കമ്മ്യൂണിസ്റ്റ് ഇസ്ലാമിസ്റ്റ് പാദസേവകനായ സച്ചിദാനന്ദ കവി എന്ന സച്ചിദാനന്ദ മുക്രിക്ക് നക്ഷത്രമെണ്ണുന്ന വിധത്തിലുള്ള ഒരു പ്രഹരം കിട്ടി. ഒരു ഒന്നൊന്നര അടി. കൈ കൊണ്ടല്ല വാക്കു കൊണ്ടാണ് അടി കിട്ടിയത്. വാക്കുകള്‍ കുറിക്കുകൊള്ളുന്ന വിധം പ്രയോഗിക്കുന്ന കവിയാണ് പ്രഹരിച്ചത് എന്നതിനാല്‍ അടിയുടെ ശക്തി ഊഹിക്കാവുന്നതേയുള്ളൂ. പ്രഹരിച്ച കവി ശ്രീകുമാരന്‍ തമ്പിയാണ്. പരസ്യമായി വിവരദോഷിയെന്നും സ്വയം അന്താരാഷ്ട്ര കവി എന്നു വിളിക്കുന്നയാളെന്നും കണക്കിന് കൊടുത്തു. നന്നായി കളിയാക്കുകയും ചെയ്തു. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന സാഹിത്യകാരന്മാരെ ബഹിഷ്‌കരിക്കണമെന്നായിരുന്നു വിജയന്‍ സഖാവ് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കസേരയില്‍ പിടിച്ചിരുത്തിയ സച്ചിദാനന്ദ മുക്രിയുടെ ഫത്വ. ഫത്വ വന്നതോടെ ഒരു സാഹിത്യകാരനും മസ്‌കറ്റ് ഹോട്ടലിന്റെ നാലയലത്ത് പോകില്ലെന്നായിരുന്നു മുക്രിയും കൂട്ടരും കരുതിയത്. എന്നാല്‍ കോണ്‍ക്ലേവില്‍ എത്താതിരുന്നത് ശുദ്ധ സഖാക്കളായ രണ്ടു പേര്‍ മാത്രം. ശ്രീകുമാരന്‍ തമ്പിയും വി.മധുസൂദനന്‍ നായരും കൈതപ്രം ദാമോദരന്‍ നമ്പൂതിരി എത്തുകയും ചെയ്തു.
ബഹിഷ്‌കരണം മൂലം ഞങ്ങളുടെ അവസ്ഥ കഷ്ടത്തിലായി എന്നും സ്വയം ബഹിഷ്‌കരിക്കാന്‍ പറ്റില്ലല്ലോ ഇനി സ്വയം പാടുക തന്നെ എന്നും ശ്രീകുമാരന്‍ തമ്പി കവിപുംഗവന് നല്ല കൊട്ടുകൊടുത്തു. സനാതന ധര്‍മ്മം അന്ധവിശ്വാസമാണെന്നു പറയുന്നവന്‍ എത്ര വലിയ കവിയാണെന്നു പറഞ്ഞാലും വിവരദോഷിയാണ് എന്നും അദ്ദേഹം തുറന്നടിച്ചു. ശ്രീകുമാരന്‍ തമ്പിയുടെ പ്രഹരം കിട്ടിയതോടെ സച്ചിദാനന്ദ മുക്രിയുടെ നാവിറങ്ങി. ഒരക്ഷരം പ്രതികരണമുണ്ടായില്ല. സംഘഗാനക്കാരും വായ തുറന്നില്ല. രാജ്യത്തെ അപമാനിക്കാന്‍ ബി.ബി.സിക്കാരന് അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്ന് വാദിക്കുന്ന സാഹിത്യ അക്കാദമി കാരണവര്‍ക്ക് ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുത്ത സാഹിത്യകാരന്മാരെ ബഹിഷ്‌കരിക്കണമെന്ന് ഫത്വയിറക്കാന്‍ എന്തധികാരം? അവര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം വേണ്ടേ സഖാവേ? ഇസ്ലാമിസ്റ്റ് സമ്മര്‍ദ്ദത്തിന് വഴങ്ങി ‘കിത്താബ്’ എന്ന നാടകം സ്‌കൂള്‍ യുവജനോത്സവത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പ്രസ്താവനയിറക്കിയവര്‍ക്കൊപ്പം ഒപ്പിട്ടശേഷം മഷിയുണങ്ങും മുമ്പ് അതില്‍ നിന്ന് പിന്മാറിയ സച്ചിദാനന്ദന്‍ സാഹിത്യ ലോകത്തിന് നാണക്കേടല്ലേ? ഇയാളെ കവി എന്നതിനു പകരം ‘മുക്രി’ എന്നല്ലേ വിളിക്കേണ്ടത്?
Comments