- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- നെഹ്രുവും തലകുനിക്കുന്നു ( ആദ്യത്തെ അഗ്നിപരീക്ഷ 42)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
പ്രതിഷേധങ്ങള്‍ ശക്തമായതോടെ സംഘ നിരോധനം തുടരുന്നത് തങ്ങളുടെ കക്ഷിയുടെ താത്പര്യത്തിന് ഗുണകരമല്ല എന്ന് ഭരണാധികാരികള്‍ക്ക് മനസ്സിലായി. രാഷ്ട്രീയലാഭത്തിനുവേണ്ടിയായിരുന്നു ഭരണകൂടം സംഘത്തിനുമേല്‍ നിരോധനം ഏര്‍പ്പെടുത്തിയത്. അതേ ഉദ്ദേശ്യത്തോടെയാണ് അവര്‍ നിരോധനം നീട്ടിക്കൊണ്ടു പോയതും. എന്നാല്‍ നിരോധനം ഇനിയും തുടരുന്നത് തങ്ങളുടെ സ്വാര്‍ത്ഥതാത്പര്യത്തിന് ഹാനികരമായിരിക്കുമെന്ന സ്ഥിതിയില്‍ നിരോധനം പിന്‍വലിക്കാനുള്ള ആവശ്യത്തിന് വഴങ്ങിക്കൊടുക്കാന്‍ അവര്‍ തയ്യാറായി. അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്ക് ജനങ്ങളെക്കുറിച്ചുള്ള ചിന്ത ഒട്ടുംതന്നെ ഉണ്ടായിരുന്നില്ല. ഭരണാധികാരികള്‍ക്ക് ജനങ്ങളോട് തെല്ലുപോലും ആദരവുമുണ്ടായിരുന്നില്ല. കഴിഞ്ഞ ഒരുമാസമായി അവര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. അവരുടെ ചിന്ത സ്വാര്‍ത്ഥപരമായ കക്ഷിതാത്പര്യംമാത്രമായിരുന്നു. നിരോധനം നീക്കുന്നതില്‍ തന്റെ സമ്മതം പ്രകടിപ്പിച്ചുകൊണ്ട് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു 1949 ജൂണ്‍ 29 ന് സര്‍ദാര്‍ പട്ടേലിന് കത്തയച്ചു. അതില്‍ അദ്ദേഹം ഇങ്ങനെ എഴുതി:- ”കഴിഞ്ഞ ദിവസം ഡറാഡൂണില്‍ വന്ന സമയത്ത് താങ്കള്‍ ഗോള്‍വല്‍ക്കറെയും താരാസിംഗിനെയും കുറിച്ചുള്ള വിവരങ്ങള്‍ സൂചിപ്പിച്ചിരുന്നല്ലോ? ഈ സന്ദര്‍ഭത്തില്‍ അവരെ ഇനിയും ജയിലില്‍ വെച്ചിരിക്കേണ്ട ആവശ്യമില്ലെന്ന താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ഇതോടൊപ്പം സംഘത്തിന്റെ നിരോധനം പിന്‍വലിക്കാവുന്നതാണെന്ന കാര്യവും ഞാന്‍ തത്ത്വത്തില്‍ അംഗീകരിക്കുന്നു. കാരണം ഇന്നത്തെ പരിതഃസ്ഥിതിയില്‍ ഇത്തരം നിരോധനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെല്ലാമായി കുറഞ്ഞ ശക്തിമാത്രം ഉപയോഗിക്കുന്നതാണ് നമുക്ക് ഗുണകരമാവുക” (ലിവിങ് ഏന്‍ ഇറ – ഭാഗം 2 – പേജ് 81 – പണ്ഡിറ്റ് ദ്വാരികാപ്രസാദ് മിശ്ര).
മുഖം രക്ഷിക്കാനുള്ള ചിന്ത
സംഘനിരോധനം നീക്കാന്‍ സര്‍ക്കാരിനെ വിവശരാക്കുന്ന രീതിയിലേക്ക് രാഷ്ട്രീയ പരിതഃസ്ഥിതി മാറിയിരുന്നു. തങ്ങളുടെ രാഷ്ട്രീയ സ്വാര്‍ത്ഥതാത്പര്യം സാധിക്കണമെങ്കില്‍ എത്രയും വേഗം സംഘനിരോധനം നീക്കണമെന്ന അവസ്ഥയിലായിരുന്നു ഭരണാധികാരികള്‍. അതുകൊണ്ട് നിരോധനം നീക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടു. പക്ഷെ സര്‍ക്കാരിനു മുമ്പിലുള്ള പ്രശ്‌നം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നിരോധനം പെട്ടെന്ന് പിന്‍വലിച്ചാല്‍ അത് സര്‍ക്കാരിന്റെ പരാജയമായി കണക്കാക്കും എന്നതായിരുന്നു. അതുകൊണ്ട് സ്വന്തം മുഖം രക്ഷിച്ചുകൊണ്ട് ഇത് നടപ്പിലാക്കാനു ള്ള വഴി തേടുന്ന ശ്രമത്തില്‍ അവരേര്‍പ്പെട്ടു. എന്നാല്‍ വഴികളെല്ലാം അടഞ്ഞ അവസ്ഥയിലായിരുന്നു. ഭാവിചര്‍ച്ചയ്ക്കുള്ള അവസരം തന്റെ കത്തിലൂടെ ശ്രീഗുരുജി അവസാനിപ്പിച്ചിരുന്നു. തമ്മിലുള്ള കത്തിടപാടുകള്‍ നിരര്‍ത്ഥകമാണെന്ന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സൂചിപ്പിച്ചിരുന്നു. ചര്‍ച്ചയ്ക്കുള്ള വാതില്‍ കൊട്ടിയടയ്ക്കുകയും ചെയ്തു. പുറമെയാണെങ്കില്‍ പ്രമുഖ സംഘകാര്യകര്‍ത്താക്കളായ ഭയ്യാജി ദാണിയും ബാളാസാഹേബ് ദേവറസും കടുത്ത നിലപാടെടുത്ത് സര്‍ക്കാരിനോട് പ്രതിഷേധ സ്വഭാവം കാണിച്ചു. സര്‍ക്കാര്‍ പറയുന്ന ഒരു കാര്യവും കേള്‍ക്കാന്‍ അവര്‍ സന്നദ്ധരായില്ല. വിശ്വാസ്യത പൂര്‍ണ്ണമായും നഷ്ടപ്പെട്ട നിലയിലായിരുന്നു സര്‍ക്കാര്‍. ഇതിനിടയില്‍ ഒരു വഴി കണ്ടെത്താനായി സര്‍ദാര്‍ പട്ടേല്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ദ്വാരികാ പ്രസാദ് മിശ്രയെ ജൂലൈ ആദ്യആഴ്ചയില്‍ താന്‍ വിശ്രമിച്ചിരുന്ന ഡറാഡൂണിലേയ്ക്ക് ക്ഷണിച്ചു.
പണ്ഡിറ്റ് മിശ്ര പരിതഃസ്ഥിതിയുടെ പൂര്‍ണ്ണരൂപം സര്‍ദാര്‍പട്ടേലിനുമുന്നില്‍ വിവരിച്ചു. പട്ടേല്‍ പറഞ്ഞു:- ”സംഘത്തെ സംബന്ധിച്ച തീരുമാനം എടുക്കുന്നതിന് പ്രധാന തടസ്സം ജവഹര്‍ലാല്‍ നെഹ്രുവായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹവും അനുകൂലമായിരിക്കുന്നു.” ജൂണ്‍ 29ന് നെഹ്രു എഴുതിയ കത്തിന്റെ പകര്‍പ്പ് മിശ്രയ്ക്ക് കൊടുത്തു. അതില്‍ ഗോള്‍വല്‍ക്കറെ വിട്ടയയ്ക്കാനും സംഘനിരോധനം നീക്കാനുമുള്ള നെഹ്രുവിന്റെ സമ്മതംവായിച്ച് മിശ്ര പറഞ്ഞു:- ”നെഹ്രുജി അനുകൂലമാണെങ്കില്‍ കാര്യങ്ങളെല്ലാം എളുപ്പമാണ്.” ഭാരതീയഭരണഘടനയോടും രാഷ്ട്രധര്‍മ്മത്തോടുമുള്ള നിഷ്ഠ ഗോള്‍വല്‍ക്കര്‍ വീണ്ടും എഴുതിത്തരുകയാണെങ്കില്‍ നിരോധനം നീക്കാന്‍ സാധിക്കുമോ എന്ന് മിശ്ര ചോദിച്ചു. പട്ടേല്‍ പറഞ്ഞു ”ഞാന്‍ ഇതുസംബന്ധിച്ച് നെഹ്രുജിയുമായി സംസാരിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രശ്‌നം ഗോള്‍വല്‍ക്കര്‍ ഇനി അത്തരമൊരു കാര്യം എഴുതിത്തരുമോ എന്നതാണ്. അദ്ദേഹം എഴുതിത്തന്നില്ലെങ്കില്‍ നിരോധനം നീക്കാനെങ്ങനെ കഴിയും? ഒരുപാധിയും കിട്ടാതെ നിരോധനം നീക്കിയാല്‍ അതിന്റെ ഫലം സര്‍ക്കാരിന്റെ പ്രതിച്ഛായ തകരുമെന്നതായിരിക്കും. എങ്ങനെയും സര്‍ക്കാരിന്റെ പ്രതിച്ഛായ സംരക്ഷിച്ചേ മതിയാകൂ. അതിനുള്ള വഴി കണ്ടെത്തണം.”
ചര്‍ച്ചയ്ക്കിടയില്‍ പണ്ഡിറ്റ് മിശ്ര പറഞ്ഞു: ”ഈ കാര്യത്തില്‍ മൗലീചന്ദ്രശര്‍മ്മയുടെ സഹായം സ്വീകരിക്കുന്നത് ഉചിതമായിരിക്കും. പണ്ഡിറ്റ് നെഹ്രുവിനും അങ്ങേയ്ക്കും വളരെ ബന്ധമുള്ളയാളാണദ്ദേഹം. സംഘത്തിന്റെ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം വിശ്വസ്തനാണ്. അടുത്ത കാലത്ത് സംഘത്താല്‍ ആരംഭിക്കപ്പെട്ട മനുഷ്യാവകാശസംരക്ഷണസമിതിയുടെ അദ്ധ്യക്ഷനാണദ്ദേഹം” ഈ നിര്‍ദ്ദേശം പട്ടേലിന് സ്വീകാര്യമായി. ”ഞാന്‍ സര്‍വ്വശക്തിയോടെ പ്രയത്‌നിക്കുന്നതാണ്” എന്ന് പറഞ്ഞ് മിശ്ര ദല്‍ഹിയിലേയ്ക്ക് തിരിച്ചു. അദ്ദേഹം ദല്‍ഹിയില്‍ ചെന്ന് രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ കാര്യദര്‍ശിയെത്തന്നെ അയച്ചു മൗലീചന്ദ്രശര്‍മ്മയെ രാഷ്ട്രപതിഭവനില്‍ വിളിച്ചുവരുത്തി. ഡറാഡൂണില്‍ വെച്ച് സര്‍ദാര്‍ പട്ടേലുമായി നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ വിശദീകരിച്ചശേഷം താങ്കള്‍ ”സംഘവുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടേ മതിയാകൂ” എന്നുപറഞ്ഞു. ”അതിനായി താങ്കള്‍ നാഗപ്പൂരിലേയ്ക്ക് പോകേണ്ടത് ആവശ്യമാണ്”.ഇതുകേട്ട മൗലിചന്ദ്രശര്‍മ്മ പറഞ്ഞു:- ”ഇത് പട്ടേല്‍ജിയുടെ ആജ്ഞയാണെങ്കില്‍ അടുത്തവണ്ടിക്കുതന്നെ ഞാന്‍ നാഗപ്പൂരിലേയ്ക്ക് പുറപ്പെടുന്നതാണ് (ഗുരുജി മാര്‍ഗദര്‍ശന്‍ ദ്വിതീയഖണ്ഡം – 216 – മൗലീചന്ദ്രശര്‍മ്മയുടെ സംസ്മരണം).
ജൂലൈ 8 ന് മൗലീചന്ദ്രശര്‍മ്മ നാഗപ്പൂരിലെത്തി. അദ്ദേഹത്തിനുപയോഗിക്കാനായി സര്‍ക്കാര്‍ ഒരു വാഹനം സൗകര്യപ്പെടുത്തിക്കൊടുത്തു. ഈ സമയമാവുമ്പോഴേയ്ക്കും ഗുരുജിയെ ബേത്തൂള്‍ ജയിലിലേയ്ക്ക് മാറ്റിയിരുന്നു. എപ്പോള്‍ വേണമെങ്കിലും ഗുരുജിയെകണ്ട് സംസാരിക്കാന്‍ മൗലീചന്ദ്രശര്‍മ്മയെ അനുവദിക്കണമെന്ന നിര്‍ദ്ദേശം ജയില്‍ അധികൃതര്‍ക്ക് പണ്ഡിറ്റ് മിശ്ര നല്‍കിയിരുന്നു.
മൗലീചന്ദ്രശര്‍മ്മ നാഗപ്പൂരില്‍ ഭയ്യാജി ദാണിയെയും ബാളാസാഹേബ് ദേവറസ്ജിയെയും കണ്ട് കാര്യങ്ങള്‍ സംസാരിച്ചു. അവര്‍ രണ്ടുപേരും ഉറച്ചസ്വരത്തില്‍ പറഞ്ഞു:- ”നമുക്ക് ഈ സര്‍ക്കാരിനെയോ സര്‍ക്കാരിന്റെ വാക്കിനേയോ തീരെ വിശ്വാസമില്ല. സര്‍ക്കാരിന് ഒന്നും എഴുതിക്കൊടുക്കാന്‍ ഇനി ഗുരുജി തയ്യാറല്ല. സംഘം അതിന്റെ ഭരണഘടന എഴുതിക്കൊടുത്താല്‍ ഉടന്‍തന്നെ സംഘനിരോധനം പിന്‍വലിക്കുന്നതാണെന്നാണ് സര്‍ദാര്‍ പട്ടേല്‍ പറഞ്ഞത്. നാട്ടിലെ ഒട്ടനവധി പ്രമുഖരായ വ്യക്തികളുടെ നിര്‍ബന്ധത്താലാണ് സമൂഹത്തിലെ അനുഭവസമ്പന്നനും ഉന്നതനും നിഷ്പക്ഷമതിയുമായ ടി.ആര്‍.വി. ശാസ്ത്രി രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ ഉപദേശംകാരണമാണ് സംഘത്തിന്റെ അലിഖിതമായ ഭരണഘടന ലിഖിതരൂപത്തിലാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചത്. അതില്‍ ചില സാങ്കേതികപ്രശ്‌നങ്ങള്‍ ഉന്നയിച്ചതനുസരിച്ച് അതു പരിഹരിക്കുകയും ചെയ്തു. ഉടന്‍ സംഘനിരോധനം പിന്‍വലിക്കേണ്ടതായിരുന്നു. എന്നാല്‍ രണ്ടരമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ മൗനം തുടരുകയാണ്. ഇനി ചര്‍ച്ച തുടരുന്നത് നിരര്‍ത്ഥകമാണ്.”
ഈ വിവരം മൗലീചന്ദ്രശര്‍മ്മ പണ്ഡിറ്റ് മിശ്രാജിയെ അറിയിച്ചു. ശ്രീഗുരുജി നേരത്തേതന്നെ ദേശീയപതാകയെ സംബന്ധിച്ചും ഭരണഘടനയോടുള്ള സംഘത്തിന്റെ നിലപാട് അറിയിച്ചും എഴുതിക്കൊടുത്ത അതേകാര്യംതന്നെ ഒരുതവണകൂടി എഴുതിക്കൊടുക്കാന്‍ സന്നദ്ധനാകണമെന്നും ഉടന്‍തന്നെ നിരോധനം നീക്കുന്നതാണെന്നും താന്‍ ഉറപ്പുതരുന്നതായി സംഘനേതാക്കളെ ബോദ്ധ്യപ്പെടുത്താന്‍ ശര്‍മ്മാജിയോട് മിശ്ര ആവശ്യപ്പെട്ടു.
ശര്‍മ്മാജി പണ്ഡിറ്റ് മിശ്രയുടെ സന്ദേശം സംഘനേതൃത്വത്തെ അറിയിച്ചു. എന്നാല്‍ അസന്ദിഗ്ധഭാഷയില്‍ അവര്‍ പറഞ്ഞു:- ”സംഘത്തിന്റെ നിരോധനം നീക്കിയാലും തുടര്‍ന്നാലും നമുക്ക് യാതൊരു പ്രശ്‌നവുമില്ല. ജയിലില്‍ കഴിയുന്ന സ്വയംസേവകരെക്കുറിച്ച് നമുക്ക് ഉത്തമവിശ്വാസമുണ്ട്. സംഘം നിയമവിരുദ്ധമാണെങ്കില്‍തന്നെ സമാജത്തിന്റെ ഒട്ടനവധി മേഖലകള്‍ നമുക്ക് മുന്നില്‍ തുറന്നുകിടപ്പുണ്ട്. സര്‍ക്കാരിനോ സര്‍ദാര്‍പട്ടേലിനോ കത്തെഴുതാന്‍ ഇനി ശ്രീഗുരുജി തയ്യാറാവുകയില്ല.”
മൗലീചന്ദ്രശര്‍മ്മ ഈ കാര്യങ്ങളെയെല്ലാം പണ്ഡിറ്റ് മിശ്രയെകണ്ടു വിശദീകരിച്ചുകൊടുത്തു. എല്ലാം കേട്ടശേഷം മിശ്രാജി മൗലീ ചന്ദ്രശര്‍മ്മയോട് പറഞ്ഞു. ”സര്‍ദാര്‍പട്ടേല്‍ ആത്മാര്‍ത്ഥമായി സംഘനിരോധനം നീക്കാന്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹത്തെ വിശ്വസിക്കണമെന്നും അവരോട് പറയുക. സംഘനിരോധനം നീ ക്കുമ്പോള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ കുറിച്ചുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. പണ്ഡിറ്റ് നെഹ്രുവും നിരോധനം നീക്കുന്നതിനെ അനുകൂലിക്കുന്നുവെന്നത് എന്റെ വിശ്വസനീയമായ വിവരമാണ്.” സര്‍ക്കാരി ന്റെ മുഖം രക്ഷിക്കാനായി ശ്രീഗുരുജിയില്‍നിന്ന് എന്തെങ്കിലും എഴുതിക്കിട്ടേണ്ടിയിരിക്കുന്നു. സര്‍ക്കാരിന് ഒന്നുംതന്നെ എഴുതിക്കൊടുക്കാന്‍ ഗുരുജി തയ്യാറാകില്ലെന്ന് പണ്ഡിറ്റ് മിശ്രയ്ക്ക് അറിയാമായിരുന്നു. അതിനാല്‍ സര്‍ദാര്‍ പട്ടേലുമായി ഫോണില്‍ സംസാരിച്ചശേഷം ഒരുവഴി കണ്ടെത്തി മിശ്രാജി ശര്‍മ്മയോട് പറഞ്ഞു:- ”ഗുരുജി ഒന്നും എഴുതിക്കൊടുക്കാന്‍ തയ്യാറാകില്ലെന്നതിനാല്‍ താങ്കള്‍തന്നെ ചില സംശയങ്ങള്‍ക്ക് ഉത്തരമെന്ന നിലയ്ക്ക് എഴുതി വാങ്ങാന്‍ ശ്രമിക്കുക. ഗുരുജി താങ്കള്‍ക്ക് തരുന്ന കത്തുതന്നെ ആധാരമാക്കി സംഘനിരോധനം പിന്‍വലിക്കാവുന്നതാണ്.”
മൗലീചന്ദ്രശര്‍മ്മ പണ്ഡിറ്റ് മിശ്രാജിയുടെ നിര്‍ദ്ദേശവുമായി സം ഘനേതൃത്വത്തെ സമീപിച്ചു. പുതിയ നിര്‍ദ്ദേശം അവര്‍ക്കും സ്വീകാര്യമായി. എന്നാല്‍ നേരത്തെ സര്‍ക്കാരിന് എഴുതിക്കൊടുത്ത കാര്യങ്ങള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നായിരിക്കണം ചോദ്യങ്ങളെന്നും അതിനപ്പുറമുള്ള കാര്യങ്ങളൊന്നും ഉന്നയിക്കരുതെന്നും വ്യക്തമാക്കി.
ഇതനുസരിച്ച് ശര്‍മ്മാജി സന്തോഷവാനായി പണ്ഡിറ്റ് മിശ്രാജിയെകണ്ട് കാര്യങ്ങള്‍ പറഞ്ഞ് അദ്ദേഹവുമായി ചര്‍ച്ചചെയ്തു. എട്ട് ചോദ്യങ്ങളുമായി അദ്ദേഹം ഭയ്യാജിദാണിയെയും ദേവറസ്ജിയെയും കാണാനെത്തി.
എട്ട് ചോദ്യങ്ങള്‍
1. ഭരണഘടനയോടും ദേശീയപതാകയോടുമുള്ള നിഷ്ഠ.
2. ഹിംസ-രഹസ്യസ്വഭാവം ഇതിനോടുള്ള നയം.
3. സംഘവുമായി ബന്ധപ്പെട്ട സമിതികളുടെ തെരഞ്ഞെടുപ്പ്.
4. സംഘത്തിന്റെ ആജന്മപ്രതിജ്ഞ.
5. ചെറുപ്രായത്തിലുള്ളവര്‍ക്ക് സംഘത്തില്‍ പ്രവേശനം.
6. സര്‍സംഘചാലക് തന്റെ പിന്‍ഗാമിയെ നിയോഗിക്കുന്ന കാര്യം.
7. ഒരു പ്രത്യേകസ്ഥലത്തുള്ള പ്രത്യേക ജാതിയുടെ സ്വാധീനം.
8. സാമ്പത്തിക വ്യവസ്ഥയും പരിശോധനയും.
ഈ ചോദ്യാവലി വായിച്ചുനോക്കിയ സംഘനേതൃത്വത്തിന് അതില്‍ പുതുതായി ഒന്നും ഇല്ലാത്തതിനാല്‍ ശ്രീഗുരുജി മൗലിചന്ദ്ര ശര്‍മ്മയ്ക്ക് ഇതിനുത്തരം എഴുതികൊടുക്കുന്നതുകൊണ്ട് സംഘത്തിന് ഒരു പ്രശ്‌നവുമില്ലെന്ന് ബോദ്ധ്യമായി. സര്‍ക്കാരിനുമുന്നില്‍ സംഘം എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യുന്നതായോ മറ്റെന്തെങ്കിലും ഉപാധികള്‍ അംഗീകരിക്കുന്നതായോ അതില്‍ ഒന്നും ഇല്ലെന്നത് ഉറപ്പായിരുന്നു. അതിനാല്‍ അവര്‍ തമ്മില്‍ ചര്‍ച്ചചെയ്ത് മൗലിചന്ദ്ര ശര്‍മ്മയുടെ ചോദ്യാവലിയോടൊപ്പം ശ്രീഗുരുജിക്കുള്ള വ്യക്തിപരമായ കത്തും ചേര്‍ത്ത് ഒരു കവറില്‍ സീല്‍ചെയ്ത് ദേവറസ് ശര്‍മ്മാജിയെ ഏല്‍പിച്ചു. ശര്‍മ്മാജി അത് തുറന്ന് വായിക്കരുതെന്നും വായിക്കാനായി മറ്റാര്‍ക്കും കൊടുക്കരുതെന്നും ഗുരുജിയില്‍നിന്നും കിട്ടുന്ന മറുപടിക്കത്ത് തങ്ങളെ കാണിച്ചശേഷം മാത്രമേ പണ്ഡിറ്റ് മിശ്രയ്ക്ക് കൊടുക്കാവൂ എന്നുമുള്ള വ്യവസ്ഥയോടെയാണ് കത്ത് ദേവറസ്ജി കൈമാറിയത്. ഉപാധികളെല്ലാം പാലിക്കുമെന്ന് പണ്ഡിറ്റ് ശര്‍മ്മാജി ഉറപ്പും നല്‍കി.
ശര്‍മ്മാജി ഗുരുജിക്കുള്ള കത്ത് മിശ്രാജിയെ ഏല്‍പിച്ചപ്പോള്‍ സ്വാഭാവികമായും അത് വായിക്കണമെന്ന ആഗ്രഹം മിശ്രാജിക്കു ണ്ടായി. എന്നാല്‍ കത്ത് ആര്‍ക്കും വായിക്കാന്‍ കൊടുക്കില്ലെന്ന് വാക്കുകൊടുത്തിരിക്കുകയാണെന്ന് ശര്‍മ്മാജി പറഞ്ഞു. ഇതുകേട്ട് പണ്ഡിറ്റ് മിശ്രയ്ക്ക് അസംതൃപ്തിയും കോപവുമുണ്ടായെങ്കിലും ശര്‍മ്മയ്ക്ക് മദ്ധ്യസ്ഥന്റെ ധര്‍മ്മം പാലിക്കേണ്ടിയിരുന്നതിനാല്‍ അത് വായിക്കാനായില്ല. 1949 ജൂലൈ മാസം 10 ന് ശര്‍മ്മ ബേതൂള്‍ ജയിലില്‍ചെന്ന് ദേവറസ്ജി ഒട്ടിച്ചുനല്‍കിയ കത്ത് ഗുരുജിക്ക് കൊടുത്തു. പുറമെ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണവിവരണം അതിലുണ്ടായിരുന്നു.
തന്റെ ആശങ്കകള്‍ക്കുള്ള ഉത്തരം എനിക്ക് വ്യക്തിപരമായി തരുന്ന രീതിയില്‍ എഴുതിത്തരണമെന്ന് ശര്‍മ്മാജി ഗുരുജിയോടാവശ്യപ്പെട്ടു. അത്തരത്തില്‍ ഒരു മറുപടി എഴുതിക്കൊടുക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് ദേവറസിന്റെ കത്ത് വായിച്ചശേഷം ഗുരുജിക്കും ബോദ്ധ്യപ്പെട്ടു. കൂടാതെ ദേവറസിന്റെ കത്തില്‍നിന്നും കുറച്ചുദിവസം മുമ്പ് ഏകനാഥ് റാനഡെ സര്‍ദാര്‍ വല്ലഭ്ഭായ്പട്ടേലിനെ കണ്ട് നടത്തിയ ചര്‍ച്ചയ്ക്കിടയില്‍ സംഘത്തിന്റെ നിരോധനം നീക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല, അതിന് കുറച്ചുദിവസങ്ങളുടെ പ്രശ്‌നം മാത്രമേയുള്ളൂ എന്ന് പറഞ്ഞ വിവരവും സൂചിപ്പിച്ചിരുന്നു. അതിനാല്‍ ശ്രീഗുരുജി ശര്‍മ്മാജിക്കുള്ള വ്യക്തിപരമായ കത്ത് തയ്യാറാക്കിക്കൊടുത്തു. ശ്രീ ഗുരുജിയോട് യാത്രപറഞ്ഞ ശര്‍മ്മാജി പറഞ്ഞവാക്കനുസരിച്ച് ഭയ്യാജി ദാണി, ബാളാസാഹേബ് ദേവറസ് എന്നിവരെ കത്ത് കാണിച്ചു. അതിനുശേഷം അദ്ദേഹം അത് പണ്ഡിറ്റ് മിശ്രാജിയെ ഏല്‍പിച്ചു. ഉടനെ ഡറാഡൂണില്‍ വിശ്രമിച്ചുകൊണ്ടിരിക്കുന്ന സര്‍ദാര്‍ പട്ടേലിനെ മിശ്രാജി വിവരമറിയിച്ചു. കത്ത് ഉടനെ ദല്‍ഹിയിലെ ആഭ്യന്തര കാര്യാലയത്തിലേയ്ക്ക് എത്തിച്ചുകൊടുക്കാന്‍ പട്ടേല്‍ മിശ്രയോട് നിര്‍ദ്ദേശിച്ചു.
അതോടൊപ്പംതന്നെ സംഘത്തിന്റെ നിരോധനം നീക്കിയതായും തടവുകാരെയെല്ലാം നിരുപാധികം വിട്ടയയ്ക്കുന്നതുമായ പ്രഖ്യാപനം നടത്താനുള്ള നിര്‍ദ്ദേശം നല്‍കാന്‍ ആഭ്യന്തരമന്ത്രാലയത്തിനോടും അദ്ദേഹം ആവശ്യപ്പെട്ടു. ഒട്ടും വിളംബം കൂടാതെ കാര്യങ്ങള്‍ നടക്കണമെന്ന് സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിച്ചു. ടി.ആര്‍.വി. ശാസ്ത്രിയുടെ പ്രസ്താവന ഏത് സമയത്തും പ്രസിദ്ധീകരിച്ചേക്കാം എന്ന വിവരം അദ്ദേഹത്തിനറിയാമായിരുന്നതാണ് കാരണം. ആ പ്രസ്താവന വരുന്നതിനുമുമ്പ് നിരോധനം നീക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതല്ലെങ്കില്‍ സര്‍ക്കാറിന്റെ നില വിഷമത്തിലാകുമെന്നദ്ദേഹം ചിന്തിച്ചു. അതനുസരിച്ചു ജൂലൈ 11 ന് സര്‍ക്കാരെടുത്ത തീരുമാനം 12 ന് ആകാശവാണി പ്രക്ഷേപണം ചെയ്തു. 13ന് പത്ര ങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടു. ശാസ്ത്രിജിയുടെ പൂര്‍വ്വനിര്‍ദ്ദേശാനുസരണം അദ്ദേഹത്തിന്റെ പ്രസ്താവനയും അന്നുതന്നെ പത്രത്തില്‍ പ്രസിദ്ധീകരിച്ചു. 13 ന് രാവിലെ ശ്രീഗുരുജി ബേതൂള്‍ ജയിലില്‍നിന്നും മോചിതനായി. ഉച്ചയ്ക്ക് ഗ്രാന്റ്ട്രങ്ക് എക്‌സ്പ്രസില്‍ നാഗപ്പൂരിലെത്തി. നാഗപ്പൂര്‍ സ്റ്റേഷനില്‍ അദ്ദേഹത്തിന് ഗംഭീരമായ സ്വീകരണം നല്‍കപ്പെട്ടു. അതേസമയത്ത് ടി.ആര്‍.വി. ശാസ്ത്രി അയച്ച ‘ഒടുവിലെല്ലാം നന്നായി അവസാനിച്ചു’ (മഹഹ ശ െംലഹഹ വേമ േലിറ െംലഹഹ) എന്ന കമ്പിസന്ദേശവും കിട്ടി.
(തുടരും)