സംസ്ഥാനത്തെ ഇടതുഭരണത്തിന്റെ ശരിയായ മുഖം പുറത്തുകൊണ്ടുവരുന്നതായിരുന്നു തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂര്‍ നാഗപ്പന് അയച്ച കത്ത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 295 തസ്തികകളില്‍ ഒഴിവുണ്ടെന്നും ആ ഒഴിവുകളിലേക്ക് പാര്‍ട്ടിയുടെ പട്ടിക നല്‍കണമെന്നും ആവശ്യപ്പെട്ടാണ് മേയര്‍ കത്തയച്ചത്. താന്‍ കത്തയച്ചിട്ടില്ലെന്നും തന്റെ കത്തേ അല്ലെന്നും ഒക്കെ പറഞ്ഞ് തലയൂരാന്‍ മേയര്‍ ശ്രമിച്ചെങ്കിലും കത്തയച്ച കാര്യം നിഷേധിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. മേയറുടെ ഔദ്യോഗിക ലെറ്റര്‍ ഹെഡ്ഡില്‍ മേയറുടെ ഒപ്പും വെച്ചാണ് പാര്‍ട്ടി നേതൃത്വത്തിനുള്ള ഔദ്യോഗിക കത്ത് പോയത്. ഇതിനോടൊപ്പം തന്നെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ താല്‍ക്കാലിക ഒഴിവുകള്‍ നികത്താന്‍ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനില്‍ എഴുതിയ കത്തും പുറത്തുവന്നു. കത്തെഴുതിയ കാര്യം അനില്‍ സമ്മതിക്കുകയും ചെയ്തു.
കത്ത് താന്‍ എഴുതിയിട്ടില്ലെന്ന് മേയര്‍ പറഞ്ഞതിനൊപ്പം തനിക്ക് കത്ത് കിട്ടിയിട്ടില്ലെന്ന് ആനാവൂര്‍ നാഗപ്പനും പറഞ്ഞ് തലയൂരാന്‍ ശ്രമം നടത്തിയെങ്കിലും അതിന് ഫലമുണ്ടായില്ല. കോര്‍പ്പറേഷനിലെ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ മേയര്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭമാണ് നടന്നുവരുന്നത്. കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്‍വാതിലിലൂടെ മേയറുടെ ഓഫീസിലേക്ക് വരാന്‍ ഇപ്പോള്‍ ആര്യാ രാജേന്ദ്രന് കഴിയുന്നില്ല. പിന്‍വാതിലില്‍ കൂടിയും പി.എയുടെ മുറി വഴിയും ഒക്കെയാണ് മേയര്‍ ഇപ്പോള്‍ ഓഫീസിലെത്തുന്നത്. മേയറായതിനു ശേഷം ഇത് ആദ്യമായല്ല ആര്യാ രാജേന്ദ്രന്‍ വിവാദങ്ങളില്‍ പെടുന്നത്. അഴിമതിയും സ്വജനപക്ഷപാതവും ക്രമവിരുദ്ധ നിലപാടുകളും ഒക്കെയായി മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്തിയമരുകയാണ്. വിദ്യാര്‍ത്ഥിനിയായ ഒരു ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്തേക്ക് കൊണ്ടുവരുമ്പോള്‍ യുവാക്കളുടെ പ്രതിനിധി എന്ന നിലയില്‍ കേരളം അവരെ പ്രതീക്ഷയോടെയാണ് കണ്ടത്. കടല്‍ക്കിഴവന്മാരായ മറ്റ് സിപിഎം നേതാക്കളെ പോലെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വഴിയിലേക്ക് അവര്‍ പോകുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചില്ല. എന്നാല്‍ നാളിതുവരെ കേട്ടിട്ടില്ലാത്ത ഗുരുതരമായ അഴിമതിക്കേസുകളിലൂടെയാണ് ഇന്ന് തിരുവനന്തപുരം നഗരസഭ പൊയ്‌ക്കൊണ്ടിരിക്കുന്നത്.
കൊറോണ രോഗബാധക്കാലത്ത് ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ശുചീകരണം നടത്തിയെന്ന പേരില്‍ ലക്ഷക്കണക്കിന് രൂപ തട്ടിക്കാന്‍ നടത്തിയ നീക്കമാണ് ആദ്യം തന്നെ മേയറെ വിവാദത്തിലാക്കിയത്. കൊറോണ കാരണം പൊങ്കാല നടത്തിയിരുന്നില്ല. നടത്താത്ത പൊങ്കാലയുടെ പേരില്‍ ലക്ഷക്കണക്കിന് രൂപ നഗരം ശുചീകരിക്കാന്‍ ചെലവാക്കിയെന്നു പറഞ്ഞാണ് കൗണ്‍സിലില്‍ വൗച്ചര്‍ എത്തിയത്. ഇതോടൊപ്പം ശുചീകരണ തൊഴിലാളികള്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തതിന്റെ പേരിലും വന്‍ തുകയുടെ ബില്ല് എത്തിയിരുന്നു. പൊങ്കാലയുടെ ശുചീകരണത്തിന് ലോറി വാടകയ്‌ക്കെടുത്തു എന്ന പേരിലാണ് പൈസ തട്ടിക്കാന്‍ ശ്രമിച്ചത്. മേയര്‍ അധികാരമേറ്റ ഉടനെ മ്യൂസിയം ജംഗ്ഷനടുത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ച് മേയര്‍ക്ക് താമസിക്കാന്‍ മേയര്‍ ഭവന്‍ നിര്‍മ്മിക്കാനുള്ള നീക്കവും വിവാദമായിരുന്നു. പൊങ്കാലയിലെ തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെയാണ് നഗരസഭയിലെ നികുതി വെട്ടിപ്പും കെട്ടിട നമ്പര്‍ തട്ടിപ്പും പുറത്തുവന്നത്. ശരിയായ വഴിയിലൂടെയല്ലാതെ, രേഖകളോ മറ്റു നടപടിക്രമങ്ങളോ പാലിക്കാതെ നഗരത്തിന്റെ പല ഭാഗത്തും കെട്ടിട നമ്പര്‍ നല്‍കിയ സംഭവമാണ് പിന്നീട് പുറത്തുവന്നത്. കേശവദാസപുരത്തും കുന്നുകുഴിയിലും കെട്ടിടനമ്പര്‍ തട്ടിപ്പ് നടത്തിയത് മേയറുടെയും ഭരണനേതൃത്വത്തിലുള്ള ചില ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ ആയിരുന്നുവെന്നാണ് ആരോപണം.
ഇതിനുശേഷമാണ് നഗരസഭയില്‍ അടച്ചിരുന്ന നികുതി മുഴുവന്‍ നഗരസഭയുടെ അക്കൗണ്ടില്‍ വരാതെ സ്വകാര്യ വ്യക്തികള്‍ തട്ടിച്ച സംഭവം പുറത്തുവന്നത്. കെട്ടിട നികുതിയും മറ്റു നികുതികളുമടക്കം സാധാരണക്കാര്‍ അടച്ച പണത്തില്‍ വന്‍ തുക ഇങ്ങനെ സ്വകാര്യ വ്യക്തികളിലേക്ക് പോയി. ഇത് പരിശോധിക്കാനോ ഓരോരുത്തരും അടച്ച തുകയുടെ കണക്ക് വ്യക്തമാക്കാനോ ഇതുവരെ തയ്യാറാവാത്തതുകൊണ്ടാണ് ഇതിന്റെ വിശദാംശങ്ങള്‍ ഇനിയും പുറത്തുവരാത്തത്. അതിനുശേഷമാണ് തിരുവനന്തപുരത്തെ ദുര്‍ബല വിഭാഗത്തില്‍പ്പെട്ട പട്ടികജാതിക്കാരുടെ ലക്ഷക്കണക്കിന് രൂപ വരുന്ന ഫണ്ട് തട്ടിപ്പ് നടന്നത്. ഏതാനും ഉദ്യോഗസ്ഥര്‍ ഈ കേസില്‍ സസ്‌പെന്‍ഷനിലായിക്കഴിഞ്ഞു. ഇതിന്റെ അന്വേഷണം തുടരുകയാണ്. മേയര്‍ നേരിട്ട് നടത്തിയ മറ്റൊരു ഇടപാടായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള നഗരഹൃദയത്തിലെ എം.ജി റോഡിന്റെ പാര്‍ക്കിംഗ് സ്ഥലം ഒരു വകുപ്പുകളോടും ആലോചിക്കാതെ 100 രൂപ പത്രത്തില്‍ കരാര്‍ എഴുതി ഒപ്പിട്ട് കൈമാറിയത്. ഇതൊന്നും തന്നെ ഇടതുമുന്നണിയിലോ സിപി എമ്മിന്റെ കൗണ്‍സില്‍ പാര്‍ട്ടിയിലോ ചര്‍ച്ച ചെയ്തിട്ടില്ല. 60 ലക്ഷം രൂപയ്ക്ക് എല്‍.ഇ.ഡി ലൈറ്റ് വാങ്ങിയ സംഭവത്തിലും ചട്ടം ലംഘിച്ചെന്നും അഴിമതി നടത്തിയെന്നുമുള്ള ആരോപണം മേയര്‍ക്കെതിരെ ഉയര്‍ന്നിരുന്നു.
കാര്യക്ഷമതയില്ലായ്മയും കുട്ടിക്കളിയും കൂട്ടുത്തരവാദിത്തമില്ലായ്മയും കോര്‍പ്പറേഷന്‍ ഭരണസംവിധാനത്തെ പൂര്‍ണ്ണമായും ജനവിരുദ്ധമാക്കുന്ന സമയത്താണ് കത്ത് വിവാദം പുറത്തുവരുന്നത്. കത്ത് വിവാദത്തില്‍ താന്‍ സ്ഥലത്തില്ലായിരുന്നു, തന്റെ കത്തല്ല തുടങ്ങിയ മേയറുടെ മറുപടി സ്വന്തം പാര്‍ട്ടിക്കാര്‍ പോലും വിശ്വസിക്കുന്നതല്ല. പോലീസില്‍ പരാതി