ജീവനുള്ള കളിപ്പാട്ടങ്ങളെക്കൊണ്ട് കളിക്കാന്‍ സി.പി.എമ്മിന് നല്ല ഹരമാണ്. ഈ കളിപ്പാട്ടം മുസ്ലിമാകണമെന്നകാര്യത്തിലും പാര്‍ട്ടിയ്ക്ക് നിര്‍ബ്ബന്ധമുണ്ട്. കുറെകാലം കളിച്ചത് ബാബരി കമ്മറ്റി എന്ന കളിപ്പാട്ടം കൊണ്ടായിരുന്നു. അതിനു കളിപ്പാട്ടത്തെ പരുവപ്പെടുത്തിയെടുക്കാന്‍ ഒരു ചരിത്രകാരനെതന്നെ പാര്‍ട്ടി ഏര്‍പ്പാടാക്കി. ഇര്‍ഫാന്‍ ഹബീബാണ് ആ ചരിത്രകാരന്‍. അദ്ദേഹത്തെ കോണ്‍ഗ്രസ് ഭരണത്തിന്റെ തണലില്‍ ഐ.സി.എച്ച്.ആറിന്റെ തലപ്പത്തിരുത്തി. ബാബരി കെട്ടിടത്തിനു താഴെ അമ്പലത്തിന്റെ അവശിഷ്ടം ഇല്ല എന്ന് കള്ളം പ്രചരിപ്പിച്ചു ഹബീബ് മുസ്ലിങ്ങളെ പറ്റിച്ചു. അവര്‍ക്കായി തന്റെ ഔദ്യോഗിക ഓഫീസില്‍ ചട്ടവിരുദ്ധമായി യോഗം കൂടി കള്ള പ്രമാണങ്ങളുമുണ്ടാക്കി. എന്നാല്‍ സുപ്രീംകോടതിയില്‍ ഇതൊന്നും വിലപ്പോയില്ല. അയോദ്ധ്യഭൂമി കോടതി രാമക്ഷേത്രത്തിനു വിട്ടു നല്‍കി. അതിനിടയ്ക്ക് ബാബരി കമ്മറ്റി എന്ന പാവയെ ഉപയോഗിച്ച് സി.പി.എം പറ്റാവുന്ന കളിയൊക്കെ കളിച്ചു. വര്‍ഗ്ഗീയസംഘര്‍ഷവും മതസ്പര്‍ദ്ധയും വിഷക്കാറ്റായി നാടുനീളെ പരത്തി. ആ കളിപ്പാട്ടം കൈവിട്ടപ്പോള്‍ സാക്കിയ ജഫ്രി എന്ന പുതിയ കളിപ്പാട്ടം കയ്യിലെടുത്തു. മോദിയെ ഗുജറാത്ത് കലാപക്കേസ്സില്‍ കുടുക്കാന്‍ ആയിരുന്നു സാക്കിയയെ വെച്ചുള്ള കളി. എന്നാല്‍ സുപ്രീം കോടതി ഈ കേസ്സും തള്ളി. കുറെകാലം സാക്കിയയെ വെച്ചുകളിച്ച സഖാക്കള്‍ ആകെ നേടിയത് മുസ്ലിംഭീകരര്‍ക്ക് ഗുജറാത്ത് കലാപത്തിന്റെ പേരില്‍ പ്രചരണം നടത്താന്‍ അവസരമുണ്ടാക്കി എന്നതാണ്.
ഇപ്പോള്‍ അവര്‍ സാക്കിയയെ വിട്ടു ബില്‍ക്കീസ് ബാനുവിനെ പിടിച്ചിരിക്കുന്നു. സുഭാഷിണി അലിയെപോലുള്ള സഖാത്തികളാണ് ഇതിന്റെ ഒത്താശക്കാര്‍. ബില്‍ക്കീസ് കേസ്സില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കാമെന്നു സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ച് വിധിച്ചിരുന്നു. ഇതിനെ തുടര്‍ന്നു പ്രതികള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷ ഇളവു നല്‍കുകയും ചെയ്തു. കേരളത്തിലെ ഇടതു സര്‍ക്കാര്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ്സിലെ പ്രതികള്‍ക്കുവരെ അന്യായമായ ആനുകൂല്യങ്ങളും പരോളും നല്‍കിയിട്ടുണ്ട്. അവരാണ് കോടതി വിധിയനുസരിച്ച് ശിക്ഷ ഇളവു നല്‍കിയതിനെതിരെ ബില്‍ക്കീസിനെ പാവയാക്കി കളിക്കുന്നത്. ഈ പാവകളിക്ക് എത്രനാളത്തെ ആയുസ്സുണ്ട് എന്നാണ് ഇനി കണ്ടറിയേണ്ടത്.
Comments