ശ്രീരാമമന്ത്രം കൊലവിളിയാകുന്നുവെന്നും രാജ്യത്തെ ക്രിമിനല്‍ കേസുകളിലെല്ലാം ബോധപൂര്‍വ്വം ന്യൂനപക്ഷങ്ങളെ പ്രതിയാക്കുന്നുവെന്നും പറഞ്ഞ് രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന രീതിയില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയ ബുദ്ധിജീവികള്‍ എന്ന് സ്വയം പ്രഖ്യാപിച്ച 49 പേര്‍ക്കെതിരെ ബീഹാറിലെ കോടതി കേസെടുത്തു. കേസെടുത്തതാണ് രാജ്യദ്രോഹമെന്നും പീറക്കോടതിയാണ് കേസെടുത്തതെന്നും പറഞ്ഞ് പ്രതിസ്ഥാനത്തു നില്‍ക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ ക്ഷുഭിതനായി. രാജ്യത്ത് ഏകാധിപത്യം വന്നെന്ന് രാഹുലും യെച്ചൂരിയും മറ്റു മോദിവിരുദ്ധരും ആക്രോശിക്കുന്നു.
കേരളത്തില്‍ സ്വര്‍ണ്ണക്കടത്തിനും കഞ്ചാവ് കടത്തിനും മറ്റ് ഗുണ്ടാ പ്രവര്‍ത്തനത്തിനും അറസ്റ്റിലാവുന്നതില്‍ 90% പേരും മുസ്ലീങ്ങളാണ്. അതില്‍ പ്രധാനമന്ത്രിയായ മോദിക്ക് വല്ല പങ്കുമുണ്ടോ? ഈ കുബുദ്ധിജീവികള്‍ പറയുന്നത് ജനസംഖ്യയില്‍ 14% ഉള്ള മുസ്ലീങ്ങള്‍ 62% കേസിലും പ്രതികളാകുന്നു..സോറി പ്രതികളല്ല ഇരകളാകുന്നു! ജനസംഖ്യയില്‍ 2% ഉള്ള ക്രിസ്ത്യാനികളില്‍ 14% പേരെ കേസില്‍ ഇരകളാക്കുന്നു! ഇത്തരം കത്തെഴുതുന്നവരുടെ ഉദ്ദേശ്യം ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ച് രാജ്യത്തെ വിഭജിക്കുകയല്ലാതെ വേറെന്താണ്? പ്രധാനമന്ത്രി പറഞ്ഞിട്ടാണോ കുറ്റകൃത്യങ്ങളിലെ പ്രതികളെ പോലീസ് തീരുമാനിക്കുന്നത്? ക്രമസമാധാനപാലനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഈ വലിയ ബുദ്ധിജീവികള്‍ക്ക് അറിയില്ലേ? കേരളത്തില്‍ എത്രയോ ആള്‍ക്കൂട്ടക്കൊലകള്‍ നടന്നു? മധുവെന്ന പാവം ആദിവാസി യുവാവിനെ അരി മോഷ്ടിച്ചെന്നും പറഞ്ഞ് തല്ലിക്കൊന്നപ്പോള്‍ ഒരു കത്ത് പിണറായി വിജയന് എഴുതാന്‍ എന്തേ അടൂരിന് തോന്നിയില്ല? എത്രയോ കസ്റ്റഡിമരണങ്ങള്‍ കേരളം കണ്ടു. എന്തേ മുഖ്യമന്ത്രിയുടെ കഴിവുകേടാണിതെന്ന് എഴുതാന്‍ രേവതിക്ക് കഴിഞ്ഞില്ല? അപ്പോള്‍ കത്തെഴുത്ത് സെലക്ടീവാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ശ്രീരാമനാമം ചൊല്ലി ആരെങ്കിലും ഒരു വ്യക്തിയെ മര്‍ദ്ദിച്ചെങ്കില്‍ അത് രാജ്യത്ത് ഒറ്റപ്പെട്ട ഒരു സംഭവം മാത്രമാണ്. അതുംപറഞ്ഞ് പവിത്രമായ രാമമന്ത്രത്തെ കൊലവിളിയെന്ന് വിശേഷിപ്പിച്ചത് ഹൈന്ദവമതവികാരം വ്രണപ്പെടുത്താന്‍ തന്നെയാണ്. മാറാട് എട്ട് നിരപരാധികളായ ഹിന്ദുക്കളെ മുസ്ലീം ഭീകരന്മാര്‍ കൊന്നു തള്ളിയപ്പോള്‍ എവിടെയായിരുന്നു അടൂര്‍? ആറ് പതിറ്റാണ്ട് നീണ്ട കുടുംബവാഴ്ചക്ക് അന്ത്യംകുറിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ ആദ്യം അധികാരത്തില്‍ വന്നതുമുതല്‍ തുടങ്ങിയതാണീ അസഹിഷ്ണുത. അവാര്‍ഡ് വാപസിയെന്നും പറഞ്ഞ് കുറേ ബുദ്ധിജീവികള്‍ ബഹളംവെച്ചു. രാജ്യത്ത് പാവപ്പെട്ടവര്‍ക്കുവേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച മോദിസര്‍ക്കാര്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. അത് ലോകം മുഴുവന്‍ വാഴ്ത്തി. അവാര്‍ഡുകള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെത്തേടിയെത്തിയത് ആരും കാണാത്ത സിനിമ സൃഷ്ടി ച്ചതിനല്ല. പാവപ്പെട്ടവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ മോദിസര്‍ക്കാര്‍ കൈക്കൊണ്ട സൃഷ്ടിപരമായ നടപടിമൂലമാണ് (കേസരി, ഒക്‌ടോബര്‍ 04) ഇപ്പോഴും വിദേശനിക്ഷേപം മുന്‍പില്ലാത്തവിധം വര്‍ദ്ധിച്ചുവരുന്നത് രാജ്യത്തിന്റെ ഭരണനേതൃത്വത്തെ വിദേശരാജ്യങ്ങള്‍ക്ക് വിശ്വാസമുള്ളതിനാലാണ്. സൗദി അറേബ്യ 7 ലക്ഷം കോടി ഭാരതത്തില്‍ മുതല്‍മുടക്കുന്നത് മുസ്ലീങ്ങളെ പീഡിപ്പിക്കുന്നതിനുള്ള പ്രോത്സാഹനമായാണോ? രാജ്യദ്രോഹികളായ ഒരുപറ്റം രാഷ്ട്രീയക്കാരോ കപട ബുദ്ധിജീവികളോ വിചാരിച്ചാല്‍ ഭാരതത്തെ തകര്‍ക്കാനാവില്ല. അഴിമതിക്കാരെ അഴിക്കകത്താക്കിയും കള്ളപ്പണം വീണ്ടെടുത്തും ഭീകരവാദികളെ ഉന്മൂലനം ചെയ്തും രാജ്യം മോദിജിയുടേ സമുജ്ജ്വല നേതൃത്തില്‍ മുന്നേറുകതന്നെ ചെയ്യും. അതുകണ്ട് അസൂയമൂത്ത് കുറുക്കന്മാരെപ്പോലെ ഓരിയിടുന്ന കാപട്യക്കാരെ കാലം ചവറ്റുകുട്ടയില്‍ തള്ളും.
ഇ-മെയില്‍
തെരുവത്ത് രവീന്ദ്രന്‍
വേങ്ങര