Tuesday, February 7, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം നേർപക്ഷം

കരുതിയിരിക്കുക, നിരോധിച്ചാലും അവര്‍ വരും!

ജി.കെ.സുരേഷ് ബാബു

Print Edition: 7 October 2022

കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക പാരമ്പര്യം സര്‍വ്വമത സമന്വയത്തിന്റേതായിരുന്നു. കേരളം രൂപവത്കൃതമാകുന്നതിന് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ തിരുവിതാംകൂറും കൊച്ചിയും മലബാറും അസംഖ്യം വിദേശരാജ്യങ്ങളുമായി വ്യാപാരബന്ധം ഉള്ളവരായിരുന്നു. ഇവിടേക്ക് വ്യാപാരത്തിനായി വന്ന എല്ലാവരെയും നമ്മള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ആരാധനയ്ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. വ്യാപാരം കൂടാതെ ലോകം മുഴുവന്‍ മതപീഡനത്തിന് ഇരയായ ജൂതന്മാരെയും പാഴ്‌സികളെയും ഒക്കെ ഭാരതത്തിന്റെ മറ്റുഭാഗങ്ങള്‍ക്കൊപ്പം കേരളവും സ്വീകരിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രാജ്യാധികാരം പിടിക്കുന്നതിനു മുന്‍പുതന്നെ ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒക്കെ ആരാധനാലയം പണിയാന്‍ സ്ഥലവും സൗകര്യവും പണവും നല്‍കിയ പാരമ്പര്യമാണ് കേരളത്തിലെ ഹിന്ദുക്കള്‍ക്ക് ഉണ്ടായിരുന്നത്. ലോകം മുഴുവന്‍ മതപീഡനത്തിന് ഇരയായ ജൂതന്മാര്‍ക്ക് കൊച്ചിയിലും മാളയിലും താമസവും ആരാധനാലയവും ഒരുക്കി. ഇതൊന്നും എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചായിരുന്നില്ല. ആ ഹിന്ദുസമൂഹത്തിനു നേരെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും അരുതാത്തത് ചെയ്തു. നിഷ്ഠൂരമായ ആക്രമണത്തിലൂടെ, ബലാത്സംഗത്തിലൂടെ, മതപരിവര്‍ത്തനത്തിലൂടെ, കൊലപാതകത്തിലൂടെ ആണ് ഇസ്ലാമിക സമൂഹം തങ്ങളുടെ മതത്തിന്റെ സമാധാനം ഹിന്ദുക്കളുടെ മേല്‍ പ്രകടിപ്പിച്ചത്.

1921 ലെ മാപ്പിള കലാപത്തില്‍ ലക്ഷങ്ങളാണ് സ്വന്തം വീടുവിട്ട് ഓടിയത്. പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു. ആയിരങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ഗര്‍ഭിണിയെ ശൂലം കുത്തിയിറക്കിയത് ഗുജറാത്തിലല്ല, മലപ്പുറത്തുതന്നെയായിരുന്നു. ഇത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ’21 ല്‍ ഊരിയ കത്തി ഉറയില്‍ ഇട്ടിട്ടില്ല സൂക്ഷിച്ചോ’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ഇസ്ലാമിക ഭീകരത കേരളത്തില്‍ വീണ്ടും സജീവമായത്. ആര്‍ എസ് എസ് അക്രമമോ ഹിന്ദുക്കളുടെ പ്രതിരോധമോ ഒന്നുമായിരുന്നില്ല പ്രകോപനം. ഏഷ്യയെ ഇസ്ലാമികവത്കരിക്കാനുള്ള അറബ് പിന്തുണയോടെ നടത്തിയ ആസൂത്രിത ഇസ്ലാമിക ഭീകരപ്രവര്‍ത്തനം തന്നെയാണ് ഇതിന് വഴിമരുന്നിട്ടതും രൂപം കൊടുത്തതും. 1977 ല്‍ രൂപംകൊണ്ട സിമി എന്ന സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ എന്ന പ്രസ്ഥാനമാണ് സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി രൂപംകൊണ്ടത്. 1906 ല്‍ മുസ്ലീം ലീഗും, ഏതാണ്ട് അതേ കാലത്തു തന്നെ ജമാഅത്തെ ഇസ്ലാമിയും രൂപംകൊണ്ടിരുന്നു. പക്ഷേ, സ്വാതന്ത്ര്യവും ഭാരതവിഭജനവും ഉണ്ടാക്കിയ പ്രതിഷേധാഗ്നിയും ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവര്‍ത്തനത്തെ കുറച്ചൊക്കെ സ്തംഭിപ്പിച്ചു. പക്ഷേ, ചത്ത കുതിരയെന്ന് നെഹ്‌റു വിശേഷിപ്പിച്ച ലീഗിനെ രാഷ്ട്രീയാധികാരം കൊടുത്ത് വളര്‍ത്തി വലുതാക്കി കേരളത്തിലെ നിര്‍ണ്ണായകശക്തിയാക്കി മാറ്റിയതിനു പിന്നില്‍ കോണ്‍ഗ്രസ് അടങ്ങിയ യുഡിഎഫിനും സിപിഎം അടങ്ങിയ എല്‍ഡിഎഫിനും ഒരേപോലെ പങ്കുണ്ടായിരുന്നു. കേരളത്തിലെ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ സാധ്യത ഇതില്‍നിന്നാണ് തിരിച്ചറിഞ്ഞത്. സിമി എന്ന ഭീകരസംഘടന കേരളത്തിന്റെ സംഭാവനയായിരുന്നു. ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യത്തിന് ഇവിടെ മറുപടി ഉയര്‍ന്നു, ‘ഇസ്ലാമിന്റെ അന്ത്യവും ഇന്ത്യയില്‍ തന്നെ’ എന്ന്. കശ്മീരിനെ പാകിസ്ഥാന് തീറെഴുതി കൊടുക്കാന്‍ ‘കശ്മീര്‍ ഇന്ത്യയുടെ കൊസാവോ’ എന്ന മുദ്രാവാക്യവുമായി സിമി വീണ്ടും രംഗത്തുവന്നു. ഭാരതത്തിലുടനീളം പൊളിറ്റിക്കല്‍ ഇസ്ലാമിനെ ശക്തിപ്പെടുത്തുന്ന ഒരു പുതിയ ഭീകരമുഖമായി സിമി മാറുകയായിരുന്നു. ഒപ്പം സ്വതന്ത്രഭാരതത്തോട് വിശുദ്ധയുദ്ധം പ്രഖ്യാപിച്ച് ഖിലാഫത്ത് ഭരണം നടപ്പിലാക്കാനുള്ള തന്ത്രവുമായി സിമി പരസ്യമായി രംഗത്തുവന്നു. സിമിയുടെ പ്രവര്‍ത്തനം ഇസ്ലാമിക ഭീകരതയുടെ അതിശക്തമായ മുഖമായി മാറി. 2001 ല്‍ അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ഭീകരാക്രമണത്തെ ന്യായീകരിക്കാനും പ്രതിരോധിക്കാനും സിമി രംഗത്തെത്തി. അന്താരാഷ്ട്രതലത്തില്‍ ഭീകരസംഘടനകള്‍ക്കെതിരെ നടപടിയുണ്ടായതിന്റെ ഭാഗമായി അടല്‍ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് സിമിയെ നിരോധിച്ചത്.

ഇതിനിടെ തലശ്ശേരി കലാപത്തോടെ മുസ്ലീം ലീഗുമായി ഇടഞ്ഞ സിപിഎമ്മും ലീഗുമായി മലബാറില്‍ പലയിടത്തും സംഘര്‍ഷം അരങ്ങേറി. ഫലത്തില്‍ ഇത് മുസ്ലീങ്ങളും സിപിഎമ്മിലെ ഹിന്ദുക്കളുമായുള്ള സംഘര്‍ഷമായാണ് പരിണമിച്ചത്. 1980 കളില്‍ നാദാപുരം ഭാഗത്ത് മുസ്ലീങ്ങളെയും മുസ്ലീം പള്ളികളെയും കമ്മ്യൂണിസ്റ്റുകാരില്‍ നിന്ന് രക്ഷിക്കാനെന്ന പേരില്‍ മുസ്ലീം ലീഗിന്റെ ഒത്താശയോടെ നാദാപുരം ഡിഫന്‍സ് ഫോഴ്‌സ് എന്നപേരില്‍ സായുധ ഭീകരസംഘടന രൂപംകൊണ്ടു. പല സംഘര്‍ഷങ്ങളുടെയും ക്രൂരമായ കൊലപാതകങ്ങളുടെയും ഉത്തരവാദിത്തം അവരിലായിരുന്നു. ഇതിനിടെ പാക് ഭീകരസംഘടനകളുടെ പിന്‍ബലത്തോടെ അബ്ദുള്‍ നാസര്‍ മദനിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക സേവാസംഘം അഥവാ ഐഎസ്എസ് രൂപംകൊണ്ടു. മദനി സ്‌ഫോടനക്കേസുകളില്‍ പ്രതിയായതോടെ തീവ്ര ഇസ്ലാമിക സംഘടനകള്‍ക്ക് നാഥനില്ലാതായി. ഇതിനിടെ മാറാട് സംഘര്‍ഷവും അതിനുശേഷം ഇസ്ലാമിക ഭീകരസംഘടനകളുടെ നേതൃത്വത്തില്‍ കൂട്ടക്കൊലയും നടന്നു. ഇതിന് ചുക്കാന്‍ പിടിച്ചത് പഴയ സിമിക്കാരായ ഇസ്ലാമിക ഭീകരര്‍ തന്നെയായിരുന്നു. നിരോധനത്തെ തുടര്‍ന്ന് പിരിച്ചുവിടപ്പെട്ട സിമി പ്രവര്‍ത്തകര്‍ അടവുനയം എന്ന നിലയില്‍ പല രാഷ്ട്രീയകക്ഷികളിലായി ചേക്കേറി നിര്‍ണ്ണായക സ്ഥാനങ്ങളിലെത്തി. ചിലര്‍ മന്ത്രിമാര്‍ വരെയായി. ഇതിനിടെ നാദാപുരം ഡിഫന്‍സ് ഫോഴ്‌സ്, നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് എന്നപേരില്‍ ഇസ്ലാമിക ഭീകരസംഘടനയായി മാറി. പഴയ സിമി നേതാക്കള്‍ വിവിധ രാഷ്ട്രീയ കക്ഷികളില്‍ തുടരുമ്പോള്‍ തന്നെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഭീകരസംഘടനകള്‍ വീണ്ടും ലയിച്ച് ശക്തമായി സംഘടനാസംവിധാനത്തിന് രൂപം കൊടുക്കാന്‍ തീരുമാനിച്ചു. കര്‍ണ്ണാടകത്തിലെ ഫോറം ഫോര്‍ ഡിഗ്നിറ്റി, തമിഴ്‌നാട്ടിലെ മനിതനീതി പാസറൈ, കേരളത്തിലെ എന്‍ഡിഎഫ് എന്നിവ ലയിച്ചു ചേര്‍ന്ന് 2006 ല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപംകൊണ്ടു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനലക്ഷ്യവും ഇസ്ലാമിക രാജ്യം തന്നെ.

പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ഭാരതത്തിലുടനീളം അക്രമസംഭവങ്ങള്‍ അരങ്ങേറി. വിദേശത്തു നിന്നു വരുന്ന കോടികളാണ് അവര്‍ ഇതിനുവേണ്ടി ചെലവഴിക്കുന്നത്. ഇസ്ലാമിക ജിഹാദ് അഥവാ വിശുദ്ധയുദ്ധം നടത്താന്‍ വേണ്ടി പല മുഖങ്ങളിലുള്ള പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നത്. ലൗജിഹാദ്, ലാന്‍ഡ് ജിഹാദ്, ഹലാല്‍, ഡ്രഗ് ജിഹാദ്, ഫുഡ് ജിഹാദ് തുടങ്ങി ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവും സ്വത്വവും ജീവിത തനിമയും ഇല്ലാതാക്കി പൂര്‍ണ്ണമായും ഇസ്ലാമികവത്കരിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. എംപവറിങ് ഇന്ത്യ എന്നപേരില്‍ പോപ്പുലര്‍ ഫ്രണ്ട് തയ്യാറാക്കിയ അടിസ്ഥാന പ്രമാണ രേഖയില്‍ ഭാരതത്തെ എങ്ങനെ ഇസ്ലാമികവത്കരിക്കാം എന്നതിന്റെ രൂപരേഖയാണുള്ളത്. ഭാരതത്തിലെ 16 ശതമാനത്തോളം വരുന്ന ഇസ്ലാം മതസ്ഥര്‍ക്കൊപ്പം പട്ടികജാതി-വര്‍ഗ്ഗക്കാരെയും മറ്റു പിന്നാക്ക സമുദായത്തെയും സംഘടിപ്പിച്ച് ഇസ്ലാം നിര്‍ണ്ണായക സ്വാധീനമുണ്ടാക്കിയതിനുശേഷം ഇതരമതസ്ഥരെ തകര്‍ത്തെറിയാനുള്ള പദ്ധതി വളരെ വ്യക്തമായും ആസൂത്രിതമായും അവര്‍ വരച്ചുകാട്ടുന്നുണ്ട്. ഓരോ മേഖലയിലും ഇതിനായി അനുവര്‍ത്തിക്കേണ്ട പദ്ധതികളും സൈനിക-പോലീസ് ഉദ്യോഗസ്ഥ, ജുഡീഷ്യറി മേഖലകളില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടാക്കുന്നത് അടക്കമുള്ള പദ്ധതികളാണ് ഇവര്‍ തയ്യാറാക്കിയിട്ടുള്ളത്. ഇതിനായി ഖത്തര്‍ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് പണം വരുന്ന വഴിയും വ്യക്തമാക്കിയിട്ടുണ്ട്. 2047 ഓടെ അധികാരത്തിലെത്തുകയും 2050 ല്‍ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുകയും ചെയ്യുകയെന്നതാണ് പോപ്പുലര്‍ ഫ്രണ്ട് വിഭാവന ചെയ്തിരുന്ന പദ്ധതി.

‘ഇന്ത്യയിലെ ഇസ്ലാമിക ഭരണം’ എന്നപേരില്‍ ആഭ്യന്തര വിതരണത്തിന് മാത്രം തയ്യാറാക്കിയിട്ടുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യരേഖയില്‍ ഇസ്ലാമികഭരണം നടപ്പിലാക്കുന്നതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നു. ലക്ഷദ്വീപും ജമ്മുകശ്മീരിലെ എട്ടു ജില്ലകളിലും ഇസ്ലാംമത വിശ്വാസികള്‍ 75 ശതമാനത്തിലധികമുണ്ട്. ഒരുകാലത്ത് ഭാരതം ഭരിച്ചിരുന്ന സമുദായത്തിന് അര്‍ഹമായ പരിഗണന കിട്ടുന്നില്ല എന്നകാര്യം ഈ രഹസ്യരേഖയില്‍ പറയുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഹിന്ദുക്കള്‍ക്ക് മേല്‍ക്കൈ ഉണ്ടായി എന്നുമാത്രമല്ല, ഹിന്ദുത്വസംഘടനകള്‍ ശക്തി പ്രാപിച്ചതോടെ മുസ്ലീങ്ങളുടെ സ്ഥിതി ദയനീയമായി. ശരീഅത്ത് അടക്കമുള്ള കാര്യങ്ങളില്‍ പോലും ലോകത്തെ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ സമുദായത്തോട് കൂടിയാലോചിക്കുന്നില്ല. 2047 ല്‍ സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഭാരതത്തിന്റെ ഭരണാധികാരം പൂര്‍ണ്ണമായും ഇസ്ലാമിന്റെ കൈയിലെത്തണം. ഇപ്പോഴുള്ള മുസ്ലീം സമൂഹത്തിന്റെ 10 ശതമാനം പേരെങ്കിലും തങ്ങളോടൊപ്പം നിന്നാല്‍ ഈ ലക്ഷ്യം സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് കഴിയുമെന്നാണ് രേഖയില്‍ അവര്‍ അവകാശപ്പെടുന്നത്. ഇസ്ലാമിക സമൂഹത്തിലെ എല്ലാവിഭാഗങ്ങളും ഭേദചിന്ത കൂടാതെ ഒന്നിച്ച് അണിനിരന്നാല്‍ ഇതിന് അനായാസം കഴിയും. വിദേശരാജ്യങ്ങള്‍ ഇതിന് സാമ്പത്തികസഹായം ചെയ്യുന്നുണ്ട് എന്ന കാര്യവും ഈ രേഖയില്‍ ഇവര്‍ പറയുന്നു. ആര്‍ എസ്.എസ്സിനെയും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരെയും മറ്റു പിന്നാക്ക ജാതിക്കാരെയും തമ്മില്‍ തെറ്റിക്കണമെന്ന നിര്‍ദ്ദേശവും ഈ രേഖയില്‍ ഭീകരര്‍ക്ക് കൊടുക്കുന്നുണ്ട്. ഹത്രാസിലായാലും മറ്റു പലഭാഗത്തും ഹിന്ദുക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാനും ജാതിവെറി കൂട്ടാനും വെറുപ്പ് സൃഷ്ടിക്കാനും ഒക്കെയുള്ള ശ്രമങ്ങളുടെ പിന്നില്‍ ഈ ആസൂത്രിത ഗൂഢാലോചനയാണ് ഉള്ളതെന്ന കാര്യം നമ്മള്‍ മനസ്സിലാക്കണം.

പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് നിരോധിച്ചത്. നിരോധനം കൊണ്ട് എല്ലാമായി എന്ന് അര്‍ത്ഥമില്ല. മതതീവ്രവാദത്തിന്റെ ദംഷ്ട്രകള്‍ ആഴ്ത്തിയിറക്കി ഹിന്ദുക്കളെ 1921 ലെ പോലെ വംശഹത്യ നടത്താനും ഇസ്ലാമിക ഭരണം സ്ഥാപിക്കാനുമാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചിരുന്നത് എന്നകാര്യം ഇനിയെങ്കിലും നമ്മള്‍ തിരിച്ചറിയണം. ഇനിയും അവര്‍ പല പേരുകളില്‍, പല വഴികളില്‍ വരും. നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ ചതിച്ച് ചണ്ടിയാക്കി വലിച്ചെറിയാന്‍ ലൗ ജിഹാദുമായി അവരെത്തും. തയ്യാറായിരിക്കുക. പോരാട്ടത്തിന്റ ഒരു പുതിയ മുഖം, പ്രതിരോധത്തിന്റെ പുതിയ ദൗത്യം നമ്മള്‍ ഏറ്റെടുത്തേ മതിയാകൂ.

 

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

തനത് ഭക്ഷ്യസംസ്‌കാരം മലയാളി വീണ്ടെടുക്കണം

സിപിഎമ്മിന് മുസ്ലിംലീഗ് വിശുദ്ധമാകുമ്പോള്‍

എല്ലാം ശരിയാക്കുന്ന ഇടതുഭരണം

ജിഹാദികള്‍ നിയന്ത്രിക്കുന്ന കേരള ഭരണം

വിഴിഞ്ഞം സമരവും ദേശവിരുദ്ധതയും

ഉന്നതവിദ്യാഭ്യാസത്തെ തകര്‍ത്തെറിയുന്ന പിണറായി

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies