മുസ്ലിംലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയല്ല, മതേതര പാര്‍ട്ടിയാണ് എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന് സഖാവ് പ്രഖ്യാപിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയത് ലീഗ് നേതാക്കന്മാരാണ്. അവര്‍ക്ക് ഗോവിന്ദന്റെ വാക്കില്‍ വിശ്വാസം വന്നതേയില്ല. തങ്ങള്‍ മതേതരമല്ല തീവ്ര വര്‍ഗീയമാണ് എന്ന് തെളിയിക്കേണ്ടത് അവരുടെ ആവശ്യമായി മാറുകയും ചെയ്തു. അതിനവര്‍ക്ക് കിട്ടിയ അവസരമാണ് സ്കൂള്‍ യുവജനോത്സവം. യുവജനോത്സവത്തിന്റെ സ്വാഗത ഗാനത്തിലുള്ള ദൃശ്യാവിഷ്കാരത്തിലെ തീവ്രവാദി മുസ്ലിം വേഷമണിഞ്ഞത് അവര്‍ ചോര തിളക്കുന്ന വിഷയമാക്കി മാറ്റി. കുഞ്ഞാലിക്കുട്ടി മുതല്‍ പീക്കിരി എം. എസ്.എഫുകാരനു വരെ ഇസ്ലാമിക വികാരം ഇളകി മറിഞ്ഞു. പിന്നെ പ്രസ്താവനകളും പ്രതിഷേധങ്ങളുമായി പാര്‍ട്ടിയിലെ ഞാഞ്ഞുല്‍ വരെ ഫണമുയര്‍ത്തി. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച വിക്രമിന്റെ സ്മരണയ്ക്കുള്ള ദൃശ്യരംഗത്താണ് കെഫിയ എന്ന അറബി സ്കാഫ് ധരിച്ച തീവ്രവാദി പ്രത്യക്ഷപ്പെട്ടത്. അറബി വേഷം ഇസ്ലാമിന്റെ പ്രതീകമാണെന്ന് അവര്‍ വ്യാഖ്യാനിച്ചു. ജമാഅത്തെ ഇസ്ലാമിക്കും എസ്.ഡി.പി. ഐക്കും വിട്ടു കൊടുക്കാതെ ലീഗുനേതാക്കള്‍ മത്സരിച്ച് വിഷയം ഏറ്റെടുത്തു. വേഷത്തിന്റെ പേരില്‍ മുസ്ലിം വികാരം ആളിക്കത്തിക്കുന്ന ഇവര്‍ നിത്യജീവിതത്തില്‍ ഈ അറബി സ്കാഫ് ധരിക്കാറുണ്ടോ? പാകിസ്ഥാനി ഇസ്ലാമിക തീവ്രവാദികള്‍ക്ക് വേറെ എന്ത് വേഷം കൊടുക്കും എന്ന് അവരോട് ചോദിക്കരുത്.
ഇസ്ലാമിക വേഷത്തില്‍ തൊട്ടാല്‍ പൊള്ളുന്ന ഈ ലീഗു നേതാക്കള്‍ ഇതേ ഇസ്ലാമിക വേഷവുമായാണ് മുസ്ലിം തീവ്രവാദികള്‍ ഭീകരാക്രമണം നടത്തിക്കൊണ്ടിരിക്കുന്നത് എന്ന വസ്തുതയ്ക്കു മുമ്പില്‍ കണ്ണടയ്ക്കുന്നു. മുംബൈ ഭീകരാക്രമണവും പാര്‍ലമെന്റ് ആക്രമണവും ഒക്കെ നടത്തിയവരുടെ വേഷം ഇസ്ലാമികമായിരുന്നല്ലോ. ഇസ്ലാമിന്റെ വചനങ്ങളെയും ഇസ്ലാമിക ആചാരങ്ങളെയും ഇസ്ലാമിക വേഷത്തെയും ഏറ്റവുമധികം ദുരുപയോഗം ചെയ്ത മുസ്ലിം ഭീകരര്‍ക്കെ വായതുറക്കാത്ത ലീഗുനേതാക്കള്‍ ഇസ്ലാമിക ഭീകരതക്കെതിരെ ശബ്ദിക്കുന്നവരെ മതവികാരമിളക്കി ഭീഷണിപ്പെടുത്തുന്നു. യഥാര്‍ത്ഥത്തില്‍ ഇവരല്ലേ കേരളത്തിലെ ഇസ്ലാമിക ഭീകരതയുടെ സംരക്ഷകര്‍? തങ്ങള്‍ കേവലം വര്‍ഗീയവാദികളല്ല തീവ്രവാദികളുടെ സംരക്ഷകരായ വര്‍ഗ്ഗീയവാദികളാണ് എന്ന് മതേതര കേരളത്തെ ബോധ്യപ്പെടുത്തുകയാണ് ലീഗുനേതാക്കള്‍.