Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

മയക്കുമരുന്നിന്റെ മതരാഷ്ട്രീയം

മുരളി പാറപ്പുറംമുരളി പാറപ്പുറം
13 January 2023

മതവും ഭീകരവാദവും തമ്മിലെ ബന്ധം എപ്പോഴും ചൂടേറിയ ചര്‍ച്ചാവിഷയമാണ്. ഇതിന്റെ അനുബന്ധമെന്നോണം ഭീകരവാദത്തിന് മതമില്ലെന്ന പ്രഖ്യാപനം ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. ഇസ്ലാമിക ഭീകരവാദം ചര്‍ച്ചാവിഷയമാവുമ്പോഴാണ് ഇത്. എന്താണ് ഈ പ്രഖ്യാപനംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പലപ്പോഴും വ്യക്തമാവാറില്ല. ഭീകരവാദത്തിന് മതമുണ്ട് എന്നു പറയാന്‍ കാരണം ഭീകരവാദികള്‍ മതത്തിന്റെ പേരില്‍ കൊടും ക്രൂരതകള്‍ ചെയ്യുന്നതിനാലാണ്. മതത്തില്‍നിന്നാണ് തങ്ങള്‍ പ്രേരണയുള്‍ക്കൊള്ളുന്നതെന്ന് തുറന്നുപറയുന്ന ഭീകരവാദികള്‍ നിരപരാധികളായ മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നതിനെ ഉള്‍പ്പെടെ മതതത്വങ്ങള്‍ മുന്‍നിര്‍ത്തി ന്യായീകരിക്കുകയും ചെയ്യുന്നു. ചരിത്രത്തിലും ആധുനികകാലത്തും സമകാലീന സാഹചര്യത്തിലും ഇതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.

Google NewsAdd Kesari Weekly as a preferred source on Google

ഭീകരവാദത്തിന് മതമുണ്ട് എന്നു പറയുന്നതിനര്‍ത്ഥം മതവിശ്വാസികള്‍ എല്ലാവരും ഭീകരവാദികളാണ് എന്നല്ല. പക്ഷേ ഇങ്ങനെയൊരു വ്യാഖ്യാനം നല്‍കിയാണ് മതവും ഭീകരവാദവും തമ്മില്‍ ബന്ധമുണ്ടെന്നു പറയുന്നവരെ ചില ഇസ്ലാമിക മതവാദികള്‍ നേരിടാറുള്ളത്. ഫലത്തില്‍ ഇത് ഭീകരവാദികളെ സഹായിക്കുന്നതിന് തുല്യമാണ്. മതത്തിന് ഭീകരവാദവുമായി ബന്ധമില്ല, മതം ഭീകരര്‍ ദുരുപയോഗിക്കുകയാണ് ചെയ്യുന്നതത്രേ. എന്താണ് ഇതിനര്‍ത്ഥം? മതവും ഭീകരവാദവും തമ്മില്‍ ബന്ധമുണ്ട് എന്നുതന്നെയല്ലേ? ഭീകരവാദത്തിന് മതവുമായി മാത്രമല്ല, രാഷ്ട്രീയവുമായും ബന്ധമുണ്ട്. പാകിസ്ഥാന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ മുംബൈ ഭീകരാക്രമണത്തെ ചില രാഷ്ട്രീയപാര്‍ട്ടികള്‍ ന്യായീകരിച്ചത് മറക്കാനാവില്ലല്ലോ. ഇതിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ തങ്ങളുടെ രാഷ്ട്രീയത്തിന്, പാര്‍ട്ടിക്ക് ഭീകരവാദവുമായി ബന്ധമൊന്നുമില്ലെന്ന് ഈ നേതാക്കള്‍ ആവര്‍ത്തിക്കുകയും ചെയ്യും. ഇതുപോലെയാണ് ഇസ്ലാമിക ഭീകരവാദവുമായി മതത്തിനുള്ള ബന്ധം ചിലര്‍ മറച്ചുപിടിക്കാനും നിഷേധിക്കാനും ശ്രമിക്കുന്നത്.

ഭീകരവാദത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഇസ്ലാമിനെക്കുറിച്ചു തന്നെ ബോധപൂര്‍വം നിലനിര്‍ത്തുന്ന തെറ്റിദ്ധാരണകളുടെ ഭാഗമാണിത്. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നും, ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ സമാധാനം എന്നാണെന്നും വാദിക്കുന്നതില്‍ ഒരു പ്രശ്‌നമുണ്ട്. ‘ദൈവത്തിന് കീഴടങ്ങല്‍’ എന്നാണ് ഇസ്ലാം എന്ന അറബിവാക്കിന്റെ ശരിക്കുള്ള അര്‍ത്ഥം. സമാധാനം എന്നും അര്‍ത്ഥം പറയാറുണ്ട്. പക്ഷേ ഏക ദൈവത്തിന് കീഴടങ്ങുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥയാണ് ഈ സമാധാനം എന്നാണ് മനസ്സിലാക്കേണ്ടത്. ഇവിടെ സ്വമതസ്ഥരുടെ കാര്യത്തില്‍ മാത്രമല്ല, അന്യമതസ്ഥരുടെ കാര്യത്തിലും നിര്‍ബന്ധത്തിന്റെ പ്രശ്‌നം വരുന്നു. ഇക്കാരണത്താലാണ് ചരിത്രത്തിലുടനീളം ഇസ്ലാമും സമാധാനവും വിഘടിച്ചുനില്‍ക്കുന്നത്.

ADVERTISEMENT

ജിഹാദും തെറ്റിദ്ധാരണയും
ഇസ്ലാമിന്റെ അവിഭാജ്യഘടകമായ ജിഹാദിന്റെ കാര്യത്തിലുമുണ്ട് ബോധപൂര്‍വം സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങള്‍. ഇക്കാലത്ത് രാഷ്ട്രീയവും നയതന്ത്രപരവുമായൊക്കെ ഏറെ പ്രചാരമുള്ള ജിഹാദ് എന്ന വാക്കിന് ഇസ്ലാമികമായിത്തന്നെ രണ്ട് അര്‍ത്ഥമുണ്ട്-ആന്തരികസമരവും ബാഹ്യസമരവും. ബാഹ്യസമരം ഇസ്ലാമിന്റെ ശത്രുക്കള്‍ക്കെതിരെ നടത്താനുള്ളതാണ്. ഇത് സമാധാനരൂപത്തിലും യുദ്ധരൂപത്തിലുമുണ്ട്. ‘എല്ലാ മതങ്ങളും അള്ളാഹുവിനുവേണ്ടിയാകുന്നതുവരെ പോരാടാന്‍ എനിക്ക് കല്‍പന ലഭിച്ചിരി ക്കുന്നു’ എന്നാണത്രേ ഖുറാന്‍ നല്‍കുന്ന സന്ദേശം. ഇസ്ലാമല്ലാത്തവര്‍ ഇസ്ലാമാകുന്നതുവരെ മതയുദ്ധം നടത്തുക എന്നതാണ് ഇതിനു പറയാവുന്ന ലളിതമായ അര്‍ത്ഥം. രണ്ടാമത്തെ അര്‍ത്ഥമാണ് ഭീകരവാദികള്‍ പ്രയോഗത്തില്‍ വരുത്തുന്നത്. ഇക്കാര്യം സമ്മതിച്ചുതരാതെയാണ് ചിലര്‍ ജിഹാദ് അവനവനോടു നടത്തുന്ന സമരമാണ്, മതചര്യയാണ് എന്നൊക്കെ സൗകര്യപൂര്‍വം വ്യാഖ്യാനിക്കുന്നത്.

ഖുറാനും നബിചര്യയായ ഹദീസും വിവക്ഷിക്കുന്ന ശരിഅത്ത് പിന്തുടരാന്‍ എല്ലാ മുസ്ലിങ്ങളും ബാധ്യസ്ഥരാണ്. ഒരു രാജ്യത്തിന്റെ ഭരണഘടനയ്ക്കും പൗരത്വനിയമങ്ങള്‍ക്കുമൊക്കെ മുകളിലായി ശരിഅത്ത് പരിഗണിക്കപ്പെടുന്നു. മുസ്ലിങ്ങളുടെ വ്യക്തിപരവും മതപരവും രാഷ്ട്രീയവും സാമൂഹ്യവുമായ ബന്ധങ്ങള്‍ നിര്‍ണയിക്കുന്നത് ശരിഅത്ത് ആണ്. മുസ്ലിം അമുസ്ലിങ്ങളോട് എങ്ങനെ പെരുമാറണമെന്നും നിര്‍ദ്ദേശിക്കുന്നു. ഇവിടെയാണ് ജിഹാദ് എന്ന മതശാസന ജനാധിപത്യത്തിനും മതേതരത്വത്തിനും സാമൂഹ്യസഹവര്‍ത്തിത്വത്തിനും ഭീഷണിയാവുന്നത്. ജിഹാദ് ഒരു വിശ്വാസി ആത്മീയശുദ്ധിക്കുവേണ്ടി നടത്തുന്നതും അവനവനില്‍ ഒതുങ്ങിനില്‍ക്കുന്നതുമായ കേവല മതാചാരം അല്ല.

ജിഹാദിനെ സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതും, ഇതിന്റെ ഫലമായി തെറ്റിദ്ധരിക്കുന്നവരുമാണ് ലൗജിഹാദ്, നാര്‍കോട്ടിക് ജിഹാദ് എന്നു കേള്‍ക്കുമ്പോഴേക്കും കടുത്ത അസഹിഷ്ണുതയോടെ എതിര്‍പ്പുമായി ചാടിപ്പുറപ്പെടുന്നത്. സീറോ-മലബാര്‍ സഭയുടെ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നാര്‍കോട്ടിക് ജിഹാദിനെക്കുറിച്ച് പറഞ്ഞത് വലിയ വിവാദമാക്കിയവര്‍ ലക്ഷ്യംവച്ചത് സത്യം തിരിച്ചറിയാതിരിക്കാനാണ്. മയക്കുമരുന്ന് കടത്തിനും അതിന്റെ ഉപയോഗത്തിനും മതമില്ലെന്നുള്ള ചില രാഷ്ട്രീയ നേതാക്കളുടെയും ഭരണാധികാരികളുടെയും പൊതു പ്രസ്താവനകള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ‘നാര്‍കോട്ടിക് ജിഹാദ്’ എന്ന ഭാഷാപ്രയോഗം പോലും പാടില്ലെന്ന് ഇക്കൂട്ടര്‍ പറയുന്നത് മതപരമായ വോട്ടുബാങ്കിന്റെ സമ്മര്‍ദ്ദം മൂലമാണ്.

മയക്കുമരുന്നും മതഭീകരരും
മയക്കുമരുന്നു കടത്തുകേസുകളില്‍ അമുസ്ലിങ്ങളും ഉള്‍പ്പെടുന്നുണ്ട് എന്ന കാരണത്താലാണ് അതിന് ഒരു പ്രത്യേക മതത്തിന്റെ നിറം നല്‍കരുതെന്ന് ചിലര്‍ വാദിക്കുന്നത്. പാകിസ്ഥാനുവേണ്ടി ഇന്ത്യയ്‌ക്കെതിരെ ചാരപ്രവര്‍ത്തനം നടത്തുന്നവരില്‍ ഹിന്ദുനാമധാരികളും പിടിയിലാവാറുണ്ടല്ലോ. ഇത് ചൂണ്ടിക്കാട്ടി ചാരപ്രവര്‍ത്തനത്തിന് മതമില്ലെന്നു പറയാറുണ്ട്. എന്നാല്‍ ഈ ‘ഹിന്ദുക്കളെ’ക്കൊണ്ട് ആരാണ് ഇത് ചെയ്യിക്കുന്നത്? ഇസ്ലാമിക രാജ്യമായ പാകിസ്ഥാന്റെ താല്‍പ്പര്യമാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. ഇതുപോലെയാണ് മയക്കുമരുന്ന് കടത്തിലും ഇസ്ലാമിക താല്‍പ്പര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതും, അങ്ങനെ അത് ജിഹാദായും ‘നാര്‍കോട്ടിക് ജിഹാദാ’യും മാറുന്നതും.

ഐഎസിനെയും താലിബാനെയും ലഷ്‌ക്കറെ തൊയ്ബയെയും പോലുള്ള ആഗോള ഇസ്ലാമിക ഭീകരസംഘടനകള്‍ അധികാരം പിടിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഈ അധികാരം ഉപയോഗിക്കുന്നത് മതരാഷ്ട്രം സ്ഥാപിക്കാനും, ലോകത്തെ ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍ കൊണ്ടുവരാനുമാണ്. ഇതൊരു ജിഹാദാണ്. ആയുധങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. അമുസ്ലിങ്ങളെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയും ചെയ്യുന്നു. പ്രണയവും പ്രലോഭനങ്ങളും ഉപയോഗിച്ച് അമുസ്ലിങ്ങളുടെ ജീവിതം നശിപ്പിക്കുകയെന്ന ലക്ഷ്യമാണ് ലൗ-ജിഹാദിന് ഉള്ളത്. ആത്മാര്‍ത്ഥമായ ഹിന്ദു-മുസ്ലിം പ്രണയവും വിവാഹവും ലൗ-ജിഹാദിന്റെ നിഷേധമാവുന്നില്ല. ആയുധവും പ്രണയവും ഉപയോഗിക്കുന്നതുപോലെ ജിഹാദിന്റെ മറ്റൊരു ഉപാധിയാണ് മയക്കുമരുന്ന്. അമുസ്ലിങ്ങളെ, പ്രത്യേകിച്ച് അവരില്‍പ്പെടുന്ന യുവതീയുവാക്കളെയാണ് നാര്‍കോട്ടിക് ജിഹാദ് ലക്ഷ്യം വയ്ക്കുന്നത്.

മയക്കുമരുന്നിന്റെ ആഗോള വിപണി നിയന്ത്രിക്കുന്നത് ഐഎസിനെപ്പോലുള്ള ഇസ്ലാമിക ഭീകരസംഘടനകളാണ്. ഇവരുടെ സ്വാധീന മേഖലകളില്‍ വന്‍തോതില്‍ കൃഷി ചെയ്യുന്ന മയക്കുമരുന്ന് രാജ്യാതിര്‍ത്തികളെ നിഷ്പ്രഭമാക്കുന്ന അതിവിപുലമായ ശൃംഖലയിലൂടെ ലോകത്തിന്റെ വിവിധ കോണുകളില്‍ എത്തിക്കുന്നു. പാകിസ്ഥാനെപ്പോലെ ചില ഇസ്ലാമിക രാജ്യങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയും ഇതിന് ലഭിക്കുന്നുണ്ട്. എണ്ണപ്പാടങ്ങളില്‍നിന്നും കൊള്ളമുതലുകളില്‍നിന്നും മറ്റും ലഭിക്കുന്നതിനെക്കാള്‍ ഭീമമായ പണമാണ് വലിയ മുതല്‍മുടക്കില്ലാതെ മയക്കുമരുന്ന് വിപണനത്തിലൂടെ ഭീകരസംഘടനകള്‍ക്ക് ലഭിക്കുന്നത്. അവരുടെ മുഖ്യ വിഭവ സ്രോതസ്സാണിത്. ജിഹാദികളെ റിക്രൂട്ട് ചെയ്യാനും ആയുധങ്ങള്‍ വാങ്ങാനും ആക്രമണങ്ങള്‍ സംഘടിപ്പിക്കാനും ഈ പണം ഉപയോഗിക്കുന്നു. ഇതിലെ മതപരമായ അജണ്ട പ്രത്യക്ഷത്തില്‍ വ്യക്തമാണ്.

മയക്കുന്നത് അവിശ്വാസികളെ
പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും മറ്റും കഞ്ചാവു പാടങ്ങളില്‍ പൂക്കുന്ന ലഹരിയാണ് പല പേരുകളിലും, പല രൂപത്തി ലും കരയിലൂടെയും കടല്‍മാര്‍ഗവും ഇന്ത്യയിലും കേരളത്തിലുമെത്തുന്നത്. ഇവിടെയെത്തുമ്പോള്‍ മാത്രം ഈ മയക്കുമരുന്ന് കടത്ത് മതേതരമായി മാറുന്നത് വിചിത്രമായ സ്ഥിതിവിശേഷമാണ്. മയക്കുമരുന്ന് കടത്തിന് മതമില്ലെന്നു പറയുന്നവര്‍ കേരളത്തില്‍പ്പോലും ഇത്തരം ഇടപാടുകളില്‍ ചില ഇസ്ലാമിക സംഘടനകള്‍ക്കുള്ള പങ്കിനെക്കുറിച്ച് അജ്ഞത നടിക്കുകയാണ്. വിപണന ശൃംഖലയുടെ ഏറ്റവും ഇങ്ങേയറ്റത്തുള്ള ഏതെങ്കിലും ഒരു കണ്ണി നിരപരാധിയാവാമെങ്കിലും മയക്കുമരുന്നുകടത്തിന്റെ മതരാഷ്ട്രീയ ലക്ഷ്യങ്ങള്‍ അക്കാരണത്താല്‍ റദ്ദാവുന്നില്ല. ഭീകരവാദ സംഘടനകള്‍ക്ക് ഇക്കാര്യത്തിലുള്ള ബന്ധം അറിയുന്നവര്‍ തന്നെയാണ് എല്ലായിടങ്ങളിലും ഇടപാടുകള്‍ നിയന്ത്രിക്കുന്നത്.

മദ്യവും മയക്കുമരുന്നും ഇസ്ലാമിന് ഹറാമാണ്. നാര്‍കോട്ടിക് ജിഹാദിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇസ്ലാമിക പക്ഷത്തുനിന്ന് ഉയര്‍ന്നുകേള്‍ക്കാറുള്ള ഒരു വാദമാണിത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ ഇസ്ലാമിക മതവിശ്വാസികള്‍ ഇല്ലെന്നു പറഞ്ഞാല്‍ അത് അസംബന്ധമായിരിക്കും. മയക്കുമരുന്ന് മുസ്ലിങ്ങള്‍ക്ക് ഹറാമാണെന്നത് വാദത്തിനുവേണ്ടി കണക്കിലെടുക്കുമ്പോഴും മയക്കുമരുന്ന് കടത്തിലെ മതപരമായ ബന്ധം തമസ്‌ക്കരിക്കാനാവില്ല. തങ്ങള്‍ക്ക് മതപരമായ വിലക്കുള്ള മയക്കുമരുന്ന് അവിശ്വാസികള്‍ക്കും മറ്റു രാജ്യങ്ങളിലേക്കും എത്തിച്ചുകൊടുക്കുന്നതില്‍ ഒരുതരത്തിലുള്ള മതനിഷേധവും ഇസ്ലാമിന്റെ വക്താക്കള്‍ കാണുന്നില്ല. ഇതാണ് നാര്‍കോട്ടിക് ജിഹാദിന്റെ ‘മതശാസ്ത്രവും’ മനഃശാസ്ത്രവും.

 

അവിശ്വാസികളെ മയക്കുമരുന്നിന് അടിമകളാക്കി ഇസ്ലാമിലേക്ക് കൊണ്ടുവരുന്നു. നിരവധി പേര്‍ ഇതില്‍ കുടുങ്ങുന്നു. മയക്കുമരുന്ന് ഇവിടെ മതംമാറ്റത്തിനുള്ള ആയുധമാവുകയാണ്. എവിടെയെങ്കിലും ഒരിടത്തു മാത്രം ഇങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍പ്പോലും അവിടെയും മയക്കുമരുന്നിന് അടിമയാകുന്നവര്‍ സ്വയം നശിക്കുന്നു. രണ്ട് രീതിയും വന്‍തോതില്‍ നടക്കുന്നുണ്ട്. ഒരേസമയം ഇരുതലമൂര്‍ച്ചയുള്ള വാളുപോലെ നാര്‍കോട്ടിക് ജിഹാദ് മാറുന്നു. ദുര്‍ബല ജനവിഭാഗങ്ങളില്‍പ്പെട്ടവരാണ് ഇതിന് കൂടുതലും ഇരയാവുന്നത്. ഇത്തരം വിഭാഗങ്ങളെ പ്രത്യേകം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന രീതിയുമുണ്ട്.

ജിഹാദി ഭീകരത പ്രത്യക്ഷത്തിലുള്ള ആക്രമണവും നശീകരണവുമാവുമ്പോള്‍, നാര്‍കോട്ടിക് ജിഹാദ് സാവധാനത്തിലും നിരന്തരമായും നടക്കുന്ന ജിഹാദാണ്. കശ്മീരിലെ ഭീകരപ്രവര്‍ത്തനത്തിന്റെ അടിയൊഴുക്കായി ഇതുണ്ട്. പ്രാദേശിക ഭീകരവാദികള്‍ ആകര്‍ഷിക്കപ്പെടുന്നത് മയക്കുമരുന്നിലൂടെയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ചിലപ്പോള്‍ മയക്കുമരുന്നു കടത്തുകാരും ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. പാകിസ്ഥാനില്‍ വന്‍തോതില്‍ മയക്കുമരുന്ന് ശേഖരിച്ച് കശ്മീരിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും എത്തിക്കുന്ന ചിലരെ എന്‍ഐഎ അടുത്തിടെ അറസ്റ്റു ചെയ്യുകയുണ്ടായി.

പാകിസ്ഥാനില്‍ വ്യവസ്ഥാപിതമായി നിലനില്‍ക്കുന്ന മയക്കുമരുന്ന് വ്യാപാരത്തെ നിയന്ത്രിക്കുന്നത് ആ രാജ്യത്തിന്റെ ചാരസംഘടനയായ ഐഎസ്‌ഐ തന്നെയാണ്. ഇതിനു പുറമെ ഭീകര സംഘടനകളും ജനങ്ങളും തമ്മിലും മയക്കുമരുന്ന് ഇടപാടുകളുണ്ട്. ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതില്‍ പാകിസ്ഥാന്‍ വലിയ പങ്ക് വഹിക്കുകയും ചെയ്യുന്നു. മയക്കുമരുന്നു കടത്തിന്റെ മതവും രാഷ്ട്രീയവും ഇതില്‍ നിന്നൊക്കെ വ്യക്തമാണ്.

Tags: ലഹരി
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies