Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഭാരതത്തിലെ വീരനായകര്‍

ഝുലേലാൽ

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Apr 2, 2022
This entry is part 111 of 136 in the series ഭാരതത്തിലെ വീരനായകര്‍

ഭാരതത്തിലെ വീരനായകര്‍
  • ഛത്രപതി ശിവജി
  • വാസുദേവ ബൽവന്ത ഫട്കേ
  • ഗുരു രവിദാസ്
  • ഝുലേലാൽ
  • ജ്ഞാനഞ്ജൻ നിയോഗി
  • സരോജിനി നായിഡു
  • മഹർഷി ദയാനന്ദ സരസ്വതി

ഏപ്രിൽ 2
ഝുലേലാൽ ജയന്തി (ഛേതി ചാന്ദ്)

Google NewsAdd Kesari Weekly as a preferred source on Google

“നിങ്ങൾ ഈ രാജ്യം മുഴുവൻ ഉള്ള കാഫിറുകളെ കൊന്ന് തള്ളുക അല്ലെങ്കിൽ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തുക, എന്നാൽ നിങ്ങൾക്ക് ദൈവം സ്വർഗ്ഗം ലഭ്യമാക്കും. അവിടെ നിങ്ങൾക്ക് ഒരിക്കലും അവസാനിക്കാത്ത സ്വർഗ്ഗീയ സുഖങ്ങളിൽ ആനന്ദിക്കുവാൻ ഉള്ള അവസരങ്ങൾ ഉണ്ടാവും”.

സിന്ധിലെ ധട്ടാ പ്രവിശ്യയിലെ ഹിന്ദുക്കളെ വേട്ടയാടാൻ നിർദ്ദേശം കൊടുത്ത ഇസ്ലാമിക ഭരണാധികാരി ആയ മിർക് ഷാ തന്റെ സൈനികർക്ക് കൊടുത്ത നിർദേശം ആയിരുന്നു ഇത്. അതിക്രൂരനായ മിർക് ഷായുടെ ആജ്ഞ ലഭിച്ച ഉടനെ മുസ്ലിം സൈനികർ സിന്ധിലെ ഹിന്ദുക്കളെ കൊല്ലാനും കൊള്ളയടിക്കാനും ആരംഭിച്ചു. ജീവൻ ഭയന്ന് സിന്ധിലെ ഹിന്ദുക്കൾ മിർക് ഷായെ കാണാൻ എത്തി. ദയവായി ആരെയും കൊല്ലരുത്, പക്ഷെ മതം മാറാൻ വേണ്ടി സമയം നൽകണം എന്നു അപേക്ഷിച്ചു. കൊല്ലുന്നതിലും നല്ലത് ക്വാമിന്റെ എണ്ണം കൂട്ടുകയാണ് എന്നു നിശ്‌ചയം ഉണ്ടായിരുന്ന മിർക് ഷാ അത് സമ്മതിച്ചു സമയം അനുവദിച്ചു.

ADVERTISEMENT

അവസാന രക്ഷാമാർഗ്ഗം സിന്ധിലെ ഹിന്ദുക്കൾ അവരുടെ ജീവന്റെയും സംസ്കാരത്തിന്റെയും ഭാഗമായ സിന്ധു നദീ തീരത്ത് ജലദേവൻ ആയ വരുണ ഭഗവാനെ സ്മരിച്ചു കൊണ്ടു 40 ദിവസത്തെ പ്രാർത്ഥന യജ്ഞം തുടങ്ങി. ധർമ്മം സംരക്ഷിക്കുക ജീവൻ സംരക്ഷിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പ്രാർത്ഥന അവസാനിക്കുന്ന സമയത്ത് അദ്‌ഭുതമായി വരുണ ദേവന്റെ വെളിപാട് ഉണ്ടാവുന്നു.
“ധർമ്മസംരക്ഷണാർത്ഥം ദേവകി നന്ദനൻ ആയി നിങ്ങൾക്ക് അവതാര പിറവി ഉണ്ടാവും” എന്നു.

കുറച്ചു മാസങ്ങൾക്ക് ശേഷം നാസ്സർപൂരിലെ ( ഇപ്പോൾ സിന്ധ്, പാക്കിസ്ഥാൻ) രത്തൻചന്ദിനും ദേവകിക്കും ആയി ഒരു പുത്രൻ ജനിക്കാൻ പോകുന്നു എന്ന വാർത്ത പരന്നു. സിന്ധിലെ ഹിന്ദുക്കൾ വീണ്ടും ഇസ്ലാമിക ഭരണാധികാരിയെ കണ്ട്‌ മതം മാറാൻ അല്പം കൂടി സമയം നീട്ടി ചോദിച്ചു.
10 മാസങ്ങൾക്ക് ശേഷം ദേവകിക്ക് ഒരു സൽപുത്രൻ പിറക്കുന്നു. അവന്റെ ജനന സമയത്ത് അവതാര പിറവിയുടെ പോലെ പേമാരിയും മിന്നലും ഉണ്ടായിരുന്നു. സിന്ധിലെ ഹിന്ദുക്കൾ ആവേശത്തോടെ അവന്റെ ജനനം ആഘോഷിച്ചു. അവൻ അവരെ ഇസ്ലാമിക ദുർഭരണത്തിൽ നിന്നും രക്ഷിക്കും എന്നു അവർ വിശ്വസിച്ചു. ജലത്തിൽ നിന്ന് വന്നത് കൊണ്ടു അവനെ അവർ ഉദരോലാൽ എന്നു വിളിച്ചു, അമരനാണ് എന്ന അർത്ഥത്തിൽ അമർലാൽ എന്നും അവന്റെ തൊട്ടിൽ തനിയെ ആടുന്നത് കൊണ്ട്‌ ഝുലേലാൽ എന്നും അവർ അവനെ വിളിച്ചു.

തന്റെ ചാരന്മാർ മുഖേന ഈ വിവരം അറിഞ്ഞ മിർക് ഷാ ഇത് അന്വേഷിക്കാൻ തന്റെ മന്ത്രിയെ തന്നെ അയക്കുന്നു. മന്ത്രി കുഞ്ഞിനെ കാണാൻ പോയപ്പോൾ അവനെ വധിക്കാൻ വിഷവും ആയി ആണ് പോയത്. കുഞ്ഞിനെ കൊല്ലാൻ ശ്രമിക്കുന്ന മന്ത്രിക്ക് മുന്നിൽ കുതിരപ്പുറത്ത് വാളേന്തിയ യോദ്ധാവായും താമരയിൽ വിരാജിക്കുന്ന യോഗി ആയും കുട്ടി പ്രത്യക്ഷൻ ആകുന്നു. മന്ത്രി ഉടനെ തന്നെ ബാലനായ ഝുലേലാലിനെ വണങ്ങി തന്റെ തെറ്റ് സമ്മതിക്കുന്നു. നീ പ്രാർത്ഥിക്കുന്ന ദൈവവും എല്ലാ മതങ്ങളിൽ പെട്ടവർ പ്രാർത്ഥിക്കുന്ന ജഗദീശ്വരൻ ഞാൻ തന്നെ എന്ന് മന്ത്രിക്ക് ഝുലേലാൽ മനസിലാക്കി കൊടുക്കുന്നു.

മന്ത്രി ആയ അഹിറിയ ഈ വിവരം രാജാവായ മിർക് ഷായെ അറിയിച്ചു ഹിന്ദുക്കൾക്ക് എതിരായ അക്രമങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അഹങ്കാരവും ജിഹാദിസവും തലക്ക് പിടിച്ച മിർക് ഷാ അത് കേൾക്കാൻ തയ്യാറായില്ല. തന്റെ മൗലവിമാരുടെ വാക്കുകൾ കേട്ട് കുഞ്ഞായ ഝുലെലാലിനെ പിടികൂടി കൊണ്ടു വരാൻ മിർക് ഷാ ആവശ്യപ്പെട്ടു. കുഞ്ഞിനെ കൊണ്ടു വന്നതോടെ കൊട്ടാരത്തിന് തീ പിടിക്കുകയും എവിടെ നിന്നോ പ്രളയ ജലം കൊട്ടാരത്തിലേക്ക് ഇരച്ചു എത്താൻ പോകുന്നത് പോലെ തോന്നുകയും ചെയ്തു. മിർക് ഷാ ഉടൻ തന്നെ ഝുലെലാലിന് മുന്നിൽ കുമ്പിട്ടു കൊണ്ടു തോൽവി സമ്മതിച്ചു. സർവ്വജഗത്തിനും നാഥനായ ജഗദീശ്വരൻ ഒന്നാണ് എന്നു ഝുലെലാൽ ജി മിർക് ഷാ ക്ക് മനസിലാക്കി കൊടുത്തു. അതോടെ ഹിന്ദുക്കൾക്ക് നേരെ ഉള്ള അക്രമങ്ങൾക്ക് മിർക് ഷാ അറുതി വരുത്തുകയും അവർക്ക് തുല്യമായ അവകാശങ്ങളും ആരാധന സ്വാതന്ത്ര്യവും അനുവദിച്ചു.

11 ആം നൂറ്റാണ്ടിൽ ( 1007 ) ചൈത്ര മാസത്തിൽ ഝുലെലാൽ ജി ജനനം കൊണ്ട ദിവസം സിന്ധിലെ ഹിന്ദുക്കൾ “ഛേതി ചാന്ദ്” എന്ന പേരിൽ ആഘോഷിക്കുന്നു. ഇന്നാണ് ആ സുദിനം.

അദ്ധേഹത്തിന്റെ ആഗ്രഹ പ്രകാരം പ്രപഞ്ച തത്വത്തിന് ആധാരം ആയി അഗ്നി കൊണ്ടും ജീവതത്വത്തിന് ആധാരമായ ജലം കൊണ്ടുള്ള പൂജാപദ്ധതിക്ക് അദ്ദേഹത്തിന്റെ അനുയായികൾ തുടക്കം കുറിച്ചു. സിന്ധ് പ്രവിശ്യ ഇന്ന് പാക്കിസ്ഥാനിൽ ആണെങ്കിലും സന്ത് ഝുലെലാൽ ജിയുടെ ആരാധന ലോകമെമ്പാടും നടക്കുന്നു.

സംഘ സ്വയംസേവകർ ചൊല്ലുന്ന പ്രാതസ്മരണയിലൂടെ നിത്യേന അദ്ദേഹത്തെ സ്മരിക്കുന്നു.

ഝൂലേലാലോ/ഥ ചൈതന്യാ:
തിരുവള്ളുവരസ്തഥ
നായന്മാരാളവാരശ്ച
കമ്പശ്ച ബസവേശ്വര:

സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം ആയി നമ്മൾ ആഘോഷിക്കുന്ന ഈ വർഷം സന്ത് ഝുലെലാൽ ജിയെ പോലുള്ളവരുടെ നേതൃത്വത്തിൽ നടന്ന ധർമ്മ സംരക്ഷണ പോരാട്ടങ്ങൾ ലോകത്തെ അറിയിക്കുകയും പ്രചരിപ്പികയും ചെയ്യേണ്ടത് നമ്മുടെ കർത്തവ്യം ആണ്…

ഭാരതത്തിലെ വീരനായകര്‍

വരാഹനേരി വെങ്കിടേശ സുബ്രഹ്മണ്യ അയ്യർ ലക്ഷ്മൺ നായക്
ShareTweetSendShare

Related Posts

നെടുങ്കോട്ട യുദ്ധവിജയ ദിനം

നെടുങ്കോട്ട യുദ്ധവിജയ ദിനം

വീര ബാല ദിനം

വീര ബാല ദിനം

ബാബു ഗെയ്നു സെയ്ദ്

ബാബു ഗെയ്നു സെയ്ദ്

ബാളാസാഹബ് ദേവറസ്‌ജി

ബാളാസാഹബ് ദേവറസ്‌ജി

സുബ്രഹ്മണ്യഭാരതി

സുബ്രഹ്മണ്യഭാരതി

റാവു തുലാ റാം

റാവു തുലാ റാം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies