Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ലഹരി- പ്രതിരോധവും പരിഹാരവും

ഡോ.കാവുമ്പായി ജനാര്‍ദ്ദനൻഡോ.കാവുമ്പായി ജനാര്‍ദ്ദനൻ
13 January 2023

മയക്കുമരുന്നുപയോഗം ഒരു ആഗോളതല പ്രശ്‌നമാണ്. പുകവലി, മദ്യപാനം, മയക്കുമരുന്നുപയോഗം എന്നീ ദുശ്ശീലങ്ങള്‍ കൗമാര പ്രായത്തിലുള്ള വിദ്യാര്‍ത്ഥകളെയും യുവതീയുവാക്കളെയും വലിയ തോതില്‍ ബാധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഇത് മൂലമുണ്ടാവുന്ന കഷ്ടപ്പാടുകള്‍ കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനും രാജ്യത്തിനും തലവേദനയായി മാറുന്നു എന്ന കാര്യം കണ്ടില്ലെന്നു നടിക്കാനാവില്ല. കുറ്റകൃത്യങ്ങള്‍, പീഡനങ്ങള്‍, കൊലപാതകങ്ങള്‍, റോഡപകടങ്ങള്‍, ബലാത്സംഗങ്ങള്‍, ആത്മഹത്യകള്‍ തുടങ്ങിയ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ലഹരിപദാര്‍ത്ഥങ്ങളുടെ ദുരുപയോഗം കാരണമായിത്തീരുന്നു. ലക്ഷ്യബോധവും ഉല്പാദനക്ഷമതയുമില്ലാത്ത മയക്കുമരുന്നടിമകള്‍ സമൂഹത്തിനും രാഷ്ട്രത്തിനും തലവേദനയായി മാറാം. മയക്കുമരുന്നുകളുടെ ദുരുപയോഗം, ഇവയോടുള്ള ആസക്തി, അടിമത്തം, ആശ്രിതത്വം എന്നിവയെപ്പറ്റി എല്ലാവരും അറിഞ്ഞിരിക്കണം; പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍. മയക്കുമരുന്ന് അടിമത്തം വ്യക്തിയുടെ കുടുംബ ജീവിതത്തെയും സാമൂഹ്യജീവിതത്തെയും പ്രതികൂലമായി ബാധിക്കും. ഇതിന്റെ വിപത്തില്‍ നിന്നും മോചനം നേടുന്നതെങ്ങിനെയെന്നും ദൂഷ്യവശങ്ങളെന്തൊക്കെയാണെന്നും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ബോധവാന്മാരാക്കണം. 12 മുതല്‍ 25 വയസ്സുവരെയുള്ള പ്രായത്തിലാണ് ഇവയുടെ ഉപയോഗം കൂടുതലായാരംഭിക്കുന്നത്. പുരുഷന്മാരാണ് സ്ത്രീകളേക്കാള്‍ ഇവ ഉപയോഗിക്കുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

എന്താണ് മയക്കുമരുന്നുകള്‍?
മനസ്സിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നവയാണ് മയക്കുമരുന്നുകള്‍ അഥവാ മാദകദ്രവ്യങ്ങള്‍. ഇവ കേന്ദ്രനാഡീവ്യൂഹത്തെ ബാധിച്ച്, ഓര്‍മ്മനാഡികളുടെ പ്രവര്‍ത്തനം തകരാറിലാക്കി, തിരിച്ചറിയല്‍ ശക്തിക്കും മാറ്റം വരുത്തും. വിഭ്രാന്തിപോലുള്ള അനുഭൂതികളുണ്ടാക്കുകയും ക്രമേണ സ്ഥിരമായ ഉപയോഗത്തിനടിമയാവുകയും ചെയ്യും. മയക്കുമരുന്നുകളില്‍ പലതും വൈദ്യശുശ്രൂഷയില്‍ ഉപയോഗിക്കുന്നുണ്ട്. ഉദാ: പെത്തിഡിന്‍, ഡയസിപ്പാം, പെന്റാസോസിന്‍.

മയക്കുമരുന്നുപയോഗം
രോഗപ്രതിരോധത്തിനോ, ആരോഗ്യസംരക്ഷണത്തിനോ വേണ്ടി വൈദ്യശുശ്രൂഷയുടെ ഭാഗമായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉപയോഗിക്കുന്ന രീതിയാണിത്.

ADVERTISEMENT

മയക്കുമരുന്നു ദുരുപയോഗം
വൈദ്യാവശ്യത്തിനല്ലാതെയുള്ള, നമ്മുടെ ശാരീരിക-മാനസികാവസ്ഥകളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലുള്ള മയക്കുമരുന്നുകളുടെ ഉപയോഗത്തെ മയക്കുമരുന്നു ദുരുപയോഗമെന്നു പറയാം. ഏറ്റവും സാധാരണയായുപയോഗിക്കുന്ന മയക്കുമരുന്നുകളാണ് കഞ്ചാവ്, ഹാഷിഷ്, കഞ്ചാവ് ഓയില്‍, കറുപ്പ്, ഹെറോയിന്‍, ബ്രൗണ്‍ ഷുഗര്‍ എന്നിവ.

മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങള്‍
മയക്കുമരുന്നുകള്‍ കള്ളക്കടത്തുകളിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലെത്തിച്ച് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലഹരിപദാര്‍ത്ഥ ദുരുപയോഗത്തിന്റെ അടിമകളാക്കുന്ന ആഗോള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാതാപിതാക്കളില്‍ നിന്നകന്ന് ഹോസ്റ്റലുകളില്‍ ഒറ്റയ്ക്കു താമസിക്കുന്ന വിദ്യാര്‍ത്ഥികളെയും ഐ.ടി മേഖലകളിലും മറ്റും ജോലിചെയ്യുന്ന യുവതീയുവാക്കളെയും സമ്പന്നകുടുംബത്തിലെ കുട്ടികളെയും മറ്റും ചതിക്കുഴിയില്‍ വീഴ്ത്തി മയക്കുമരുന്നിനടിമകളാക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. അതിനാല്‍ മയക്കുമരുന്നു ദുരുപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കിയാല്‍ ഇതിന്റെ വലയില്‍ കുടുങ്ങാതെ രക്ഷപ്പെടാന്‍ സാധിച്ചെന്നുവരും. മയക്കുമരുന്നുകളുടെ പ്രധാനപ്പെട്ട ദൂഷ്യവശങ്ങള്‍ താഴെ കൊടുത്തിരിക്കുന്നവയാണ്:

പെരുമാറ്റ വ്യത്യാസം: പിച്ചും പേയും പറയല്‍, അക്രമസ്വഭാവം, വെറുതെ ചിരിക്കുക, ഭ്രാന്തുപിടിച്ചതുപോലെ ഓടുക, ബലാത്സംഗം, കളവ്, ഉറക്കം തൂങ്ങല്‍ തുടങ്ങിയ പെരുമാറ്റ വ്യത്യാസങ്ങള്‍ ഉണ്ടാവും. നുണപറയുക, മറ്റുള്ളവരില്‍ നിന്ന് ഒഴിഞ്ഞുമാറുക, ഏകാന്തതയില്‍ ജീവിക്കുക, ദേഷ്യവരിക തുടങ്ങിയ വ്യക്തിത്വമാറ്റങ്ങളുണ്ടാവും.

മനോരോഗങ്ങള്‍: വിഷാദം, ബുദ്ധിമാന്ദ്യം, ഉല്‍ക്കണ്ഠ, മതിഭ്രമം, പിരിമുറക്കം, ആത്മഹത്യാ പ്രവണത തുടങ്ങിയ മനോരോഗങ്ങളുടെയും മാനസിക പ്രശ്‌നങ്ങളുടെയും ദുരന്തങ്ങള്‍ ഉപഭോക്താവിനെ ബാധിക്കും. തക്ക സമയത്ത് വിദഗ്ദ്ധ മനോരോഗ ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ മനോരോഗിയായി കഴിയേണ്ടി വന്നേക്കാം.

മരണം: മയക്കുമരുന്ന് ദുരുപയോഗിക്കുന്നവരില്‍ ആത്മഹത്യാപ്രവണത വര്‍ദ്ധിക്കുന്നതിനാല്‍ പലപ്പോഴും മരണത്തിനിരയാവാറുണ്ട്. മയക്കുമരുന്നിന്റെ മാത്രകൂടിയുണ്ടാവുന്ന മരണങ്ങളും അപകടമരണങ്ങളും രോഗങ്ങള്‍ കൊണ്ടുള്ള മരണങ്ങളും ധാരാളമാണ്

കേന്ദ്രനാഡീവ്യൂഹത്തിനുവരുന്ന തകരാറുകള്‍: ചില മയക്കുമരുന്നുകള്‍ കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ തളര്‍ത്തുകയും മറ്റു ചിലത് ഉത്തേജിപ്പിക്കുകയും ചെയ്യും. മനുഷ്യ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സന്ദേശങ്ങള്‍ ഇന്ദ്രിയങ്ങള്‍ക്കും സ്വീകരിക്കാനും വിശകലനം ചെയ്യാനും കഴിയാതെ വരുന്നതിനാല്‍ പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും.

രോഗബാധ: രോഗപ്രതിരോധ ശക്തികുറയുന്നതിനാല്‍ രോഗബാധയ്ക്കുള്ള സാദ്ധ്യത വര്‍ദ്ധിക്കും. മയക്കുമരുന്നുകള്‍ കുത്തിവെക്കുന്ന സൂചികള്‍ സ്റ്റെറിലൈസ് ചെയ്യാതെ പലരും പലതവണ ഉപയോഗിക്കുന്നതിനാല്‍ എയ്ഡ്‌സ് പോലുള്ള രോഗങ്ങള്‍ വരും. സ്ഥലകാലബോധമില്ലാതെ വൃത്തികെട്ട സ്ഥലങ്ങളില്‍ വീണു കിടക്കുന്നതിനാല്‍ അണുക്കള്‍ ശ്വാസകോശത്തിലെത്തി ന്യുമോണിയ പിടിപെടാം. പുകവലിക്കുന്നവര്‍ക്ക് ശ്വാസകോശരോഗങ്ങളുണ്ടാവാം.

അസഹിഷ്ണുതയും പിന്മാറ്റ ലക്ഷണങ്ങളും: ലഹരി അടിമത്തത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിക്കുമ്പോള്‍ അസഹിഷ്ണുതയും പിന്മാറ്റ ലക്ഷണങ്ങളുമുണ്ടാവും. പല ദുരിതങ്ങളും അനുഭവിക്കേണ്ടിവരും.

പലതരം മയക്കുമരുന്നുകള്‍
മയക്കുമരുന്നുകളെ ഉപഭോക്താവിന്റെ മനസ്സിലോ, ശരീരത്തിലോ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ക്കനുസരിച്ച് മൂന്നായി തരംതിരിക്കാം:

മാനസികാശ്രിതത്വം മാത്രമുണ്ടാക്കുന്നവ: നിക്കോട്ടിന്‍, കൊക്കെയിന്‍, എല്‍.എസ്.ഡി (ലൈസര്‍ജിക്ക് ആസിഡ് ഡൈ ഈഥൈന്‍ അമയിഡ്), മെസ്‌കലിന്‍, കഫീന്‍ (കാപ്പി, ചായ), കഞ്ചാവ് (ഭംഗ്, ഹാഷിഷ്, മരിയുവാന) എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു.
മാനസികാശ്രിതത്വവും ശാരീരികാശ്രിതത്വവും ഉണ്ടാക്കുന്നവ: കറുപ്പ്, മോര്‍ഫിന്‍, മദ്യം, വേദനസംഹാരികള്‍ എന്നിവയോടുബന്ധപ്പെട്ട മരുന്നുകള്‍ ഈ ഗ്രൂപ്പില്‍പ്പെടുന്നു. ഉദാ: ഹെറോയിന്‍, പെത്തിഡിന്‍, കോഡിന്‍, മെഥഡോണ്‍, ഈഥൈന്‍ ആല്‍ക്കഹോള്‍, ബാര്‍ബിറ്ററേറ്റുകള്‍, ക്ലോറാല്‍ ഹൈഡ്രേറ്റ്.

കഠിനമായ മാനസികാശ്രിതത്വവും നേരിയ ശാരീരികാശ്രിതത്വവും ഉണ്ടാക്കുന്നവ
ഈ വിഭാഗത്തിലെ മരുന്നുകള്‍ക്കുദാഹരണമാണ് ആംഫിറ്റാമൈന്‍, നാലാര്‍ ഫൈന്‍, സൈക്ലോസോകെയിന്‍, ഫോര്‍ട്ടുവിന്‍ തുടങ്ങിയവ.
ഉപയോഗിക്കുമ്പോള്‍ പെട്ടെന്നുണ്ടാവുന്ന ഫലങ്ങള്‍ക്കനുസരിച്ച് മയക്കുമരുന്നുകളെ താഴെപറയുന്ന വിധത്തില്‍ തരംതിരിക്കാം:

മതിഭ്രമകാരികള്‍
ഈ വിഭാഗത്തില്‍പ്പെടുന്ന മരുന്നുകളുപയോഗിക്കുന്നയാളുടെ ചിന്താശക്തി, വീക്ഷണം, സന്തോഷം എന്നിവ വര്‍ദ്ധിക്കും. മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ വരും. ബലക്ഷയം, മരവിപ്പ് എന്നിവയുണ്ടാവും. ചുറ്റുപാടുകളെപ്പറ്റിയുള്ള ബോധമില്ലാതാവും. വ്യത്യസ്തമായ ഒരനുഭൂതി ലഭിക്കും. വിവിധതരം കൂണുകളില്‍ നിന്നും ചെടികളില്‍ നിന്നും ഉണ്ടാക്കുന്നതിനുപുറമേ കൃത്രിമമായും ഇത്തരം മരുന്നുകള്‍ നിര്‍മ്മിക്കുന്നുണ്ട്. മതിഭ്രമകാരികളായ മരുന്നുകള്‍ക്കുദാഹരണമാണ് കൂണില്‍ നിന്നുണ്ടാക്കുന്ന പിയോഡ് മെസ്‌കലിന്‍, അനാല്‍ഷിയ, മസ്‌കാരിയ എന്നിവയും ഉമ്മത്തിന്‍ ചെടിയില്‍ നിന്നുണ്ടാക്കുന്ന മെസ്‌കാലിന്‍, സൈലോ സൈബിന്‍, കീറ്റോമൈന്‍ എന്നിവയും കഞ്ചാവില്‍ നിന്നുണ്ടാക്കുന്ന മരിയുവാന, ഹാഷിഷ്, ചരസ്സ്, ഭംഗ്, തങ്ങായ് എന്നിവയും.

ഉത്തേജകങ്ങള്‍
മനസ്സിനേയും ശരീരത്തേയും ഉത്തേജിപ്പിക്കുന്ന ഈ മരുന്നുകള്‍ കേന്ദ്രനാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നവയാണ്. ഇവ ഉപഭോക്താവിന്റെ ശ്രദ്ധാശക്തിയും പ്രവര്‍ത്തനക്ഷമതയും അഭിരുചിയും ആകാംക്ഷയും വര്‍ദ്ധിപ്പിക്കും. ഉത്തേജകങ്ങള്‍ക്കുദാഹരണമാണ് കന്നാബിസ്, കിറ്റാമൈന്‍, എല്‍.എസ്.ഡി (LSD), പി.സി.പി.(PCP), ആംഫെറ്റാമൈന്‍, കേഫൈന്‍, കൊക്കെയിന്‍, നിക്കോട്ടിന്‍ തുടങ്ങിയവ.

വേദനസംഹാരികള്‍
വേദനമാറ്റാന്‍ സഹായിക്കുന്ന മരുന്നുകളാണിവ. ശമനൗഷധങ്ങളും നിദ്രാകാരികളായ മരുന്നുകളും ഇതില്‍പ്പെടുന്നു. ഇവ കേന്ദ്രനാഡീവ്യൂഹത്തെ തളര്‍ത്തുന്നതിനാല്‍ വേദന, ടെന്‍ഷന്‍, ആകാംക്ഷ എന്നിവ കുറക്കുന്നതിനും ഉറക്കം വരുത്തുന്നതിനും ഔഷധമായി നല്‍കാറുണ്ട്. ഇവ മദ്യത്തില്‍ ചേര്‍ത്തും അല്ലാതെയും ദുരുപയോഗിക്കുന്നവരുണ്ട്. ഇവ തിരിച്ചറിവുശക്തി കുറക്കുന്നതിനാല്‍, ഇതുപയോഗിച്ചശേഷം വാഹനമോടിക്കുന്നത് അപകടമുണ്ടാക്കാം. ഇവയുടെ അമിതോപയോഗം മൂലം ഛര്‍ദ്ദി, വിറയല്‍, രുചിക്ഷയം, രക്തസമ്മര്‍ദ്ദക്കുറവ്, പിച്ചുംപേയും പറയല്‍ എന്നിവ ഉണ്ടാവാം. പെന്റോ ബാര്‍ബിറ്റോള്‍ സോഡിയം, സിക്കോ ബാര്‍ബിറ്റോള്‍ സോഡിയം, കോഡെയിന്‍, ഫെന്റാനില്‍, മോര്‍ഫിന്‍, പെത്തിഡൈന്‍, ബാര്‍ബിറ്ററേറ്റുകള്‍ (ഡയസപാം, നൈട്രാ സെപാം) എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു.

പ്രകടന വര്‍ദ്ധകമരുന്നുകള്‍
കായികമത്സരങ്ങളിലും ഗെയിമുകളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ വേണ്ടി വിദ്യാര്‍ത്ഥികളും യുവാക്കളും കായികതാരങ്ങളും ഉപയോഗിക്കുന്ന മരുന്നുകളാണിത്. ഇവയെ അനാബോളിക്ക് സ്റ്റീറോയിഡുകള്‍ (ഉദാ: ഫ്‌ളുഓക്‌സിമെസ്റ്ററോണ്‍ (Halotesin), ഒക്‌സാന്‍ ഡ്രോ ലോണ്‍ (Anavar), പെപ്റ്റയിഡുകള്‍ (ഉദാ: ഗ്ലുതാത്തിയോണ്‍), ഹോര്‍മോണുകള്‍ (ഉദാ: ടെസ്റ്റോസ്റ്റിറോണ്‍) എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.

ശാന്തികാരകങ്ങള്‍
ശാരീരികവും മാനസികവുമായ വിഷമങ്ങളെ ലഘൂകരിക്കുന്നതിനും ദുരീകരിക്കുന്നതിനും പ്രയോജനപ്പെടുന്ന മരുന്നുകളാണിത്. ഇവയുടെ ദുരുപയോഗം ആശ്രിതത്വത്തിലേക്കു നയിക്കുന്നതിനാല്‍ അപകടകാരികളാണ്. ഇവയുടെ ദുരുപയോഗം മൂലം വിഭ്രാന്തി, അശ്രദ്ധ, ദഹനക്ഷയം, ചര്‍മ്മരോഗങ്ങള്‍ തുടങ്ങിയവ ഉണ്ടാവാം. ഇവയുടെ ദുരുപയോഗത്തില്‍ നിന്നും പിന്തിരിയാന്‍ വളരെ ബുദ്ധിമുട്ടാണ്. ചില പ്രധാനപ്പെട്ട ശാന്തികാരകങ്ങളാണ് വാലിയം (ഡയസെപ്പാം), അറ്റിവാന്‍ (ലോറാസെവാം), ഹാന്‍സിയോണ്‍ (ട്രയാസോലം) എന്നിവ.

വിഷാദരോഗമരുന്നുകള്‍
മാനസിക രോഗങ്ങള്‍ ചികിത്സിക്കുവാനാണ് ഈ മരുന്നുകള്‍ സാധാരണ ഉപയോഗിക്കുന്നത്. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദിപ്പിക്കും. രക്തസമ്മര്‍ദ്ദം, പള്‍സ് എന്നിവ കുറയ്ക്കും. ഇതിന്റെ ദുരുപയോഗം മൂലം ദേഷ്യം, ഉല്‍ക്കണ്ഠ, പിരിമുറുക്കം, വേദന, അപസ്മാരം, ലൈംഗിക താല്പര്യക്കുറവ്, ഓര്‍മ്മക്കുറവ്, ആത്മഹത്യാപ്രവണത, ഉറക്ക പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടായേക്കാം. ഉദാ: ബന്‍സോഡയസെപ്ലൈന്‍സ് (സനാക്‌സ്, ക്ലോനോപിന്‍), മദ്യം, കന്നാബിസ്, കിറ്റാമൈന്‍.

കുറിപ്പടി മരുന്നുകള്‍
രോഗ ശുശ്രൂഷയ്ക്കുവേണ്ടി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ക്കുദാഹരണമാണ് വേദനസംഹാരികള്‍, ഉറക്കഗുളികകള്‍ തുടങ്ങിയവ.
കറുപ്പ് (Opiun), കഞ്ചാവ്(Cannabis), നിക്കോട്ടിന്‍, കൃത്രിമ മയക്കുമരുന്നുകള്‍, പാര്‍ട്ടി മരുന്നുകള്‍ എന്നിങ്ങനെ വേറെയും പല മയക്കുമരുന്നു വിഭാഗങ്ങളുമുണ്ട്. ഒരേ മയക്കുമരുന്നുതന്നെ ഒന്നിലധികം വിഭാഗത്തിലുണ്ടായെന്നും വരാം.

മാരകമായ മയക്കുമരുന്നുകള്‍

ഹെറോയിന്‍ (സ്വകാര്യപേരുകള്‍: ഹോഴ്‌സ്, ജങ്ക്).

പോപ്ലിച്ചെടിയില്‍ നിന്നു നിര്‍മ്മിക്കുന്ന തവിട്ടുനിറത്തിലും വെള്ളനിറത്തിലുമുള്ള പൊടിയായും, എണ്ണരൂപത്തിലും ഹെറോയിന്‍ ലഭ്യമാണ്. സിറിഞ്ചുപയോഗിച്ച് കുത്തിവെക്കാനും പുകവലിച്ചുപയോഗിക്കാനും സാധിക്കും. നിരന്തരമായ ഉപയോഗം, ഇതിന് ആശ്രിതനാക്കും. ഇതിന്റെ ഉപയോഗം കാരണം ടിഷ്യുനാശം, സിരപൊട്ടല്‍, ഛര്‍ദ്ദി, ചൊറിച്ചില്‍, കൈകാലുകള്‍ക്ക് ഭാരം, വായ വരള്‍ച്ച തുടങ്ങിയവ ഉണ്ടാവാറുണ്ട്. മാനസികരോഗങ്ങളും ന്യുമോണിയ, കരള്‍രോഗം, വൃക്കരോഗം, എയ്ഡ്‌സ്, ഹെപ്പാറ്റിറ്റിസ് തുടങ്ങിയ രോഗങ്ങളും ബാധിക്കും.

ക്രാക്ക്
കൊകെയിന്‍, അമോണിയ, ബേക്കിംഗ് സോഡ എന്നിവ ചേര്‍ത്തുള്ള മിശ്രിതമാണിത്. ഇവ തലച്ചോറിനേയും ഹൃദയത്തെയും ശ്വാസകോശങ്ങളെയും തകരാറിലാക്കും. ക്ഷീണവും വിഷാദവുമുണ്ടാക്കും.

കൊക്കെയിന്‍ (സ്വകാര്യ പേരുകള്‍: കോക്ക്, ബ്ലോ, സ്‌നൊ, ചാര്‍ളി…)
ഇവ കൊക്കോ ചെടിയില്‍ നിന്നുണ്ടാക്കുന്നു. വെളുത്ത പൗഡര്‍ രൂപത്തിലും ദ്രവരൂപത്തിലും ലഭ്യമാണ്. മൂക്കിലൂടെ വലിച്ചും വായിലെ തൊണ്ണില്‍ ഉരച്ചും കുത്തിവെച്ചും ഉപയോഗിക്കാറുണ്ട്. ഇവ പെട്ടെന്നൊരു ശക്തി പ്രദാനം ചെയ്യും. ഇവയുടെ ഉപയോഗം തലച്ചോറിനെ ബാധിക്കുന്നതിനാല്‍ ശാരീരിക-മാനസിക തകരാറുകള്‍ സംഭവിക്കും. ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, അവയവ സ്തംഭനം, അപസ്മാരം, സ്‌ട്രോക്ക് തുടങ്ങിയവയ്ക്കു പുറമേ മരണവും സംഭവിക്കാം. സ്ഥിരമായ ഉപയോഗം ആശ്രയത്വം വരുത്തും.

മെത്തിലിന്‍ ഡയോക്‌സി മെത്തം ഫെറ്റാമിന്‍ (MDMA)
പരമാനന്ദവും ശക്തിയും ലൈംഗികശേഷിയും വര്‍ദ്ധിപ്പിക്കാനുപയോഗിക്കുന്നു. പൗഡര്‍, ഗുളിക, കാപ്‌സ്യൂള്‍ എന്നിങ്ങനെ പല രൂപത്തിലുണ്ട്. കുത്തിവെച്ചും മണത്തും വിഴുങ്ങിയും ഉപയോഗിക്കാറുണ്ട്. മാംസപേശികളുടെ കാഠിന്യം വര്‍ദ്ധിപ്പിക്കും. വൈകാരിക ഊഷ്മളതയുണ്ടാക്കും. ഉല്‍ക്കണ്ഠയും ദേഷ്യവും ഉണ്ടാക്കും. ഡൊപാമൈന്‍, നോര്‍വിനെഫ്രിന്‍, സെറോടോണിന്‍ എന്നീ മസ്തിഷ്‌ക രാസവസ്തുക്കളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും.

മദ്യം
ലോകം മുഴുവന്‍ വ ളരെ സാധാരണമായി വിവിധ പേരുകളില്‍ (ബിയര്‍, വൈന്‍, വിസ്‌കി, റം, ടോഡി….) ലഭിക്കുന്നതും കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്നതുമായ ലഹരി വസ്തുവാണ് മദ്യം. ഒറ്റയ്ക്കും കൂട്ടമായും പാര്‍ട്ടിയിലും ഹോട്ടല്‍ ബാറുകളിലും കള്ളു ഷാപ്പുകളിലും വീട്ടിലും മദ്യം ഉപയോഗിക്കാറുണ്ട്. ഇതുപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. കാലുകള്‍ ഉറച്ചുനില്‍ക്കില്ല. നടക്കുമ്പോള്‍ ആടിക്കുഴയും. കൂടുതല്‍ സംസാരിക്കും. കരള്‍ രോഗം, അര്‍ബുദം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ആത്മഹത്യ, റോഡപകടങ്ങള്‍ എന്നിവയ്ക്കു കാരണമാവാം. ഓരോ വര്‍ഷവും ഒരു ലക്ഷത്തിലേറെ ആളുകള്‍ ഇതിന്റെ ഉപയോഗം മൂലം മരിക്കുന്നുണ്ട്.

കഞ്ചാവ് (Cannabis)
ഡോപ്, ഷീറ്റ്, ഹാഷ്, പോട്ട്, മരിജൂവാന, ഗ്രാസ് എന്നിങ്ങനെ പല സ്വകാര്യ പേരുകളിലറിയപ്പെടുന്നു. പുകവലിച്ചും, ഭക്ഷണത്തില്‍ കലര്‍ത്തിയും ഉപയോഗിക്കും. മയക്കം, അലസത, മറവി തുടങ്ങിയവ ഉണ്ടാക്കും.

എല്‍.എസ്.ഡി (Lysergic Acid Diethylamide)
ബ്ലോട്ടര്‍, ആസിഡ്, ഡോസസ്, ട്രിപ്പ്‌സ് എന്നീ പേരുകളിലും അറിയപ്പെടുന്നു. മൂക്കിലൂടെ വലിക്കാം, വായിലൂടെ സേവിക്കാം, കുത്തിവെക്കാം. ഭ്രമാത്മകത ഉണ്ടാക്കും. പറക്കാന്‍ തോന്നും. മരണസാദ്ധ്യതയുണ്ട്. ലഹരി ആസക്തിയ്ക്കു വേണ്ടിയുള്ള മയക്കുമരുന്നുപയോഗം വിദ്യാര്‍ത്ഥികളിലും യുവാക്കളിലും വര്‍ദ്ധിച്ചുവരുന്ന സങ്കീര്‍ണ്ണ പ്രതിഭാസമാണ്. മയക്കുമരുന്നു ദുരുപയോഗം ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുപുറമെ സമൂഹത്തിനു ശാപമായി മാറുകയാണ്.

ലഹരിമുക്ത മാര്‍ഗ്ഗങ്ങള്‍

ലഹരിയുടെ മായാലോകത്തില്‍ വലയുന്നവരെ ലഹരിമുക്തമാക്കേണ്ടത് കുടുംബത്തിന്റെ മാത്രമല്ല സമൂഹത്തിന്റേയും രാജ്യത്തിന്റേയും ആവശ്യമാണ്. ലഹരിപദാര്‍ത്ഥങ്ങളുടെ പ്രത്യേകിച്ചും മയക്കുമരുന്നുകളുടെ അടിമത്തത്തില്‍ നിന്നും മുക്തി നേടുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പ്രധാനപ്പെട്ട ചില ലഹരി മുക്തമാര്‍ഗ്ഗങ്ങള്‍ താഴെ കൊടുക്കുന്നു.

1. അന്താരാഷ്ട്രതലത്തില്‍ മയക്കുമരുന്നുകളുടെ കള്ളക്കടത്തും ദുരുപയോഗവും കര്‍ശനമായി നിയന്ത്രിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുക.
2. മയക്കുമരുന്നു കച്ചവടവും ഉപയോഗവും നിര്‍ത്തലാക്കാനുള്ള ശക്തമായ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുക.
3. സ്‌കൂളുകളിലും കോളേജുകളിലും സര്‍വ്വകലാശാലകളിലും പൊതുസമൂഹത്തിലും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനെതിരെയും ദൂഷ്യവശങ്ങളെപ്പറ്റിയും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുക.
4. റോള്‍മോഡലായി മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക. രക്ഷിതാക്കള്‍ മക്കള്‍ക്കും അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്കും റോള്‍മോഡലായി മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കണം.
5. വിദ്യാര്‍ത്ഥികള്‍ തെറ്റായ കൂട്ടുകെട്ടില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. രക്ഷിതാക്കള്‍ക്ക് സ്വന്തം മക്കളുടെ കൂട്ടുകാര്‍ ആരൊക്കെയാണെന്നറിവുണ്ടായിരിക്കണം. അവരോടു സംസാരിക്കാന്‍ സമയം കാണ്ടെത്തണം.
6. അത്യാവശ്യങ്ങള്‍ക്കു മാത്രം പോക്കറ്റ് മണി നല്‍കുക. വലിയ തുക നേരിട്ടു കൈകാര്യം ചെയ്യുക. പോക്കറ്റുമണിയുടെ ഉപയോഗത്തെപ്പറ്റി ചോദിച്ചു മനസ്സിലാക്കണം.
7. കുട്ടികളുടെ മുമ്പില്‍ വെച്ച് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ വീട്ടിലെ മുതിര്‍ന്നവരും അദ്ധ്യാപകരും ശ്രദ്ധിക്കണം.
8. കുട്ടികളുമായി സൗഹൃദബന്ധങ്ങള്‍ സ്ഥാപിക്കുക. ആശയവിനിമയത്തിലൂടെ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്തുക. എന്തും തുറന്നു പറയാനുള്ള ധൈര്യം നല്‍കുക. സ്‌നേഹവും സുരക്ഷയും പ്രദാനം ചെയ്യുക.
9. നല്ല ഗുണങ്ങളെയും നേട്ടങ്ങളെയും അഭിനന്ദിക്കുക. പ്രോത്സാഹിപ്പിക്കുക.
10. കുട്ടികള്‍ പ്രകോപിതരാവുമ്പോള്‍ ശാന്തതയും സമചിത്തതയും നിലനിര്‍ത്താന്‍ പഠിപ്പിക്കുക.
11. സാമൂഹ്യമാധ്യമങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ദൂഷ്യവശങ്ങളെപ്പറ്റി ചര്‍ച്ചകള്‍ സംഘടിപ്പിക്കുക.
12. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരപ്രദേശങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ വില്പനയോ, ഉപയോഗമോ ഉണ്ടാവാതിരിക്കാന്‍ ജാഗ്രത പാലിക്കുക.
13. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ട്യൂഷന്‍ ക്ലാസ്സുകളിലും കുട്ടികളുടെ ഹാജരിനെപ്പറ്റി സ്വകാര്യമായി അന്വേഷിച്ചറിയുക.
14. അനാവശ്യമായ പാര്‍ട്ടികളില്‍ പോകുന്നത് ഒഴിവാക്കുക. അഥവാ പോയാല്‍ത്തന്നെ വിവരങ്ങള്‍ അന്വേഷിച്ചറിയുക.
15. കുട്ടികള്‍ തെറ്റുകള്‍ ചെയ്യുമ്പോള്‍ പ്രതികരിക്കുന്നതിനുപകരം തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തുവാന്‍ പ്രേരിപ്പിക്കുക.
16. നിരോധിത മയക്കുമരുന്നുകളെപ്പറ്റിയും അവ ഉപയോഗിക്കുന്നതു കൊണ്ടുള്ള ദൂഷ്യവശങ്ങളെപ്പറ്റിയും കുട്ടികളുമായി ചര്‍ച്ച ചെയ്തു ബോധവാന്മാരാക്കുക.
17. തെറ്റും ശരിയും തിരിച്ചറിഞ്ഞ് ഉചിതമായ തീരുമാനമെടുക്കാന്‍ പഠിപ്പിക്കുക. ലഹരി ഉപയോഗത്തിന് നിര്‍ബ്ബന്ധിക്കുമ്പോള്‍ നിരസിക്കാനും, വേണ്ടി വന്നാല്‍ അത്തരം കൂട്ടുകെട്ടുകള്‍ വേണ്ടെന്നു വെക്കാനുമുള്ള ധൈര്യമുണ്ടാക്കണം.
18. യോഗ, ധ്യാനം എന്നിവ ദിനചര്യയില്‍ ഉള്‍പ്പെടുത്തുക.
19. കൗണ്‍സിലിംഗ് (മാര്‍ഗ്ഗനിര്‍ദ്ദേശം) ലഹരിമുക്ത മാര്‍ഗ്ഗങ്ങളെപ്പറ്റി മാതാപിതാക്കളും അദ്ധ്യാപകരും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടത്തണം. ലഹരിമുക്തമാര്‍ഗ്ഗങ്ങളെപ്പറ്റിയും ലഹരിപദാര്‍ത്ഥങ്ങളുടെ ദൂഷ്യവശങ്ങളെപ്പറ്റിയും ലഹരിക്കടിമപ്പെട്ടവരുടെ ദുരിതങ്ങളെപ്പറ്റിയും നിയമവശങ്ങളെപ്പറ്റിയും ഒരു കൗണ്‍സിലിംഗ് വിദഗ്ദ്ധനോ മനഃശാസ്ത്രജ്ഞനോ ശാസ്ത്രീയമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സാധിക്കും.
20. ലഹരിമുക്തിക്കുവേണ്ടി ഫലപ്രദമായ വൈദ്യസഹായം ഗവണ്‍മെന്റ് ആശുപത്രികളിലും മറ്റ് ലഹരി ആസക്തമുക്തികേന്ദ്രങ്ങളിലും ലഭ്യമാണ്. വിലയേറിയ ജീവിതം വഴിയാധാരമാവാതെ രക്ഷിക്കുവാന്‍ ശ്രമിക്കണം.

 

 

Tags: ലഹരി
Share16TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies