവിടത്തുകാരായി എങ്കിലും ഭാരതീയമൂല്യങ്ങള്‍ ഒരുപരിധിവരെ നിലനിര്‍ത്തി.

Tags: ആര്യന്‍ കുടിയേറ്റംമധ്യഏഷ്യആര്യന്‍ ആക്രമണംദ്രാവിഡസിന്ധുനദീതടസംസ്‌കാരം
Share46TweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies