കോഴിക്കോട്: ഭാരത സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവ പരിപാടിയുടെ ഭാഗമായ് കേരളവർമ്മ പഴശ്ശിരാജാവിൻ്റെയും തലക്കൽ ചന്തുവിൻ്റെയും വീരസ്മരണകൾ ഉറങ്ങുന്ന വയനാട്ടിലേക്ക് മയിൽപ്പീലിക്കൂട്ടം കോഴിക്കോട് ഘടകം സ്മൃതിയാത്ര സംഘടിപ്പിക്കുന്നു. നവംബർ 27 ഞായർ രാവിലെ കോഴിക്കോട്ടു നിന്ന് പുറപ്പെടുന്ന കുട്ടികളുടെ സംഘം മാനന്തവാടി വീരപഴശ്ശി സ്മൃതി മണ്ഡപം, തലക്കൽ ചന്തു സ്മൃതിമണ്ഡപം എന്നിവിടങ്ങൾ സന്ദർശിക്കും. വയനാട് പൈതൃക സംരക്ഷണ സമിതി സെക്രട്ടറി വി.കെ സന്തോഷ് കുമാർ മയിൽപ്പിലിക്കൂട്ടാഗംങ്ങൾക്ക് ചരിത്രം വിവരിച്ചു കൊടുക്കും. തുടർന്ന് പാരമ്പര്യകർഷകൻ ചെറുവയൽ രാമാൻ, പത്മശ്രീ ധനഞ്ജയ് സഖ്ദേവ് എന്നിവരുമായ് മയിൽപ്പീലിക്കൂട്ടം കൂടി കാഴ്ച നടത്തും. മയിൽപ്പീലിക്കൂട്ടം സംസ്ഥാന സംയോജകൻമാരായ പി.ടി പ്രഹളാദൻ, ഗിരീഷ് കുമാർ ചിത്രശാല (പത്തനംതിട്ട) എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര.