എല്ലാ മുസ്ലീങ്ങളും ഭീകരരല്ല. പക്ഷേ, പിടിയിലായ, അറസ്റ്റിലായ എല്ലാ ഭീകരരും മുസ്ലീങ്ങളാണ്. അതുകൊണ്ടുതന്നെ ഇസ്ലാമിക സമൂഹത്തെ പൊതുജനങ്ങള്‍ സംശയദൃഷ്ടിയോടെ കാണുന്നു. ഒരുവിഭാഗം ഭീകരരും തീവ്രവാദികളും കാട്ടിക്കൂട്ടുന്ന അക്രമസംഭവങ്ങള്‍ നല്ലവരായ, ദേശസ്‌നേഹികളായ, ഇതരസമുദായങ്ങളെ കണ്ണിലെ കൃഷ്ണമണിപോലെ കാണുന്ന നല്ല മുസ്ലീങ്ങളെ പോലും മുള്‍മുനയില്‍ നിര്‍ത്തുന്നു. കേരളത്തിലും ഭാരതത്തിലും മാത്രമല്ല, ലോകമെമ്പാടും സമാധാനം കാംക്ഷിക്കുന്ന ജനസമൂഹത്തില്‍ ഇസ്ലാം അനഭിമതമാകുന്നതിന്റെ കാരണവും ഇതുതന്നെയാണ്. മുസ്ലീം പേര് കേള്‍ക്കുമ്പോള്‍ സുരക്ഷാസേന ജാഗ്രത പാലിക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകുന്നുണ്ടെങ്കില്‍ അതിന്റെ കാരണമെന്തെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകണ്ടേ? ഭാരതീയര്‍ മാത്രമല്ല, ലോകത്തെ വിജ്ഞാനകുതുകികള്‍ മുഴുവന്‍ ആദരവോടെ ഗുരുതുല്യനായി കാണുന്ന ഡോ. എ.പി.ജെ അബ്ദുള്‍കലാമിനെ പോലും അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടയില്‍ സുരക്ഷാസേന അതിനിശിതമായ പരിശോധനയ്ക്ക് വിധേയനാക്കി. ഭാരതം മാത്രമല്ല, ലോകരാജ്യങ്ങള്‍ പോലും ഇതിനെ അപലപിച്ചു. നടന്‍ ഷാരൂഖ് ഖാനെ ഇതേപോലെ തന്നെ വസ്ത്രമഴിച്ച് പരിശോധനയ്ക്ക് വിധേയനാക്കി. ഡോ. അബ്ദുള്‍കലാമുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റാരും എന്തെങ്കിലും വില കല്‍പ്പിക്കപ്പെടാവുന്നവരാണെന്ന് തോന്നുന്നില്ല. ഭാരതീയ ഇസ്ലാമിക സമൂഹത്തിന്റെ എന്നല്ല, ഭാരതത്തിന്റെ തന്നെ ഏറ്റവും തിളക്കമാര്‍ന്ന ശുക്രനക്ഷത്രമായിരുന്നു ഡോ. അബ്ദുള്‍കലാം. കലാം അപമാനിക്കപ്പെട്ടപ്പോള്‍ ഹൃദയവേദനയോടെ എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്ന് പരിശോധിക്കാനുള്ള ബാധ്യത ഇസ്ലാമിക സമൂഹത്തിനും സമുദായ നേതാക്കള്‍ക്കും ഉണ്ടായിരുന്നു.
ഇക്കാര്യത്തില്‍ ആ സമൂഹത്തില്‍ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. അതേസമയം കലാമിന്റെ പേരോ മതമോ ഒരു പ്രതികരണവും സൃഷ്ടിക്കാത്ത സാഹചര്യം അദ്ദേഹത്തിന്റെ ആത്മകഥയായ അഗ്നിച്ചിറകുകളില്‍ പറഞ്ഞിട്ടുണ്ട്. അതൊരു സ്വപ്‌നത്തിന്റെ തകര്‍ച്ചയിലായിരുന്നു. രാമേശ്വരം കടപ്പുറത്ത് അനന്തമായ ആകാശപ്പരപ്പിലേക്ക് ഊളിയിടുന്ന കടല്‍ക്കൊറ്റികളെ കണ്ട് സായന്തനങ്ങളില്‍ നടക്കുമ്പോള്‍ അദ്ദേഹം സ്വപ്‌നം കണ്ടു, ഇവിടെനിന്ന് ഈ ആകാശത്തിന്റെ അനന്തതയിലേക്ക് ആദ്യം പറക്കുന്ന വൈമാനികന്‍ താനായിരിക്കുമെന്ന്. വ്യോമസേനയിലെ പൈലറ്റ് ഓഫീസര്‍ പോസ്റ്റിലേക്കുള്ള അഭിമുഖത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഈ സ്വപ്‌നം തകര്‍ന്നുവീഴുകയായിരുന്നു. അദ്ദേഹം പറഞ്ഞു, ജീവിതം മുഴുവന്‍ ഇരുള്‍ മൂടിയതുപോലെ തോന്നി. മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്താനാവാതെ ഋഷികേശിലേക്കു പോയി. സ്ഫടികനിര്‍മ്മലമായ ഗംഗ കടന്ന് ശിവാനന്ദാശ്രമത്തിലെത്തിയപ്പോള്‍ അവിടെ സന്യാസിമാര്‍ ധ്യാനാവസ്ഥയില്‍ ഇരിക്കുന്നതു കണ്ടു. കാര്യങ്ങളെ ആത്മബോധത്താല്‍ അറിയാന്‍ കഴിവുള്ള ആത്മീയ മനുഷ്യരാണ് അവരെന്ന് വായിച്ചിരുന്നു. തിരസ്‌കാരത്താല്‍ ദുഃഖിതനായിരുന്ന കലാം തന്റെ സംശയങ്ങള്‍ക്ക് അവിടെ ഉത്തരം തേടി, ‘ശുഭ്രവെണ്മയാര്‍ന്ന മുണ്ടും മെതിയടിയും ധരിച്ച് ബുദ്ധനെപ്പോലെയിരുന്ന സ്വാമി ശിവാനന്ദയോഗിയെ ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ വജ്രം പോലെ തിളങ്ങുന്ന കണ്ണുകള്‍ എന്നെ ആകര്‍ഷിച്ചു. ഒരു കുഞ്ഞിനെ പോലെ അദ്ദേഹം പുഞ്ചിരിച്ച് കാരുണ്യത്തോടെ എന്നെ സ്പര്‍ശിച്ചു. ഞാന്‍ എന്നെ സ്വയം പരിചയപ്പെടുത്തി. എന്റെ മുസ്ലീം പേര് അദ്ദേഹത്തില്‍ യാതൊരു പ്രതികരണവും സൃഷ്ടിച്ചില്ല. എന്തെങ്കിലും പറയാന്‍ കഴിയും മുന്‍പ് അദ്ദേഹം എന്റെ ദുഃഖത്തിന്റെ കാരണമെന്താണെന്ന് ചോദിച്ചു. ഞാന്‍ ദുഃഖിതനാണെന്ന് എങ്ങനെ മനസ്സിലാക്കിയെന്ന് അദ്ദേഹം പറഞ്ഞില്ല, ഞാന്‍ ചോദിച്ചുമില്ല. വ്യോമസേനയില്‍ ചേരാനുള്ള, കുഞ്ഞുനാള്‍ മുതലുള്ള ആഗ്രഹത്തെ കുറിച്ചും അഭിമുഖത്തില്‍ പരാജയപ്പെട്ടതിനെക്കുറിച്ചുമൊക്കെ പറഞ്ഞു. ‘നിന്റെ വിധി അതല്ല, നിന്റെ നിയോഗം നിന്നെ കാത്തിരിപ്പുണ്ട്. അത് താമസിയാതെ വെളിപ്പെടും’, അദ്ദേഹം പറഞ്ഞു. കലാം ഗുരുവായി കണ്ട സ്വാമി ശിവാനന്ദയോഗിയില്‍ അദ്ദേഹത്തിന്റെ മുസ്ലീംപേര് ഒരു പ്രതികരണവും സൃഷ്ടിച്ചില്ല എന്നത് ഭാരതീയ ഗുരുപാരമ്പര്യത്തിന്റെ, ഹിന്ദുധര്‍മ്മത്തിന്റെ, സനാതന സംസ്‌കാരത്തിന്റെ പ്രത്യേകതയാണ്. അതാണ് ഹിന്ദുത്വം. അതിന്റെ ആത്മജ്യോതിസ് സ്വന്തം ചേതനയിലും കര്‍മ്മത്തിലും ജീവിതത്തിന്റെ ഓരോ പടവുകളിലും ഏറ്റുവാങ്ങിയ അബ്ദുള്‍കലാം അല്ലേ യഥാര്‍ത്ഥത്തില്‍ ഭാരതീയ മുസ്ലീം സമൂഹത്തിന്റെ പ്രതിനിധിയും പ്രതീകവും.
ഇക്കാര്യമാണ് ഭാരതത്തിലെ നിശ്ശബ്ദരായ, നല്ലവരായ ഇസ്ലാമിക സമൂഹം ചിന്തിക്കേണ്ടത്. കക്കുന്നതിനേക്കാള്‍ പാപമാണ് കള്ളന് കഞ്ഞിവെയ്ക്കുന്നതെന്ന് നമ്മുടെ നാട്ടിന്‍പുറത്തുകാര്‍ പറയാറുണ്ട്. അത് കുറെക്കൂടി നല്ല ഭാഷയില്‍ സ്വാമി വിവേകാനന്ദനും പറഞ്ഞിട്ടുണ്ട്, വീഴുന്നതല്ല പാപം, വീഴുന്നിടത്തു നിന്ന് എഴുന്നേല്‍ക്കാത്തതാണ്. ഇസ്ലാമിക സമൂഹത്തിലെ ഒരുവിഭാഗം ഭീകരവാദത്തിലേക്കും അക്രമങ്ങളിലേക്കും തിരിയുകയും പൊതുസമൂഹത്തിന്റെ സ്വച്ഛവും സ്വൈരവുമായ ജീവിതത്തെ തകര്‍ത്തെറിയുകയും ചെയ്യുമ്പോഴും അത് കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച് നിശ്ശബ്ദരായി ഇരിക്കുന്നത് മനുഷ്യത്വമാണോ? വ്യാജ പ്രചാരണങ്ങളിലൂടെ പൊതുസമൂഹത്തില്‍ കാലുഷ്യം സൃഷ്ടിക്കാനും അസ്വസ്ഥരായി ചേരി തിരിക്കാനും പോരടിപ്പിക്കാനുമുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമം ആസൂത്രിതമാണ്. ഇന്ത്യയുടെ ഇസ്ലാമികവത്കരണം, ഇന്ത്യയുടെ ശാക്തീകരണം തുടങ്ങിയ രേഖകളിലെല്ലാം തന്നെ ഇക്കാര്യം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2047 ല്‍ ഇന്ത്യയുടെ ഭരണം പിടിക്കാമെന്നും 2050 ല്‍ ഇന്ത്യയെ ഇസ്ലാമികരാഷ്ട്രമാക്കാമെന്നും സ്വപ്‌നം കണ്ടു നടക്കുന്ന ഇസ്ലാമിക ഉട്ടോപ്യയുടെ ഭരണാധികാരികളായ പോപ്പുലര്‍ ഫ്രണ്ടുകാരനോട് സഹതാപത്തേക്കാളേറെ ദൈന്യതയാണ് തോന്നുന്നത്. കച്ചവടത്തിനും പിച്ചക്കും വന്നവരെ തുല്യനിലയില്‍ സ്വീകരിച്ചിരുത്തി പാലും പഞ്ചസാരയും കൊടുത്ത് ഇത് രണ്ടും ചേരുംപോലെ ഇവിടെ ജീവിക്കാന്‍ നിര്‍ദ്ദേശിച്ച സനാതന ഹിന്ദുവിന് ആയിരം വര്‍ഷത്തെ അടിമത്തത്തെ പറിച്ചെറിയാനുള്ള കഴിവുണ്ടെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ജിഹാദിസത്തെയും ചെറുത്തുതോല്പ്പിക്കാനല്ല, പറിച്ചെറിയാന്‍ തന്നെ കഴിയും. പക്ഷേ, ഈ ഭീകരതയ്ക്ക് കണ്ണടച്ച് പാലൂട്ടുന്ന ദേശസ്‌നേഹികളായ ഭൂരിപക്ഷ ഇസ്ലാമിക സമൂഹം നിലപാടെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഭാരതത്തില്‍ ജീവിക്കുന്ന മുസ്ലീങ്ങളില്‍ അറബ് രാജ്യങ്ങളുടെ പിന്തുടര്‍ച്ചക്കാര്‍ നാമമാത്രമാണ്. ഇവിടെ ഒരേ പ്രപിതാമഹന്മാരുടെ മക്കളായി ജനിച്ചുവളര്‍ന്ന, ഇസ്ലാമിക അക്രമികളുടെ അക്രമം ഭയന്ന് ജീവരക്ഷയ്ക്കായി മതം മാറിയവരുടെ പിന്തുടര്‍ച്ചക്കാരാണ് ഏറെയും എന്നകാര്യം മറക്കരുത്. മതവിശ്വാസത്തിനപ്പുറത്ത് ഈ നാടിന്റെ സംസ്‌കാരവും പാരമ്പര്യവും പൈതൃകവും എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അന്ന് ഭയപ്പെട്ട് മതംമാറിയവരുടെ പിന്‍മുറക്കാര്‍, അന്ന് ഭയപ്പെടുത്തിയിട്ടും മാറാത്തവരുടെ പിന്‍ഗാമികളെ വെടിക്കെട്ടുകാരന്റെ വീട്ടില്‍ ഉടുക്കു കൊട്ടി പേടിപ്പിക്കാന്‍ പോകുംപോലെ ഭയപ്പെടുത്താന്‍ വരുന്നത് പരിഹാസ്യമാണ്.
ഇക്കാര്യം ബോധവും ബുദ്ധിയുമുള്ള നല്ലവരായ ഇസ്ലാമിക സമൂഹം ഭീകരവാദികളെയും ഭീകരതയുടെ മൂര്‍ത്തിമദ് രൂപമായ പോപ്പുലര്‍ ഫ്രണ്ടുകാരെയും ഒക്കെ പറഞ്ഞു മനസ്സിലാക്കണം. ബുദ്ധിയും ബോധവും ഇല്ലാത്തതുകൊണ്ടാണ് ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാമെന്നും ഭാരതത്തിലെ ഹിന്ദുക്കളെ മുഴുവന്‍ മതപരിവര്‍ത്തനം ചെയ്ത് ഇസ്ലാമാക്കാമെന്നും ഒക്കെ ഇവര്‍ ദിവാസ്വപ്‌നം കാണുന്നത്. ഇസ്ലാമിക തീവ്രവാദത്തിന്റെ മൂത്താപ്പയായിരുന്ന ഔറംഗസീബ് വിചാരിച്ചിട്ട് ഗുരുഗോവിന്ദസിംഹിന്റെ ബാല്യം വിടാത്ത പിഞ്ചു കുഞ്ഞുങ്ങളെ പോലും ഭയപ്പെടുത്തി മതപരിവര്‍ത്തനം ചെയ്യാനായില്ല. അവരുടെ ജീവത്യാഗം ഭാരതത്തിലെ ഹിന്ദുത്വത്തിന്റെ പ്രതീകമാണെന്ന് മനസ്സിലാക്കണം. നൂറുവര്‍ഷം പോലും എത്താത്ത ആയുസ്സിനിടയില്‍ സ്വന്തം ആചാര-വിചാര-വിശ്വാസങ്ങള്‍ക്കനുസരിച്ച് പരസ്പരം കൊന്നും വീഴ്ത്തിയും ജീവിക്കുന്നതിനു പകരം ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തുഃ, സര്‍വ്വേപി സുഖിനഃ സന്തു, കൃണ്വന്തോ വിശ്വമാര്യം’ തുടങ്ങിയ ഭാരതീയ പാരമ്പര്യത്തിന്റെ അമൂല്യ രത്‌നങ്ങളെ ഉള്ളിലുറപ്പിച്ച് ‘വസുധൈവ കുടുംബകം’ എന്ന സങ്കല്പത്തിലധിഷ്ഠിതമായി, മതവിശ്വാസം ഏതായാലും ഭാരതപുത്രനായി ജീവിച്ചുകൂടേ?
ഇന്ന് ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി കേരളം മാറിയിരിക്കുന്നു. ഡോ. അയ്യപ്പപ്പണിക്കരുടെ പ്രശസ്തമായ കവിതയുണ്ട്, ‘ലോകത്തെവിടെയും എനിക്കൊരു വീടുണ്ട്’ എന്ന്. ഇന്ന് ലോകത്തെവിടെയുമുള്ള ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി കേരളം കവിയെ പരിഹസിക്കുന്നു. മംഗലാപുരത്തിനടുത്ത് സുള്ള്യയിലെ പ്രവീണ്‍ നെട്ടാരുവിനെ കഴിഞ്ഞദിവസം പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്തത് കേരളത്തില്‍ നിന്നാണ്. കാശ്മീര്‍ റിക്രൂട്ട്‌മെന്റിന്റെ കേസിലും ഹത്രാസ് കേസിലും ഉദയ്പൂരിലെ താലിബാന്‍ മോഡല്‍ കഴുത്തറുത്ത് കൊന്ന കേസിലും കൊലയാളികള്‍ക്ക് കേരളാ ബന്ധം സജീവമായിരുന്നു. 2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ ബോംബ് സ്‌ഫോടനം നടത്തിയ സഹ്‌റാന്‍ ഹാഷിമിനും കേരളത്തിലെ ഇസ്ലാമിക ഭീകരരുമായി ബന്ധമുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലും സിറിയയിലും പൊട്ടിത്തെറിച്ച ഭീകരരിലും മലയാളികള്‍ ഉണ്ടായിരുന്നു. ആടുമേയ്ക്കാന്‍ പോയി ഇന്നും ജയിലില്‍ കഴിയുന്നവര്‍ ഏറെയാണ്. ഭീകരതയിലേക്ക് യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നത് ദാരിദ്ര്യം കൊണ്ടല്ല. വികലമായ മതബോധം കൊണ്ടു തന്നെയാണ്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ വിമാനം ഇടിച്ചിറക്കി നൂറുകണക്കിനാളുകളെ കൊന്ന സംഭവത്തിനുശേഷം പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ ഇത് വളരെ വ്യക്തമായി തിരിച്ചറിഞ്ഞതാണ്. ഭീകരാക്രമണത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും നല്ല കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാസമ്പന്നരും ധനാഢ്യരുമായ യുവാക്കളാണ് അക്രമങ്ങള്‍ നടത്തിയതെന്ന് പഠനത്തില്‍ കണ്ടെത്തി. അതോടെ ഭീകരതയ്ക്കു പിന്നിലെ പ്രേരണാ സ്രോതസ്സ് ദാരിദ്ര്യമാണെന്ന വാദം കെട്ടടങ്ങി.
സച്ചാര്‍ കമ്മിറ്റിയും മണ്ഡല്‍ കമ്മീഷനും ഒക്കെ നല്‍കിയിട്ടുള്ള പ്രത്യേക സംവരണാനുകൂല്യങ്ങള്‍ വഴി നിരവധി തൊഴിലവസരങ്ങളാണ് ഇസ്ലാമിക സമൂഹത്തിന് ഇന്ന് കിട്ടുന്നത്. ഇത് ഉപയോഗപ്പെടുത്തി ഒരു നല്ല ജീവിതം പടുത്തുയര്‍ത്താന്‍ യുവാക്കളെ പ്രേരിപ്പിക്കാന്‍ ഇസ്ലാംമത നേതൃത്വം തയ്യാറാകണം. ആര്‍ക്കും ഒരു പ്രയോജനവുമില്ലാതെ ബെല്‍റ്റ് ബോംബ് കെട്ടി പൊട്ടിച്ചിതറി മരിക്കുന്നതുകൊണ്ട് പോലും പ്രയോജനമില്ലെന്ന കാര്യം ഇസ്സാമിക നേതൃത്വം യുവസമൂഹത്തെ ബോദ്ധ്യപ്പെടുത്തണം. നമ്മള്‍ ഭാരതീയരാണെന്നും നമ്മള്‍ ഒരമ്മ പെറ്റ മക്കളാണെന്നും അവരുടെ പിന്തുടര്‍ച്ചയാണെന്നും വഴി പിഴച്ച ഇസ്ലാമിക സഹോദരങ്ങളെ ബോദ്ധ്യപ്പെടുത്തി തിരിച്ചുകൊണ്ടുവരണം. ലൈംഗികാവയവങ്ങള്‍ പോലും ലോഹവസ്തുക്കള്‍ കൊണ്ട് മൂടിക്കെട്ടി ഹൂറികളെ സ്വപ്‌നം കണ്ട് പൊട്ടിച്ചിതറാന്‍ പോകുന്ന പോഴന്മാരെ മതം അതല്ല പഠിപ്പിക്കുന്നതെന്ന് ബോദ്ധ്യപ്പെടുത്തണം. ഈ തിരിച്ചറിവിലേക്ക് അവരെ നയിച്ചാല്‍ മാത്രമേ വരുന്ന ആളുകളില്‍ സമാധാനം പുലരൂ എന്നുമാത്രമല്ല, സ്വൈരജീവിതം പുലരൂ എന്ന കാര്യം കൂടി ഓര്‍മ്മിപ്പിക്കട്ടെ. മതനിഷ്ഠയുള്ള യഥാര്‍ത്ഥ മുസ്ലീങ്ങള്‍ ഭീകരതയ്‌ക്കെതിരെ നിലപാടെടുത്ത് മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നൂ. ‘ഉത്തിഷ്ഠത ജാഗ്രത.’